A A A A A

ദൈവം: [സമയം]


൨ കൊരിന്ത്യർ ൬:൨
ദൈവം അരുള്‍ചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുക: നിന്നോടു സംപ്രീതി കാട്ടേണ്ട സമയം വന്നപ്പോള്‍ ഞാന്‍ നിങ്കലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചു; നിന്നെ രക്ഷിക്കേണ്ട ആ ദിവസം ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. കൃപയുടെ സമയം ഇതാണ്; രക്ഷിക്കപ്പെടുവാനുള്ള ദിവസം ഇതുതന്നെ!

൧ യോഹ ൨:൧൭
ലോകവും അതിന്‍റെ മോഹവും മാറിപ്പോകുന്നു. ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവനോ എന്നേക്കും നിലനില്‌ക്കുന്നു.

സഭാപ്രസംഗകൻ ൩:൧൧
ദൈവം ഓരോന്നിനെയും അതതിന്‍റെ സമയത്തു മനോഹരമായി സൃഷ്‍ടിച്ചിരിക്കുന്നു; മനുഷ്യമനസ്സില്‍ നിത്യതയെക്കുറിച്ചുള്ള ബോധവും പ്രതിഷ്ഠിച്ചു. എന്നിട്ടും ദൈവത്തിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിയുന്നില്ല.

ജെറേമിയ ൨൯:൧൧
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

ജോൺ ൩:൧൬
തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ അനശ്വരജീവന്‍ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.

ജോൺ ൯:൪
പകലുള്ളിടത്തോളം എന്നെ അയച്ചവന്‍റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത രാത്രി വരുന്നു.

സുഭാഷിതങ്ങൾ ൧൬:൯
ഒരു മനുഷ്യന്‍ തന്‍റെ മാര്‍ഗങ്ങള്‍ ആലോചിച്ചുവയ്‍ക്കുന്നു, എന്നാല്‍ സര്‍വേശ്വരനാണ് അവന്‍റെ കാലടികളെ നിയന്ത്രിക്കുന്നത്.

സുഭാഷിതങ്ങൾ ൨൧:൫
ഉത്സാഹശീലന്‍റെ പദ്ധതികള്‍ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാല്‍ തിടുക്കക്കാരന്‍ ദാരിദ്ര്യത്തില്‍ അകപ്പെടും.

സുഭാഷിതങ്ങൾ ൨൭:൧
നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്; ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ.

സങ്കീർത്തനങ്ങൾ ൩൧:൧൫
എന്‍റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മര്‍ദ്ദകരുടെയും കൈയില്‍ നിന്ന് എന്നെ വിടുവിക്കണമേ,

സങ്കീർത്തനങ്ങൾ ൯൦:൧൨
ഞങ്ങളുടെ ആയുസ്സിന്‍റെ നാളുകള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങള്‍ വിവേകികള്‍ ആകട്ടെ.

റോമർ ൧൩:൧൧
നിദ്രവിട്ടുണരാന്‍ സമയമായിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട് നിങ്ങള്‍ ഇതു ചെയ്യണം. നമ്മുടെ രക്ഷയുടെ സമയം, നാം ആദ്യം വിശ്വാസത്തിലേക്കു വന്ന കാലത്തേതിനെക്കാള്‍ ആസന്നമായിരിക്കുന്നു.

എസ്തേർ ൪:൧൪
ഈ സമയത്തു നീ മിണ്ടാതിരുന്നാല്‍ മറ്റൊരു സ്ഥലത്തുനിന്നു യെഹൂദര്‍ക്ക് ആശ്വാസവും വിടുതലുമുണ്ടാകും. എന്നാല്‍ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇത്തരമൊരു സന്ദര്‍ഭത്തില്‍ വേണ്ടത് ചെയ്യാനല്ലേ നീ രാജ്ഞിയായി തീര്‍ന്നിരിക്കുന്നത്? ആര്‍ക്കറിയാം?”

അടയാളപ്പെടുത്തുക ൧൩:൩൨-൩൩
[൩൨] എന്നാല്‍ ആ നാളോ നാഴികയോ ആരും അറിയുന്നില്ല; പിതാവുമാത്രമല്ലാതെ സ്വര്‍ഗത്തിലെ മാലാഖമാരോ, പുത്രന്‍ പോലുമോ, അതറിയുന്നില്ല.[൩൩] നിങ്ങള്‍ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാല്‍ ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടല്ലോ.

൨ പത്രോസ് ൩:൮-൯
[൮] പ്രിയപ്പെട്ടവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം വര്‍ഷംപോലെയും ആയിരം വര്‍ഷം ഒരു ദിവസംപോലെയുമാണെന്നുള്ളത് നിങ്ങള്‍ മറക്കരുത്.[൯] ചിലര്‍ കരുതുന്നതുപോലെ, തന്‍റെ വാഗ്ദാനം നിറവേറ്റുവാന്‍ കര്‍ത്താവു കാലവിളംബം വരുത്തുകയില്ല. എന്നാല്‍ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തില്‍നിന്നു പിന്‍തിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീര്‍ഘകാലം ക്ഷമിക്കുന്നു.

കൊളോസിയക്കാർ ൪:൫-൬
[൫] നിങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂര്‍വം വര്‍ത്തിക്കുക.[൬] നിങ്ങളുടെ സംഭാഷണം ഹൃദ്യവും മധുരോദാരവുമായിരിക്കണം. എല്ലാവര്‍ക്കും സമുചിതമായ മറുപടി നല്‌കേണ്ടത് എങ്ങനെയാണെന്നു നിങ്ങള്‍ അറിഞ്ഞിരിക്കുകയും വേണം.

എഫെസ്യർ ൫:൧൫-൧൭
[൧൫] അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങള്‍ ജീവിക്കുക.[൧൬] നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാല്‍ ഇത് ദുഷ്കാലമാണ്.[൧൭] നിങ്ങള്‍ ബുദ്ധിശൂന്യരാകാതെ നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക.

൧ തെസ്സലൊനീക്യർ ൫:൧-൩
[൧] സഹോദരരേ, ഇതൊക്കെ സംഭവിക്കുന്ന കാലവും സമയവും സംബന്ധിച്ച് ഒന്നും നിങ്ങള്‍ക്ക് എഴുതേണ്ട ആവശ്യമില്ല.[൨] രാത്രിയില്‍ കള്ളന്‍ എന്നതുപോലെ കര്‍ത്താവിന്‍റെ ദിവസം വന്നു ചേരുമെന്നു നിങ്ങള്‍ക്കു നന്നായി അറിയാം.[൩] “എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകള്‍ പറയുമ്പോള്‍ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗര്‍ഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതില്‍നിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.

സുഭാഷിതങ്ങൾ ൬:൬-൮
[൬] മടിയാ, നീ ഉറുമ്പിന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക.[൭] നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും[൮] അതു വേനല്‍ക്കാലത്ത് ആഹാരം തേടുന്നു; കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു.

ജെയിംസ് ൪:൧൩-൧൭
[൧൩] “ഇന്നോ നാളെയോ ഞങ്ങള്‍ പട്ടണത്തില്‍പോയി ഒരു വര്‍ഷം അവിടെ താമസിച്ചു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും” എന്നു പറയുന്നവരേ, എന്‍റെ വാക്കുകള്‍ കേള്‍ക്കൂ.[൧൪] നാളത്തെ കാര്യം നീ അറിയുന്നില്ലല്ലോ. നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതാകുന്നു? അല്പസമയത്തേക്കു കാണപ്പെടുകയും അടുത്ത ക്ഷണത്തില്‍ കാണാതാകുകയും ചെയ്യുന്ന മൂടല്‍മഞ്ഞുപോലെ മാത്രമേയുള്ളൂ നിങ്ങള്‍.[൧൫] “ദൈവം അനുവദിക്കുന്നപക്ഷം ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നതു ചെയ്യും” എന്നാണ് നിങ്ങള്‍ പറയേണ്ടത്.[൧൬] അതിനുപകരം ഗര്‍വ്വുകൊണ്ട് നീ വമ്പു പറയുന്നു. ഇങ്ങനെയുള്ള എല്ലാ വമ്പു പറച്ചിലും തിന്മയാണ്.[൧൭] നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് പാപമാണ്.

സഭാപ്രസംഗകൻ ൩:൧-൮
[൧] ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിന്‍ കീഴിലുള്ള എല്ലാറ്റിനും അതതിന്‍റെ സമയമുണ്ട്.[൨] ജനിക്കാന്‍ ഒരു സമയം, മരിക്കാന്‍ ഒരു സമയം; നടാന്‍ ഒരു സമയം, നട്ടതു പറിച്ചെടുക്കാന്‍ ഒരു സമയം; കൊല്ലുവാന്‍ ഒരു സമയം, സുഖപ്പെടുത്താന്‍ ഒരു സമയം;[൩] പൊളിച്ചുകളയാന്‍ ഒരു സമയം, പണിയാന്‍ ഒരു സമയം;[൪] കരയാന്‍ ഒരു സമയം, ചിരിക്കാന്‍ ഒരു സമയം; വിലപിക്കാന്‍ ഒരു സമയം,[൫] നൃത്തംചെയ്യാന്‍ ഒരു സമയം; കല്ലു പെറുക്കിക്കളയാന്‍ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാന്‍ ഒരു സമയം; ആലിംഗനം ചെയ്യാന്‍ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു സമയം;[൬] നേടാന്‍ ഒരു സമയം, നഷ്ടപ്പെടുത്താന്‍ ഒരു സമയം;[൭] സൂക്ഷിച്ചുവയ്‍ക്കാന്‍ ഒരു സമയം, എറിഞ്ഞുകളയാന്‍ ഒരു സമയം; കീറാന്‍ ഒരു സമയം, തുന്നാന്‍ ഒരു സമയം; നിശബ്ദമായിരിക്കാന്‍ ഒരു സമയം, സംസാരിക്കാന്‍ ഒരു സമയം;[൮] സ്നേഹിക്കാന്‍ ഒരു സമയം, ദ്വേഷിക്കാന്‍ ഒരു സമയം; യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം;

Danish Bible 1819
Public Domain: 1819