A A A A A

നല്ല പ്രതീകം: [വിശുദ്ധീകരണം]


൨ തെസ്സലൊനീക്യർ 2:13
ആത്മാവിന്‍റെ ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷിക്കപ്പെടേണ്ടതിനായി ദൈവം നിങ്ങളെ ആദ്യം തിരഞ്ഞെടുത്തു. അതുകൊണ്ടു സഹോദരരേ, കര്‍ത്താവിന്‍റെ സ്നേഹഭാജനങ്ങളായ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എപ്പോഴും ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു.

൨ തിമൊഥെയൊസ് 2:21
ഹീനമായതെല്ലാം നീക്കി തന്നെത്തന്നെ വെടിപ്പാക്കുന്നവന്‍ മാന്യമായ ഉപയോഗത്തിനു പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാര്യങ്ങള്‍ക്കായി മാറ്റിവയ്‍ക്കപ്പെടുന്നതും ഗൃഹനായകന് ഉപയോഗപ്രദവും ഏതു ശ്രേഷ്ഠകാര്യത്തിനുംവേണ്ടി സജ്ജമാക്കപ്പെട്ടതും ആയിരിക്കും.

പ്രവൃത്തികൾ 26:18
അവരുടെ കണ്ണുകള്‍ തുറന്ന് ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍നിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവര്‍ പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തില്‍ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാന്‍ നിന്നെ അയയ്‍ക്കുന്നത്.

കൊളോസിയക്കാർ 2:11
ക്രിസ്തുവിനോടുള്ള ഐക്യത്താല്‍ നിങ്ങള്‍ യഥാര്‍ഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാല്‍ മനുഷ്യര്‍ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്‍റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്‍റെ ദുര്‍വാസനകളെ നിര്‍മാര്‍ജനം ചെയ്യുന്നു.

കൊളോസിയക്കാർ 3:1-5
[1] നിങ്ങള്‍ ക്രിസ്തുവിനോടുകൂടി പുനരുത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വര്‍ഗത്തിലുള്ള കാര്യങ്ങള്‍ അന്വേഷിക്കുക. ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നുവല്ലോ.[2] ഭൂമിയിലുള്ള കാര്യങ്ങളിലല്ല, സ്വര്‍ഗത്തിലുള്ള കാര്യങ്ങളില്‍ത്തന്നെ നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക.[3] എന്തെന്നാല്‍ നിങ്ങള്‍ മരിച്ചുകഴിഞ്ഞു; നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടി ദൈവത്തില്‍ മറഞ്ഞിരിക്കുകയാണ്.[4] നമ്മുടെ യഥാര്‍ഥ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ നിങ്ങളും അവിടുത്തോടുകൂടി തേജസ്സില്‍ പ്രത്യക്ഷരാകും.[5] നിങ്ങളില്‍ വ്യാപരിക്കുന്ന അസാന്മാര്‍ഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങള്‍ നിഗ്രഹിക്കണം.

എഫെസ്യർ 1:13
നിങ്ങള്‍ക്കു രക്ഷ കൈവരുത്തുന്ന യഥാര്‍ഥ സന്ദേശമായ സുവിശേഷം ശ്രവിച്ച്, നിങ്ങളും ദൈവത്തിന്‍റെ ജനമായിത്തീര്‍ന്നു. നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു; ദൈവം വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ട് നിങ്ങളുടെമേല്‍ അവിടുത്തേക്കുള്ള ഉടമസ്ഥാവകാശത്തിനു മുദ്രയിടുകയും ചെയ്തു.

പുറപ്പാട് ൧൩:൨
“ഇസ്രായേലിലെ എല്ലാ ആദ്യജാതന്മാരെയും എനിക്കു സമര്‍പ്പിക്കുക; മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്താനം എനിക്കുള്ളതാണ്.”

പുറപ്പാട് ൩൧:൧൩
“ഇസ്രായേല്‍ജനത്തോടു പറയുക; നിങ്ങള്‍ എന്‍റെ ശബത്ത് ആചരിക്കണം. സര്‍വേശ്വരനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിച്ചു വേര്‍തിരിച്ചതെന്ന് നിങ്ങള്‍ അറിയാന്‍ ഇത് എനിക്കും നിങ്ങളുടെ ഭാവിതലമുറകള്‍ക്കും ഇടയില്‍ എന്നേക്കും നിലനില്‌ക്കുന്ന അടയാളങ്ങളായിരിക്കും.

ഗലാത്തിയർ 2:20
ക്രിസ്തുവിനോടുകൂടി ഞാന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നില്‍ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്‍റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്‍റെ ജീവന്‍ നല്‌കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു.

ഹെബ്രായർ 2:11
പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.

ഹെബ്രായർ 9:14
ഇത് ശരിയാണെങ്കില്‍, ക്രിസ്തുവിന്‍റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവില്‍കൂടി ദൈവത്തിനര്‍പ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമര്‍പ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളില്‍നിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്‍റെ രക്തം ശുദ്ധീകരിക്കും.

ഹെബ്രായർ 10:10-14
[10] യേശുക്രിസ്തു ഒരിക്കല്‍ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താല്‍ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.[11] ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങള്‍ക്കു പാപനിവാരണത്തിനുള്ള കഴിവില്ല.[12] ക്രിസ്തുവാകട്ടെ, പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചശേഷം ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു.[13] തന്‍റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു.[14] പാപത്തില്‍നിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാല്‍ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂര്‍ണരാക്കിത്തീര്‍ത്തിരിക്കുന്നു.

ഹെബ്രായർ 12:10-14
[10] ലൗകികപിതാക്കന്മാര്‍ അല്പകാലത്തേക്കു മാത്രം അവര്‍ക്കു യുക്തമെന്നു തോന്നിയ വിധത്തില്‍ ശിക്ഷണം നടത്തുന്നു. എന്നാല്‍ തന്‍റെ വിശുദ്ധിയില്‍ പങ്കാളികളാകുവാന്‍വേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു.[11] ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.[12] തളര്‍ന്ന കരങ്ങള്‍ ഉയര്‍ത്തുക; വിറയ്‍ക്കുന്ന കാല്മുട്ടുകളെ ബലപ്പെടുത്തുക.[13] മുടന്തുള്ള പാദത്തിന്‍റെ സന്ധിബന്ധം ഇളകിപ്പോകാതെ സുഖം പ്രാപിക്കുന്നതിന്, നിങ്ങളുടെ പാത നിരപ്പാക്കുക.[14] എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല.

ഹെബ്രായർ 13:12
അതുകൊണ്ട് യേശുവും തന്‍റെ സ്വന്തം രക്തത്താല്‍ ജനത്തെ ആകമാനം പാപത്തില്‍നിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്‍റെ പുറത്തുവച്ച് മരണംവരിച്ചു.

൧ കൊരിന്ത്യർ 1:2
ക്രിസ്തുയേശുവിനോടുള്ള ഐക്യത്തില്‍ ദൈവത്തിന്‍റെ സ്വന്തമായ വിശുദ്ധജനമെന്നു വിളിക്കപ്പെടുന്ന കൊരിന്തിലെ ദൈവസഭയ്‍ക്കും, നമ്മുടെയും അവരുടെയും കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിക്കുന്നവരായി ലോകത്തിലെങ്ങുമുള്ള എല്ലാവര്‍ക്കും എഴുതുന്നത്:

൧ കൊരിന്ത്യർ 6:11
നിങ്ങളില്‍ ചിലര്‍ ഇങ്ങനെയുള്ളവരായിരുന്നു. എങ്കിലും നിങ്ങള്‍ പാപത്തില്‍നിന്നു ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു; നിങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവായ യേശുക്രിസ്തുവിനാലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും ദൈവത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടുമിരിക്കുന്നു.

൧ യോഹ 1:9
ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും ആകുന്നു; പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.

൧ യോഹ 3:9
ദൈവത്തില്‍നിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ സത്ത അവനില്‍ കുടികൊള്ളുന്നു. താന്‍ ദൈവത്തില്‍നിന്നു ജനിച്ചവനാകയാല്‍ അവനു പാപത്തില്‍ ജീവിക്കുവാന്‍ സാധ്യമല്ല.

൧ പത്രോസ് 1:2
നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കട്ടെ. യേശുക്രിസ്തുവിനെ അനുസരിക്കുവാനും അവിടുത്തെ രക്തം തളിച്ചു ശുദ്ധീകരിക്കപ്പെടുവാനുമായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും ആത്മാവിനാല്‍ പവിത്രീകരിക്കപ്പെടുകയും ചെയ്തവരാണു നിങ്ങള്‍.

൧ തെസ്സലൊനീക്യർ 4:3
നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്.

൧ തെസ്സലൊനീക്യർ 5:23
നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനവേളയില്‍ തികച്ചും കുറ്റമറ്റതായിരിക്കുവാന്‍ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ.

൨ കൊരിന്ത്യർ 5:17
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുവന്‍ ക്രിസ്തുവിനോട് ഏകീഭവിച്ചാല്‍ അവന്‍ പുതിയ സൃഷ്‍ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു.

൧ തെസ്സലൊനീക്യർ 4:3
നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്.

൧ തെസ്സലൊനീക്യർ 5:23
നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനവേളയില്‍ തികച്ചും കുറ്റമറ്റതായിരിക്കുവാന്‍ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ.

൨ കൊരിന്ത്യർ 5:17
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുവന്‍ ക്രിസ്തുവിനോട് ഏകീഭവിച്ചാല്‍ അവന്‍ പുതിയ സൃഷ്‍ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു.

൨ കൊരിന്ത്യർ 12:21
അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ മുമ്പില്‍വച്ച് എന്‍റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാര്‍ഗികമായ നടപടികള്‍, വിഷയാസക്തി, ലൈംഗികമായ പാപങ്ങള്‍ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാന്‍ ഭയപ്പെടുന്നു.

ജോൺ 17:17-19
[17] സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം.[18] അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു.[19] സത്യത്താല്‍ അവര്‍ അങ്ങേക്കു സമര്‍പ്പിക്കപ്പെടുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു.

ഫിലിപ്പിയർ 1:6
***

ഫിലിപ്പിയർ 2:13
ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളില്‍ വര്‍ത്തിക്കുന്ന ദൈവമാണല്ലോ.

റോമർ ൬:൬
നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന് നമ്മിലുള്ള പഴയ മനുഷ്യന്‍ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു.

റോമർ ൧൫:൧൬
പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ വിജാതീയര്‍ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തില്‍നിന്നുള്ള സുവിശേഷം ഘോഷിക്കുന്നതില്‍ ആ കൃപമൂലം ഞാന്‍ ഒരു പുരോഹിതനായി വര്‍ത്തിക്കുന്നു.

൨ പത്രോസ് ൧:൨-൪
[൨] ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനംമൂലം നിങ്ങള്‍ക്കു കൃപയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ.[൩] തന്‍റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികള്‍ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂര്‍വം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.[൪] അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയില്‍നിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരായിത്തീരുവാനും ഈ വരങ്ങള്‍ ഇടയാക്കുന്നു.

൧ തെസ്സലൊനീക്യർ ൪:൩-൫
[൩] നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്.[൪] ഓരോരുത്തനും അവനവന്‍റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.[൫] ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങള്‍ ജീവിക്കരുത്.

ജോൺ 15:1-4
[1] “ഞാന്‍ യഥാര്‍ഥ മുന്തിരിച്ചെടിയും എന്‍റെ പിതാവു കൃഷിക്കാരനുമാകുന്നു.[2] അവിടുന്നു ഫലം കായ്‍ക്കാത്ത എല്ലാ ശാഖകളും എന്നില്‍നിന്ന് വെട്ടിക്കളയുന്നു. ഫലം കായ്‍ക്കുന്നവ കൂടുതല്‍ ഫലം നല്‌കേണ്ടതിനു തലപ്പുകള്‍ കോതി വൃത്തിയാക്കുന്നു.[3] ഞാന്‍ നിങ്ങളോടു സംസാരിച്ചിട്ടുള്ള വചനംമൂലം നിങ്ങള്‍ ശുദ്ധിയുള്ളവരായിത്തീര്‍ന്നിരിക്കുന്നു.[4] എന്നില്‍ വസിക്കുക; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ സ്ഥിതിചെയ്യാത്ത ശാഖയ്‍ക്കു സ്വയമേവ ഫലം കായ്‍ക്കുവാന്‍ കഴിയുകയില്ല. അതുപോലെ എന്നില്‍ വസിക്കാതെയിരുന്നാല്‍ നിങ്ങള്‍ക്കും ഫലം കായ്‍ക്കുവാന്‍ സാധ്യമല്ല.

റോമർ 6:1-23
[1] അതുകൊണ്ട് നാം എന്താണു പറയുക? ദൈവത്തിന്‍റെ കൃപ വര്‍ധിക്കേണ്ടതിനു പാപത്തില്‍ തുടര്‍ന്നു ജീവിക്കാമെന്നോ? ഒരിക്കലും പാടില്ല.[2] പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പിന്നെയും അതില്‍ത്തന്നെ ജീവിക്കുന്നത് എങ്ങനെ?[3] ക്രിസ്തുയേശുവിനോടു ബന്ധപ്പെടുന്നതിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ടവരായ നാം ആ സ്നാപനംമൂലം അവിടുത്തെ മരണത്തില്‍ പങ്കാളികളാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ?[4] സ്നാപനത്തില്‍ നാം ക്രിസ്തുവിനോടുകൂടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. അതു പിതാവിന്‍റെ മഹത്ത്വമേറിയ ശക്തിയാല്‍ ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതുപോലെ നാമും ജീവന്‍റെ പാതയില്‍ നടക്കേണ്ടതിനാണ്.[5] ക്രിസ്തുവിന്‍റെ മരണത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എങ്കില്‍ അവിടുത്തെ പുനരുത്ഥാനത്തോടും നാം ഏകീഭവിക്കും.[6] നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന് നമ്മിലുള്ള പഴയ മനുഷ്യന്‍ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു.[7] മരിച്ചവന്‍ പാപത്തില്‍നിന്ന് അങ്ങനെ വിമുക്തനായിരിക്കുന്നു.[8] നാം ക്രിസ്തുവിനോടുകൂടി മരിച്ചിരിക്കുന്നു എങ്കില്‍ അവിടുത്തോടുകൂടി ജീവിക്കുമെന്ന് നാം വിശ്വസിക്കുന്നു.[9] ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുകയാല്‍ ഇനി ഒരിക്കലും മരിക്കുകയില്ല; മരണത്തിന് ഇനി അവിടുത്തെമേല്‍ അധികാരമില്ലെന്നു നാം അറിയുന്നു.[10] പാപത്തെപ്രതി അവിടുന്നു ഒരിക്കല്‍മാത്രം മരിച്ചു; അവിടുന്ന് ഇപ്പോള്‍ ജീവിക്കുന്നതാകട്ടെ ദൈവത്തോടുകൂടിയാകുന്നു.[11] അതുപോലെ പാപത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മരിച്ചു എന്നും ഇനി ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ട് ദൈവത്തോടു ചേര്‍ന്നാണു ജീവിക്കുന്നതെന്നും കരുതിക്കൊള്ളുക.[12] മോഹങ്ങള്‍ക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേല്‍ നിങ്ങളുടെ മര്‍ത്യശരീരത്തില്‍ വാഴരുത്;[13] നിങ്ങളുടെ അവയവങ്ങളെ അധര്‍മത്തിന്‍റെ ഉപകരണങ്ങളായി പാപത്തിനു വിട്ടുകൊടുക്കുകയുമരുത്; പിന്നെയോ മരണത്തില്‍നിന്നും ജീവന്‍ പ്രാപിച്ചവരെന്ന നിലയില്‍, നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും നിങ്ങളുടെ അവയവങ്ങളെ ദൈവോദ്ദേശ്യത്തിനുവേണ്ടി പോരാടുന്നതിനുള്ള ആയുധങ്ങളായി ദൈവത്തിനു കാഴ്ചവയ്‍ക്കുകയും ചെയ്യുക.[14] നിയമത്തിനല്ല, ദൈവകൃപയ്‍ക്കത്രേ നിങ്ങള്‍ വിധേയരായിരിക്കുന്നത്; അതുകൊണ്ട് പാപം ഇനിമേല്‍ നിങ്ങളെ ഭരിക്കുകയില്ല.[15] പിന്നെയെന്ത്? നാം നിയമത്തിനല്ല, പ്രത്യുത ദൈവകൃപയ്‍ക്കു കീഴിലുള്ളവരായതുകൊണ്ട് പാപം ചെയ്യാമെന്നോ? ഒരിക്കലുമരുത്![16] നിങ്ങള്‍ ഏതൊന്നിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ അടിമകളാകുന്നു. ഏതൊന്നിന്‍റെ അടിമകളായി നിങ്ങള്‍ സ്വയം സമര്‍പ്പിച്ച് അതിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ വിധേയരുമാകുന്നു. മരണത്തിലേക്കു നയിക്കുന്ന പാപത്തെ സംബന്ധിച്ചും ദൈവനീതിയിലേക്കു നയിക്കുന്ന അനുസരണത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ?[17] മുമ്പു പാപത്തിന്‍റെ അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനത്തില്‍ കണ്ടെത്തിയ സത്യങ്ങളെ നിങ്ങള്‍ സര്‍വാത്മനാ അനുസരിക്കുന്നു.[18] നിങ്ങള്‍ പാപത്തില്‍നിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവനീതിക്ക് അടിമകളായിത്തീരുകയും ചെയ്തു. ദൈവത്തിനു സ്തോത്രം![19] നിങ്ങളുടെ മാനുഷികമായ ദൗര്‍ബല്യം നിമിത്തം നിങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ഇതു ഞാന്‍ പറയുന്നു. ധാര്‍മികമായ അരാജകത്വത്തിലേക്കു നയിക്കുന്ന അശുദ്ധിക്കും ദുഷ്ടതയ്‍ക്കും അടിമകളായി നിങ്ങള്‍ നിങ്ങളെത്തന്നെ ഒരിക്കല്‍ സമര്‍പ്പിച്ചിരുന്നു. അതുപോലെ നിങ്ങളെ നീതിക്കും വിശുദ്ധമായ ലക്ഷ്യങ്ങള്‍ക്കുംവേണ്ടി ഇപ്പോള്‍ പൂര്‍ണമായും സമര്‍പ്പിക്കുക.[20] നിങ്ങള്‍ പാപത്തിന്‍റെ അടിമകളായിരുന്നപ്പോള്‍ ദൈവനീതിയുടെ നിര്‍വഹണത്തിനു വിധേയരല്ലായിരുന്നു.[21] അന്നു ചെയ്ത പ്രവൃത്തികള്‍ ഇപ്പോള്‍ ലജ്ജാവഹമായി നിങ്ങള്‍ക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ![22] ഇപ്പോള്‍ പാപത്തില്‍നിന്നു നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ദൈവത്തിന്‍റെ ദാസന്മാരാണ്; നിങ്ങള്‍ക്കുള്ള നേട്ടം ദൈവത്തിനു സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധജീവിതവും അതിന്‍റെ അന്ത്യം അനശ്വരജീവനുമാകുന്നു.[23] പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India