A A A A A

ജീവിതം: [കുറ്റബോധം]


ഹെബ്രായർ ൧൦:൨൨
അതിനാല്‍ ആത്മാര്‍ഥഹൃദയത്തോടും പൂര്‍ണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തില്‍ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്‍റെ അടുക്കലേക്കു നമുക്കു ചെല്ലാം.

ജെയിംസ് ൨:൧൦
നിയമങ്ങളിലൊന്നു ലംഘിക്കുന്നവന്‍ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു.

ഹെബ്രായർ ൧൦:൨
സമ്പൂര്‍ണരായിത്തീരുമെങ്കില്‍ യാഗാര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാര്‍പ്പണം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ പാപത്തില്‍നിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കില്‍, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല.

ആവർത്തനപുസ്തകം ൫:൧൭
“കൊല ചെയ്യരുത്”

സങ്കീർത്തനങ്ങൾ ൩൨:൧-൬
[൧] ദാവീദിന്‍റെ ധ്യാനസങ്കീര്‍ത്തനം [1] അതിക്രമങ്ങള്‍ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവന്‍ അനുഗൃഹീതന്‍.[൨] സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നിര്‍ദോഷിയായവന്‍ എത്ര ധന്യന്‍. ഹൃദയത്തില്‍ കാപട്യമില്ലാത്തവന്‍ എത്ര ഭാഗ്യവാന്‍.[൩] പാപം ഏറ്റുപറയാതിരുന്നപ്പോള്‍, ഞാന്‍ ദിവസം മുഴുവന്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നു.[൪] രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു; വേനല്‍ച്ചൂടിലെന്നപോലെ എന്‍റെ ശക്തി വറ്റിപ്പോയി.[൫] ഞാന്‍ എന്‍റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ മറച്ചുവച്ചില്ല. എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ സര്‍വേശ്വരനോട് ഏറ്റുപറയുമെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് എന്‍റെ പാപം ക്ഷമിച്ചു.[൬] അതുകൊണ്ടു ഭക്തന്മാര്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ. കഷ്ടതകള്‍ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല.

ജെറേമിയ ൫൧:൫
അവരുടെ ദൈവമായ സര്‍വശക്തനായ സര്‍വേശ്വരന്‍ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്‍റെ പരിശുദ്ധനായ സര്‍വേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു.

ഹോസിയ ൫:൧൫
തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാന്‍ അവരില്‍നിന്നു പിന്‍തിരിയും. കൊടിയ ദുഃഖത്തില്‍ അവര്‍ എന്നെ അന്വേഷിക്കും.

ലേവ്യർ ൫:൧൪-൧൯
[൧൪] സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:[൧൫] സര്‍വേശ്വരന് അര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളില്‍ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ച് ആരെങ്കിലും മനഃപൂര്‍വമല്ലാതെ അവിശ്വസ്തത കാട്ടിയാല്‍ ദേവാലയത്തിലെ നിരക്കനുസരിച്ചു മതിപ്പുവിലയുള്ളതും കുറ്റമറ്റതുമായ ഒരു ആണ്‍ചെമ്മരിയാടിനെ പ്രായശ്ചിത്തവഴിപാടായി അര്‍പ്പിക്കണം.[൧൬] കൂടാതെ താന്‍ അര്‍പ്പിക്കേണ്ടിയിരുന്ന വിശുദ്ധവസ്തുവിന്‍റെ വില അതിന്‍റെ അഞ്ചിലൊന്നും ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ ആണ്‍ചെമ്മരിയാടിനെ പാപപരിഹാര യാഗമായി അര്‍പ്പിച്ചു പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.[൧൭] സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ചു പാപം ചെയ്യുന്നവന്‍, അറിയാതെ ചെയ്തുപോയതാണെങ്കിലും കുറ്റക്കാരനാണ്. അവന്‍ അതിനു പ്രായശ്ചിത്തം ചെയ്യണം.[൧൮] പ്രായശ്ചിത്തയാഗത്തിനായി അവന്‍ ഊനമറ്റ ഒരു ആണ്‍ചെമ്മരിയാട്ടിന്‍കുട്ടിയെ പുരോഹിതന്‍റെ അടുത്തുകൊണ്ടുവരണം. പ്രായശ്ചിത്തയാഗത്തിനു വേണ്ട വിലമതിക്കുന്നതായിരിക്കണം അത്. പുരോഹിതന്‍ പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.[൧൯] സര്‍വേശ്വരനെതിരായി ചെയ്ത കുറ്റത്തിന് അര്‍പ്പിക്കേണ്ട പാപപരിഹാരയാഗം ഇതാണ്.

ലേവ്യർ ൭:൧-൧൦
[൧] അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്.[൨] ഹോമയാഗമൃഗത്തെ അര്‍പ്പിച്ച സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തയാഗത്തിനുള്ള മൃഗത്തെയും അര്‍പ്പിക്കണം. അതിന്‍റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം.[൩] അതിന്‍റെ മേദസ്സു മുഴുവന്‍ ദഹിപ്പിക്കണം; വാലിന്‍റെ തടിച്ച ഭാഗവും[൪] കുടലിന്‍റെയും വൃക്കകളുടെയും ഇടുപ്പിലെയും മേദസ്സും കരളിന്‍റെ നെയ്‍വലയും ദഹിപ്പിക്കണം.[൫] അവ സര്‍വേശ്വരനു ദഹനയാഗമായി പുരോഹിതന്‍ യാഗപീഠത്തില്‍ ദഹിപ്പിക്കണം.[൬] ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തില്‍പ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.[൭] പ്രായശ്ചിത്തയാഗത്തിന്‍റെയും പാപപരിഹാരയാഗത്തിന്‍റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്‍റെ മാംസം അത് അര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.[൮] ആര്‍ക്കെങ്കിലും വേണ്ടി അര്‍പ്പിക്കുന്ന ഹോമയാഗമൃഗത്തിന്‍റെ തോല്‍, അര്‍പ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്.[൯] അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അര്‍പ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം.[൧൦] എണ്ണ ചേര്‍ത്തതോ അല്ലാത്തതോ ആയ ധാന്യയാഗവസ്തുക്കളും അഹരോന്യപുരോഹിതവംശത്തില്‍പ്പെട്ട എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.

ഉൽപത്തി ൨൬:൧൦
“നീ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? ജനങ്ങളില്‍ ആരെങ്കിലും അവളോടൊത്തു ശയിക്കുകയും ഞങ്ങളുടെമേല്‍ കുറ്റം വരുകയും ചെയ്യുമായിരുന്നല്ലോ.”

സംഖ്യാപുസ്തകം ൫:൫-൧൦
[൫] സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു:[൬] “ഇസ്രായേല്‍ജനത്തോടു കല്പിക്കുക, സര്‍വേശ്വരനോട് അവിശ്വസ്തരായി ആരോടെങ്കിലും തെറ്റുചെയ്യുന്ന പുരുഷനോ സ്‍ത്രീയോ കുറ്റക്കാരാണ്.[൭] ചെയ്ത പാപം അവര്‍ ഏറ്റുപറയണം. കുറ്റത്തിനുള്ള പ്രായശ്ചിത്തമായി മുതലും അതിന്‍റെ അഞ്ചില്‍ ഒരു ഭാഗവും കൂടി താന്‍ ആരോടു തെറ്റുചെയ്തുവോ അവര്‍ക്കു നല്‌കണം.[൮] ഈ പ്രായശ്ചിത്തം സ്വീകരിക്കുന്നതിനു ബന്ധുക്കള്‍ ആരുമില്ലെങ്കില്‍ അതു സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു പുരോഹിതനുള്ളതാണ്. കുറ്റം ചെയ്ത ആള്‍ക്കുവേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കുന്ന ആട്ടുകൊറ്റനു പുറമെയാണ് ഇത്.[൯] പുരോഹിതന്‍റെ അടുക്കല്‍ ഇസ്രായേല്‍ജനം കൊണ്ടുവരുന്ന എല്ലാ വഴിപാടുകളും എല്ലാ വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതാണ്.[൧൦] ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. പുരോഹിതനു നല്‌കുന്നതെന്തും അയാള്‍ക്കുള്ളതാണ്.”

ലേവ്യർ ൫:൧-൫
[൧] കാണുകയോ കേള്‍ക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ന്യായാധിപന്‍റെ മുമ്പില്‍ സാക്ഷിയായി തെളിവു നല്‌കാന്‍ വിസമ്മതിക്കുന്നവന്‍ ശിക്ഷാര്‍ഹനാണ്.[൨] കാട്ടുമൃഗം, കന്നുകാലി, ഇഴജന്തുക്കള്‍ എന്നിവയുടെ മൃതശരീരംപോലെയുള്ള അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കുന്നവന്‍ അക്കാര്യം അറിയുമ്പോള്‍മുതല്‍ അശുദ്ധനും കുറ്റക്കാരനുമാണ്.[൩] മനുഷ്യനില്‍നിന്നുള്ള ഏതെങ്കിലും മാലിന്യം അറിയാതെ സ്പര്‍ശിച്ച് ആരെങ്കിലും അശുദ്ധനായാല്‍ അത് അറിയുമ്പോള്‍മുതല്‍ അയാള്‍ കുറ്റക്കാരനായിരിക്കും.[൪] നന്മയോ തിന്മയോ ആകട്ടെ ആരെങ്കിലും ആലോചന കൂടാതെ ആണയിടുകയും പിന്നീടു മറന്നുപോകുകയും ചെയ്താല്‍ അത് ഓര്‍മിക്കുമ്പോള്‍ അയാള്‍ കുറ്റക്കാരനായിത്തീരും.[൫] ഇവയില്‍ ഏതെങ്കിലും കുറ്റം ചെയ്തുപോകുന്നവന്‍ തന്‍റെ പാപം ഏറ്റുപറയണം.

ലേവ്യർ ൫:൧൫-൧൬
[൧൫] സര്‍വേശ്വരന് അര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളില്‍ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ച് ആരെങ്കിലും മനഃപൂര്‍വമല്ലാതെ അവിശ്വസ്തത കാട്ടിയാല്‍ ദേവാലയത്തിലെ നിരക്കനുസരിച്ചു മതിപ്പുവിലയുള്ളതും കുറ്റമറ്റതുമായ ഒരു ആണ്‍ചെമ്മരിയാടിനെ പ്രായശ്ചിത്തവഴിപാടായി അര്‍പ്പിക്കണം.[൧൬] കൂടാതെ താന്‍ അര്‍പ്പിക്കേണ്ടിയിരുന്ന വിശുദ്ധവസ്തുവിന്‍റെ വില അതിന്‍റെ അഞ്ചിലൊന്നും ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ ആണ്‍ചെമ്മരിയാടിനെ പാപപരിഹാര യാഗമായി അര്‍പ്പിച്ചു പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.

ലേവ്യർ ൪:൨-൩
[൨] “ഇസ്രായേല്‍ജനതയോടു പറയുക: സര്‍വേശ്വരന്‍ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും അറിയാതെ ചെയ്തുപോയാല്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങള്‍ ഇവയാണ്.[൩] അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്‍റെമേല്‍ കുറ്റം വരുത്തി വയ്‍ക്കുന്നതെങ്കില്‍ അയാള്‍ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സര്‍വേശ്വരന് അര്‍പ്പിക്കണം.

ലേവ്യർ ൪:൧൩
ഇസ്രായേല്‍സമൂഹം മുഴുവന്‍ സര്‍വേശ്വരന്‍റെ കല്പന മനഃപൂര്‍വമല്ലാതെ ലംഘിച്ചതുമൂലമുണ്ടായ പാപം സഭയുടെ ദൃഷ്‍ടിയില്‍പ്പെടാതിരിക്കുകയും അവിടുന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യത്തില്‍ കുറ്റക്കാരാവുകയും ചെയ്താല്‍,

ലേവ്യർ ൪:൨൭
ജനത്തില്‍ ആരെങ്കിലും ദൈവം വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്ത് കുറ്റക്കാരനായാല്‍

സങ്കീർത്തനങ്ങൾ ൩൨:൧-൫
[൧] ദാവീദിന്‍റെ ധ്യാനസങ്കീര്‍ത്തനം [1] അതിക്രമങ്ങള്‍ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവന്‍ അനുഗൃഹീതന്‍.[൨] സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നിര്‍ദോഷിയായവന്‍ എത്ര ധന്യന്‍. ഹൃദയത്തില്‍ കാപട്യമില്ലാത്തവന്‍ എത്ര ഭാഗ്യവാന്‍.[൩] പാപം ഏറ്റുപറയാതിരുന്നപ്പോള്‍, ഞാന്‍ ദിവസം മുഴുവന്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നു.[൪] രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു; വേനല്‍ച്ചൂടിലെന്നപോലെ എന്‍റെ ശക്തി വറ്റിപ്പോയി.[൫] ഞാന്‍ എന്‍റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ മറച്ചുവച്ചില്ല. എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ സര്‍വേശ്വരനോട് ഏറ്റുപറയുമെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് എന്‍റെ പാപം ക്ഷമിച്ചു.

ഇസയ ൬:൭
തീക്കട്ട എന്‍റെ വായില്‍ തൊടുവിച്ചുകൊണ്ടു സെറാഫു പറഞ്ഞു: “ഇതാ, ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നതിനാല്‍ നിന്‍റെ അകൃത്യങ്ങള്‍ നീങ്ങി, നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു.”

൧ യോഹ ൧:൯
ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും ആകുന്നു; പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.

റോമർ ൮:൧
ക്രിസ്തുയേശുവിനോട് ഏകീഭവിച്ചു ജീവിക്കുന്നവര്‍ക്ക് ഇനി ശിക്ഷാവിധിയില്ല.

ഹെബ്രായർ ൯:൧൪
ഇത് ശരിയാണെങ്കില്‍, ക്രിസ്തുവിന്‍റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവില്‍കൂടി ദൈവത്തിനര്‍പ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമര്‍പ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളില്‍നിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്‍റെ രക്തം ശുദ്ധീകരിക്കും.

സങ്കീർത്തനങ്ങൾ ൧൦൩:൧൨
ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതു പോലെ, അവിടുന്നു നമ്മുടെ അപരാധങ്ങള്‍ അകറ്റിയിരിക്കുന്നു.

൨ കൊരിന്ത്യർ ൫:൧൭
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുവന്‍ ക്രിസ്തുവിനോട് ഏകീഭവിച്ചാല്‍ അവന്‍ പുതിയ സൃഷ്‍ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു.

റോമർ ൩:൨൧-൨൩
[൨൧] ധര്‍മശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധര്‍മശാസ്ത്രം മുഖേനയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.[൨൨] യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്‍റെ ഈ നീതി എല്ലാ വിശ്വാസികള്‍ക്കും ലഭിച്ചിരിക്കുന്നു. ഇതില്‍ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല.[൨൩] എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി.

൨ കൊരിന്ത്യർ ൫:൨൧
പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീര്‍ത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താല്‍ ദൈവത്തിന്‍റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്.

മിക്കാ ൭:൧൯
നമ്മോട് അവിടുന്നു വീണ്ടും കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്നു ചവുട്ടിത്താഴ്ത്തും. നമ്മുടെ പാപങ്ങളെല്ലാം സമുദ്രത്തിന്‍റെ ആഴത്തിലേക്ക് എറിഞ്ഞുകളയും.

൧ യോഹ ൩:൧൯-൨൦
[൧൯] [19,20] നാം സത്യത്തിന്‍റെ പക്ഷത്തുള്ളവരാണെന്ന് ഇതിനാല്‍ നമുക്ക് അറിയാം. ദൈവത്തിന്‍റെ സന്നിധിയില്‍ നാം ധൈര്യം ഉള്ളവരായിരിക്കുന്നതും ഇതുകൊണ്ടാണ്. നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നു എങ്കില്‍, ദൈവം മനസ്സാക്ഷിയെക്കാള്‍ വലിയവനും സകലവും അറിയുന്നവനും ആണല്ലോ.[൨൦] ***

റോമർ ൬:൨൩
പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.

ഇസയ ۴۳:۲۵
ഞാന്‍, ഞാനാകുന്നു. എനിക്കുവേണ്ടി നിന്‍റെ അതിക്രമങ്ങളെ ഞാന്‍ തുടച്ചുനീക്കുന്നു. നിന്‍റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല.

വെളിപ്പെടുന്ന ۱۲:۱۰
സ്വര്‍ഗത്തില്‍ ഒരു മഹാശബ്ദം ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും ആധിപത്യവും അവിടുത്തെ ക്രിസ്തുവിന്‍റെ അധികാരവും വന്നെത്തിയിരിക്കുന്നു. എന്തെന്നാല്‍ രാപകല്‍ നമ്മുടെ സഹോദരന്മാരെ ദൈവസമക്ഷം കുറ്റം ചുമത്തിക്കൊണ്ടിരുന്നവനെ തള്ളിക്കളഞ്ഞുവല്ലോ.

൨ കൊരിന്ത്യർ ۷:۱۰
എന്തുകൊണ്ടെന്നാല്‍ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? എന്നാല്‍ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു.

ഹെബ്രായർ 4:16
അതുകൊണ്ട് ധൈര്യംപൂണ്ട് കൃപയുടെ ഇരിപ്പിടമായ ദൈവസിംഹാസനത്തെ നമുക്കു സമീപിക്കാം. യഥാസമയം നമ്മെ സഹായിക്കുന്ന കൃപ നാം അവിടെ കണ്ടെത്തുകയും ദൈവത്തിന്‍റെ കരുണ നമുക്കു ലഭിക്കുകയും ചെയ്യും.

റോമർ ൮:൩൧-൩൯
[൩൧] ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ ആരു നമുക്ക് എതിരു നില്‌ക്കും?[൩൨] സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവര്‍ക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കില്‍ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ?[൩൩] ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേല്‍ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ.[൩൪] അപ്പോള്‍ അവരെ കുറ്റവാളികളെന്നു വിധിക്കുവാന്‍ ആര്‍ക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു.[൩൫] നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു വേര്‍പെടുത്തുവാന്‍ ആര്‍ക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ?[൩൬] അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ ഞങ്ങള്‍ ദിനംതോറും നേരിടുന്നു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ ഞങ്ങള്‍ എണ്ണപ്പെടുന്നു എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.[൩൭] എന്നാല്‍ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂര്‍ണവിജയമുണ്ട്.[൩൮] [38,39] മരണത്തിനോ, ജീവനോ, മാലാഖമാര്‍ക്കോ, മാനുഷികമല്ലാത്ത അധികാരങ്ങള്‍ക്കോ, ശക്തികള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്തുവാന്‍ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.[൩൯] [1,2] ക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്‍റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്‍റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്‍റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്‌കുന്നു.

റോമർ ۳:۲۶
***

റോമർ ۱۴:۲۳
എന്നാല്‍ താന്‍ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കില്‍, അവന്‍ ഭക്ഷിക്കുമ്പോള്‍ കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ തന്‍റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു.

ജോൺ ൩:൧൭
ലോകത്തെ വിധിക്കുവാനല്ല ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രന്‍ മൂലം ലോകത്തെ രക്ഷിക്കുവാനാണ്.

സുഭാഷിതങ്ങൾ ൧൬:൪
ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സര്‍വേശ്വരന്‍ സൃഷ്‍ടിച്ചിരിക്കുന്നു, അനര്‍ഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.

പ്രവൃത്തികൾ ൩:൧൯
അതിനാല്‍ നിങ്ങളുടെ പാപം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതിന് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞുകൊള്ളുക.

൧ യോഹ ൨:൧
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എന്നാല്‍ ആരെങ്കിലും പാപം ചെയ്യുന്നെങ്കില്‍, പിതാവിന്‍റെ സന്നിധിയില്‍ നമുക്കുവേണ്ടി വാദിക്കുന്ന ഒരു മധ്യസ്ഥന്‍ നമുക്കുണ്ട് - നീതിമാനായ യേശുക്രിസ്തു.

ഉൽപത്തി ൨൦:൬-൧൬
[൬] ദൈവം സ്വപ്നത്തില്‍ അരുളിച്ചെയ്തു: “അതേ, നീ പരമാര്‍ഥഹൃദയത്തോടുകൂടിയാണ് ഇതു ചെയ്തത് എന്നു ഞാന്‍ അറിയുന്നു. അതുകൊണ്ടാണ് എനിക്കെതിരായി പാപം ചെയ്യുന്നതിനു നിന്നെ ഞാന്‍ അനുവദിക്കാതെയിരുന്നത്. അവളെ സ്പര്‍ശിക്കാന്‍ ഞാന്‍ നിന്നെ അനുവദിച്ചില്ല.[൭] ഇപ്പോള്‍ നീ അവളെ അവളുടെ ഭര്‍ത്താവിനു തിരിച്ചേല്പിക്കുക; അവന്‍ ഒരു പ്രവാചകനാണ്; അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും; നീ ജീവനോടിരിക്കുകയും ചെയ്യും. നീ അവളെ തിരികെ ഏല്പിക്കാതെയിരുന്നാല്‍ നീ മാത്രമല്ല നിനക്കുള്ളവരൊക്കെയും നിശ്ചയമായും മരിക്കും.”[൮] അബീമേലെക്ക് അതിരാവിലെ ഉണര്‍ന്നു. ഭൃത്യന്മാരെയെല്ലാം വിളിച്ചുകൂട്ടി അവരോട് ഈ കാര്യം പറഞ്ഞു. അവരും ആകെ ഭയന്നു.[൯] അബീമേലെക്ക് അബ്രഹാമിനെ വിളിപ്പിച്ചു പറഞ്ഞു: “നീ എന്താണ് ഞങ്ങളോടു ചെയ്തത്? എന്‍റെമേലും എന്‍റെ രാജ്യത്തിന്മേലും മഹാപാപം വരത്തക്കവിധം ഞാന്‍ എന്തു തെറ്റാണു നിന്നോടു ചെയ്തത്? ഒരിക്കലും ചെയ്തു കൂടാത്തതാണ് നീ എന്നോടു ചെയ്തിരിക്കുന്നത്.[൧൦] എന്താണ് നീ ഇങ്ങനെ ചെയ്തത്?”[൧൧] അപ്പോള്‍ അബ്രഹാം പറഞ്ഞു: “ഇവിടെ ദൈവഭയം ഉള്ളവര്‍ ആരുമില്ലെന്നും എന്‍റെ ഭാര്യ നിമിത്തം അവര്‍ എന്നെ കൊല്ലുമെന്നും വിചാരിച്ചാണ് ഞാന്‍ അങ്ങനെ ചെയ്തത്.[൧൨] മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്‍റെ സഹോദരിയാണുതാനും; എന്‍റെ പിതാവിന്‍റെ മകള്‍ തന്നെ. എന്‍റെ അമ്മയുടെ മകളല്ലെന്നു മാത്രം. അവള്‍ എന്‍റെ ഭാര്യയായിത്തീര്‍ന്നു.[൧൩] ദൈവനിയോഗമനുസരിച്ച് ഞാന്‍ പിതൃഭവനം വിട്ടു സഞ്ചരിച്ചു തുടങ്ങിയപ്പോള്‍തന്നെ, ‘നീ എന്നോട് ഇപ്രകാരം ദയ കാണിക്കണം; നാം ചെല്ലുന്ന ഓരോ സ്ഥലത്തും ഞാന്‍ നിന്‍റെ സഹോദരനാണെന്നു പറയണം’ എന്നു ഞാന്‍ അവളോടു പറഞ്ഞിരുന്നു.”[൧൪] അബീമേലെക്ക് സാറായെ അബ്രഹാമിനു തിരിച്ചേല്പിച്ചു. ആടുമാടുകളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു നല്‌കി. അബീമേലെക്ക് പറഞ്ഞു:[൧൫] “എന്‍റെ രാജ്യം മുഴുവന്‍ നിന്‍റെ മുമ്പിലുണ്ട്. നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊള്ളുക”.[൧൬] അദ്ദേഹം സാറായോടു പറഞ്ഞു: “ഞാന്‍ നിന്‍റെ സഹോദരന് ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്. നീ നിര്‍ദോഷിയാണെന്നുള്ളതിനു നിന്‍റെകൂടെ ഉള്ളവര്‍ക്കെല്ലാം അതൊരു തെളിവായിരിക്കും.”

ഇസയ ൫൩:൧൦
അവന്‍ ദണ്ഡിപ്പിക്കപ്പെട്ടത് ദൈവേച്ഛപ്രകാരമായിരുന്നു. അവിടുന്നാണ് അവനെ സങ്കടത്തിലാക്കിയത്. പാപപരിഹാരയാഗമായി സ്വയം അര്‍പ്പിച്ചശേഷം അവന്‍ ദീര്‍ഘായുസ്സോടെയിരുന്നു തന്‍റെ സന്താനപരമ്പരയെ കാണും. അവനില്‍കൂടി സര്‍വേശ്വരന്‍റെ ഹിതം നിറവേറും.

ലൂക്കോ 15:18-19
[18] ഞാന്‍ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാന്‍ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേല്‍ അവിടുത്തെ പുത്രനെന്നു ഗണിക്കുവാന്‍ ഞാന്‍ യോഗ്യനല്ല;[19] അങ്ങയുടെ കൂലിക്കാരില്‍ ഒരുവനായി മാത്രം എന്നെ കരുതിയാല്‍ മതി’ എന്ന് എന്‍റെ പിതാവിനോടു പറയും.”

മത്തായി ൧൮:൨൧-൩൫
[൨൧] അനന്തരം പത്രോസ് യേശുവിനോട്, “കര്‍ത്താവേ, എന്‍റെ സഹോദരന്‍ എന്നോടു തെറ്റു ചെയ്താല്‍ എത്ര പ്രാവശ്യം ഞാന്‍ മാപ്പു കൊടുക്കണം? ഏഴുപ്രാവശ്യം മതിയോ എന്നു ചോദിച്ചു.[൨൨] യേശു ഉത്തരമരുളി: “ഏഴല്ല ഏഴ് എഴുപതു വട്ടമെന്നാണു” ഞാന്‍ പറയുന്നത്.[൨൩] “തന്‍റെ ഭൃത്യന്മാരുമായി കണക്കു തീര്‍ക്കാന്‍ നിശ്ചയിച്ച രാജാവിനോടു സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.[൨൪] രാജാവു കണക്കുതീര്‍ത്തു തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഹാജരാക്കി.[൨൫] അയാള്‍ക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാള്‍ക്കുള്ള സര്‍വസ്വവും വിറ്റു കടം ഈടാക്കാന്‍ രാജാവ് ഉത്തരവിട്ടു.[൨൬] ആ ഭൃത്യന്‍ അദ്ദേഹത്തിന്‍റെ സന്നിധിയില്‍ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാന്‍ തന്നു തീര്‍ത്തുകൊള്ളാം’ എന്നു പറഞ്ഞു.[൨൭] രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്‍ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു.[൨൮] “എന്നാല്‍ ആ ഭൃത്യന്‍ പുറത്തേക്കു പോയപ്പോള്‍ നൂറു ദിനാറിനു തന്നോടു കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. ഉടന്‍ തന്നെ തന്‍റെ ഇടപാടു തീര്‍ക്കണമെന്നു പറഞ്ഞ് ആ ഭൃത്യന്‍ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു.[൨൯] ‘എനിക്ക് അല്പം സാവകാശം തരണേ! ഞാന്‍ തന്നുതീര്‍ത്തുകൊള്ളാം’ എന്ന് അയാള്‍ കേണപേക്ഷിച്ചു.[൩൦] എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു.[൩൧] ഇതു കണ്ട് മറ്റു ഭൃത്യന്മാര്‍ അതീവ ദുഃഖിതരായി സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.[൩൨] രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ട ഭൃത്യാ! നീ കെഞ്ചിയപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു; നിന്നോട് എനിക്കു കനിവു തോന്നിയതുപോലെ[൩൩] നിന്‍റെ സഹഭൃത്യനോടും നിനക്കു കനിവുണ്ടാകേണ്ടതല്ലേ?’[൩൪] രോഷാകുലനായ രാജാവ് കടം മുഴുവന്‍ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്‍ക്കുവാന്‍ ജയിലധികാരികളെ ഏല്പിച്ചു.[൩൫] “നിങ്ങളുടെ സഹോദരനോടു നിങ്ങളോരോരുത്തരും ഹൃദയപൂര്‍വം ക്ഷമിക്കാതിരുന്നാല്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല.”

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India