A A A A A

ദൈവം: [അത്ഭുതങ്ങൾ]


പ്രവൃത്തികൾ ৩:১৬
ആ യേശുവിന്‍റെ നാമം, അവിടുത്തെ നാമത്തിലുള്ള വിശ്വാസംതന്നെ, നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനു ബലം നല്‌കിയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തില്‍, ഇയാള്‍ക്കു സമ്പൂര്‍ണമായ ആരോഗ്യം നല്‌കിയത് യേശുക്രിസ്തുവില്‍ക്കൂടിയുള്ള വിശ്വാസമാണ്.

ആവർത്തനപുസ്തകം ১০:২১
സര്‍വേശ്വരനെ പുകഴ്ത്തുക; അവിടുന്നാകുന്നു നിങ്ങളുടെ ദൈവം. നിങ്ങള്‍ കണ്ട അദ്ഭുതകരവും ഭീതിദവുമായ കാര്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തത് അവിടുന്നാണല്ലോ;

പുറപ്പാട് ൧൫:൨൬
അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവര്‍ത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താല്‍ ഈജിപ്തുകാര്‍ക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേല്‍ വരുത്തുകയില്ല; ഞാന്‍ നിങ്ങള്‍ക്ക് സൗഖ്യം നല്‌കുന്ന സര്‍വേശ്വരന്‍ ആകുന്നു.

ജെറേമിയ ৩২:২৭
“ഞാന്‍ സകല മനുഷ്യരുടെയും ദൈവമായ സര്‍വേശ്വരനാകുന്നു; എനിക്ക് അസാധ്യമായി വല്ലതുമുണ്ടോ?

ജോൺ ২:১১
യേശുവിന്‍റെ ദിവ്യമഹത്ത്വം പ്രകടമാക്കിയ ആദ്യത്തെ അടയാളപ്രവൃത്തി ആയിരുന്നു, ഗലീലയിലെ കാനായില്‍ നടന്ന ഈ സംഭവം. അത് അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തി. ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിക്കുകയും ചെയ്തു.

ലൂക്കോ ১৮:২৭
എന്നാല്‍ യേശു അരുള്‍ചെയ്തു: “മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.”

അടയാളപ്പെടുത്തുക ৯:২৩
“കഴിയുമെങ്കില്‍ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.”

മത്തായി ১৭:২০
യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവുകൊണ്ടുതന്നെ. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാല്‍ അതു മാറും. നിങ്ങള്‍ക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല.

മത്തായി ১৯:২৬
യേശു അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പ്രതിവചിച്ചു: “മനുഷ്യര്‍ക്ക് അത് അസാധ്യം; എന്നാല്‍ ദൈവത്തിനു സകലവും സാധ്യമാണ്.”

മത്തായി ২১:২১
യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം; നിങ്ങള്‍ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാല്‍ ഞാന്‍ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്നത്; ഈ മലയോട് ഇളകി കടലില്‍വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.

റോമർ ১৫:১৮-১৯
[১৮] [18,19] ദൈവത്തെ അനുസരിക്കുന്നതിനു വിജാതീയരെ നയിക്കുവാന്‍ എന്നില്‍കൂടി, വാക്കുകളാലും പ്രവൃത്തികളാലും, അദ്ഭുതകര്‍മങ്ങളാലും അടയാളങ്ങളാലും, ആത്മാവിന്‍റെ ശക്തിയാലും ക്രിസ്തു ചെയ്തിരിക്കുന്നതു പറയുവാന്‍ മാത്രമേ ഞാന്‍ തുനിയുന്നുള്ളൂ. അങ്ങനെ യെരൂശലേംമുതല്‍ ഇല്ലൂര്യവരെയുള്ള ദേശങ്ങളിലെങ്ങും ക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ഞാന്‍ ഘോഷിച്ചിരിക്കുന്നു.[১৯] ***

പ്രവൃത്തികൾ ൧൯:൧൧-൧൨
[൧൧] ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.[൧൨] പൗലൊസിന്‍റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേല്‍ ഇടുമ്പോള്‍ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കള്‍ അവരില്‍നിന്നു വിട്ടുപോകുകയും ചെയ്തുവന്നു.

ഇയ്യോബ് ൫:൮-൯
[൮] ഞാനായിരുന്നെങ്കില്‍ ദൈവത്തെ അന്വേഷിക്കുമായിരുന്നു. എന്‍റെ പ്രശ്നം തിരുമുമ്പില്‍ സമര്‍പ്പിക്കുമായിരുന്നു.[൯] അവിടുന്നു ദുര്‍ഗ്രാഹ്യങ്ങളായ മഹാകാര്യങ്ങളും അദ്ഭുതങ്ങളും അസംഖ്യം പ്രവര്‍ത്തിക്കുന്നു.

എഫെസ്യർ ൩:൨൦-൨൧
[൨൦] നമ്മില്‍ വ്യാപരിക്കുന്ന ശക്തി മുഖേന നാം ചോദിക്കുന്നതിലും, നാം പ്രതീക്ഷിക്കുന്നതിലും വളരെ മടങ്ങു നമുക്കു നല്‌കുവാന്‍ കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും മഹത്ത്വം എന്നെന്നേക്കും ഉണ്ടാകട്ടെ, ആമേന്‍.[൨൧] കര്‍ത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തില്‍ ജീവിക്കുക.

പ്രവൃത്തികൾ ൪:൨൯-൩൧
[൨൯] അതുകൊണ്ട് കര്‍ത്താവേ, ഇപ്പോള്‍ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാന്‍ അവിടുത്തെ ദാസന്മാര്‍ക്കു കൃപയരുളണമേ.[൩൦] രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യണമേ”.[൩൧] അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്‍റെ സന്ദേശം അവര്‍ സധൈര്യം തുടര്‍ന്നു ഘോഷിക്കുകയും ചെയ്തു.

അടയാളപ്പെടുത്തുക ൧൬:൧൭-൨൦
[൧൭] വിശ്വസിക്കുന്നവര്‍ക്ക് ഈ അദ്ഭുതസിദ്ധികള്‍ ഉണ്ടായിരിക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും. അവര്‍ പുതിയ ഭാഷകളില്‍ സംസാരിക്കും.[൧൮] സര്‍പ്പങ്ങളെ അവര്‍ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവര്‍ക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവര്‍ കൈകള്‍വച്ചാല്‍ രോഗികള്‍ സുഖം പ്രാപിക്കും.”[൧൯] ഇങ്ങനെ അവരോടു പറഞ്ഞശേഷം കര്‍ത്താവായ യേശു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.[൨൦] ശിഷ്യന്മാര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവര്‍ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാല്‍ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു.

ലൂക്കോ ൯:൧൩-൧൭
[൧൩] എന്നാല്‍ യേശു പറഞ്ഞു: “നിങ്ങള്‍ അവര്‍ക്കു വല്ലതും ഭക്ഷിക്കുവാന്‍ കൊടുക്കണം!” അതിനു മറുപടിയായി അവര്‍, “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങള്‍ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു.[൧൪] പുരുഷന്മാര്‍തന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു. ഏകദേശം അമ്പതുപേര്‍ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാന്‍ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു.[൧൫] [15,16] എല്ലാവരെയും അവര്‍ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വര്‍ഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.[൧൬] ***[൧൭] എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങള്‍ ശിഷ്യന്മാര്‍ പന്ത്രണ്ടു കുട്ടകളില്‍ സംഭരിച്ചു.

ലൂക്കോ ๘:๔๓-๔๘
[๔๓] തനിക്കുള്ള സര്‍വസ്വവും വൈദ്യന്മാര്‍ക്കു കൊടുത്തിട്ടും പന്ത്രണ്ടു വര്‍ഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാന്‍ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്‍ത്രീ[๔๔] ഈ സമയത്തു യേശുവിന്‍റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തില്‍ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു.[๔๕] ഉടനെ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?” എല്ലാവരും “ഞാനല്ല” “ഞാനല്ല” എന്നു നിഷേധിച്ചപ്പോള്‍ പത്രോസ് ചോദിച്ചു: “ഗുരോ, ജനങ്ങള്‍ അങ്ങയെ തിക്കി ഞെരുക്കിക്കൊണ്ടിരിക്കുകയല്ലേ?”[๔๖] അപ്പോള്‍ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നില്‍നിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.”[๔๗] തനിക്ക് ഒളിക്കുവാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ ആ സ്‍ത്രീ വിറച്ചുകൊണ്ട് യേശുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണ് അവിടുത്തെ സ്പര്‍ശിച്ചതിന്‍റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു.[๔๘] യേശു ആ സ്‍ത്രീയോട്: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക” എന്ന് അരുള്‍ചെയ്തു.

ജോൺ ၄:၄၆-၅၄
[၄၆] യേശു വീണ്ടും ഗലീലയിലെ കാനായില്‍ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫര്‍ന്നഹൂമില്‍ ഒരു ഉദ്യോഗസ്ഥന്‍റെ പുത്രന്‍ രോഗിയായി കിടന്നിരുന്നു.[၄၇] യേശു യെഹൂദ്യയില്‍നിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥന്‍ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു.[၄၈] യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?”[၄၉] ആ ഉദ്യോഗസ്ഥന്‍ യേശുവിനോട് “പ്രഭോ, എന്‍റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു.[၅၀] “പൊയ്‍ക്കൊള്ളുക; നിങ്ങളുടെ മകന്‍റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്‍റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥന്‍ തിരിച്ചുപോയി.[၅၁] അയാള്‍ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍ വഴിയില്‍വച്ച് ഭൃത്യന്മാര്‍ വന്നു തന്‍റെ പുത്രന്‍ ജീവിച്ചിരിക്കുന്നു എന്നറിയിച്ചു.[၅၂] “എപ്പോള്‍ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാള്‍ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവര്‍ പറഞ്ഞു.[၅၃] “നിങ്ങളുടെ മകന്‍റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവില്‍ വിശ്വസിച്ചു.[၅၄] യെഹൂദ്യയില്‍നിന്നു ഗലീലയില്‍ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India