൧ ദിനവൃത്താന്തം ൨൮:൨൦ |
പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവര്‍ത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്റെ ദൈവമായ സര്വേശ്വരന് നിന്റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. |
|
൧ കൊരിന്ത്യർ ൧൦:൧൩ |
സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്കുന്നു. ദൈവം വിശ്വസ്തനാണല്ലോ. |
|
൧ രാജാക്കൻമാർ ൮:൫൭ |
നമ്മുടെ ദൈവമായ സര്വേശ്വരന് നമ്മുടെ പിതാക്കന്മാരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മുടെകൂടെയും ഉണ്ടായിരിക്കട്ടെ; അവിടുന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ. |
|
൧ പത്രോസ് ൫:൭ |
സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ. |
|
൨ തിമൊഥെയൊസ് ൧:൭ |
എന്തെന്നാല്‍ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മസംയമനത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‍കിയത്. |
|
ആവർത്തനപുസ്തകം ൪:൩൧ |
നിങ്ങളുടെ ദൈവമായ സര്വേശ്വരന് കരുണയുള്ള ദൈവമാകുന്നു; അവിടുന്നു നിങ്ങളെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല; നിങ്ങളുടെ പിതാക്കന്മാര്ക്ക് ശപഥപൂര്‍വം നല്കിയ ഉടമ്പടി അവിടുന്ന് മറന്നുകളയുകയുമില്ല. |
|
ആവർത്തനപുസ്തകം ൩൧:൬-൮ |
[൬] ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല.[൭] സര്‍വ ഇസ്രായേല്യരുടെയും മുമ്പാകെ യോശുവയെ കൊണ്ടുവന്നു നിര്‍ത്തിയിട്ട് മോശ പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക; സര്വേശ്വരന് ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാന്‍ നീ അവരെ നയിക്കണം.[൮] അവിടുന്നാണ് നിന്റെ മുമ്പില്‍ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.” |
|
ഉൽപത്തി ൨൮:൧൫ |
ഞാന്‍ നിന്റെ കൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേക്കു ഞാന്‍ നിന്നെ മടക്കിക്കൊണ്ടുവരും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.” |
|
ഹെബ്രായർ ൪:൧൬ |
അതുകൊണ്ട് ധൈര്യംപൂണ്ട് കൃപയുടെ ഇരിപ്പിടമായ ദൈവസിംഹാസനത്തെ നമുക്കു സമീപിക്കാം. യഥാസമയം നമ്മെ സഹായിക്കുന്ന കൃപ നാം അവിടെ കണ്ടെത്തുകയും ദൈവത്തിന്റെ കരുണ നമുക്കു ലഭിക്കുകയും ചെയ്യും. |
|
ഹെബ്രായർ ൧൩:൪-൬ |
[൪] വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭര്‍ത്തൃബന്ധം നിര്മ്മലമായിരിക്കട്ടെ. ദുര്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.[൫] നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയില്‍ അമര്‍ന്നുപോകരുത്; നിങ്ങള്‍ക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാല്‍ “ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു.[൬] അതുകൊണ്ട് സര്വേശ്വരന് എനിക്കു തുണ; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്വാന് കഴിയും? എന്നു നമുക്കു സധൈര്യം പറയാം. |
|
യോശുവ ൧:൫-൯ |
[൫] നിന്റെ ആയുഷ്കാലമത്രയും ആര്‍ക്കും നിന്നെ തോല്പിക്കാന് കഴിയുകയില്ല. ഞാന്‍ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഇരിക്കും. ഞാന്‍ നിന്നെ വിട്ടുപോകുകയില്ല; ഉപേക്ഷിക്കുകയുമില്ല.[൬] ശക്തനും ധീരനുമായിരിക്കുക; ഞാന്‍ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവര്‍ക്കു വിഭജിച്ചു കൊടുക്കേണ്ടത്.[൭] നീ ശക്തനും ധീരനുമായി ഇരുന്നാല്‍ മാത്രം മതി; എന്റെ ദാസനായ മോശ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്പനകള് അനുസരിക്കുന്നതിന് നീ ജാഗ്രത പുലര്‍ത്തണം; അവയില്‍ ഒന്നുപോലും അവഗണിക്കാതെയിരുന്നാല്‍ നീ നിന്റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കും.[൮] ധര്‍മശാസ്ത്രഗ്രന്ഥം നിന്റെ അധരങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ; അതില്‍ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം ശ്രദ്ധയോടെ അനുസരിക്കാന്‍ ഉതകുംവിധം രാവും പകലും അതു ധ്യാനിക്കണം. അപ്പോള്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകുകയും ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും നീ വിജയം വരിക്കുകയും ചെയ്യും.[൯] ശക്തനും ധീരനും ആയിരിക്കുക എന്നു ഞാന്‍ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ സര്വേശ്വരന് നിന്റെകൂടെ ഉണ്ടായിരിക്കും.” |
|
മിക്കാ ൭:൮ |
എന്റെ ശത്രുക്കളേ, നിങ്ങള്‍ എന്നെച്ചൊല്ലി സന്തോഷിക്കേണ്ടാ; ഞാന്‍ വീണാലും എഴുന്നേല്ക്കും; ഇരുട്ടില്‍ ഇരുന്നാലും സര്വേശ്വരന് എനിക്കു വെളിച്ചമായിരിക്കും. |
|
മത്തായി ൨൮:൨൦ |
ഇതു ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം. |
|
സങ്കീർത്തനങ്ങൾ ൫൫:൨൨ |
നിന്റെ ഭാരം സര്‍വേശ്വരനെ ഏല്പിക്കുക, അവിടുന്നു നിന്നെ പോറ്റിപ്പുലര്‍ത്തും. നീതിമാന് കുലുങ്ങാന്‍ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല. |
|
സങ്കീർത്തനങ്ങൾ ൯൪:൧൪ |
സര്വേശ്വരന് സ്വജനത്തെ ഉപേക്ഷിക്കുകയില്ല. അതേ, അവിടുത്തെ അവകാശമായ ജനത്തെ തള്ളിക്കളയുകയില്ല. |
|
വെളിപ്പെടുന്ന ൩:൧൦ |
എന്റെ ക്ഷമയോടുകൂടിയ സഹനത്തിന്റെ വചനം നീ ജീവിതത്തില്‍ പാലിച്ചതുകൊണ്ട്, ഭൂമിയില്‍ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാന്‍ നിന്നെ സംരക്ഷിക്കും. |
|
റോമർ ൮:൨൮ |
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം. |
|
ഫിലിപ്പിയർ ൪:൬-൭ |
[൬] ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.[൭] അപ്പോള്‍ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും. |
|
സങ്കീർത്തനങ്ങൾ ൭൩:൨൩-൨൬ |
[൨൩] എന്നിട്ടും ഞാന്‍ എപ്പോഴും അങ്ങയുടെ കൂടെ ആയിരുന്നു. അവിടുന്ന് എന്റെ വലങ്കൈയില്‍ പിടിച്ചിരിക്കുന്നു.[൨൪] അവിടുന്ന് ഉപദേശം നല്കി എന്നെ വഴി നടത്തുന്നു. പിന്നീട് അവിടുന്ന് എന്നെ മഹത്ത്വം നല്കി സ്വീകരിക്കും.[൨൫] സ്വര്‍ഗത്തില്‍ അങ്ങല്ലാതെ എനിക്ക് ആരുള്ളൂ. ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.[൨൬] എന്റെ ശരീരവും മനസ്സും തളര്‍ന്നാലും ദൈവമാണെന്റെ ബലം. എന്നേക്കുമുള്ള എന്റെ ഓഹരിയും അവിടുന്നു തന്നെ. |
|
ഇസയ ൪൧:൧൦-൧൩ |
[൧൦] ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.[൧൧] നിന്നോടു കോപിക്കുന്നവര്‍ ലജ്ജിച്ച് അമ്പരക്കും. നിന്നോടെതിര്‍ക്കുന്നവര്‍ ഏതുമില്ലാതായി നശിക്കും. നിന്നോടു മത്സരിക്കുന്നവരെ നീ അന്വേഷിക്കും. പക്ഷേ കണ്ടുകിട്ടുകയില്ല.[൧൨] നിന്നോടു പോരാടുന്നവര്‍ ഇല്ലാതെയാകും.[൧൩] ഞാന്‍ നിന്റെ ദൈവമായ സര്‍വേശ്വരനാണല്ലോ. നിന്റെ വലതുകൈ ഞാന്‍ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |