൧ കൊരിന്ത്യർ 13:13 |
വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു. ഇവയില്‍ ഏറ്റവും മഹത്തായത് സ്നേഹംതന്നെ. |
|
൧ യോഹ 3:1 |
കാണുക, നാം ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവ് എത്ര വലിയ സ്നേഹമാണു നമുക്ക് നല്‍കിയിരിക്കുന്നത്. നാം അങ്ങനെതന്നെ ആകുന്നു താനും. ലോകം ദൈവത്തെ അറിയായ്കകൊണ്ട് നമ്മെയും അറിയുന്നില്ല. |
|
൧ യോഹ 4:7-8 |
[7] പ്രിയപ്പെട്ടവരേ, നാം അന്യോന്യം സ്നേഹിക്കണം. എന്തെന്നാല്‍ സ്നേഹം ദൈവത്തില്‍നിന്നുള്ളതാകുന്നു. സ്നേഹിക്കുന്ന ഏതൊരുവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്. അവന് ദൈവത്തെ അറിയുകയും ചെയ്യുന്നു.[8] സ്നേഹിക്കാത്തവന് ദൈവത്തെ അറിയുന്നില്ല. |
|
൧ യോഹ 4:16-19 |
[16] ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ ജീവിക്കുന്നവന് ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.[17] സ്നേഹം നമ്മില്‍ പൂര്‍ണമാക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധി ദിവസം നമുക്കു ധൈര്യം ഉണ്ടായിരിക്കും. ഈ ലോകത്തിലെ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ ജീവിതംപോലെയാകുന്നു.[18] സ്നേഹത്തില്‍ ഭയമില്ല; തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയപ്പെടുന്നവനില്‍ സ്നേഹത്തിന്റെ തികവില്ല. എന്തുകൊണ്ടെന്നാല്‍ ശിക്ഷയെക്കുറിച്ചാണല്ലോ ഭയം.[19] ദൈവം ആദ്യം നമ്മെ സ്നേഹിച്ചു. അതുകൊണ്ടു നമ്മളും സ്നേഹിക്കുന്നു. |
|
ഗലാത്തിയർ 2:20 |
ക്രിസ്തുവിനോടുകൂടി ഞാന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നില്‍ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്റെ ജീവന് നല്‍കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു. |
|
ജെറേമിയ 29:11 |
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. |
|
ജെറേമിയ ൩൧:൩ |
ഞാന്‍ വിദൂരത്തുനിന്ന് അവര്‍ക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു. |
|
ജോൺ ൩:൧൬ |
തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ അനശ്വരജീവന് പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്കുവാന് തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. |
|
ജോൺ 15:13 |
സ്നേഹിതന്മാര്ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നതിനെക്കാള്‍ വലുതായ സ്നേഹം ആര്‍ക്കുമില്ലല്ലോ. |
|
സങ്കീർത്തനങ്ങൾ 86:15 |
എന്നാല്‍ സര്‍വേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ. അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്. |
|
സങ്കീർത്തനങ്ങൾ 136:26 |
സ്വര്‍ഗസ്ഥനായ ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുവിന്‍. അവിടുത്തെ സ്നേഹം ശാശ്വതമല്ലോ. |
|
റോമർ 5:8 |
എന്നാല്‍ നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു. |
|
ആവർത്തനപുസ്തകം 7:9 |
നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്നെയാണു ദൈവം എന്ന് അറിഞ്ഞുകൊള്‍ക. അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ആയിരം തലമുറവരെ തന്റെ ഉടമ്പടി പാലിക്കുകയും തന്റെ സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. |
|
സെഫാനിയാ 3:17 |
നിങ്ങളുടെ ദൈവമായ സര്വേശ്വരന് ജയം നല്കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താല്‍ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താല്‍ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയര്‍ത്തും. |
|
എഫെസ്യർ 2:4-5 |
[4] [4,5] എന്നാല്‍ അനുസരണക്കേടിനാല് ആത്മീയമായി മരിച്ചവരായിരുന്ന നമ്മെ, തന്റെ അതിരറ്റ കാരുണ്യവും നമ്മോടുള്ള അളവറ്റ സ്നേഹവും നിമിത്തം, ക്രിസ്തുവിനോടുകൂടി ദൈവം ഉജ്ജീവിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ കൃപയാലത്രേ.[5] *** |
|
൧ പത്രോസ് 5:6-7 |
[6] അതുകൊണ്ട് ദൈവത്തിന്റെ ബലവത്തായ കരങ്ങള്‍ക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാല്‍ അവിടുന്ന് യഥാവസരം നിങ്ങളെ ഉയര്‍ത്തും.[7] സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ. |
|
റോമർ 8:37-39 |
[37] എന്നാല്‍ നമ്മെ സ്നേഹിച്ചവന് മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂര്‍ണവിജയമുണ്ട്.[38] [38,39] മരണത്തിനോ, ജീവനോ, മാലാഖമാര്‍ക്കോ, മാനുഷികമല്ലാത്ത അധികാരങ്ങള്‍ക്കോ, ശക്തികള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്പെടുത്തുവാന് സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.[39] [1,2] ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്കുന്നു. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |