൧ കൊരിന്ത്യർ ൬:൧൯-൨൦ |
[൧൯] ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്.[൨൦] ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക. |
|
൩ യോഹ ൧:൨ |
പ്രിയ സുഹൃത്തേ, ആത്മാവില്‍ താങ്കള്‍ ക്ഷേമമായിരിക്കുന്നതുപോലെ എല്ലാറ്റിലും ക്ഷേമമായും ആരോഗ്യവാനായും ഇരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. |
|
൧ കൊരിന്ത്യർ ൧൦:൩൧ |
നിങ്ങള്‍ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക. |
|
൧ തിമൊഥെയൊസ് ൪:൮ |
കായികമായ വ്യായാമംകൊണ്ട് അല്പം പ്രയോജനമുണ്ട്. എന്നാല്‍ ആത്മീയ ജീവിത പരിശീലനം എല്ലാ പ്രകാരത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ ഈ ലോകജീവിതത്തിനും വരുവാനുള്ളതിനുംവേണ്ടിയുള്ള വാഗ്ദാനങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. |
|
സുഭാഷിതങ്ങൾ ൧൭:൨൨ |
സന്തുഷ്ടഹൃദയം ആരോഗ്യദായകം; എന്നാല്‍ തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു. |
|
സുഭാഷിതങ്ങൾ ൩൧:൧൭ |
അവള് അര മുറുക്കി ഉത്സാഹപൂര്‍വം കഠിനാധ്വാനം ചെയ്യുന്നു. |
|
എഫെസ്യർ ൫:൧൮ |
വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്. |
|
സുഭാഷിതങ്ങൾ ൨൦:൧ |
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതുമൂലം വഴി പിഴയ്ക്കുന്നവന് ഭോഷന്. |
|
ആവർത്തനപുസ്തകം ൭:൧൨-൧൫ |
[൧൨] “ഈ കല്പനകള് ശ്രദ്ധിച്ച് അനുസരിക്കുന്നതില്‍ നിങ്ങള്‍ ജാഗരൂകരായിരുന്നാല്‍ സര്വേശ്വരന് നിങ്ങളുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ള ഉടമ്പടിയും സുസ്ഥിരസ്നേഹവും നിങ്ങളോടു പുലര്‍ത്തും.[൧൩] അവിടുന്നു നിങ്ങളെ സ്നേഹിക്കും; നിങ്ങളെ അനുഗ്രഹിക്കും; നിങ്ങളെ വര്‍ധിപ്പിക്കും. നിങ്ങള്‍ക്കു സന്താനസമൃദ്ധിയുണ്ടാകും. നിങ്ങളുടെ ഭൂമി ഫലപുഷ്ടമാകും. ധാന്യവും വീഞ്ഞും എണ്ണയും വര്‍ധിപ്പിക്കും. നിങ്ങളുടെ കന്നുകാലികളും ആടുമാടുകളും അവിടുത്തെ അനുഗ്രഹത്താല്‍ പെരുകും.[൧൪] മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ അനുഗൃഹീതരാകും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ ആണിനോ പെണ്ണിനോ വന്ധ്യത ബാധിക്കുകയില്ല.[൧൫] സകല രോഗങ്ങളെയും സര്വേശ്വരന് നിങ്ങളില്‍നിന്നു നീക്കും. ഈജിപ്തില്‍ നിങ്ങള്‍ കണ്ട ദുര്‍വ്യാധികള്‍ അവിടുന്ന് നിങ്ങളുടെമേല്‍ വരുത്തുകയില്ല; നിങ്ങളുടെ ശത്രുക്കളുടെമേല്‍ അവ വരുത്തും. |
|
ജെറേമിയ ൩൩:൬ |
എങ്കിലും ഈ നഗരത്തിനു ഞാന്‍ ആരോഗ്യവും സൗഖ്യവും നല്‍കും; ഞാന്‍ അവരെ സുഖപ്പെടുത്തും. അവര്‍ക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാന്‍ നല്‍കും. |
|
പ്രവൃത്തികൾ ൨൭:൩൪ |
അതുകൊണ്ട്, നിങ്ങള്‍ എന്തെങ്കിലും കഴിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവന് അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.” |
|
ആവർത്തനപുസ്തകം ൨൮:൫൩ |
നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ ഉപരോധിച്ചു ഞെരുക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള സ്വന്തം പുത്രീപുത്രന്മാരുടെ മാംസം നിങ്ങള്‍ ഭക്ഷിക്കും. |
|
ലേവ്യർ ൧൧:൧-൪ |
[൧] സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:[൨] “ഭൂമിയിലുള്ള മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണെന്നു ജനത്തോടു പറയുക.[൩] ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.[൪] എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും നിങ്ങള്‍ ഭക്ഷിക്കരുതാത്തവയുമുണ്ട്. അയവിറക്കുന്നതെങ്കിലും കുളമ്പു പിളര്‍ന്നിട്ടില്ലാത്ത ഒട്ടകത്തെ ഭക്ഷിക്കരുത്. അതു നിങ്ങള്‍ക്ക് അശുദ്ധമാകുന്നു. |
|
വെളിപ്പെടുന്ന ൧൪:൧൨ |
യേശുവിലുള്ള വിശ്വാസവും ദൈവകല്പനകളും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത ഇവിടെയാണു പ്രകടമാകുന്നത്. |
|
സുഭാഷിതങ്ങൾ ൧൬:൨൪ |
ഹൃദ്യമായ വാക്കു തേന്‍കട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു. |
|
സുഭാഷിതങ്ങൾ ൪:൨൦-൨൨ |
[൨൦] മകനേ, എന്റെ വചനങ്ങള്‍ ശ്രദ്ധിക്കുക, എന്റെ മൊഴികള്‍ക്കു ചെവിതരിക.[൨൧] അവയില്‍നിന്നു നീ വ്യതിചലിക്കരുത്; നിന്റെ ഹൃദയത്തില്‍ അവയെ സൂക്ഷിക്കുക.[൨൨] അവയെ കണ്ടെത്തുന്നവന് അവ ജീവനും, അവന്റെ ദേഹത്തിന് അതു സൗഖ്യദായകവുമാകുന്നു. |
|
സുഭാഷിതങ്ങൾ ൩:൭-൮ |
[൭] നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സര്‍വേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.[൮] അതു നിന്റെ ശരീരത്തിനു സൗഖ്യവും നിന്റെ അസ്ഥികള്‍ക്ക് ഉന്മേഷവും നല്‍കും. |
|
പുറപ്പാട് ൧൫:൨൬ |
അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവര്‍ത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താല്‍ ഈജിപ്തുകാര്‍ക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേല്‍ വരുത്തുകയില്ല; ഞാന്‍ നിങ്ങള്‍ക്ക് സൗഖ്യം നല്കുന്ന സര്വേശ്വരന് ആകുന്നു. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |