A A A A A

ജീവിതം: [നരകം]


വെളിപ്പെടുന്ന 21:8
എന്നാല്‍ ഭീരുക്കള്‍, അവിശ്വസ്തര്‍, കൊലപാതകികള്‍, മലിനസ്വഭാവികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍ എന്നിവര്‍ക്കും അസത്യവാദികള്‍ക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.”

മത്തായി 25:46
ഞാന്‍ ഉറപ്പിച്ചു പറയുന്നു: അവര്‍ അനന്തമായ ശിക്ഷയിലേക്കു തള്ളപ്പെടും; നീതിമാന്മാര്‍ അനശ്വരജീവനിലേക്കു കടക്കുകയും ചെയ്യും.”

സങ്കീർത്തനങ്ങൾ 9:17
ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാര്‍ മൃത്യുഗര്‍ത്തത്തില്‍ പതിക്കും.

൨ തെസ്സലൊനീക്യർ 1:9
ആ നാളില്‍ അവര്‍ അവിടുത്തെ സന്നിധിയില്‍നിന്നും മഹത്ത്വമാര്‍ന്ന ശക്തിയില്‍നിന്നും നീക്കപ്പെടും; നിത്യവിനാശം എന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യും.

മത്തായി 13:50
അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.”

പ്രവൃത്തികൾ 2:27
എന്തെന്നാല്‍ അങ്ങ് എന്‍റെ പ്രാണനെ മരിച്ചവരുടെ ലോകത്തിലേക്കു കൈവിടുകയില്ല; അവിടുത്തെ പരിശുദ്ധനെ ജീര്‍ണതയ്‍ക്കു വിധേയനാകുവാന്‍ അനുവദിക്കുകയുമില്ല.

അടയാളപ്പെടുത്തുക 9:43
പാപം ചെയ്യുന്നതിനു നിന്‍റെ കൈ കാരണമായി ഭവിക്കുന്നെങ്കില്‍ അതിനെ വെട്ടിക്കളയുക.

യൂദാ 1:7
സോദോമും ഗോമോറായും അവയെപ്പോലെ അസാന്മാര്‍ഗികതയിലും സ്വവര്‍ഗരതിയിലും മുഴുകിയ പരിസരനഗരങ്ങളും നിത്യാഗ്നിയുടെ ശിക്ഷയ്‍ക്കു വിധേയമായി. അങ്ങനെ അവ എല്ലാവര്‍ക്കും ദൃഷ്ടാന്തമായിത്തീര്‍ന്നിരിക്കുന്നു.

സുഭാഷിതങ്ങൾ 15:24
ജ്ഞാനിയുടെ പാത ഉയര്‍ന്ന് ജീവനിലേക്കു നയിക്കുന്നു; അവന്‍ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു.

സുഭാഷിതങ്ങൾ 23:14
അങ്ങനെ ചെയ്താല്‍ നീ അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്.

മത്തായി 13:42
***

മത്തായി 25:41
“അനന്തരം രാജാവ് ഇടത്തുവശത്തു നില്‌ക്കുന്നവരോട് ഇപ്രകാരം പറയും: ‘ശപിക്കപ്പെട്ടവരേ, എന്നെ വിട്ട് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകൂ.

വെളിപ്പെടുന്ന 19:20
മൃഗത്തെയും, അതിന്‍റെ മുമ്പില്‍ അദ്ഭുതങ്ങള്‍ കാട്ടി മൃഗത്തിന്‍റെ മുദ്ര സ്വീകരിക്കുകയും അതിന്‍റെ വിഗ്രഹത്തെ നമസ്കരിക്കുകയും ചെയ്ത മനുഷ്യരെ വഴിതെറ്റിച്ച വ്യാജപ്രവാചകനെയും പിടികൂടി. ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ എറിഞ്ഞുകളഞ്ഞു.

സുഭാഷിതങ്ങൾ ൧൫:൧൧
പാതാളവും നരകഗര്‍ത്തവും സര്‍വേശ്വരന്‍റെ മുമ്പില്‍ തുറന്നുകിടക്കുന്നു; എങ്കില്‍ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും.

മത്തായി 16:19
സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെന്തും സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.”

൨ പത്രോസ് 2:4
പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗര്‍ത്തങ്ങളില്‍ അന്ത്യവിധിനാള്‍വരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാന്‍ ഏല്പിച്ചിരിക്കുന്നു.

വെളിപ്പെടുന്ന 20:13-14
[13] സമുദ്രം അതിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും അപ്രകാരം ചെയ്തു. ഓരോ വ്യക്തിക്കും സ്വന്തം പ്രവൃത്തികള്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാവുകയും ചെയ്തു.[14] പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.

മത്തായി 10:28
ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലല്ലോ. എന്നാല്‍ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാന്‍ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്.

എസേക്കിയൽ 18:20
പാപം ചെയ്യുന്നവന്‍ മരിക്കും. പിതാവിന്‍റെ അപരാധത്തിനു പുത്രനോ, പുത്രന്‍റെ അപരാധത്തിനു പിതാവോ ശിക്ഷ അനുഭവിക്കുകയില്ല. നീതിമാന്‍ തന്‍റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്‍റെ ദുഷ്പ്രവൃത്തിയുടെ ഫലവും അനുഭവിക്കും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India