൧ കൊരിന്ത്യർ ൧൩:൪ |
സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂര്‍വം വര്‍ത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല; |
|
ഫിലിപ്പിയർ ൪:൬ |
ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക. |
|
സഭാപ്രസംഗകൻ ൭:൯ |
ക്ഷിപ്രകോപം അരുത്; മൂഢന്റെ മടിയിലാണല്ലോ കോപം വിശ്രമിക്കുന്നത്. |
|
റോമർ ൧൨:൧൨ |
നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോള്‍ ക്ഷമയോടുകൂടിയിരിക്കുക. പ്രാര്‍ഥനയില്‍ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക. |
|
എഫെസ്യർ ൪:൨ |
എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം. |
|
ഗലാത്തിയർ ൬:൯ |
നന്മ ചെയ്യുന്നതില്‍ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാല്‍ യഥാകാലം അതിന്റെ വിളവെടുക്കാം. |
|
ഉൽപത്തി ൨൯:൨൦ |
യാക്കോബ് ഏഴു വര്‍ഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വര്‍ഷങ്ങള്‍ ഏതാനും ദിവസങ്ങള്‍പോലെ മാത്രമേ അയാള്‍ക്കു തോന്നിയുള്ളൂ. |
|
സുഭാഷിതങ്ങൾ ൧൫:൧൮ |
കോപശീലന്‍ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു. |
|
ജെറേമിയ ൨൯:൧൧ |
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. |
|
൧ ശമുവേൽ ൧൩:൮-൧൪ |
[൮] ശമൂവേലിന്റെ നിര്‍ദ്ദേശമനുസരിച്ചു ശൗല്‍ ഏഴു ദിവസം കാത്തിരുന്നു. എന്നാല്‍ ശമൂവേല്‍ ഗില്ഗാലില് എത്തിയില്ല. ജനം ശൗലിനെ വിട്ടു ചിതറിപ്പോകാന്‍ തുടങ്ങി.[൯] “ഹോമയാഗത്തിനും സമാധാനയാഗത്തിനുമുള്ള വസ്തുക്കള്‍ കൊണ്ടുവരുവിന്‍” എന്നു ശൗല്‍ പറഞ്ഞു; അദ്ദേഹം ഹോമയാഗം അര്‍പ്പിച്ചു.[൧൦] ഹോമയാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ശമൂവേല്‍ അവിടെ എത്തി; അദ്ദേഹത്തെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ ശൗല്‍ ഇറങ്ങിച്ചെന്നു.[൧൧] “നീ എന്താണ് ചെയ്തത്” എന്നു ശമുവേല്‍ ശൗലിനോടു ചോദിച്ചു. ശൗല്‍ മറുപടി പറഞ്ഞു: “ജനം എന്നെ വിട്ടുപിരിയാന്‍ തുടങ്ങി; വരാമെന്നു പറഞ്ഞ ദിവസം അങ്ങു വന്നില്ല; ഫെലിസ്ത്യര്‍ മിക്മാസില് അണി നിരക്കുന്നതും ഞാന്‍ കണ്ടു.[൧൨] ഗില്ഗാലില് വച്ചു ഫെലിസ്ത്യര്‍ എന്നെ ആക്രമിക്കുമെന്നും സര്‍വേശ്വരന്റെ സഹായം അപേക്ഷിച്ചില്ലല്ലോ എന്നും ഞാന്‍ ചിന്തിച്ചു; അതുകൊണ്ട് ഹോമയാഗം അര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.”[൧൩] ശമൂവേല്‍ പറഞ്ഞു: “നീ ചെയ്തതു ഭോഷത്തമായിപ്പോയി; നിന്റെ ദൈവമായ സര്‍വേശ്വരന്റെ കല്പന നീ അനുസരിച്ചില്ല; അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ ശാശ്വതമാക്കുമായിരുന്നു.[൧൪] എന്നാല്‍ ഇനി നിന്റെ രാജത്വം നീണ്ടുനില്ക്കുകയില്ല. അവിടുത്തെ കല്പന നീ അനുസരിക്കാതെയിരുന്നതുകൊണ്ടു തന്റെ ഹിതം അനുവര്‍ത്തിക്കുന്ന മറ്റൊരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്; തന്റെ ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയമിച്ചുകഴിഞ്ഞു.” |
|
ലൂക്കോ ൧൫:൧൧-൨൪ |
[൧൧] യേശു വീണ്ടും അരുള്‍ചെയ്തു: “ഒരാള്‍ക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു.[൧൨] ഇളയമകന് പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തില്‍ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്റെ സ്വത്ത് അവര്‍ക്കു രണ്ടുപേര്‍ക്കുമായി ഭാഗിച്ചുകൊടുത്തു.[൧൩] ഇളയമകന് ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവന്‍ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി.[൧൪] അവിടെ അവന് പണം ധൂര്‍ത്തടിച്ചു ജീവിച്ചു; അങ്ങനെ സര്‍വസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീര്‍ന്നപ്പോള്‍ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവന് വലഞ്ഞുതുടങ്ങി.[൧൫] എന്തെങ്കിലും പണി കിട്ടുന്നതിന് അവന് ആ നാട്ടിലെ പൗരന്മാരില് ഒരാളുടെ അടുക്കല്‍ ചെന്നു. അയാള്‍ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു.[൧൬] പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവന് ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല.[൧൭] എന്നാല്‍ അവനു സുബുദ്ധിയുണ്ടായപ്പോള്‍ സ്വയം പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിലെ വേലക്കാര്‍ എത്ര സുഭിക്ഷമായി കഴിയുന്നു![൧൮] ഞാന്‍ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാന്‍ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേല്‍ അവിടുത്തെ പുത്രനെന്നു ഗണിക്കുവാന്‍ ഞാന്‍ യോഗ്യനല്ല;[൧൯] അങ്ങയുടെ കൂലിക്കാരില് ഒരുവനായി മാത്രം എന്നെ കരുതിയാല്‍ മതി’ എന്ന് എന്റെ പിതാവിനോടു പറയും.”[൨൦] പിന്നീട് അവന് പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോയി. “ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു.[൨൧] അവന് പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാന്‍ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലില്‍ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല![൨൨] എന്നാല്‍ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങള്‍ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയില്‍ മോതിരവും കാലില്‍ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക.[൨൩] നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്റെ ഈ മകന് മൃതനായിരുന്നു; അവന് വീണ്ടും ജീവിച്ചിരിക്കുന്നു;[൨൪] അവന് നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോള്‍ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവര്‍ ആഹ്ലാദിക്കുവാന്‍ തുടങ്ങി. |
|
സങ്കീർത്തനങ്ങൾ ൩൭:൭-൯ |
[൭] സര്‍വേശ്വരന്റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവര്‍ത്തിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.[൮] കോപശീലം അരുത്; ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്. തിന്മയിലേക്കേ അതു നയിക്കൂ.[൯] ദുര്‍ജനം ഉന്മൂലനം ചെയ്യപ്പെടും; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവര്‍ക്കു ദേശം അവകാശമായി ലഭിക്കും. |
|
റോമർ ൮:൨൪-൩൦ |
[൨൪] ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കില്‍, ആ പ്രത്യാശ യഥാര്‍ഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്?[൨൫] എന്നാല്‍ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കില്‍ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു.[൨൬] അതുപോലെതന്നെ, നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാര്‍ഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകള്‍ കൂടാതെയുള്ള ഞരക്കത്താല്‍ നമുക്കുവേണ്ടി ദൈവത്തിന്റെ അടുക്കല്‍ നിവേദനം നടത്തുന്നു.[൨൭] ദൈവത്തിന്റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയില്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ കാണുന്നവനായ ദൈവം ആത്മാവിന്റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു.[൨൮] ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.[൨൯] നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്റെ പുത്രന്റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രന് അസംഖ്യം സഹോദരന്മാരില് ആദ്യജാതനായിത്തീരുന്നു.[൩൦] താന്‍ വേര്‍തിരിച്ചിരിക്കുന്നവരെ ദൈവം വിളിച്ചു; താന്‍ വിളിച്ചവരെ ദൈവം കുറ്റമറ്റവരായി അംഗീകരിച്ചു; കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടവരെ തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു. |
|
൨ തെസ്സലൊനീക്യർ ൧:൪-൫ |
[൪] അതുകൊണ്ടാണ് ദൈവത്തിന്റെ സഭകളില്‍ ഞങ്ങള്‍ തന്നെ നിങ്ങളെക്കുറിച്ചു പ്രശംസിക്കുന്നത്. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും കഷ്ടതകളിലും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സഹിഷ്ണുതയെയും വിശ്വാസത്തെയും കുറിച്ചു ഞങ്ങള്‍ പലപ്പോഴും പറയാറുണ്ട്.[൫] ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്റെ വിധി ന്യായയുക്തമായതിനാല്‍ നിങ്ങള്‍ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകള്‍ തെളിയിക്കുന്നു. |
|
ഹെബ്രായർ ൧൧:൧൩-൧൬ |
[൧൩] വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവര്‍ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവര്‍ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും ഭൂമിയില്‍ തങ്ങള്‍ പരദേശികളും പ്രവാസികളുമാണെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു.[൧൪] ഇങ്ങനെ പറയുന്നവര്‍ സ്വന്തമായ ഒരു നാടിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണെന്നു വ്യക്തമാകുന്നു.[൧൫] തങ്ങള്‍ വിട്ടുപോന്ന ദേശത്തെക്കുറിച്ച് അവര്‍ ഓര്‍ത്തുകൊണ്ടിരുന്നില്ല. അപ്രകാരം ചെയ്തിരുന്നെങ്കില്‍ അവര്‍ക്കു തിരിച്ചുപോകാനുള്ള സാധ്യത ഉണ്ടായിരുന്നല്ലോ.[൧൬] പകരം അതിനെക്കാള്‍ മികച്ച ഒരു സ്വര്‍ഗീയ ദേശത്തെതന്നെ അവര്‍ കാംക്ഷിച്ചു. അതുകൊണ്ട് അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒരു നഗരം അവിടുന്ന് ഒരുക്കിയിരിക്കുന്നുവല്ലോ. |
|
ഉൽപത്തി ൨൯:൨൦-൨൮ |
[൨൦] യാക്കോബ് ഏഴു വര്‍ഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വര്‍ഷങ്ങള്‍ ഏതാനും ദിവസങ്ങള്‍പോലെ മാത്രമേ അയാള്‍ക്കു തോന്നിയുള്ളൂ.[൨൧] യാക്കോബു ലാബാനോടു പറഞ്ഞു: “പറഞ്ഞൊത്ത കാലാവധി കഴിഞ്ഞല്ലോ. ഇനി ഞാന്‍ അവളെ ഭാര്യയാക്കട്ടെ.”[൨൨] ലാബാന്‍ സ്ഥലവാസികളെയെല്ലാം വിളിച്ചുകൂട്ടി ഒരു വലിയ വിരുന്നു നടത്തി.[൨൩] എന്നാല്‍ രാത്രിയായപ്പോള്‍ ലാബാന്‍ ലേയായെ യാക്കോബിന്റെ അടുക്കല്‍ കൊണ്ടുവന്നു. യാക്കോബ് അവളുടെകൂടെ ശയിച്ചു.[൨൪] ലാബാന്‍ സില്പായെ ലേയായ്ക്കു ദാസിയായി കൊടുത്തു.[൨൫] പിറ്റേന്നു രാവിലെയാണ് തനിക്കു ലഭിച്ചത് ലേയാ ആയിരുന്നു എന്നു യാക്കോബിനു മനസ്സിലായത്. യാക്കോബ് ലാബാനോടു പറഞ്ഞു: “എന്നോട് അങ്ങു ചെയ്തത് എന്ത്? റാഹേലിനുവേണ്ടിയല്ലേ ഞാന്‍ അങ്ങയെ സേവിച്ചത്? അങ്ങ് എന്നെ എന്തിനു ചതിച്ചു?”[൨൬] ലാബാന്‍ മറുപടി പറഞ്ഞു: “ജ്യേഷ്ഠത്തിക്കു മുമ്പ് അനുജത്തിയെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവ് ഈ നാട്ടിലില്ല.[൨൭] വിവാഹാഘോഷങ്ങളുടെ ഈ ആഴ്ച കഴിയട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. വീണ്ടും ഏഴു വര്‍ഷം കൂടി നീ എനിക്കു വേല ചെയ്യണം.” യാക്കോബ് അതിനു സമ്മതിച്ചു.[൨൮] [28,29] റാഹേലിനു ദാസിയായി ബില്‍ഹായെ ലാബാന്‍ നല്കി. |
|
൨ ശമുവേൽ ൫:൪-൫ |
[൪] ഭരണം ഏല്ക്കുമ്പോള് ദാവീദിന് മുപ്പതു വയസ്സായിരുന്നു; അദ്ദേഹം നാല്പതു വര്‍ഷം ഭരിച്ചു.[൫] ഹെബ്രോന്‍ ആസ്ഥാനമാക്കി യെഹൂദ്യയെ ഏഴര വര്‍ഷവും യെരൂശലേം ആസ്ഥാനമാക്കി യെഹൂദാ ഉള്‍പ്പെടെ ഇസ്രായേല്‍ മുഴുവനെയും മുപ്പത്തിമൂന്നു വര്‍ഷവും ഭരിച്ചു. |
|
സങ്കീർത്തനങ്ങൾ ൭൫:൨ |
ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ നിശ്ചയിക്കുന്ന സമയത്ത് ഞാന്‍ നീതിപൂര്‍വം വിധിക്കും. |
|
ഹബക്കുക്ക് ൨:൩ |
ദര്‍ശനം അതിന്റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല. |
|
റോമർ ൫:൨-൪ |
[൨] ദൈവകൃപയുടെ അനുഭവത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ക്രിസ്തു മുഖേന ഈ അനുഭവത്തിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവതേജസ്സില്‍ പങ്കാളികളാകാമെന്നുള്ള പ്രത്യാശയില്‍ നാം ആനന്ദിക്കുന്നു.[൩] മാത്രമല്ല, നമ്മുടെ കഷ്ടതകളില്‍പോലും നാം ആനന്ദിക്കുന്നു.[൪] എന്തെന്നാല്‍ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം. |
|
വെളിപ്പെടുന്ന ൬:൯-൧൧ |
[൯] അഞ്ചാമത്തെ മുദ്ര തുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനടിയില്‍ ഞാന്‍ കണ്ടു.[൧൦] [10,11] “പരിശുദ്ധനും സത്യവാനുമായ സര്‍വനാഥാ, ഞങ്ങളുടെ രക്തം ചൊരിഞ്ഞതിന്റെ പേരില്‍ ഭൂവാസികളെ വിധിക്കുവാനും അവരോടു പ്രതികാരം ചെയ്യുവാനും അങ്ങ് എത്രത്തോളം വൈകും?” എന്ന് അവര്‍ അത്യുച്ചത്തില്‍ വിളിച്ചുചോദിച്ചു. പിന്നീട് അവര്‍ക്ക് ഓരോരുത്തര്‍ക്കും വെള്ളനിലയങ്കി നല്കപ്പെട്ടു; അവരെപ്പോലെ വധിക്കപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരുടെയും സഹോദരന്മാരുടെയും എണ്ണം പൂര്‍ത്തിയാകുന്നതുവരെ അല്പകാലംകൂടി വിശ്രമിക്കുവാന്‍ അവര്‍ക്ക് അരുളപ്പാടു ലഭിക്കുകയും ചെയ്തു.[൧൧] *** |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |