സുഭാഷിതങ്ങൾ ൧൧:൩ |
സത്യസന്ധരുടെ പരമാര്‍ഥത അവരെ നേര്‍വഴി നടത്തുന്നു; എന്നാല്‍ വക്രത വഞ്ചകരെ നശിപ്പിക്കുന്നു. |
|
സുഭാഷിതങ്ങൾ ൨൮:൬ |
വക്രമാര്‍ഗത്തില്‍ ചരിക്കുന്നവനിലും മെച്ചം നേര്‍വഴിയില്‍ നടക്കുന്ന ദരിദ്രനാണ്. |
|
൧ പത്രോസ് ൩:൧൬ |
ക്രിസ്തുവിന്റെ അനുയായികളായ നിങ്ങളുടെ സല്പ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങള്‍ നിര്‍മ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം. |
|
സുഭാഷിതങ്ങൾ ൧൨:൨൨ |
വ്യാജം പറയുന്നവരെ സര്വേശ്വരന് വെറുക്കുന്നു; സത്യം പ്രവര്‍ത്തിക്കുന്നവരില്‍ അവിടുന്നു പ്രസാദിക്കുന്നു. |
|
സുഭാഷിതങ്ങൾ ൨൧:൩ |
നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതാണു സര്‍വേശ്വരനു യാഗത്തെക്കാള്‍ സ്വീകാര്യം. |
|
൨ കൊരിന്ത്യർ ൮:൨൧ |
കര്‍ത്താവിന്റെ മുമ്പില്‍ മാത്രമല്ല, മനുഷ്യന്റെ മുമ്പിലും മാന്യമായതു ചെയ്യണമെന്നാണു ഞങ്ങളുടെ ഉദ്ദേശ്യം. |
|
ജോൺ ൧൪:൬ |
യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാന്‍ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല. |
|
സുഭാഷിതങ്ങൾ ൪:൨൫-൨൭ |
[൨൫] നിന്റെ വീക്ഷണം നേരെയുള്ളതായിരിക്കട്ടെ, നിന്റെ നോട്ടം മുന്നോട്ടായിരിക്കട്ടെ.[൨൬] നിന്റെ ചുവടുകള്‍ ശ്രദ്ധയോടെ വയ്ക്കുക. നിന്റെ വഴികള്‍ സുരക്ഷിതമായിരിക്കും.[൨൭] ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത് തിന്മയില് കാല് ഊന്നാതിരിക്കുക. |
|
ഹെബ്രായർ ൧൩:൧൮ |
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. എപ്പോഴും ശരിയായതു ചെയ്യണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് സ്വച്ഛമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് നിസ്സംശയം പറയാം. |
|
ലൂക്കോ ൬:൩൧ |
മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വര്‍ത്തിക്കുക. |
|
സങ്കീർത്തനങ്ങൾ ൪൧:൧൧-൧൨ |
[൧൧] ശത്രു എന്റെമേല്‍ വിജയം നേടാതിരുന്നതിനാല്‍; അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.[൧൨] എന്റെ നിഷ്കളങ്കത്വംമൂലം അവിടുന്നെന്നെ താങ്ങുന്നു. അവിടുത്തെ സന്നിധാനത്തില്‍ എന്നെ എന്നും നിര്‍ത്തുന്നു. |
|
ഫിലിപ്പിയർ ൪:൮ |
അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിര്‍മ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാര്‍ഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക. |
|
ഇസയ ൨൬:൭ |
നീതിമാന്മാരുടെ വഴി നിരപ്പുള്ളതാണ്. അവിടുന്ന് അതു സുഗമമാക്കുന്നു. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |