A A A A A

ദൈവം: [ത്രിത്വം]


൧ കൊരിന്ത്യർ ൮:൬
നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്‍റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കര്‍ത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്‍ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്.

൨ കൊരിന്ത്യർ ൩:൧൭
‘കര്‍ത്താവ്’ എന്ന് ഇവിടെ പറയുന്നത് ആത്മാവാകുന്നു; കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്.

൨ കൊരിന്ത്യർ ൧൩:൧൪
കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.

കൊളോസിയക്കാർ ൨:൯
സമ്പൂര്‍ണദൈവികത്വം മനുഷ്യരൂപം പൂണ്ട് ക്രിസ്തുവില്‍ നിവസിക്കുന്നു.

ഇസയ 9:6
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലില്‍ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവന്‍ വിളിക്കപ്പെടും.

ഇസയ 44:6
ഇസ്രായേലിന്‍റെ രാജാവും രക്ഷകനും സര്‍വശക്തനുമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ വേറൊരു ദൈവമില്ല.

ജോൺ ൧:൧൪
വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്‍റെ വരപ്രസാദവും സത്യവും സമ്പൂര്‍ണമായി നിറഞ്ഞ് നമ്മുടെ ഇടയില്‍ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവില്‍നിന്നുള്ള ഏകജാതന്‍റെ തേജസ്സായി ഞങ്ങള്‍ ദര്‍ശിച്ചു.

ജോൺ ൧൦:൩൦
ആ പിതാവിന്‍റെ കൈയില്‍നിന്ന് അവയെ അപഹരിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.”

ലൂക്കോ ൧:൩൫
മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. അതുകൊണ്ടു നിന്നില്‍ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും.

മത്തായി ൧:൨൩
***

മത്തായി ൨൮:൧൯
[19,20] അതുകൊണ്ടു നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാപനം ചെയ്യുകയും ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുകയും വേണം. ഞാന്‍ യുഗാന്ത്യത്തോളം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”

മത്തായി ൩:൧൬-൧൭
[൧൬] സ്നാപനമേറ്റശേഷം യേശു വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ സ്വര്‍ഗം തുറന്നു; ദൈവാത്മാവു തന്‍റെമേല്‍ ഒരു പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതായി അദ്ദേഹം കണ്ടു.[൧൭] “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് ഒരശരീരിയും കേട്ടു.

റോമർ ൧൪:൧൭-൧൮
[൧൭] എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്‍റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്‌കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു.[൧൮] ഇപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നവന്‍ ദൈവത്തിന്‍റെ പ്രസാദവും മനുഷ്യരുടെ അംഗീകാരവും നേടുന്നു.

ലൂക്കോ ൩:൨൧-൨൨
[൨൧] ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോള്‍ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗം തുറന്നു.[൨൨] പരിശുദ്ധാത്മാവു പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗത്തില്‍നിന്ന് “നീ എന്‍റെ പ്രിയപുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി.

ഉൽപത്തി ൧:൧-൨
[൧] ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.[൨] ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴത്തിന്മീതെ എങ്ങും അന്ധകാരം നിറഞ്ഞിരുന്നു. ദിവ്യചൈതന്യം ജലത്തിന്മീതെ വ്യാപരിച്ചുകൊണ്ടിരുന്നു.

ജോൺ ൫:൭-൮
[൭] രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോള്‍ എന്നെ കുളത്തിലിറക്കുവാന്‍ ആരുമില്ല; ഞാന്‍ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.”[൮] യേശു അയാളോട്, “എഴുന്നേറ്റ്, നിന്‍റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു.

൧ പത്രോസ് ൧:൧-൨
[൧] യേശുക്രിസ്തുവിന്‍റെ അപ്പോസ്തോലനായ പത്രോസ്, പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ഏഷ്യാദേശത്തും ബിഥുന്യയിലും പരദേശികളെപ്പോലെ ചിതറിപ്പാര്‍ക്കുന്ന ദൈവജനത്തിന് എഴുതുന്നത്:[൨] നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കട്ടെ. യേശുക്രിസ്തുവിനെ അനുസരിക്കുവാനും അവിടുത്തെ രക്തം തളിച്ചു ശുദ്ധീകരിക്കപ്പെടുവാനുമായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും ആത്മാവിനാല്‍ പവിത്രീകരിക്കപ്പെടുകയും ചെയ്തവരാണു നിങ്ങള്‍.

൨ കൊരിന്ത്യർ ൧:൨൧-൨൨
[൨൧] ക്രിസ്തുവിനോടു സംയോജിച്ചുള്ള ഞങ്ങളുടെയും നിങ്ങളുടെയും ജീവിതത്തിന് ഉറപ്പു വരുത്തുന്നതും ഞങ്ങളെ വിളിച്ച് അധികാരപ്പെടുത്തിയിരിക്കുന്നതും ദൈവം തന്നെയാണ്.[൨൨] തന്‍റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന മുദ്ര അവിടുന്നു നമ്മുടെമേല്‍ പതിക്കുകയും നമുക്കുവേണ്ടി സംഭരിച്ചിട്ടുള്ള എല്ലാറ്റിന്‍റെയും ഉറപ്പിലേക്കായി പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളില്‍ പകരുകയും ചെയ്തിരിക്കുന്നു.

൧ കൊരിന്ത്യർ ൧൨:൪-൬
[൪] വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാല്‍ അവ നല്‌കുന്നത് ഒരേ ആത്മാവാകുന്നു.[൫] സേവനം പല വിധത്തിലുണ്ട്. എന്നാല്‍ സേവിക്കപ്പെടുന്നത് ഒരേ കര്‍ത്താവു തന്നെ.[൬] പ്രവര്‍ത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാല്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്.

എഫെസ്യർ ൪:൪-൬
[൪] നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്;[൫] കര്‍ത്താവ് ഒരുവന്‍; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്.[൬] സര്‍വമനുഷ്യവര്‍ഗത്തിന്‍റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതന്‍ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവര്‍ത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു.

കൊളോസിയക്കാർ ൧:൧൫-൧൭
[൧൫] അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്‍ടികള്‍ക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു.[൧൬] ദൈവം തന്‍റെ പുത്രന്‍ മുഖേനയാണ് സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്‍ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുള്‍പ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്‍ടിക്കപ്പെട്ടത് പുത്രനില്‍ക്കൂടിയും പുത്രനുവേണ്ടിയും ആണ്.[൧൭] എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു.

ജോൺ ൧൪:൯-൧൧
[൯] യേശു ഇപ്രകാരം അരുള്‍ചെയ്തു: “ഇത്രയുംകാലം ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവന്‍ എന്‍റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്![൧൦] ഞാന്‍ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാന്‍ പറയുന്ന ഈ വാക്കുകള്‍ എന്‍റെ സ്വന്തമല്ല; പിതാവ് എന്നില്‍ വസിച്ച് എന്നിലൂടെ തന്‍റെ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നു.[൧൧] ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കില്‍ എന്‍റെ പ്രവൃത്തികള്‍കൊണ്ടെങ്കിലും വിശ്വസിക്കുക.

ഫിലിപ്പിയർ 2:5-8
[5] ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങള്‍ക്കും ഉണ്ടായിരിക്കട്ടെ.[6] അവിടുത്തെ പ്രകൃതി ദൈവത്തിന്‍റെ തനിമയായിരുന്നെങ്കിലും, അവിടുന്നു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല.[7] അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട് ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു; ബാഹ്യരൂപത്തില്‍ മനുഷ്യനായി കാണപ്പെടുകയും ചെയ്തു.[8] അങ്ങനെ അവിടുന്നു തന്നെത്താന്‍ താഴ്ത്തി, മരണത്തോളം എന്നല്ല കുരിശിലെ മരണത്തോളംതന്നെ, അനുസരണമുള്ളവനായിത്തീര്‍ന്നു.

ജോൺ ๑๐:๓๐-๓๖
[๓๐] ആ പിതാവിന്‍റെ കൈയില്‍നിന്ന് അവയെ അപഹരിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.”[๓๑] ഇതുകേട്ട് യെഹൂദന്മാര്‍ യേശുവിനെ എറിയുവാന്‍ വീണ്ടും കല്ലെടുത്തു.[๓๒] അവിടുന്ന് അവരോടു പറഞ്ഞു: “പിതാവിന്‍റെ അഭീഷ്ടമനുസരിച്ച് പല നല്ല പ്രവൃത്തികളും ഞാന്‍ നിങ്ങളുടെ മുമ്പില്‍ ചെയ്തിട്ടുണ്ടല്ലോ. അവയില്‍ ഏതിനെ പ്രതിയാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്?”[๓๓] യെഹൂദന്മാര്‍ പറഞ്ഞു: “നല്ല പ്രവൃത്തികളുടെ പേരിലല്ല ദൈവദൂഷണത്തിന്‍റെ പേരിലാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്. വെറുമൊരു മനുഷ്യനായ നീ, നിന്നെത്തന്നെ ദൈവമാക്കുന്നുവല്ലോ.”[๓๔] യേശു മറുപടി നല്‌കി: “നിങ്ങള്‍ ദേവന്മാരാണെന്നു ഞാന്‍ പറഞ്ഞു, എന്നു നിങ്ങളുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടില്ലേ?[๓๕] ദൈവത്തിന്‍റെ അരുളപ്പാടു ലഭിച്ചവരെ അവിടുന്നു ‘ദേവന്മാര്‍’ എന്നു വിളിച്ചു - വേദലിഖിതം ഒരിക്കലും അഴിവില്ലാത്തതാണല്ലോ.[๓๖] ഞാന്‍ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട് പിതാവു വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ച എന്നില്‍ നിങ്ങള്‍ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നുവോ?

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India