ന്യായാധിപൻമാർ ൩:൧൦-൧൪ |
[൧൦] സര്‍വേശ്വരന്റെ ആത്മാവ് അയാളുടെമേല്‍ ആവസിച്ചു; അയാള്‍ ഇസ്രായേലിന്റെ അധിപനായിത്തീര്‍ന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനോടുള്ള യുദ്ധത്തില്‍ സര്വേശ്വരന് ഒത്നീയേലിനു വിജയം നല്കി.[൧൧] നാല്പതു വര്‍ഷത്തോളം ദേശത്തു സമാധാനം നിലനിന്നു. അതിനുശേഷം ഒത്നീയേല്‍ മരിച്ചു.[൧൨] സര്‍വേശ്വരന്റെ സന്നിധിയില്‍ ഇസ്രായേല്‍ജനം വീണ്ടും തിന്മ പ്രവര്‍ത്തിച്ചതുകൊണ്ട് അവിടുന്നു മോവാബ്രാജാവായ എഗ്ലോനെ ഇസ്രായേലിനെതിരായി ശക്തിപ്പെടുത്തി.[൧൩] അയാള്‍ അമ്മോന്യരോടും അമാലേക്യരോടും കൂട്ടുചേര്‍ന്ന് ഇസ്രായേലിനെ തോല്പിച്ചു. അവര്‍ ഈന്തപ്പനകളുടെ പട്ടണമായ യെരീഹോ കൈവശമാക്കി.[൧൪] ഇസ്രായേല്‍ജനം മോവാബ്രാജാവായ എഗ്ലോനെ പതിനെട്ടു വര്‍ഷം സേവിച്ചു. |
|
മത്തായി ൧൨:൩൧-൩൩ |
[൩൧] അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല.[൩൨] മനുഷ്യപുത്രനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിന് എതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.[൩൩] “വൃക്ഷം നല്ലതെങ്കില്‍ നല്ല ഫലം ലഭിക്കുന്നു; വൃക്ഷം ചീത്തയാണെങ്കില്‍ ഫലവും ചീത്തയായിരിക്കും. ഫലം കൊണ്ടാണല്ലോ വൃക്ഷത്തെ അറിയുന്നത്. |
|
ലൂക്കോ ൨൪:൪൫-൪൯ |
[൪൫] അനന്തരം വേദലിഖിതങ്ങള്‍ ഗ്രഹിക്കുന്നതിന് അവിടുന്ന് അവരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു.[൪൬] [46,47] യേശു പിന്നെയും അവരോട് അരുള്‍ചെയ്തു: “ക്രിസ്തു പീഡനം അനുഭവിക്കുകയും മൂന്നാം നാള് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുകയും തന്റെ നാമത്തില്‍ യെരൂശലേമില്‍ തുടങ്ങി സകല ജനതകളോടും പശ്ചാത്താപത്തെയും പാപമോചനത്തെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കപ്പെടുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. ഇവയ്ക്കെല്ലാം നിങ്ങള്‍ സാക്ഷികള്‍.[൪൭] ***[൪൮] [48,49] എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാന്‍ നിങ്ങളുടെമേല്‍ അയയ്ക്കും. സ്വര്‍ഗത്തില്‍നിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങള്‍ യെരൂശലേമില്‍ത്തന്നെ വസിക്കുക.”[൪൯] *** |
|
ജോൺ ൩:൬-൮ |
[൬] ഭൗതികശരീരത്തില്‍നിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു.[൭] നിങ്ങള്‍ വീണ്ടും ജനിക്കണമെന്നു ഞാന്‍ പറയുമ്പോള്‍ ആശ്ചര്യപ്പെടരുത്.[൮] കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങള്‍ അറിയുന്നില്ല. ആത്മാവില്‍നിന്നു ജനിക്കുന്നവനും അങ്ങനെതന്നെ. |
|
റോമർ ൮:൨-൬ |
[൨] ക്രിസ്തുയേശുവിനോട് ഏകീഭവിക്കുന്നവര്‍ക്കു ജീവന് നല്കുന്ന ആത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്ന് എന്നെ സ്വതന്ത്രനാക്കി.[൩] [3,4] എന്നാല്‍ മനുഷ്യസ്വഭാവം ദുര്‍ബലമായതുകൊണ്ട് മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്നതില്‍ നിയമം പരാജയപ്പെട്ടു. അതുകൊണ്ട് പാപത്തെ ഉന്മൂലനം ചെയ്യുന്നതിനും, അങ്ങനെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലുമുള്ള പാപത്തിനു ശിക്ഷാവിധി നല്‍കുന്നതിനും, തന്റെ ഏക പുത്രനെ മനുഷ്യപ്രകൃതത്തോടു തുല്യതയുള്ളവനായി ദൈവം അയച്ചു. നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ട ദൈവത്തിന്റെ രക്ഷകപ്രവര്‍ത്തനം ഇങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടു.[൪] ***[൫] പാപസ്വഭാവത്തിനു വിധേയരായവര്‍ അതിന്റെ ഇച്ഛയ്ക്കനുസൃതമായും, ദൈവാത്മാവിന്റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവര്‍ അതിന് അനുസൃതമായും ചിന്തിക്കുന്നു.[൬] പാപസ്വഭാവത്താല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂര്‍ണമായ ജീവിതത്തിനും കാരണമായിത്തീരുന്നു. |
|
൨ കൊരിന്ത്യർ ൫:൧൬-൧൮ |
[൧൬] അതിനാല്‍ ഞങ്ങള്‍ ഇനി മാനുഷികമായ കാഴ്ചപ്പാടില്‍ ആരെയും വിധിക്കുന്നില്ല. മാനുഷികമായ കാഴ്ചപ്പാട് അനുസരിച്ച് ഞങ്ങള്‍ ഒരിക്കല്‍ ക്രിസ്തുവിനെ മനസ്സിലാക്കിയിരുന്നു.[൧൭] എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുവന് ക്രിസ്തുവിനോട് ഏകീഭവിച്ചാല്‍ അവന് പുതിയ സൃഷ്ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു.[൧൮] ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവില്ക്കൂടി തന്റെ മിത്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ആ രഞ്ജിപ്പിക്കലിന്റെ ശുശ്രൂഷ നമുക്കു നല്‍കുകയും ചെയ്ത ദൈവമാണ് ഇവയെല്ലാം ചെയ്യുന്നത്. |
|
൧ ദിനവൃത്താന്തം ൧൨:൧൮-൨൦ |
[൧൮] ‘മുപ്പതു’ പേരുടെ തലവനായിത്തീര്‍ന്ന അമാസായി ദൈവാത്മപ്രേരിതനായി പറഞ്ഞു: “ദാവീദേ, ഞങ്ങള്‍ അങ്ങയുടെ പക്ഷത്താണ്! യിശ്ശായിപുത്രാ, ഞങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്! സമാധാനം, അങ്ങേക്കു സമാധാനം അങ്ങയുടെ സഹായികള്‍ക്കും സമാധാനം, ദൈവമാണല്ലോ അങ്ങയുടെ സഹായി.” ദാവീദ് അവരെ സ്വീകരിച്ചു സൈന്യത്തിന്റെ നായകന്മാരാക്കി.[൧൯] ദാവീദ് ഫെലിസ്ത്യരോടു ചേര്‍ന്നു ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ മനശ്ശെഗോത്രത്തില്‍പ്പെട്ട ചിലരും ദാവീദിന്റെ കൂടെ ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫെലിസ്ത്യരെ സഹായിച്ചില്ല. കാരണം ഫെലിസ്ത്യപ്രഭുക്കന്മാര്‍ തമ്മില്‍ ആലോചിച്ചു പറഞ്ഞു: “ദാവീദ് അവന്റെ യജമാനന്റെ പക്ഷത്തു വീണ്ടും ചേരും; നമ്മള് അപകടത്തിലാകുകയും ചെയ്യും.” അങ്ങനെ പറഞ്ഞ് അവര്‍ അവനെ മടക്കി അയച്ചു.[൨൦] ദാവീദ് സിക്ലാഗില്‍ മടങ്ങിയെത്തിയപ്പോള്‍ മനശ്ശെഗോത്രക്കാരനായ അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ സഹസ്രാധിപന്മാര് അവനോടു ചേര്‍ന്നു. |
|
സങ്കീർത്തനങ്ങൾ ൫൨:൧-൩ |
[൧] ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു ഗീതം. ദാവീദ് അഹീമേലെക്കിന്റെ വീട്ടില്‍ ചെന്നെന്ന് എദോമ്യനായ ദോവേഗ് ശൗലിനോടു പറഞ്ഞപ്പോള്‍ പാടിയത്. [1] ബലവാനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരെ ചെയ്ത ദുഷ്ടതയില്‍ നീ അഭിമാനം കൊള്ളുന്നുവോ?[൨] നീ നിരന്തരം വിനാശം നിരൂപിക്കുന്നു, വഞ്ചകാ, നിന്റെ നാവ് മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിയാണ്.[൩] നിനക്കു നന്മയെക്കാള് തിന്മയും സത്യത്തെക്കാള്‍ വ്യാജവുമാണ് ഇഷ്ടം. |
|
മിക്കാ ൩:൮-൧൦ |
[൮] എന്നാല്‍ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേല്‍ജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാന്‍ ഞാന്‍ ശക്തിയും സര്‍വേശ്വരന്റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു.[൯] ന്യായത്തെ വെറുക്കുകയും ധാര്‍മിക നീതിയെ വളച്ചൊടിക്കുകയും ചെയ്യുന്ന യാക്കോബുഗൃഹത്തലവന്മാരേ, ഇസ്രായേല്‍ഗൃഹാധിപന്മാരേ, ഇതു കേള്‍ക്കുവിന്‍.[൧൦] നിങ്ങള്‍ സീയോനെ രക്തപാതകംകൊണ്ടു പണിയുന്നു. അതേ, യെരൂശലേമിനെ അനീതികൊണ്ടു നിര്‍മിക്കുന്നു. |
|
പ്രവൃത്തികൾ ൨:൧-൫ |
[൧] പെന്തെക്കോസ്തു നാളില്‍ അവര്‍ എല്ലാവരും ഒരു സ്ഥലത്തു കൂടിയിരിക്കുകയായിരുന്നു.[൨] പെട്ടെന്നു കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കം ആകാശത്തുനിന്നുണ്ടായി; അത് അവരിരുന്ന വീടു മുഴുവന്‍ വ്യാപിച്ചു.[൩] തീനാമ്പുപോലെയുള്ള നാവ് അവര്‍ക്ക് പ്രത്യക്ഷമായി; അതു പിളര്‍ന്ന് ഓരോരുത്തരുടെയും മേല്‍ പതിഞ്ഞു.[൪] എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.[൫] അന്ന് ആകാശത്തിന്‍കീഴുള്ള എല്ലാ രാജ്യങ്ങളില്‍നിന്നും വന്നു പാര്‍ക്കുന്ന യെഹൂദ ഭക്തജനങ്ങള്‍ യെരൂശലേമിലുണ്ടായിരുന്നു. |
|
ലൂക്കോ ൨൪:൪൫-൪൭ |
[൪൫] അനന്തരം വേദലിഖിതങ്ങള്‍ ഗ്രഹിക്കുന്നതിന് അവിടുന്ന് അവരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു.[൪൬] [46,47] യേശു പിന്നെയും അവരോട് അരുള്‍ചെയ്തു: “ക്രിസ്തു പീഡനം അനുഭവിക്കുകയും മൂന്നാം നാള് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുകയും തന്റെ നാമത്തില്‍ യെരൂശലേമില്‍ തുടങ്ങി സകല ജനതകളോടും പശ്ചാത്താപത്തെയും പാപമോചനത്തെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കപ്പെടുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. ഇവയ്ക്കെല്ലാം നിങ്ങള്‍ സാക്ഷികള്‍.[൪൭] *** |
|
൧ യോഹ ൨:൧൯-൨൭ |
[൧൯] അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടവരാണെങ്കിലും നമുക്കുള്ളവരായിരുന്നില്ല. അവര്‍ നമുക്കുള്ളവര്‍ ആയിരുന്നെങ്കില്‍ നമ്മോടുകൂടി നില്ക്കുമായിരുന്നു. അവര്‍ നമ്മെ വിട്ടുപോയി. അതില്‍നിന്ന് അവര്‍ നമുക്കുള്ളവരല്ലെന്നു സ്പഷ്ടമാണല്ലോ.[൨൦] നിങ്ങള്‍ പരിശുദ്ധനാല്‍ അഭിഷിക്തരായിരിക്കുന്നു. അതുകൊണ്ട് സത്യം എന്തെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.[൨൧] സത്യം നിങ്ങള്‍ അറിയാത്തതുകൊണ്ടല്ല, നിങ്ങള്‍ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തില്‍നിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്.[൨൨] യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവന് മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി.[൨൩] പുത്രനെ നിഷേധിക്കുന്നവന് പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്.[൨൪] ആദിമുതല് നിങ്ങള്‍ കേട്ടത് നിങ്ങളില്‍ നിവസിക്കട്ടെ. ആദിമുതല് കേട്ടത് നിങ്ങളില്‍ നിവസിക്കുന്നെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിവസിക്കും.[൨൫] ഇതാകുന്നു അവിടുന്നു നമുക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവന് തന്നെ.[൨൬] നിങ്ങളെ വഴിതെറ്റിക്കുന്നവരെപ്പറ്റിയാണ് ഇതു ഞാന്‍ എഴുതുന്നത്.[൨൭] എന്നാല്‍ ക്രിസ്തുവില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളില്‍ വസിക്കുന്നതിനാല്‍ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |