A A A A A

ജീവിതം: [നഷ്ടം]


൧ കൊരിന്ത്യർ ३:१५
എന്നാല്‍ ആരെങ്കിലും നിര്‍മിച്ചത് അഗ്നിക്കിരയായാല്‍ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവന്‍ രക്ഷിക്കപ്പെടും.

പ്രവൃത്തികൾ ൨൭:൨൧
കപ്പലില്‍ ഉണ്ടായിരുന്നവര്‍ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോള്‍ പൗലൊസ് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റില്‍നിന്നു പുറപ്പെടാതിരുന്നെങ്കില്‍ ഈ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നല്ലോ.

ഫിലിപ്പിയർ ൩:൭-൮
[൭] എന്നാല്‍ എനിക്കു ലാഭമായിരുന്നതെല്ലാം ക്രിസ്തുവിനുവേണ്ടി നഷ്ടം എന്നു കരുതി.[൮] എന്‍റെ കര്‍ത്താവായ ക്രിസ്തുയേശുവിനെ അറിയുക എന്നതിന്‍റെ വില മറ്റെന്തിനെയും അതിശയിക്കുന്നതാകയാല്‍, നിശ്ചയമായും ഇപ്പോഴും എല്ലാം നഷ്ടമായിത്തന്നെ ഞാന്‍ കരുതുന്നു. ക്രിസ്തുവിനെ നേടുന്നതിനും, ക്രിസ്തുവിനോടു സമ്പൂര്‍ണമായി ഏകീഭവിക്കുന്നതിനുംവേണ്ടി, അവയെല്ലാം ചപ്പും ചവറുമായി ഞാന്‍ കരുതുന്നു.

൧ കൊരിന്ത്യർ 3:13-15
[13] ക്രിസ്തുവിന്‍റെ ദിവസത്തില്‍ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോള്‍ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും.[14] താന്‍ പ്രസ്തുത അടിസ്ഥാനത്തിന്മേല്‍ നിര്‍മിച്ചത് അഗ്നിയെ അതിജീവിക്കുമെങ്കില്‍ നിര്‍മിതാവിനു പ്രതിഫലം ലഭിക്കും.[15] എന്നാല്‍ ആരെങ്കിലും നിര്‍മിച്ചത് അഗ്നിക്കിരയായാല്‍ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവന്‍ രക്ഷിക്കപ്പെടും.

ഉൽപത്തി ൩൧:൩൯
വന്യമൃഗങ്ങള്‍ കടിച്ചുകീറിയ ആടുകളെ അങ്ങയുടെ അടുക്കല്‍ ഞാന്‍ കൊണ്ടുവന്നിട്ടുമില്ല; അവയുടെ നഷ്ടം ഞാന്‍ തന്നെയാണ് വഹിച്ചത്; രാത്രിയോ പകലോ എന്ന വ്യത്യാസം കൂടാതെ കളവുപോയ എല്ലാറ്റിനുംവേണ്ടി അങ്ങ് എന്നോടു പകരം വാങ്ങി.

ഇസയ 47:8
അതുകൊണ്ട് ഞാന്‍ മാത്രം, ഞാനല്ലാതെ മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കുകയോ, പുത്രനഷ്ടം അറിയുകയോ ഇല്ല എന്നു ഹൃദയത്തില്‍ പറയുന്നവളേ, സുഖഭോഗിനിയും സുരക്ഷിതയും ആയവളേ, ഇതു കേള്‍ക്കുക.

വെളിപ്പെടുന്ന 21:4
അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.”

മത്തായി ൫:൪
വിലപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവരെ ദൈവം ആശ്വസിപ്പിക്കും!

ജോൺ ൮:൩൨
നിങ്ങള്‍ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

൧ തിമൊഥെയൊസ് ٣:١٥
എന്നാല്‍ ഒരുവേള ഞാന്‍ വരാന്‍ വൈകുന്നപക്ഷം ദൈവത്തിന്‍റെ സഭയില്‍ ഒരുവന്‍ എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാന്‍ ഇതെഴുതുന്നത്. സഭ സത്യത്തിന്‍റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്‍റെ ഭവനവുമാകുന്നു.

൧ കൊരിന്ത്യർ ൧൫:൫൫
‘ഹേ മരണമേ, നിന്‍റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്‍റെ വിഷമുള്ള് എവിടെ?’

സഭാപ്രസംഗകൻ ൯:൫
ജീവിച്ചിരിക്കുന്നവര്‍ക്കു തങ്ങള്‍ മരിക്കുമെന്ന് അറിയാം. എന്നാല്‍ മരിച്ചവര്‍ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഇനി കിട്ടാന്‍ ഒന്നുമില്ല. അവര്‍ വിസ്മൃതരായിക്കഴിഞ്ഞു.

ജോൺ ൬:൫൪
എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

അടയാളപ്പെടുത്തുക ൬:൩
മറിയമിന്‍റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന്‍ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്‍റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു.

ജോൺ ൧൪:൧-൩
[൧] “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തില്‍ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക.[൨] എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഒരു വാസസ്ഥലം ഒരുക്കുവാന്‍ പോകുന്നു എന്നു ഞാന്‍ പറയുമായിരുന്നുവോ?[൩] ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാന്‍ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

ജോൺ ൫:൨൮-൨൯
[൨൮] [28,29] ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്‍റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവര്‍ ഉയിര്‍ത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു.[൨൯] ***

സഭാപ്രസംഗകൻ ൧൨:൭
മണ്ണായ ശരീരം മണ്ണിനോടു തിരികെ ചേരും. ജീവന്‍ അതിന്‍റെ ദാതാവായ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലും.

റോമർ ൧൪:൮
നാം ജീവിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവര്‍ തന്നെ.

റോമർ 8:28
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.

൧ തെസ്സലൊനീക്യർ ൪:൧൩-൧൮
[൧൩] സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.[൧൪] യേശു മരിക്കുകയും വീണ്ടും ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവില്‍ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിര്‍പ്പിക്കുമെന്നും നാം വിശ്വസിക്കുന്നു.[൧൫] ഇപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിന്‍റെ ഉപദേശമാണ് നിങ്ങള്‍ക്കു നല്‌കുന്നത്; കര്‍ത്താവിന്‍റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്.[൧൬] ഗംഭീരനാദം, പ്രധാനദൂതന്‍റെ ഘോഷം, ദൈവത്തിന്‍റെ കാഹളധ്വനി ഇവയോടുകൂടി കര്‍ത്താവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരും. ക്രിസ്തുവില്‍ വിശ്വസിച്ചു മരിച്ചവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‌ക്കും.[൧൭] അപ്പോള്‍ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തില്‍ എഴുന്നള്ളുന്ന കര്‍ത്താവിനെ എതിരേല്‌ക്കുന്നതിനായി പിന്നീടു മേഘങ്ങളില്‍ അവരോടുകൂടി ചേര്‍ക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും.[൧൮] അതുകൊണ്ട് ഈ വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക.

ഗലാത്തിയർ ൧:൧൯
കര്‍ത്താവിന്‍റെ സഹോദരന്‍ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരില്‍ വേറെ ആരെയും ഞാന്‍ കണ്ടില്ല.

മലാക്കി ൧:൧൧
കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ജനതകള്‍ക്കിടയില്‍ എന്‍റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്‍റെ നാമത്തില്‍ സുഗന്ധധൂപവും നിര്‍മ്മലവഴിപാടും അര്‍പ്പിച്ചുവരുന്നു. കാരണം, എന്‍റെ നാമം ജനതകള്‍ക്കിടയില്‍ ഉന്നതമാണ്. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.

൧ തെസ്സലൊനീക്യർ ൪:൧൬
ഗംഭീരനാദം, പ്രധാനദൂതന്‍റെ ഘോഷം, ദൈവത്തിന്‍റെ കാഹളധ്വനി ഇവയോടുകൂടി കര്‍ത്താവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരും. ക്രിസ്തുവില്‍ വിശ്വസിച്ചു മരിച്ചവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‌ക്കും.

ഉൽപത്തി ൨:൭
സര്‍വേശ്വരനായ ദൈവം ഭൂമിയിലെ മണ്ണുകൊണ്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി, അതിന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.

ജോൺ ൧൧:൨൫
യേശു അവളോട് അരുള്‍ചെയ്തു: “ഞാന്‍ തന്നെയാണു പുനരുത്ഥാനവും ജീവനും.

സങ്കീർത്തനങ്ങൾ ൧൪൬:൪
ശ്വാസം പോകുമ്പോള്‍ അവര്‍ മണ്ണിലേക്കു മടങ്ങുന്നു. അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു.

സങ്കീർത്തനങ്ങൾ 115:17
മരിച്ചവര്‍, നിശ്ശബ്ദതയില്‍ ആണ്ടുപോയവര്‍ തന്നെ, സര്‍വേശ്വരനെ സ്തുതിക്കുന്നില്ല.

൧ കൊരിന്ത്യർ 15:54
അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മര്‍ത്യമായത് അമര്‍ത്യമായും തീരുമ്പോള്‍ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂര്‍ത്തിയായി’ എന്ന വേദലിഖിതം യഥാര്‍ഥമായിത്തീരും.

൨ കൊരിന്ത്യർ ൫:൮
ഈ ശരീരം വിട്ട് കര്‍ത്താവിനോടുകൂടി വസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്കു തികഞ്ഞ ധൈര്യമുണ്ട്.

൧ തെസ്സലൊനീക്യർ ൪:൧൩-൧൪
[൧൩] സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.[൧൪] യേശു മരിക്കുകയും വീണ്ടും ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവില്‍ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിര്‍പ്പിക്കുമെന്നും നാം വിശ്വസിക്കുന്നു.

സങ്കീർത്തനങ്ങൾ ൨൩:൪
കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാന്‍ ഭയപ്പെടുകയില്ല; അവിടുന്ന് എന്‍റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.

൨ കൊരിന്ത്യർ ൫:൧൦
നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിനുമുമ്പില്‍ നില്‌ക്കേണ്ടിവരും. ഓരോരുത്തനും ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നന്മയായാലും തിന്മയായാലും അതിന് അവനവന്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും.

മത്തായി ൨൫:൨൧
യജമാനന്‍ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങള്‍ ഏല്പിക്കും. വരിക, നിന്‍റെ യജമാനന്‍റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.

റോമർ ൬:൨൩
പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.

ഹെബ്രായർ ൯:൨൭
എല്ലാവരും ഒരിക്കല്‍ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു.

ജോൺ ൩:൩-൫
[൩] യേശു നിക്കോദിമോസിനോട്, “ഒരുവന്‍ പുതുതായി ജനിക്കുന്നില്ലെങ്കില്‍ അവന് ദൈവരാജ്യം ദര്‍ശിക്കുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്ന് അരുള്‍ചെയ്തു.[൪] നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”[൫] യേശു ഉത്തരമരുളി: “ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഒരുവന്‍ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല.

ഹെബ്രായർ ൧൨:൧൪
എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല.

ജോൺ ൩:൧൬
തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ അനശ്വരജീവന്‍ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.

ജോൺ ११:११-१३
[११] അവിടുന്നു വീണ്ടും പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അയാളെ ഉണര്‍ത്തുന്നതിനായി ഞാന്‍ പോകുന്നു.”[१२] അപ്പോള്‍ ശിഷ്യന്മാര്‍ “ലാസര്‍ ഉറങ്ങുകയാണെങ്കില്‍ അയാള്‍ സുഖം പ്രാപിക്കും” എന്നു പറഞ്ഞു.[१३] ലാസറിന്‍റെ മരണത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. പക്ഷേ അയാള്‍ ഉറങ്ങി വിശ്രമിക്കുകയാണെന്നത്രേ ശിഷ്യന്മാര്‍ ധരിച്ചത്.

പ്രവൃത്തികൾ २:२९
“സഹോദരരേ, നമ്മുടെ ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു ഞാന്‍ സധൈര്യം പറയട്ടെ: അദ്ദേഹം അന്തരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശവകുടീരം ഇന്നും നമ്മുടെ ഇടയിലുണ്ടല്ലോ.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India