A A A A A

ദൈവം: [പദ്ധതികൾ]


സുഭാഷിതങ്ങൾ 19:21
മനുഷ്യന്‍ പല കാര്യങ്ങള്‍ ആലോചിച്ചു വയ്‍ക്കുന്നു; എന്നാല്‍ സര്‍വേശ്വരന്‍റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക.

ജെറേമിയ 29:11
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങള്‍ക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.

സുഭാഷിതങ്ങൾ ൧൫:൨൨
സദുപദേശം ഇല്ലെങ്കില്‍ പദ്ധതികള്‍ പാളിപ്പോകും; ഉപദേഷ്ടാക്കളുടെ ബഹുത്വത്താല്‍ അവ വിജയിക്കും.

സങ്കീർത്തനങ്ങൾ ൩൩:൧൧
സര്‍വേശ്വരന്‍റെ പദ്ധതികള്‍ ശാശ്വതമായിരിക്കും; അവിടുത്തെ നിരൂപണങ്ങള്‍ എന്നേക്കും നിലനില്‌ക്കും.

സുഭാഷിതങ്ങൾ ൧൬:൩
നിന്‍റെ പ്രവൃത്തികള്‍ സര്‍വേശ്വരനില്‍ സമര്‍പ്പിക്കുക, എന്നാല്‍ നിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകും.

സുഭാഷിതങ്ങൾ 21:5
ഉത്സാഹശീലന്‍റെ പദ്ധതികള്‍ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാല്‍ തിടുക്കക്കാരന്‍ ദാരിദ്ര്യത്തില്‍ അകപ്പെടും.

സങ്കീർത്തനങ്ങൾ ൨൦:൪
അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ, അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ;

സങ്കീർത്തനങ്ങൾ 33:10
സര്‍വേശ്വരന്‍ അന്യജനതകളുടെ ആലോചനകള്‍ വിഫലമാക്കുന്നു; അവരുടെ പദ്ധതികള്‍ അവിടുന്നു നിഷ്ഫലമാക്കുന്നു.

ലൂക്കോ ൧൪:൨൮
നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിയുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യംതന്നെ ഇരുന്ന് അതു പൂര്‍ത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ?

സുഭാഷിതങ്ങൾ ൧൬:൯
ഒരു മനുഷ്യന്‍ തന്‍റെ മാര്‍ഗങ്ങള്‍ ആലോചിച്ചുവയ്‍ക്കുന്നു, എന്നാല്‍ സര്‍വേശ്വരനാണ് അവന്‍റെ കാലടികളെ നിയന്ത്രിക്കുന്നത്.

റോമർ ൮:൨൮
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.

ഫിലിപ്പിയർ ൧:൬
***

ഇസയ ൧൪:൨൬-൨൭
[൨൬] സര്‍വലോകത്തെയും സംബന്ധിച്ചുള്ള എന്‍റെ നിശ്ചയമാണിത്. സര്‍വജനതകളെയും ശിക്ഷിക്കാന്‍ എന്‍റെ കൈ നീട്ടിയിരിക്കുന്നു.[൨൭] സര്‍വശക്തനായ സര്‍വേശ്വരന്‍ തീരുമാനിച്ചിരിക്കുന്നു, ആരാണ് അതിനെ അസാധുവാക്കുക? അവിടുത്തെ കൈ നീട്ടിയിരിക്കുന്നു. ആരാണതിനെ പിന്തിരിപ്പിക്കുക.

ജോൺ ൬:൪൪
എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ല. അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

സങ്കീർത്തനങ്ങൾ ൧൪൩:൮
പ്രഭാതത്തില്‍ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് എന്നെ കേള്‍പ്പിക്കണമേ. ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നുവല്ലോ. ഞാന്‍ പോകേണ്ട വഴി എനിക്കു കാണിച്ചു തരണമേ. അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്.

സുഭാഷിതങ്ങൾ ൨൩:൪
ധനം നേടുവാന്‍ കഠിനപ്രയത്നം അരുത്, അതില്‍നിന്ന് ഒഴിഞ്ഞു നില്‌ക്കാന്‍ വിവേകം കാട്ടുക.

സങ്കീർത്തനങ്ങൾ ൯൦:൧൨
ഞങ്ങളുടെ ആയുസ്സിന്‍റെ നാളുകള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങള്‍ വിവേകികള്‍ ആകട്ടെ.

സങ്കീർത്തനങ്ങൾ ൩:൩൧-൩൨
[൩൧] സര്‍വേശ്വരാ, എന്‍റെ ആത്മാവും അസ്വസ്ഥമായിരിക്കുന്നു; എത്രനാള്‍ അങ്ങ് അകന്നുനില്‌ക്കും?[൩൨] പരമനാഥാ, എന്നെ കടാക്ഷിച്ച് എന്‍റെ പ്രാണനെ രക്ഷിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്നെ വിടുവിക്കണമേ.

ഇസയ ൪൬:൩-൧൧
[൩] ഗര്‍ഭത്തിലും ജനിച്ചതിനുശേഷവും ഞാന്‍ വഹിച്ച യാക്കോബുഗൃഹമേ, ഇസ്രായേല്‍ഗൃഹത്തില്‍ അവശേഷിച്ചിരിക്കുന്ന എല്ലാവരുമേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍.[൪] നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ തന്നെ ദൈവം; നരയ്‍ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ സൃഷ്‍ടിച്ചു; ഞാന്‍ വഹിക്കുകയും ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും.[൫] നീ എന്നെ ആരോട് ഉപമിച്ചു തുല്യനാക്കും? ഒരുപോലെ വരത്തക്കവിധം എന്നെ ആരോട് താരതമ്യപ്പെടുത്തും?[൬] ചിലര്‍ പണസഞ്ചിയില്‍നിന്നു സ്വര്‍ണം ധാരാളമായി ചെലവഴിക്കുകയും തുലാസ്സില്‍ വെള്ളി തൂക്കിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ദേവനെ നിര്‍മിക്കാനായി തട്ടാന് അവര്‍ കൂലികൊടുക്കുന്നു. പിന്നീട് അവര്‍ അതിന്‍റെ മുമ്പില്‍ വീണ് ആരാധിക്കുന്നു![൭] അവര്‍ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്‌ക്കുന്നു; അത് അതിന്‍റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാല്‍ ഉത്തരമരുളുകയോ ക്ലേശങ്ങളില്‍നിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല.[൮] നിയമലംഘികളേ, നിങ്ങള്‍ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിന്‍.[൯] പഴയകാര്യങ്ങള്‍ ഓര്‍ക്കുവിന്‍; കാരണം ഞാനാണു ദൈവം; മറ്റൊരു ദൈവവുമില്ല. ഞാനാണു ദൈവം; എന്നെപ്പോലെ മറ്റാരുമില്ല.[൧൦] ആദിമുതല്‍ ഞാന്‍ അന്ത്യം വെളിപ്പെടുത്തി; പുരാതനകാലം മുതല്‍ സംഭവിക്കാനിരിക്കുന്നവ വെളിപ്പെടുത്തി. ഞാന്‍ അരുളിച്ചെയ്തു: “എന്‍റെ ഉപദേശങ്ങള്‍ നിലനില്‌ക്കും; എന്‍റെ ലക്ഷ്യങ്ങളെല്ലാം ഞാന്‍ പൂര്‍ത്തീകരിക്കും.”[൧൧] കിഴക്കുനിന്ന് ഞാന്‍ ഒരു റാഞ്ചന്‍പക്ഷിയെ, ദൂരദേശത്തുനിന്ന് എന്‍റെ ഉപദേശങ്ങള്‍ നിറവേറ്റുന്ന ഒരുവനെ വിളിക്കുന്നു. ഞാന്‍ അരുളിച്ചെയ്തു: “ഞാനതു നിറവേറ്റും; ഞാന്‍ നിരൂപിച്ചിരിക്കുന്നു, ഞാനതു ചെയ്യും.

ജോൺ ൧:൧൨-൧൩
[൧൨] തന്നെ സ്വീകരിച്ച്, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ മക്കള്‍ ആകുവാനുള്ള അധികാരം അവിടുന്നു നല്‌കി.[൧൩] അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തില്‍ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്‍റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തില്‍ നിന്നത്രേ.

വെളിപ്പെടുന്ന ൧൭:൮
നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി പാതാളത്തില്‍നിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും.

ആമോസ് ൩:൭
സര്‍വേശ്വരന്‍ അയയ്‍ക്കാതെ പട്ടണത്തിന് അനര്‍ഥം ഭവിക്കുമോ? തന്‍റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സര്‍വേശ്വരന്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുമോ?

ജെയിംസ് ൪:൧-൧൭
[൧] നിങ്ങളുടെ ഇടയില്‍ കലഹങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എന്തുകൊണ്ട്? നിങ്ങളുടെ അവയവങ്ങളില്‍ പോരാട്ടം നടത്തുന്ന ഭോഗേച്ഛയല്ലേ അതിനു കാരണം?[൨] നിങ്ങള്‍ മോഹിക്കുന്നതു പ്രാപിക്കുന്നില്ല; അതുകൊണ്ട് നിങ്ങള്‍ കൊല്ലുന്നു. നിങ്ങള്‍ അത്യധികമായി ആഗ്രഹിക്കുന്നെങ്കിലും നേടുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ശണ്ഠ കൂടുകയും പോരാടുകയും ചെയ്യുന്നു. നിങ്ങള്‍ക്കു വേണ്ടതു ലഭിക്കാത്തത് ദൈവത്തോടു ചോദിക്കാത്തതുകൊണ്ടാണ്.[൩] നിങ്ങള്‍ അപേക്ഷിച്ചിട്ടും കിട്ടാതിരിക്കുന്നത് നിങ്ങളുടെ ഭോഗങ്ങളില്‍ ചെവിടേണ്ടതിനു ദുരാഗ്രഹത്തോടെ യാചിക്കുന്നതുകൊണ്ടാണ്.[൪] അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്‍റെ മിത്രമാകുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു.[൫] ‘നമ്മില്‍ കുടികൊള്ളുന്ന ആത്മാവ് തീവ്രമായ ആഗ്രഹങ്ങളോടുകൂടിയതാണ്’ എന്ന വേദലിഖിതം വൃഥാകഥനമാണെന്നു വിചാരിക്കുന്നുവോ? ദൈവമാകട്ടെ വളരെയധികം കൃപാവരം നല്‌കുന്നു.[൬] അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിയവര്‍ക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്.[൭] അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിനു വിധേയരാക്കുക; പിശാചിനോടു ചെറുത്തു നില്‌ക്കുക; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും.[൮] ദൈവത്തെ സമീപിക്കുക; എന്നാല്‍ ദൈവവും നിങ്ങളുടെ അടുത്തുവരും. പാപികളേ! നിങ്ങളുടെ കരങ്ങള്‍ വെടിപ്പാക്കുക; കപടഭക്തരേ! നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുക.[൯] നിങ്ങള്‍ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും, സന്തോഷം വിഷാദമായും തീരട്ടെ.[൧൦] കര്‍ത്താവിന്‍റെ മുമ്പില്‍ നിങ്ങള്‍ താഴുക; എന്നാല്‍ അവിടുന്നു നിങ്ങളെ ഉയര്‍ത്തും.[൧൧] സഹോദരരേ, നിങ്ങള്‍ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവന്‍ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കില്‍ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികര്‍ത്താവാണ്.[൧൨] നിയമകര്‍ത്താവും വിധികര്‍ത്താവും ആയി നമ്മെ രക്ഷിക്കുവാനും നശിപ്പിക്കുവാനും കഴിവുള്ള ഒരുവനേയുള്ളൂ. നിന്‍റെ അയല്‍ക്കാരനെ വിധിക്കുവാന്‍ നീ ആരാണ്?[൧൩] “ഇന്നോ നാളെയോ ഞങ്ങള്‍ പട്ടണത്തില്‍പോയി ഒരു വര്‍ഷം അവിടെ താമസിച്ചു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും” എന്നു പറയുന്നവരേ, എന്‍റെ വാക്കുകള്‍ കേള്‍ക്കൂ.[൧൪] നാളത്തെ കാര്യം നീ അറിയുന്നില്ലല്ലോ. നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതാകുന്നു? അല്പസമയത്തേക്കു കാണപ്പെടുകയും അടുത്ത ക്ഷണത്തില്‍ കാണാതാകുകയും ചെയ്യുന്ന മൂടല്‍മഞ്ഞുപോലെ മാത്രമേയുള്ളൂ നിങ്ങള്‍.[൧൫] “ദൈവം അനുവദിക്കുന്നപക്ഷം ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നതു ചെയ്യും” എന്നാണ് നിങ്ങള്‍ പറയേണ്ടത്.[൧൬] അതിനുപകരം ഗര്‍വ്വുകൊണ്ട് നീ വമ്പു പറയുന്നു. ഇങ്ങനെയുള്ള എല്ലാ വമ്പു പറച്ചിലും തിന്മയാണ്.[൧൭] നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് പാപമാണ്.

സുഭാഷിതങ്ങൾ ൩:൫-൬
[൫] പൂര്‍ണഹൃദയത്തോടെ നീ സര്‍വേശ്വരനില്‍ ശരണപ്പെടുക, സ്വന്തംബുദ്ധിയില്‍ നീ ആശ്രയിക്കരുത്.[൬] നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.

൨ പത്രോസ് 3:9
ചിലര്‍ കരുതുന്നതുപോലെ, തന്‍റെ വാഗ്ദാനം നിറവേറ്റുവാന്‍ കര്‍ത്താവു കാലവിളംബം വരുത്തുകയില്ല. എന്നാല്‍ ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിച്ച് പാപത്തില്‍നിന്നു പിന്‍തിരിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ദീര്‍ഘകാലം ക്ഷമിക്കുന്നു.

൧ തിമൊഥെയൊസ് 2:4
എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.

ഉൽപത്തി ൧:൨൬
ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സര്‍വജീവജാലങ്ങളുടെയുംമേല്‍ അവര്‍ക്ക് അധികാരം ഉണ്ടായിരിക്കട്ടെ.”

മത്തായി 28:18-20
[18] യേശു അടുത്തുചെന്ന് അവരോടു പറഞ്ഞു: “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു.[19] [19,20] അതുകൊണ്ടു നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാപനം ചെയ്യുകയും ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുകയും വേണം. ഞാന്‍ യുഗാന്ത്യത്തോളം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”[20] ഇതു ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം.

സുഭാഷിതങ്ങൾ 6:6-8
[6] മടിയാ, നീ ഉറുമ്പിന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക.[7] നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും[8] അതു വേനല്‍ക്കാലത്ത് ആഹാരം തേടുന്നു; കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു.

ജെറേമിയ 1:5
“ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‌കുന്നതിനു മുമ്പു ഞാന്‍ നിന്നെ അറിഞ്ഞു; ഉദരത്തില്‍നിന്നു പുറത്തുവരുന്നതിനു മുമ്പുതന്നെ നിന്നെ ഞാന്‍ വേര്‍തിരിച്ച് ജനതകള്‍ക്കു പ്രവാചകനായി നിയമിച്ചു.”

എഫെസ്യർ 1:4
തന്‍റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ തിരഞ്ഞെടുത്തു.

ഹെബ്രായർ ൪:൩
വിശ്വസിക്കുന്നവരായ നാം ദൈവം വാഗ്ദാനം ചെയ്ത ആ വിശ്രമം പ്രാപിക്കുന്നു. വിശ്വസിക്കാത്തവരെക്കുറിച്ച് ദൈവം പറയുന്നത് ഇപ്രകാരമാണ്: എന്‍റെ രോഷത്തില്‍ ഞാന്‍ ശപഥം ചെയ്തു. അവര്‍ക്കു ഞാന്‍ വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവര്‍ ഒരിക്കലും പ്രവേശിക്കുകയില്ല പ്രപഞ്ചസൃഷ്‍ടിയില്‍ അവിടുത്തെ പ്രവൃത്തി പൂര്‍ത്തിയായിട്ടും ഇങ്ങനെയാണല്ലോ ദൈവം ശപഥം ചെയ്തത്.

റോമർ ൩:൧൦-൧൮
[൧൦] വേദലിഖിതങ്ങളില്‍ പറയുന്നത് എന്താണെന്നു നോക്കുക:[൧൧] നീതിമാന്‍ ആരുമില്ല.[൧൨] വിവേകമുള്ള ഒരുവനുമില്ല, ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിപിഴച്ച് ദൈവത്തില്‍നിന്ന് അകന്നുപോയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവന്‍പോലുമില്ല.[൧൩] അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്; അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങളുടെ കീഴില്‍ മറഞ്ഞിരിക്കുന്നു.[൧൪] അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ്[൧൫] രക്തം ചൊരിയുന്നതിനായി അവര്‍ വെമ്പല്‍കൊള്ളുന്നു;[൧൬] അവര്‍ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു.[൧൭] സമാധാനത്തിന്‍റെ മാര്‍ഗം അവര്‍ക്ക് അറിഞ്ഞുകൂടാ;[൧൮] അവരുടെ വീക്ഷണത്തില്‍ ദൈവഭയമില്ല.

ഇസയ ൫൫:൧൦-൧൧
[൧൦] ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്‍ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്‍ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും നല്‌കുന്നു.[൧൧] എന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന വചനവും അതുപോലെയാണ്. അതു നിഷ്ഫലമായി മടങ്ങി വരികയില്ല. അത് എന്‍റെ ലക്ഷ്യം നിറവേറ്റും. ഞാന്‍ ഏല്പിക്കുന്ന കാര്യം വിജയകരമായി നിവര്‍ത്തിക്കും.

ഇസയ ൯:൬-൭
[൬] നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലില്‍ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവന്‍ വിളിക്കപ്പെടും.[൭] അവന്‍റെ ആധിപത്യവും സമാധാനവും നിസ്സീമമായിരിക്കും. ദാവീദിന്‍റെ സിംഹാസനത്തിലിരുന്നു നീതിയോടും ന്യായത്തോടും അവന്‍ എന്നേക്കും ഭരിക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.

ആവർത്തനപുസ്തകം ൨൯:൨൯
ഞാന്‍ നിങ്ങളോടു പറഞ്ഞ അനുഗ്രഹവും ശാപവും നിങ്ങള്‍ക്ക് സംഭവിക്കുകയും സര്‍വേശ്വരന്‍ നിങ്ങളെ ചിതറിച്ച ജനതകളുടെ നടുവില്‍ നിങ്ങള്‍ പാര്‍ക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കും.

റോമർ ൯:൨൨-൨൪
[൨൨] തന്‍റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിര്‍മിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു.[൨൩] തന്‍റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേല്‍ തന്‍റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു.[൨൪] അതിനുവേണ്ടി യെഹൂദന്മാരില്‍നിന്നു മാത്രമല്ല വിജാതീയരില്‍നിന്നും വിളിക്കപ്പെട്ടവരത്രേ നാം.

൧ പത്രോസ് ൨:൯-൧൦
[൯] നിങ്ങളാകട്ടെ, അന്ധകാരത്തില്‍നിന്ന് തന്‍റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ അദ്ഭുതകരമായ പ്രവൃത്തികളെ പ്രഘോഷിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പുരോഹിതവര്‍ഗവും, വിശുദ്ധജനതയും, ദൈവത്തിന്‍റെ സ്വന്തജനവും ആകുന്നു.[൧൦] മുമ്പ് നിങ്ങള്‍ ദൈവത്തിന്‍റെ ജനം ആയിരുന്നില്ല; എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അവിടുത്തെ ജനം ആയിരിക്കുന്നു; മുമ്പ് നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരുന്നില്ല; എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരിക്കുന്നു.

റോമർ ൮:൧൮-൨൫
[൧൮] നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താല്‍ ഇപ്പോഴുള്ള കഷ്ടതകള്‍ ഏറ്റവും നിസ്സാരമെന്നു ഞാന്‍ കരുതുന്നു.[൧൯] ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു.[൨൦] സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാല്‍ത്തന്നെ, സൃഷ്‍ടി വ്യര്‍ഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു.[൨൧] എന്നിരുന്നാലും സൃഷ്‍ടിതന്നെ നശ്വരതയുടെ അടിമത്തത്തില്‍നിന്ന് ഒരിക്കല്‍ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തില്‍ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു.[൨൨] അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ.[൨൩] സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്‍റെ വരദാനങ്ങളില്‍ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവില്‍ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്‍റെ പുത്രന്മാരാക്കുന്നതിനും പൂര്‍ണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ.[൨൪] ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കില്‍, ആ പ്രത്യാശ യഥാര്‍ഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്?[൨൫] എന്നാല്‍ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കില്‍ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു.

പുറപ്പാട് ൨൦:൧-൧൭
[൧] ദൈവം ഇപ്രകാരം അരുളിച്ചെയ്തു:[൨] “അടിമഗൃഹമായ ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഞാനാണ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍”[൩] “ഞാനല്ലാതെ അന്യദേവന്മാര്‍ നിങ്ങള്‍ക്കുണ്ടാകരുത്;”[൪] “സ്വര്‍ഗത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്‍റെയും പ്രതിമയോ രൂപമോ നിങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കരുത്.[൫] നിങ്ങള്‍ ഒരു വിഗ്രഹത്തെയും വന്ദിക്കുകയോ ആരാധിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ ഞാന്‍ അതു സഹിക്കയില്ല, എന്നെ ദ്വേഷിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ ശിക്ഷ അനുഭവിക്കും.[൬] എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെയും എന്‍റെ സുസ്ഥിരസ്നേഹം ഞാന്‍ കാണിക്കും.”[൭] നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമം വ്യര്‍ഥമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ആരെയും ഞാന്‍ വെറുതെ വിടുകയില്ല.”[൮] “ശബത്തുദിവസം വിശുദ്ധമായി ആചരിക്കാന്‍ ശ്രദ്ധിക്കുക.[൯] ആറു ദിവസംകൊണ്ടു നിങ്ങളുടെ ജോലിയെല്ലാം ചെയ്യുക.[൧൦] എന്നാല്‍ ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ ശബത്താകുന്നു. അന്ന് നീയും നിന്‍റെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും മൃഗങ്ങളും നിങ്ങളുടെ ദേശത്തു പാര്‍ക്കുന്ന പരദേശിയും ഒരു ജോലിയിലും ഏര്‍പ്പെടരുത്.[൧൧] സര്‍വേശ്വരന്‍ ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ചു; ഏഴാം ദിവസം വിശ്രമിച്ചു. അതുകൊണ്ട് അവിടുന്നു ശബത്തുദിനത്തെ അനുഗ്രഹിച്ചു വേര്‍തിരിച്ചു.”[൧൨] “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിനക്കു നല്‌കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കാന്‍ നിന്‍റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.”[൧൩] “കൊല ചെയ്യരുത്.”[൧൪] “വ്യഭിചാരം ചെയ്യരുത്”[൧൫] “മോഷ്‍ടിക്കരുത്”[൧൬] “നിന്‍റെ അയല്‍ക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്”[൧൭] “നിന്‍റെ അയല്‍ക്കാരന്‍റെ ഭവനത്തെയോ, അവന്‍റെ ഭാര്യയെയോ, ദാസീദാസന്മാരെയോ, അവന്‍റെ കാളയെയോ കഴുതയെയോ അവന്‍റെ യാതൊന്നിനെയും മോഹിക്കരുത്.”

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India