A A A A A

ദൈവം: [ദൈവത്തിന്റെ (സമയം)]


൧ തിമൊഥെയൊസ് ൩:൧൫
എന്നാല്‍ ഒരുവേള ഞാന്‍ വരാന്‍ വൈകുന്നപക്ഷം ദൈവത്തിന്‍റെ സഭയില്‍ ഒരുവന്‍ എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാന്‍ ഇതെഴുതുന്നത്. സഭ സത്യത്തിന്‍റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്‍റെ ഭവനവുമാകുന്നു.

ജോൺ ൬:൫൪
എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

ജോൺ 8:32
നിങ്ങള്‍ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

ഇസയ ൪൦:൩൧
എന്നാല്‍ സര്‍വേശ്വരനെ കാത്തിരിക്കുന്നവര്‍ ശക്തി വീണ്ടെടുക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടും, തളരുകയില്ല. അവര്‍ നടക്കും, ക്ഷീണിക്കുകയില്ല.

ഹബക്കുക്ക് 2:3
ദര്‍ശനം അതിന്‍റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല.

സഭാപ്രസംഗകൻ ൩:൧
ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിന്‍ കീഴിലുള്ള എല്ലാറ്റിനും അതതിന്‍റെ സമയമുണ്ട്.

സങ്കീർത്തനങ്ങൾ ൨൭:൧൪
സര്‍വേശ്വരനില്‍ പ്രത്യാശവച്ച് ധൈര്യമായിരിക്കുക; അതേ, സര്‍വേശ്വരനില്‍തന്നെ പ്രത്യാശവയ്‍ക്കുക.

അടയാളപ്പെടുത്തുക ൬:൩
മറിയമിന്‍റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന്‍ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്‍റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു.

ജോൺ ൧൨:൪൮
എന്നെ അനാദരിക്കുകയും എന്‍റെ വാക്കുകള്‍ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളില്‍ അവനെ വിധിക്കും.

ജോൺ ൧:൧
ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു.

ഗലാത്തിയർ ൬:൯
നന്മ ചെയ്യുന്നതില്‍ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാല്‍ യഥാകാലം അതിന്‍റെ വിളവെടുക്കാം.

സങ്കീർത്തനങ്ങൾ ൩൧:൧൫
എന്‍റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മര്‍ദ്ദകരുടെയും കൈയില്‍ നിന്ന് എന്നെ വിടുവിക്കണമേ,

ഗലാത്തിയർ ൧:൧൯
കര്‍ത്താവിന്‍റെ സഹോദരന്‍ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരില്‍ വേറെ ആരെയും ഞാന്‍ കണ്ടില്ല.

മലാക്കി ൧:൧൧
കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ജനതകള്‍ക്കിടയില്‍ എന്‍റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്‍റെ നാമത്തില്‍ സുഗന്ധധൂപവും നിര്‍മ്മലവഴിപാടും അര്‍പ്പിച്ചുവരുന്നു. കാരണം, എന്‍റെ നാമം ജനതകള്‍ക്കിടയില്‍ ഉന്നതമാണ്. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.

൨ പത്രോസ് ൩:൮
പ്രിയപ്പെട്ടവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം വര്‍ഷംപോലെയും ആയിരം വര്‍ഷം ഒരു ദിവസംപോലെയുമാണെന്നുള്ളത് നിങ്ങള്‍ മറക്കരുത്.

സങ്കീർത്തനങ്ങൾ ൩൭:൭
സര്‍വേശ്വരന്‍റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവര്‍ത്തിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.

സഭാപ്രസംഗകൻ ൩:൧൧
ദൈവം ഓരോന്നിനെയും അതതിന്‍റെ സമയത്തു മനോഹരമായി സൃഷ്‍ടിച്ചിരിക്കുന്നു; മനുഷ്യമനസ്സില്‍ നിത്യതയെക്കുറിച്ചുള്ള ബോധവും പ്രതിഷ്ഠിച്ചു. എന്നിട്ടും ദൈവത്തിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിയുന്നില്ല.

വിലാപങ്ങൾ ൩:൨൫-൨൬
[൨൫] സര്‍വേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവര്‍ക്ക് അവിടുന്നു നല്ലവനാകുന്നു.[൨൬] സര്‍വേശ്വരന്‍ രക്ഷിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം.

പ്രവൃത്തികൾ ൧:൭
യേശു അവരോട് അരുള്‍ചെയ്തു: “പിതാവ് തന്‍റെ സ്വന്തം അധികാരത്തില്‍ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങള്‍ അറിയേണ്ടാ.

ഗലാത്തിയർ ൪:൪
എന്നാല്‍ കാലത്തികവില്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവിടുന്ന് ഒരു സ്‍ത്രീയുടെ പുത്രനായി ജനിച്ചു. യെഹൂദനിയമത്തിന് അധീനനായി അവിടുന്നു ജീവിക്കുകയും ചെയ്തു.

എഫെസ്യർ ൫:൧൬
നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാല്‍ ഇത് ദുഷ്കാലമാണ്.

ജോൺ ൩:൩-൫
[൩] യേശു നിക്കോദിമോസിനോട്, “ഒരുവന്‍ പുതുതായി ജനിക്കുന്നില്ലെങ്കില്‍ അവന് ദൈവരാജ്യം ദര്‍ശിക്കുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്ന് അരുള്‍ചെയ്തു.[൪] നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”[൫] യേശു ഉത്തരമരുളി: “ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഒരുവന്‍ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല.

ഹെബ്രായർ ൧൨:൧൪
എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല.

ഉൽപത്തി ൧:൧
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

വിലാപങ്ങൾ ൩:൨൫
സര്‍വേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവര്‍ക്ക് അവിടുന്നു നല്ലവനാകുന്നു.

സങ്കീർത്തനങ്ങൾ ൧൪൫:൧൫
എല്ലാവരും അങ്ങയെ പ്രത്യാശയോടെ നോക്കുന്നു. യഥാസമയം അങ്ങ് അവര്‍ക്ക് ആഹാരം കൊടുക്കുന്നു.

സഭാപ്രസംഗകൻ ൮:൬
കഷ്ടത മനുഷ്യനു ദുര്‍വഹമെങ്കിലും ഓരോന്നിനും അതതിന്‍റെ സമയവും വഴിയും ഉണ്ടല്ലോ.

റോമർ ൮:൨൮
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.

സുഭാഷിതങ്ങൾ ൩:൫-൬
[൫] പൂര്‍ണഹൃദയത്തോടെ നീ സര്‍വേശ്വരനില്‍ ശരണപ്പെടുക, സ്വന്തംബുദ്ധിയില്‍ നീ ആശ്രയിക്കരുത്.[൬] നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.

എഫെസ്യർ ൧:൧൦
കാലത്തികവില്‍ ദൈവം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവില്‍ ഒരുമിച്ചു ചേര്‍ക്കുക എന്നതാകുന്നു.

ജോൺ ൧൬:൧൩
സത്യത്തിന്‍റെ ആത്മാവു വരുമ്പോള്‍ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.

ഗലാത്തിയർ ൪:൧൯
എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്‍റെ സ്വഭാവം നിങ്ങളില്‍ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്.

മത്തായി ൧൬:൧൮
നീ പത്രോസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും. അധോലോകത്തിന്‍റെ ശക്തികള്‍ അതിനെ ജയിക്കുകയില്ല.

മത്തായി ൧൮:൧൫-൧൮
[൧൫] “നിന്‍റെ സഹോദരന്‍ നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്‍റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.[൧൬] എന്നാല്‍ അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികള്‍ നല്‌കുന്ന തെളിവിനാല്‍ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ.[൧൭] അവരെയും അയാള്‍ കൂട്ടാക്കാതെയിരുന്നാല്‍ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാല്‍ അയാള്‍ നിങ്ങള്‍ക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ.[൧൮] “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ ബന്ധിക്കുന്നതെല്ലാം സ്വര്‍ഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.

എഫെസ്യർ ൧:൨൨-൨൩
[൨൨] ദൈവം സകലവും ക്രിസ്തുവിന്‍റെ കാല്‌ക്കീഴാക്കി; എല്ലാറ്റിന്‍റെയും അധീശനായി ക്രിസ്തുവിനെ സഭയ്‍ക്കു നല്‌കുകയും ചെയ്തു. സഭ ക്രിസ്തുവിന്‍റെ ശരീരമാകുന്നു; എല്ലായിടത്തുമുള്ള എല്ലാറ്റിനെയും പൂരിപ്പിക്കുന്ന ക്രിസ്തുവിന്‍റെ പൂര്‍ത്തീകരണമാണ് സഭ.[൨൩] അനുസരണക്കേടിനാലും പാപങ്ങളാലും ആത്മീയമായി നിങ്ങള്‍ മരിച്ചവരായിരുന്നു.

എഫെസ്യർ ൫:൨൩
ക്രിസ്തു തന്‍റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേല്‍ കര്‍ത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേല്‍ ഭര്‍ത്താവിന് അധികാരമുണ്ട്.

പ്രവൃത്തികൾ ൪:൩൨
വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവര്‍ക്കു പൊതുവകയായിരുന്നു.

൧ കൊരിന്ത്യർ ൧:൧൦
എന്‍റെ സഹോദരരേ, നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകാതെ, നിങ്ങള്‍ ഏകമനസ്സും ഏകലക്ഷ്യവും ഉള്ളവരായിരിക്കേണ്ടതിന് നിങ്ങള്‍ക്ക് പൂര്‍ണമായ ഐക്യം ഉണ്ടായിരിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു.

ജോൺ ൧൪:൬
യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാന്‍ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.

ജോൺ ൧൪:൬-൨൮
[൬] യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാന്‍ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.[൭] നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോള്‍മുതല്‍ നിങ്ങള്‍ അവിടുത്തെ അറിയുന്നു, നിങ്ങള്‍ അവിടുത്തെ ദര്‍ശിച്ചുമിരിക്കുന്നു.”[൮] അപ്പോള്‍ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതന്നാലും; ഞങ്ങള്‍ക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.[൯] യേശു ഇപ്രകാരം അരുള്‍ചെയ്തു: “ഇത്രയുംകാലം ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവന്‍ എന്‍റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്![൧൦] ഞാന്‍ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാന്‍ പറയുന്ന ഈ വാക്കുകള്‍ എന്‍റെ സ്വന്തമല്ല; പിതാവ് എന്നില്‍ വസിച്ച് എന്നിലൂടെ തന്‍റെ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നു.[൧൧] ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കില്‍ എന്‍റെ പ്രവൃത്തികള്‍കൊണ്ടെങ്കിലും വിശ്വസിക്കുക.[൧൨] ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട് അവയെക്കാള്‍ വലിയ പ്രവൃത്തികളും ചെയ്യും.[൧൩] പിതാവിന്‍റെ മഹത്ത്വം പുത്രനില്‍ക്കൂടി വെളിപ്പെടുന്നതിന് എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തുതന്നെ അപേക്ഷിച്ചാലും ഞാന്‍ നിങ്ങള്‍ക്കു ചെയ്തുതരും.[൧൪] എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തെങ്കിലും അപേക്ഷിക്കുന്നെങ്കില്‍ അതു ഞാന്‍ ചെയ്തുതരും.[൧൫] “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നെങ്കില്‍ എന്‍റെ കല്പനകള്‍ അനുസരിക്കും.[൧൬] ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്‍റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാന്‍ നിങ്ങള്‍ക്കു നല്‌കുകയും ചെയ്യും.[൧൭] ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാല്‍ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങള്‍ അവിടുത്തെ അറിയുന്നു; എന്തെന്നാല്‍ അവിടുന്നു നിങ്ങളോടുകൂടി ഇരിക്കുകയും നിങ്ങളില്‍ വസിക്കുകയും ചെയ്യുന്നു.[൧൮] “ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും.[൧൯] അല്പസമയംകൂടി കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; എന്നാല്‍ നിങ്ങള്‍ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതിനാല്‍ നിങ്ങളും ജീവിക്കും.[൨൦] ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും ആകുന്നുവെന്ന് നിങ്ങള്‍ അന്നു ഗ്രഹിക്കും.[൨൧] “എന്‍റെ കല്പനകള്‍ സ്വീകരിച്ച് അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവന്‍. എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിക്കുകയും എന്നെത്തന്നെ അവനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.”[൨൨] അപ്പോള്‍ ഈസ്കര്യോത്ത് അല്ലാത്ത യൂദാ യേശുവിനോട് “ഗുരോ, അങ്ങ് അങ്ങയെത്തന്നെ ലോകത്തിന് വെളിപ്പെടുത്താതെ ഞങ്ങള്‍ക്കു മാത്രം വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?” എന്നു ചോദിച്ചു.[൨൩] യേശു പ്രതിവചിച്ചു: “എന്നെ സ്നേഹിക്കുന്ന ഏതൊരുവനും എന്‍റെ വചനം അനുസരിക്കും. എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ വന്ന് അവനോടുകൂടി വാസമുറപ്പിക്കുകയും ചെയ്യും.[൨൪] എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കുകയില്ല. നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്‍റെ സ്വന്തമല്ല എന്നെ അയച്ച പിതാവിന്‍റേതത്രേ.[൨൫] “ഞാന്‍ നിങ്ങളുടെ കൂടെയുള്ളപ്പോള്‍ത്തന്നെ ഈ കാര്യങ്ങള്‍ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.[൨൬] എന്നാല്‍ എന്‍റെ നാമത്തില്‍ പിതാവ് അയയ്‍ക്കുവാന്‍ പോകുന്ന പരിശുദ്ധാത്മാവ് എന്ന സഹായകന്‍ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും; ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും.[൨൭] “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടു പോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം നല്‌കുന്നതുപോലെയുള്ള സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്കു നല്‌കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്.[൨൮] ഞാന്‍ പോകുകയാണെന്നും നിങ്ങളുടെയടുക്കല്‍ മടങ്ങി വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടുവല്ലോ. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. പിതാവ് എന്നെക്കാള്‍ വലിയവനാണല്ലോ.

സങ്കീർത്തനങ്ങൾ ൩൭:൭-൯
[൭] സര്‍വേശ്വരന്‍റെ മുമ്പില്‍ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവര്‍ത്തിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.[൮] കോപശീലം അരുത്; ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്. തിന്മയിലേക്കേ അതു നയിക്കൂ.[൯] ദുര്‍ജനം ഉന്മൂലനം ചെയ്യപ്പെടും; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവര്‍ക്കു ദേശം അവകാശമായി ലഭിക്കും.

സങ്കീർത്തനങ്ങൾ ൪൯:൧
ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീര്‍ത്തനം [1] ജനതകളേ കേള്‍ക്കുവിന്‍, ഭൂവാസികളേ ശ്രദ്ധിക്കുവിന്‍.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India