൧ പത്രോസ് 2:17 |
എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവര്‍ത്തിയെ സമാദരിക്കുകയും ചെയ്യുക. |
|
റോമർ 12:10 |
നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരന്മാരായതുകൊണ്ട് കൂടെപ്പിറപ്പുകളെപോലെ പരസ്പരം സ്നേഹിക്കുക; അന്യോന്യം ബഹുമാനിക്കുന്നതില്‍ അത്യന്തം ഉത്സുകരായിരിക്കുക. |
|
൧ തിമൊഥെയൊസ് 5:17 |
നന്നായി ഭരിക്കുന്ന സഭാമുഖ്യന്മാരെ, വിശിഷ്യ പ്രസംഗിച്ചും പ്രബോധിപ്പിച്ചും അധ്വാനിക്കുന്നവരെ ഇരട്ടി പ്രതിഫലത്തിനു യോഗ്യരായി പരിഗണിച്ചുകൊള്ളുക. |
|
ജോൺ ൫:൨൩ |
*** |
|
ജോൺ 4:44 |
ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു. |
|
൧ തിമൊഥെയൊസ് ൧:൧൭ |
നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേന്‍. |
|
റോമർ 13:1-7 |
[1] എല്ലാവരും രാഷ്ട്രത്തിന്റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്.[2] അതുകൊണ്ട് അധികാരത്തെ എതിര്ക്കുന്നവന് ദൈവത്തിന്റെ വ്യവസ്ഥയെയാണ് എതിര്‍ക്കുന്നത്; അങ്ങനെ ചെയ്യുന്നവന് ശിക്ഷാവിധി വരുത്തിവയ്ക്കും.[3] നന്മപ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പില്‍ നിര്‍ഭയനായിരിക്കുവാന്‍ നീ ഇച്ഛിക്കുന്നുവോ? എങ്കില്‍ നന്മ ചെയ്യുക.[4] അപ്പോള്‍ അധികാരി നിന്നെ പ്രശംസിക്കും. നിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവദാസനാണയാള്‍. എന്നാല്‍ നീ തിന്മ ചെയ്താല്‍ അധികാരിയെ ഭയപ്പെടണം. എന്തെന്നാല്‍ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാര്‍ഥമായിട്ടുള്ളതാണ്. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാള്‍.[5] ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്.[6] തങ്ങളുടെ ഔദ്യോഗികധര്‍മം നിറവേറ്റുമ്പോള്‍ അധികാരികള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണല്ലോ നിങ്ങള്‍ നികുതി കൊടുക്കുന്നത്.[7] അവര്‍ക്കു കൊടുക്കുവാനുള്ളതു നിങ്ങള്‍ അവര്‍ക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവര്‍ക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം. |
|
റോമർ 2:7 |
ഇടവിടാതെ സല്‍ക്കര്‍മങ്ങള്‍ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവര്‍ക്ക്, ദൈവം അനശ്വരജീവന് നല്‍കും; |
|
ഹെബ്രായർ ൧൩:൪ |
വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭര്‍ത്തൃബന്ധം നിര്മ്മലമായിരിക്കട്ടെ. ദുര്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും. |
|
ജോൺ ൧൨:൨൬ |
എന്നെ സേവിക്കുന്നവന് എന്നെ അനുഗമിക്കട്ടെ; ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും. |
|
എഫെസ്യർ ൬:൧-൩ |
[൧] മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; അതു ന്യായവും നിങ്ങളുടെ ക്രൈസ്തവ ധര്‍മവുമാകുന്നു.[൨] ‘നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു.[൩] നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം. |
|
എഫെസ്യർ ൬:൨ |
‘നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു. |
|
ജോൺ ൫:൨൨-൨൩ |
[൨൨] [22,23] പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവന്‍ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന് പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.[൨൩] *** |
|
മത്തായി ൧൫:൪ |
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു. |
|
൧ തെസ്സലൊനീക്യർ ൪:൪ |
ഓരോരുത്തനും അവനവന്റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. |
|
൨ പത്രോസ് ൧:൧൭ |
അവിടുന്നു പിതാവായ ദൈവത്തില്‍നിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോള്‍ ‘ഇവന് എന്റെ പ്രിയപുത്രന്, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സില്‍നിന്നു പുറപ്പെട്ടു. |
|
വെളിപ്പെടുന്ന ൫:൧൨-൧൩ |
[൧൨] “ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കുന്നതിന്, കൊല്ലപ്പെട്ട കുഞ്ഞാടു യോഗ്യന്‍!” എന്ന് അത്യുച്ചത്തില്‍ പറയുന്നതു ഞാന്‍ കേട്ടു.[൧൩] പിന്നീട് സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നേക്കും സ്തുതിയും ബഹുമാനവും മഹത്ത്വവും ശക്തിയും ഭവിക്കട്ടെ!” നാലു ജീവികളും ആമേന്‍ എന്നു പറഞ്ഞു. ശ്രേഷ്ഠപുരുഷന്മാര്‍ വീണ്ടും സാഷ്ടാംഗം വീണു നമസ്കരിച്ചു. |
|
വെളിപ്പെടുന്ന ൭:൧൨ |
“ആമേന്‍, നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേന്‍” എന്നു പറഞ്ഞുകൊണ്ട് ആരാധിച്ചു. |
|
൧ കൊരിന്ത്യർ 6:20 |
ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക. |
|
എഫെസ്യർ ൬:൨-൩ |
[൨] ‘നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു.[൩] നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം. |
|
വെളിപ്പെടുന്ന ൪:൯-൧൧ |
[൯] “സിംഹാസനാരൂഢനായി എന്നും എന്നേക്കും വാണരുളുന്നവന് ആ ജീവികള്‍ മഹത്ത്വവും ബഹുമാനവും സ്തോത്രവും അര്‍പ്പിക്കുമ്പോള്‍,[൧൦] ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാര്‍ സിംഹാസനത്തില്‍ എന്നും എന്നേക്കും ഇരിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുന്നു; സിംഹാസനത്തിന്റെ മുമ്പില്‍ അവരുടെ കിരീടങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടു പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.[൧൧] “ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അങ്ങ് മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാന്‍ യോഗ്യന്‍! എന്തുകൊണ്ടെന്നാല്‍ അവിടുന്നു സമസ്തവും സൃഷ്ടിച്ചു. തിരുഹിതത്താല്‍ അവയ്ക്ക് അങ്ങനെ അസ്തിത്വം കൈവരികയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു” എന്നിങ്ങനെ അവര്‍ പാടുന്നു. |
|
അടയാളപ്പെടുത്തുക ൭:൧-൧൩ |
[൧] യെരൂശലേമില്‍നിന്നു പരീശന്മാരും ചില മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കല്‍ വന്നുകൂടി.[൨] അവിടുത്തെ ശിഷ്യന്മാരില് ചിലര്‍ അവരുടെ ആചാരപ്രകാരം ശുദ്ധമാക്കാത്ത കൈകൊണ്ട് അതായത് കഴുകാത്ത കൈകൊണ്ട്, ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു.[൩] പൂര്‍വികരുടെ പരമ്പരാഗതമായ ആചാരമനുസരിച്ച് പരീശന്മാരും യെഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കുമായിരുന്നില്ല.[൪] ചന്തയില്‍നിന്നു വരുമ്പോഴും കുളിക്കാതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല, പാനപാത്രങ്ങളും കുടങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക തുടങ്ങി പല ആചാരങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നിരുന്നു.[൫] അതിനാല്‍ പരീശന്മാരും മതപണ്ഡിതന്മാരും യേശുവിനോടു ചോദിച്ചു: “താങ്കളുടെ ശിഷ്യന്മാര് നമ്മുടെ പൂര്വികന്മാരുടെ ആചാരങ്ങള്‍ അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്? യേശു പ്രതിവചിച്ചു:[൬] “കപടഭക്തരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്ര ശരിയാണ്: ഈ ജനം അധരംകൊണ്ട് എന്നെ ആദരിക്കുന്നു, അവരുടെ ഹൃദയമാകട്ടെ, എന്നില്‍നിന്ന് അകന്നിരിക്കുന്നു;[൭] മനുഷ്യര്‍ നടപ്പാക്കിയ അനുശാസനങ്ങളെ ദൈവത്തിന്റെ പ്രമാണങ്ങളെന്നവിധം പഠിപ്പിക്കുന്നതുകൊണ്ട് എന്നെ അവര്‍ ആരാധിക്കുന്നത് വ്യര്‍ഥമാണ്.[൮] നിങ്ങള്‍ ദൈവത്തിന്റെ ധര്‍മശാസനം ഉപേക്ഷിച്ചിട്ട് മനുഷ്യന്റെ അനുശാസനങ്ങള്‍ മുറുകെപ്പിടിക്കുന്നു.[൯] പിന്നീട് അവിടുന്നു പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ദൈവത്തിന്റെ ധര്‍മശാസനങ്ങളെ കൗശലപൂര്‍വം നിങ്ങള്‍ നിരാകരിക്കുന്നു![൧൦] നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ നിശ്ചയമായും മരിക്കണം എന്നും മോശ അനുശാസിച്ചിട്ടുണ്ട്.[൧൧] [11,12] എന്നാല്‍ ഒരുവന് തന്റെ മാതാവിനോടോ പിതാവിനോടോ ‘നിങ്ങളെ സംരക്ഷിക്കുവാന്‍ എന്റെ കൈവശമുള്ളത് കൊര്‍ബാന്‍, അഥവാ ദൈവത്തിനു സമര്‍പ്പിതം ആകുന്നു’ എന്നു പറഞ്ഞാല്‍ പിന്നെ തന്റെ മാതാവിനോ പിതാവിനോ എന്തെങ്കിലും ചെയ്യുവാന്‍ അയാളെ നിങ്ങള്‍ അനുവദിക്കുന്നില്ല.[൧൨] ***[൧൩] ഇങ്ങനെ നിങ്ങളുടെ മാമൂല്‍കൊണ്ട് ഈശ്വരകല്പനകളെ നിങ്ങള്‍ നിരര്‍ഥകമാക്കുന്നു; ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നുണ്ട്.” |
|
മത്തായി ൧൫:൧-൯ |
[൧] അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കല്‍വന്ന്[൨] “അങ്ങയുടെ ശിഷ്യന്മാര് പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്? അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു.[൩] യേശു അതിന് ഇങ്ങനെ മറുപടി നല്കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്?[൪] പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു.[൫] എന്നാല്‍ ‘പിതാവിനോ മാതാവിനോ എന്നില്‍നിന്നു ലഭിക്കേണ്ടതു എന്തെങ്കിലും ഞാന്‍ ദൈവത്തിനു നല്കിയിരിക്കുന്നു’ എന്ന് ഒരുവന് പറഞ്ഞാല്‍ പിന്നെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ടതില്ല എന്നു നിങ്ങള്‍ പഠിപ്പിക്കുന്നു.[൬] അങ്ങനെ പാരമ്പര്യം പുലര്‍ത്താന്‍വേണ്ടി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു.[൭] കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം.[൮] ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നു വിദൂരസ്ഥമായിരിക്കുന്നു.[൯] അവര്‍ എന്നെ ആരാധിക്കുന്നതു വ്യര്‍ഥം; മനുഷ്യനിര്‍മിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധര്‍മോപദേശം. |
|
ലൂക്കോ ൧൪:൭-൮ |
[൭] വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങള്‍ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ ഉപദേശരൂപേണ യേശു അവരോടു പറഞ്ഞു:[൮] “ഒരു വിവാഹവിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാല്‍ മുഖ്യസ്ഥാനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാള്‍ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. |
|
൨ കൊരിന്ത്യർ ൬:൮ |
ഞങ്ങള്‍ ബഹുമാനിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു; അതുപോലെ ദുഷിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. വ്യാജം പറയുന്നവരോടെന്നവണ്ണം ഞങ്ങളോടു പെരുമാറുന്നെങ്കിലും ഞങ്ങള്‍ സത്യം പ്രസ്താവിക്കുന്നു; |
|
വെളിപ്പെടുന്ന ൫:൧൩ |
പിന്നീട് സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: “സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നേക്കും സ്തുതിയും ബഹുമാനവും മഹത്ത്വവും ശക്തിയും ഭവിക്കട്ടെ!” നാലു ജീവികളും ആമേന്‍ എന്നു പറഞ്ഞു. ശ്രേഷ്ഠപുരുഷന്മാര്‍ വീണ്ടും സാഷ്ടാംഗം വീണു നമസ്കരിച്ചു. |
|
വെളിപ്പെടുന്ന 4:11 |
“ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അങ്ങ് മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാന്‍ യോഗ്യന്‍! എന്തുകൊണ്ടെന്നാല്‍ അവിടുന്നു സമസ്തവും സൃഷ്ടിച്ചു. തിരുഹിതത്താല്‍ അവയ്ക്ക് അങ്ങനെ അസ്തിത്വം കൈവരികയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു” എന്നിങ്ങനെ അവര്‍ പാടുന്നു. |
|
൧ തിമൊഥെയൊസ് ൬:൧൬ |
ആര്‍ക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തില്‍ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേന്‍. |
|
ഹെബ്രായർ ൫:൪ |
അഹരോനെപ്പോലെ ദൈവം വിളിക്കുന്നവരല്ലാതെ ആരും സ്വയമേവ ഈ പദവി ഏറ്റെടുക്കുന്നില്ല. |
|
മത്തായി ൧൫:൮ |
ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നു വിദൂരസ്ഥമായിരിക്കുന്നു. |
|
മത്തായി ൧൯:൧൯ |
മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്ക, അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നു യേശു ഉത്തരം പറഞ്ഞു. |
|
ലൂക്കോ ൧൮:൨൦ |
കല്പനകള് താങ്കള്‍ക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.” |
|
മത്തായി ൧൩:൫൭ |
യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന് സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.” |
|
അടയാളപ്പെടുത്തുക ൬:൪ |
യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന് തന്റെ സ്വന്തം നാട്ടിലും സ്വഭവനത്തിലും സ്വജനങ്ങളുടെ ഇടയിലും മാത്രമാണ് ബഹുമാനിക്കപ്പെടാതിരിക്കുന്നത്.” |
|
ജോൺ 12:23-26 |
[23] അപ്പോള്‍ യേശു അരുള്‍ചെയ്തു: “മനുഷ്യപുത്രന് മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാന്‍ ഉറപ്പിച്ചുപറയുന്നു:[24] കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാല്‍ അത് അഴിയുന്നെങ്കില്‍ സമൃദ്ധമായ വിളവു നല്കുന്നു.[25] തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തില്‍വച്ചു തന്റെ ജീവനെ വെറുക്കുന്നവന് അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു.[26] എന്നെ സേവിക്കുന്നവന് എന്നെ അനുഗമിക്കട്ടെ; ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും. |
|
ഹെബ്രായർ ൨:൯ |
ദൈവകൃപയാല്‍ എല്ലാവര്‍ക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാള്‍ താഴ്ത്തപ്പെട്ടെങ്കിലും തന്റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു. |
|
പുറപ്പാട് ൨൦:൧൨ |
“നിന്റെ ദൈവമായ സര്വേശ്വരന് നിനക്കു നല്കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കാന്‍ നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.” |
|
ഇസയ ൨൯:൧൩ |
“ഈ ജനം വാക്കുകള്‍കൊണ്ട് എന്നെ സമീപിക്കുന്നു. അധരംകൊണ്ട് എന്നെ ആദരിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നും അകന്നിരിക്കുന്നു. മനഃപാഠമാക്കിയ മനുഷ്യനിയമങ്ങളാണ് അവരുടെ മതം. |
|
൧ ശമുവേൽ ൨:൩൦ |
അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെയും നിന്റെ പിതാവിന്റെയും ഭവനം എന്റെ സന്നിധിയില്‍ എക്കാലവും ശുശ്രൂഷ ചെയ്യുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു; ഇനിയും അങ്ങനെ ആയിരിക്കുകയില്ല; എന്നെ ആദരിക്കുന്നവരെ ഞാന്‍ ആദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും. |
|
സുഭാഷിതങ്ങൾ ൩:൯ |
നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും സര്‍വേശ്വരനെ ബഹുമാനിക്കുക. |
|
ആവർത്തനപുസ്തകം ൫:൧൬ |
“നിന്റെ ദൈവമായ സര്വേശ്വരന് കല്പിച്ചതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; എന്നാല്‍ നിനക്ക് ദീര്‍ഘായുസ്സുണ്ടാകും; നിന്റെ ദൈവമായ സര്വേശ്വരന് നിനക്കു നല്കുന്ന ദേശത്തു നിനക്കു നന്മ ഉണ്ടാകും.” |
|
സുഭാഷിതങ്ങൾ ൨൧:൨൧ |
നീതിയുടെയും വിശ്വസ്തതയുടെയും മാര്‍ഗം സ്വീകരിക്കുന്നവന് ജീവനും ബഹുമതിയും നേടും. |
|
സുഭാഷിതങ്ങൾ ൨൨:൪ |
വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം, ധനവും മാനവും ജീവനും ആകുന്നു. |
|
സുഭാഷിതങ്ങൾ ൧൪:൩൧ |
എളിയവനെ പീഡിപ്പിക്കുന്നവന് സ്രഷ്ടാവിനെ നിന്ദിക്കുന്നു; എന്നാല്‍ ദരിദ്രനോടു ദയ കാട്ടുന്നവന് അവിടുത്തെ ആദരിക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൮:൫-൬ |
[൫] എങ്കിലും അവിടുന്നു മനുഷ്യനെ അവിടുത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, മഹത്ത്വവും തേജസ്സും അവനെ അണിയിച്ചിരിക്കുന്നു.[൬] അവിടുന്നു സൃഷ്ടിച്ച സകലത്തിന്റെയുംമേല്‍ അവനെ അധിപതിയാക്കി, എല്ലാറ്റിനെയും അവന്റെ കാല്ക്കീഴിലാക്കി. |
|
സുഭാഷിതങ്ങൾ ൨൯:൨൩ |
അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാല്‍ വിനീതഹൃദയനു ബഹുമതി ലഭിക്കും. |
|
മലാക്കി ൧:൬ |
പുത്രന് പിതാവിനെയും ദാസന് യജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: “ഞാന്‍ പിതാവെങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനെങ്കില്‍ എന്നോടുള്ള ഭക്തി എവിടെ? അങ്ങയുടെ നാമത്തെ എങ്ങനെയാണു ഞങ്ങള്‍ നിന്ദിക്കുന്നത്? എന്നു നിങ്ങള്‍ ചോദിക്കുന്നു. |
|
൧ തിമൊഥെയൊസ് ൫:൩ |
യഥാര്‍ഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ |
|
൧ തിമൊഥെയൊസ് ൬:൧ |
അടിമനുകത്തിന് കീഴിലുള്ള എല്ലാവരും തങ്ങളുടെ യജമാനന്മാര് എല്ലാവിധ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്നു കരുതിക്കൊള്ളണം. അല്ലെങ്കില്‍ ദൈവനാമത്തിനും നമ്മുടെ ഉപദേശങ്ങള്‍ക്കും അപകീര്‍ത്തി ഉണ്ടാകും. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |