A A A A A

ദൈവം: [വൈറസുകൾ / രോഗങ്ങൾ]


ഇസയ ௨௬:௨௦
എന്‍റെ ജനമേ, വരുവിന്‍. നിങ്ങളുടെ മുറിയില്‍ പ്രവേശിച്ച് വാതില്‍ അടയ്‍ക്കുവിന്‍. ദൈവത്തിന്‍റെ കോപം അടങ്ങുന്നതുവരെ നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍.

ജെറേമിയ ௨௫:௩௨-௩௩
[௩௨] സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “അനര്‍ഥം ഒരു ജനതയില്‍നിന്നു മറ്റൊരു ജനതയിലേക്കു വ്യാപിക്കുന്നു; ഭൂമിയുടെ അറുതികളില്‍നിന്നു കൊടുങ്കാറ്റ് ഇളകി വരുന്നു.[௩௩] അന്നാളില്‍ സര്‍വേശ്വരനാല്‍ വധിക്കപ്പെടുന്നവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വീണു കിടക്കും; അവര്‍ക്കുവേണ്ടി ആരെങ്കിലും വിലപിക്കുകയോ ആരെങ്കിലും അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല; അവര്‍ നിലത്തിനു വളമായിത്തീരും.

൨ ദിനവൃത്താന്തം ൭:൧൩-൧൪
[൧൩] മഴ പെയ്യാതിരിക്കാന്‍ ഞാന്‍ ആകാശം അടയ്‍ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാന്‍ വെട്ടുക്കിളിയെ അയയ്‍ക്കുകയോ എന്‍റെ ജനത്തിനിടയില്‍ മഹാമാരി വരുത്തുകയോ ചെയ്യുമ്പോള്‍,[൧൪] എന്‍റെ നാമത്തില്‍ അറിയപ്പെടുന്ന എന്‍റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാര്‍ഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും.

വെളിപ്പെടുന്ന ௬:௩-௮
[௩] കുഞ്ഞാട് രണ്ടാമത്തെ മുദ്ര തുറന്നപ്പോള്‍ ‘വരിക’ എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.[௪] അപ്പോള്‍ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യര്‍ അന്യോന്യം ഹിംസിക്കുവാന്‍ ഇടയാകുമാറ് ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയുവാന്‍ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാള്‍ക്കു നല്‌കി.[௫] മൂന്നാമത്തെ മുദ്ര തുറപ്പോള്‍ ‘വരിക’ എന്നു മൂന്നാമത്തെ ജീവി പറയുന്നതു കേട്ടു. അപ്പോള്‍ ഒരു കറുത്ത കുതിര കയറി വരുന്നതായി കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ കൈയില്‍ ഒരു തുലാസുണ്ടായിരുന്നു.[௬] “ഒരു ദിനാറിന് ഒരു ലിറ്റര്‍ കോതമ്പ്; ഒരു ദിനാറിന് മൂന്നു ലിറ്റര്‍ ബാര്‍ലി; എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത്!” എന്നിങ്ങനെ പറയുന്നതായി ഒരു ശബ്ദവും നാലു ജീവികളുടെ നടുവില്‍നിന്നു ഞാന്‍ കേട്ടു.[௭] നാലാമത്തെ മുദ്ര തുറപ്പോള്‍ ‘വരിക’ എന്നു നാലാമത്തെ ജീവിയും പറയുന്നതു ഞാന്‍ കേട്ടു.[௮] അപ്പോള്‍ പാണ്ഡുരവര്‍ണമുള്ള ഒരു കുതിര കയറിവരുന്നതു കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ പേര് മരണം എന്നായിരുന്നു. പാതാളം അയാളെ അനുഗമിച്ചു. യുദ്ധം, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ വന്യമൃഗങ്ങള്‍ എന്നിവയാല്‍ സംഹാരം നടത്തുവാന്‍ ഭൂതലത്തിന്‍റെ നാലിലൊന്നിന്മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചു.

൧ ശമുവേൽ ൫:൬
സര്‍വേശ്വരന്‍ അസ്തോദിലുള്ള ജനങ്ങളെ കഠിനമായി ശിക്ഷിച്ചു; അവിടുന്ന് അവരെ ഭയപ്പെടുത്തി; അസ്തോദിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പാര്‍ത്തിരുന്നവരില്‍ കുരുക്കള്‍ ബാധിക്കാന്‍ അവിടുന്ന് ഇടയാക്കി.

൨ കൊരിന്ത്യർ ௪:௭
എന്നിരുന്നാലും പരമാധികാരം ഞങ്ങള്‍ക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങള്‍ കേവലം മണ്‍പാത്രംപോലെയാകുന്നു.

പുറപ്പാട് ൨൦:൩
“ഞാനല്ലാതെ അന്യദേവന്മാര്‍ നിങ്ങള്‍ക്കുണ്ടാകരുത്;”

ജെയിംസ് ௪:௧௦
കര്‍ത്താവിന്‍റെ മുമ്പില്‍ നിങ്ങള്‍ താഴുക; എന്നാല്‍ അവിടുന്നു നിങ്ങളെ ഉയര്‍ത്തും.

മത്തായി ௬:௨௪
“രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ ഒരു അടിമയ്‍ക്കും സാധ്യമല്ല. ഒന്നുകില്‍ അവന്‍ ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങള്‍ക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല.

ഫിലിപ്പിയർ ௪:௬
ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.

സങ്കീർത്തനങ്ങൾ ൧൦൩:൨-൩
[൨] എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക! അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്.[൩] അവിടുന്ന് എന്‍റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു.

സംഖ്യാപുസ്തകം ൧൧:൩൧-൩൩
[൩൧] സര്‍വേശ്വരന്‍ ഒരു കാറ്റടിപ്പിച്ചു കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു; പാളയത്തിനു നാലു ചുറ്റും, ഒരു ദിവസത്തെ വഴി ദൂരത്തില്‍, ഏകദേശം രണ്ടു മുഴം ഉയരത്തില്‍ അവ പറന്നുനിന്നു.[൩൨] അന്നു പകലും രാത്രിയും പിറ്റന്നാള്‍ മുഴുവനും അവര്‍ കാടപ്പക്ഷികളെ പിടിച്ചുകൂട്ടി. അവരില്‍ ആരുടെയും ശേഖരം പത്തു പറയില്‍ കുറവായിരുന്നില്ല. അവര്‍ അവയെ ഉണങ്ങാന്‍വേണ്ടി പാളയത്തിനു ചുറ്റും നിരത്തി.[൩൩] എന്നാല്‍ അവര്‍ മാംസം ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സര്‍വേശ്വരന്‍റെ കോപം ജനത്തിനു നേരേ ജ്വലിച്ചു; അവരുടെമേല്‍ അവിടുന്നു ഭയങ്കരമായ ഒരു ബാധ വരുത്തി അവരെ സംഹരിച്ചു.

പുറപ്പാട് ൯:൮-൧൧
[൮] സര്‍വേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ചൂളയില്‍നിന്നു കൈ നിറയെ വെണ്ണീര്‍ വാരി ഫറവോ കാണ്‍കെ മോശ ആകാശത്തേക്കു വിതറണം.[൯] അതു കാറ്റില്‍ പറന്ന് ഈജിപ്തിലെ ജനങ്ങളുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കും.”[൧൦] അവര്‍ വെണ്ണീറുമായി ഫറവോയുടെ മുമ്പില്‍ ചെന്നു; മോശ അത് ആകാശത്തേക്കു വിതറി; അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി.[൧൧] മന്ത്രവാദികളുടെയും സകല ഈജിപ്തുകാരുടെയുംമേല്‍ വ്രണങ്ങള്‍ ഉണ്ടായി. അതുകൊണ്ട് മന്ത്രവാദികള്‍ക്ക് മോശയുടെ മുമ്പില്‍ നില്‌ക്കാന്‍പോലും കഴിഞ്ഞില്ല.

ജെയിംസ് ௧:௨-௬
[௨] എന്‍റെ സഹോദരരേ, നിങ്ങള്‍ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത് സര്‍വപ്രകാരേണയും ആനന്ദമായി കരുതുക.[௩] എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങളില്‍ സ്ഥൈര്യം ഉളവാകുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.[௪] നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിന് ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കട്ടെ.[௫] നിങ്ങളില്‍ ആര്‍ക്കെങ്കിലും ജ്ഞാനം കുറവാണെങ്കില്‍ എല്ലാവര്‍ക്കും കാരുണ്യപൂര്‍വം ഉദാരമായി നല്‌കുന്ന ദൈവത്തോട് അപേക്ഷിക്കട്ടെ; അവനു ലഭിക്കും.[௬] എന്നാല്‍ സംശയിക്കാതെ വിശ്വാസത്തോടുകൂടി അപേക്ഷിക്കേണ്ടതാണ്. സംശയിക്കുന്നവന്‍ കാറ്റടിച്ച് ഇളകിമറിയുന്ന കടല്‍ത്തിരയ്‍ക്കു സമനാകുന്നു.

വെളിപ്പെടുന്ന ௯:௧௫-௧௯
[௧௫] ഉടനെ ആ മാലാഖമാരെ അഴിച്ചുവിട്ടു. മനുഷ്യരാശിയുടെ മൂന്നിലൊന്നു ഭാഗത്തെ കൊന്നൊടുക്കുവാനുള്ള നാഴികയ്‍ക്കും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി ഒരുക്കപ്പെട്ടവരാണ് അവര്‍.[௧௬] കുതിരപ്പടയുടെ സംഖ്യ പതിനായിരത്തിന്‍റെ ഇരുപതിനായിരം മടങ്ങ് എന്നു ഞാന്‍ കേട്ടു. ആ കുതിരപ്പടയെ ദര്‍ശനത്തില്‍ ഞാന്‍ കണ്ടത് ഇങ്ങനെയാണ്:[௧௭] കുതിരപ്പുറത്തിരുന്നവര്‍ അഗ്നിയുടെയും ഇന്ദ്രനീലത്തിന്‍റെയും ഗന്ധകത്തിന്‍റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിന്‍റേതുപോലെ തലയുള്ള കുതിരയുടെ വായില്‍നിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു.[௧௮] ഈ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരാശിയുടെ മൂന്നിലൊന്നു നശിച്ചുപോയി. ആ കുതിരയുടെ വായില്‍നിന്നു പുറപ്പെട്ട അഗ്നിയും പുകയും ഗന്ധകവുംകൊണ്ടു തന്നെ.[௧௯] എന്തെന്നാല്‍ ആ കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. സര്‍പ്പാകൃതിയും തലയുമുള്ളവ ആയിരുന്നു അവയുടെ വാലുകള്‍. ആ വാലുകൊണ്ട് അവ ക്ഷതമേല്പിക്കുന്നു.

അടയാളപ്പെടുത്തുക ௧௩:௩௨-௩௭
[௩௨] എന്നാല്‍ ആ നാളോ നാഴികയോ ആരും അറിയുന്നില്ല; പിതാവുമാത്രമല്ലാതെ സ്വര്‍ഗത്തിലെ മാലാഖമാരോ, പുത്രന്‍ പോലുമോ, അതറിയുന്നില്ല.[௩௩] നിങ്ങള്‍ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാല്‍ ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടല്ലോ.[௩௪] ഒരു മനുഷ്യന്‍ വീടുവിട്ടു യാത്രയ്‍ക്കു പുറപ്പെടുമ്പോള്‍ തന്‍റെ ഭൃത്യന്മാര്‍ക്ക് ഓരോരുത്തര്‍ക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതില്‍ കാവല്‌ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്.[௩௫] ആ ഗൃഹനായകന്‍ സന്ധ്യക്കോ, അര്‍ധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലര്‍കാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക.[௩௬] അല്ലെങ്കില്‍ ഗൃഹനായകന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം.[௩௭] നിങ്ങളോടു പറയുന്നതുതന്നെ ഞാന്‍ എല്ലാവരോടും പറയുന്നു: ‘ഉണര്‍ന്നിരിക്കുക!’

സങ്കീർത്തനങ്ങൾ ௯௧:௨-௧௪
[௨] സര്‍വേശ്വരനോടു പറയും: “അവിടുന്നാണ് എന്‍റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്‍റെ ദൈവവും.”[௩] അവിടുന്നു നിന്നെ വേട്ടക്കാരന്‍റെ കെണിയില്‍ നിന്നും, മാരകമായ മഹാമാരിയില്‍നിന്നും വിടുവിക്കും.[௪] അവിടുത്തെ തൂവലുകള്‍കൊണ്ടു നിന്നെ മറയ്‍ക്കും. അവിടുത്തെ ചിറകുകളുടെ കീഴില്‍ നീ സുരക്ഷിതനായിരിക്കും. അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും.[௫] രാത്രിയിലെ ഭീകരതയെയും പകല്‍ പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും[௬] ഇരുളില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ.[௭] നിന്‍റെ ഇടത്തുവശത്ത് ആയിരങ്ങളും നിന്‍റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും. എന്നാല്‍ ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല.[௮] ദുഷ്ടന്മാര്‍ക്കു ലഭിക്കുന്ന ശിക്ഷ നീ കാണും.[௯] നീ സര്‍വേശ്വരനെ നിന്‍റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ.[௧௦] ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്‍റെ കൂടാരത്തെ സമീപിക്കയില്ല.[௧௧] നിന്‍റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാന്‍ തന്‍റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും.[௧௨] നിന്‍റെ കാല്‍ കല്ലില്‍ തട്ടാതിരിക്കാന്‍, അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. സിംഹത്തിന്‍റെയും അണലിയുടെയുംമേല്‍ നീ ചവിട്ടും.[௧௩] സിംഹക്കുട്ടിയെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും.[௧௪] ദൈവം അരുളിച്ചെയ്യുന്നു: “അവന്‍ സ്നേഹപൂര്‍വം എന്നോടു പറ്റിച്ചേര്‍ന്നിരിക്കയാല്‍, ഞാന്‍ അവനെ രക്ഷിക്കും. അവന്‍ എന്നെ അറിയുന്നതുകൊണ്ടു ഞാന്‍ അവനെ സംരക്ഷിക്കും.

ലൂക്കോ ௨௧:௫-௩௮
[௫] ചിലര്‍ ദേവാലയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. വിലപ്പെട്ട ശിലകള്‍കൊണ്ടും നേര്‍ച്ചവസ്തുക്കള്‍കൊണ്ടും എത്ര മനോഹരമായി അത് അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു.[௬] “നിങ്ങള്‍ ഈ കാണുന്നതെല്ലാം കല്ലിന്മേല്‍ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുന്ന കാലം വരും” എന്ന് യേശു അപ്പോള്‍ പറഞ്ഞു.[௭] ഉടനെ അവര്‍ ചോദിച്ചു: “ഗുരോ, ഈ കാര്യങ്ങള്‍ എപ്പോള്‍ സംഭവിക്കും? അതിനുള്ള അടയാളം എന്തായിരിക്കും?”[௮] യേശു അരുള്‍ചെയ്തു: “നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക; ‘ഞാനാകുന്നു അവന്‍’ എന്നും, ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്‍റെ നാമത്തില്‍ വരും.[௯] നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും വിപ്ലവങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയുമരുത്; ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതുതന്നെ. എന്നാല്‍ ഉടനെ അന്ത്യം സംഭവിക്കുകയില്ല.”[௧௦] യേശു തുടര്‍ന്നു പറഞ്ഞു: “വംശം വംശത്തോടും രാഷ്ട്രം രാഷ്ട്രത്തോടും എതിര്‍ക്കും;[௧௧] വലിയ ഭൂകമ്പങ്ങളും പലയിടങ്ങളിലും ക്ഷാമങ്ങളും മാരകമായ സാംക്രമികരോഗങ്ങളും ഉണ്ടാകും. ഭീകരമായ കാഴ്ചകളും ആകാശത്തു വലിയ അടയാളങ്ങളും ദൃശ്യമാകും.[௧௨] ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് എന്‍റെ നാമത്തെ പ്രതി അവര്‍ നിങ്ങളെ പിടിച്ചു ദണ്ഡിപ്പിക്കുകയും സുനഗോഗിന്‍റെ അധികാരികളെ ഏല്പിച്ച് കാരാഗൃഹങ്ങളില്‍ അടയ്‍ക്കുക മാത്രമല്ല രാജാക്കന്മാരുടെയും ഗവര്‍ണര്‍മാരുടെയും മുമ്പില്‍ ഹാജരാക്കുകയും ചെയ്യും.[௧௩] നിങ്ങള്‍ക്കു സാക്ഷ്യം വഹിക്കുവാനുള്ള സന്ദര്‍ഭമായിരിക്കും അത്.[௧௪] എങ്ങനെ മറുപടി പറയണമെന്നുള്ളതിനെപ്പറ്റി നിങ്ങള്‍ മുന്‍കൂട്ടി ആലോചിക്കേണ്ടതില്ലെന്നു മനസ്സില്‍ ഉറച്ചുകൊള്ളുക.[௧௫] എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ എതിരാളികള്‍ക്ക് ആര്‍ക്കും എതിര്‍ത്തു നില്‌ക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്ത വിധത്തിലുള്ള ജ്ഞാനവും വാഗ്‍വൈഭവവും ഞാന്‍ നിങ്ങള്‍ക്കു നല്‌കും.[௧௬] മാതാപിതാക്കളും സഹോദരന്മാരും സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളെ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കും; നിങ്ങളില്‍ ചിലരെ അവര്‍ കൊല്ലുകയും ചെയ്യും.[௧௭] എന്‍റെ നാമത്തെപ്രതി എല്ലാവരും നിങ്ങളെ ദ്വേഷിക്കും.[௧௮] എങ്കിലും നിങ്ങളുടെ ഒരു തലമുടിപോലും നശിക്കുകയില്ല.[௧௯] സഹനശക്തിയോടെ ഉറച്ചു നില്‌ക്കുന്നതുമൂലം നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.[௨௦] “സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ വിനാശം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളണം.[௨௧] അപ്പോള്‍ യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരങ്ങളിലുള്ളവര്‍ അവിടംവിട്ടു പോകട്ടെ; നാട്ടിന്‍പുറത്തുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കയുമരുത്;[௨௨] വേദലിഖിതമെല്ലാം നിറവേറുന്നതിനുള്ള ന്യായവിധിയുടെ ദിവസങ്ങളായിരിക്കും അവ.[௨௩] അക്കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുള്ള മാതാക്കള്‍ക്കും ഹാ കഷ്ടം! അന്നു ഭൂമിയില്‍ മഹാദുരിതവും ഈ ജനത്തിന്മേല്‍ ദൈവശിക്ഷയും ഉണ്ടാകും;[௨௪] അവര്‍ വാളിനിരയായി നിലംപതിക്കും; വിജാതീയര്‍ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയര്‍ യെരൂശലേമിനെ ചവിട്ടിമെതിക്കും.”[௨௫] “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ ദൃശ്യമാകും; സമുദ്രത്തിന്‍റെയും അതിലെ തിരമാലകളുടെയും അലര്‍ച്ചമൂലം ഭൂമുഖത്തെങ്ങുമുള്ള ജനങ്ങള്‍ വ്യാകുലപരവശരായി അന്ധാളിക്കും.[௨௬] ആകാശത്തിലെ ശക്തികള്‍ അവയുടെ സഞ്ചാരപഥങ്ങളില്‍നിന്ന് ഇളക്കി മാറ്റപ്പെടും. ഭൂതലത്തിന് എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്നോര്‍ത്തു ഭയപ്പെട്ട് മനുഷ്യര്‍ അസ്തപ്രജ്ഞരാകും.[௨௭] അപ്പോള്‍ മനുഷ്യപുത്രന്‍ പ്രഭാവത്തോടും മഹാതേജസ്സോടുംകൂടി മേഘത്തില്‍ വരുന്നത് അവര്‍ കാണും.[௨௮] ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങള്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‌ക്കുക.”[௨௯] യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തി തുടങ്ങിയ എല്ലാ വൃക്ഷങ്ങളെയും നോക്കുക;[௩௦] അവ തളിര്‍ക്കുന്നതു കാണുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.[௩௧] അതുപോലെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.[௩௨] “ഈ തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പുതന്നെ ഇവയെല്ലാം സംഭവിക്കുമെന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.[௩௩] ആകാശവും ഭൂമിയും നീങ്ങിപ്പോകും; പക്ഷേ എന്‍റെ വാക്കുകള്‍ ഒരിക്കലും നീങ്ങിപ്പോകുകയില്ല.[௩௪] “നിങ്ങള്‍ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓര്‍ത്തുകൊള്ളുക.[௩௫] ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേല്‍ ആ ദിവസം ഒരു കെണിപോലെ വരും.[௩௬] വരാന്‍പോകുന്ന ഈ സംഭവങ്ങളില്‍നിന്നെല്ലാം രക്ഷപെടുന്നതിനും മനുഷ്യപുത്രന്‍റെ മുമ്പില്‍ നില്‌ക്കുന്നതിനും പ്രാപ്തരായിത്തീരുന്നതിന് നിങ്ങള്‍ എപ്പോഴും പ്രാര്‍ഥനാപൂര്‍വം ജാഗ്രതയുള്ളവരായിരിക്കുക.”[௩௭] യേശു പകല്‍തോറും ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും രാത്രി ഒലിവുമലയില്‍ കഴിയുകയും ചെയ്തുപോന്നു.[௩௮] ജനമെല്ലാം അവിടുത്തെ പ്രബോധനം കേള്‍ക്കുവാന്‍ അതിരാവിലെ ദേവാലയത്തില്‍ എത്തുമായിരുന്നു.

മത്തായി ௨௪:௧-௩௫
[௧] യേശു അവിടംവിട്ടു പോകുമ്പോള്‍ ദേവാലയവും അതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും അവിടുത്തെ കാണിച്ചുകൊടുക്കുവാന്‍ ശിഷ്യന്മാര്‍ അടുത്തുചെന്നു.[௨] യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ ഇവയെല്ലാം കാണുന്നുണ്ടല്ലോ: ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഒരു കല്ലും മറ്റൊന്നിന്മേല്‍ ശേഷിക്കാതെ ഇവയെല്ലാം സമൂലം നശിപ്പിക്കപ്പെടും.”[௩] യേശു ഒലിവുമലയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ശിഷ്യന്മാര്‍ തനിച്ചുചെന്ന് അവിടുത്തോടു ചോദിച്ചു: “അത് എപ്പോഴാണ് സംഭവിക്കുന്നത്? അങ്ങയുടെ വരവിന്‍റെയും യുഗപര്യവസാനത്തിന്‍റെയും അടയാളം എന്താണ്? ഞങ്ങള്‍ക്കു പറഞ്ഞുതന്നാലും.”[௪] യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക;[௫] ‘ഞാന്‍ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്‍റെ നാമത്തില്‍ അനേകമാളുകള്‍ വരും; അവര്‍ പലരെയും വഴിതെറ്റിക്കും.[௬] നിങ്ങള്‍ യുദ്ധത്തിന്‍റെ ശബ്ദവും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളും കേള്‍ക്കും; നിങ്ങള്‍ പരിഭ്രാന്തരാകരുത്; ഇവയെല്ലാം സംഭവിക്കേണ്ടതാകുന്നു; എങ്കിലും ഇത് അവസാനമല്ല.[௭] ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും.[௮] പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും;[௯] ഇവയെല്ലാം ഈറ്റുനോവിന്‍റെ ആരംഭമാണ്.[௧௦] “അപ്പോള്‍ അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യും. എന്‍റെ നാമത്തെപ്രതി സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. പലരും ആ സമയത്തു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കും; അവര്‍ അന്യോന്യം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.[௧௧] പല വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് അനേകമാളുകളെ വഴിതെറ്റിക്കും.[௧௨] അധര്‍മം വര്‍ധിക്കുന്നതുകൊണ്ട് പലരുടെയും സ്നേഹം തണുത്തുപോകും.[௧௩] എന്നാല്‍ അന്ത്യംവരെ ഉറച്ചുനില്‌ക്കുന്നവര്‍ രക്ഷപെടും.[௧௪] രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം സകല മനുഷ്യരാശിയുടെയും സാക്ഷ്യത്തിനായി ലോകമെങ്ങും ഘോഷിക്കപ്പെടും; അപ്പോഴായിരിക്കും അവസാനം.[௧௫] “ദാനിയേല്‍പ്രവാചകന്‍ പ്രസ്താവിച്ച പ്രകാരമുള്ള വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോള്‍ അനുവാചകര്‍ മനസ്സിലാക്കിക്കൊള്ളട്ടെ-[௧௬] അന്ന് യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകണം.[௧௭] മട്ടുപ്പാവിലിരിക്കുന്നവന്‍ തന്‍റെ സമ്പാദ്യങ്ങള്‍ എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്.[௧௮] കൃഷിസ്ഥലത്തായിരിക്കുന്നവന്‍ തന്‍റെ വസ്ത്രം എടുക്കുന്നതിനായി തിരിച്ചുപോകുകയുമരുത്.[௧௯] ആ ദിവസങ്ങളില്‍ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം![௨௦] ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക.[௨௧] ലോകാരംഭംമുതല്‍ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും.[௨௨] എന്നാല്‍ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും.[௨௩] “അപ്പോള്‍ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാല്‍ അശേഷം വിശ്വസിക്കരുത്.[௨௪] കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കില്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവര്‍ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.[௨௫] നോക്കൂ! ഞാന്‍ ഇതു നിങ്ങളോടു മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.[௨௬] ‘അവിടുന്ന് അതാ വിജനപ്രദേശത്ത്!’ എന്ന് ആളുകള്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ പോകരുത്. ‘അതാ അവിടുന്ന് ആ രഹസ്യസങ്കേതത്തില്‍ ഉണ്ട്’ എന്നു പറഞ്ഞാലും വിശ്വസിക്കരുത്.[௨௭] ആകാശമണ്ഡലത്തില്‍ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ മിന്നുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്.[௨௮] “ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍കൂടും.[௨௯] “ആ നാളുകളിലെ കഷ്ടത കഴിഞ്ഞാലുടന്‍ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം നല്‌കുകയുമില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും.[௩௦] ബഹിരാകാശശക്തികള്‍ അവയുടെ സഞ്ചാരപഥത്തില്‍നിന്നു മാറ്റപ്പെടും. അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും. ഭൂമിയിലെ സമസ്തജനങ്ങളും മാറത്തടിച്ചു കരയും. മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടുംകൂടി വാനമേഘങ്ങളിന്മേല്‍ വരുന്നത് അവര്‍ കാണും.[௩௧] വലിയ കാഹളനാദത്തോടുകൂടി തന്‍റെ ദൂതന്മാരെ അവിടുന്ന് അയയ്‍ക്കും. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കും.[௩௨] “ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്‍റെ ഇളംചില്ലകള്‍ പൊടിക്കുകയും അതു തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.[௩௩] അതുപോലെ ഇവയൊക്കെയും നിങ്ങള്‍ കാണുമ്പോള്‍ മനുഷ്യപുത്രന്‍ അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.[௩௪] ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല;[௩௫] ആകാശവും ഭൂമിയും അന്തര്‍ധാനം ചെയ്യും; എന്നാല്‍ എന്‍റെ വാക്കുകള്‍ എന്നേക്കും നിലനില്‌ക്കും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India