ജോൺ ൧൪:൨-൩ |
[൨] എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഒരു വാസസ്ഥലം ഒരുക്കുവാന്‍ പോകുന്നു എന്നു ഞാന്‍ പറയുമായിരുന്നുവോ?[൩] ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാന്‍ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. |
|
ഫിലിപ്പിയർ 3:20-21 |
[20] നാമാകട്ടെ, സ്വര്‍ഗത്തിന്റെ പൗരന്മാരാകുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്ന കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷകനെ നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.[21] സകലത്തെയും തനിക്കു വിധേയമാക്കാന്‍ കഴിവുള്ള ശക്തിയാല്‍, തന്റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും. |
|
പ്രവൃത്തികൾ 1:11 |
“അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്ക്കുന്നു? സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വര്‍ഗത്തിലേക്കു പോകുന്നതു നിങ്ങള്‍ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും. |
|
ഹെബ്രായർ ൧൧:൧൬ |
പകരം അതിനെക്കാള്‍ മികച്ച ഒരു സ്വര്‍ഗീയ ദേശത്തെതന്നെ അവര്‍ കാംക്ഷിച്ചു. അതുകൊണ്ട് അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒരു നഗരം അവിടുന്ന് ഒരുക്കിയിരിക്കുന്നുവല്ലോ. |
|
ജോൺ ൧൪:൧-൩ |
[൧] “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തില്‍ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക.[൨] എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഒരു വാസസ്ഥലം ഒരുക്കുവാന്‍ പോകുന്നു എന്നു ഞാന്‍ പറയുമായിരുന്നുവോ?[൩] ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാന്‍ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. |
|
മത്തായി ൧൮:൧൫-൧൮ |
[൧൫] “നിന്റെ സഹോദരന് നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.[൧൬] എന്നാല്‍ അയാള്‍ നിന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികള്‍ നല്കുന്ന തെളിവിനാല്‍ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ.[൧൭] അവരെയും അയാള്‍ കൂട്ടാക്കാതെയിരുന്നാല്‍ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്ക്കും വഴങ്ങാതെ വന്നാല്‍ അയാള്‍ നിങ്ങള്‍ക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ.[൧൮] “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ ബന്ധിക്കുന്നതെല്ലാം സ്വര്‍ഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. |
|
ജോൺ ൧൪:൨൮ |
ഞാന്‍ പോകുകയാണെന്നും നിങ്ങളുടെയടുക്കല്‍ മടങ്ങി വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടുവല്ലോ. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. പിതാവ് എന്നെക്കാള്‍ വലിയവനാണല്ലോ. |
|
പ്രവൃത്തികൾ ൪:൧൨ |
ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാന്‍ ആകാശത്തിന്റെ കീഴില്‍ മറ്റൊരു നാമവും മനുഷ്യര്‍ക്കു നല്കപ്പെട്ടിട്ടില്ല.” |
|
ജോൺ ൩:൧൩ |
സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.” |
|
വെളിപ്പെടുന്ന ൨൧:൧-൪ |
[൧] അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി.[൨] സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്ക്കാന് അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാന്‍ കണ്ടു.[൩] അപ്പോള്‍ സിംഹാസനത്തില്‍നിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: “ഇതാ, ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവര്‍ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും.[൪] അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.” |
|
൧ തിമൊഥെയൊസ് ൩:൧൫ |
എന്നാല്‍ ഒരുവേള ഞാന്‍ വരാന്‍ വൈകുന്നപക്ഷം ദൈവത്തിന്റെ സഭയില്‍ ഒരുവന് എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാന്‍ ഇതെഴുതുന്നത്. സഭ സത്യത്തിന്റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്റെ ഭവനവുമാകുന്നു. |
|
ജോൺ ൧൪:൬ |
യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാന്‍ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല. |
|
അടയാളപ്പെടുത്തുക ൬:൩ |
മറിയമിന്റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന് എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു. |
|
ഫിലിപ്പിയർ ൩:൨൧ |
സകലത്തെയും തനിക്കു വിധേയമാക്കാന്‍ കഴിവുള്ള ശക്തിയാല്‍, തന്റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും. |
|
ജോൺ ൧:൧൨ |
തന്നെ സ്വീകരിച്ച്, തന്റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും ദൈവത്തിന്റെ മക്കള്‍ ആകുവാനുള്ള അധികാരം അവിടുന്നു നല്കി. |
|
൧ കൊരിന്ത്യർ ൧൩:൧൨ |
പക്വത വന്നപ്പോള്‍ ഞാന്‍ ശിശുസഹജമായവ പരിത്യജിച്ചു. ഇപ്പോള്‍ നാം കണ്ണാടിയില്‍ അവ്യക്തമായി കാണുന്നു; അന്നാകട്ടെ, അഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ എന്റെ അറിവ് പരിമിതമാണ്; അന്നാകട്ടെ, ദൈവം എന്നെ അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. |
|
ജോൺ ൩:൩-൫ |
[൩] യേശു നിക്കോദിമോസിനോട്, “ഒരുവന് പുതുതായി ജനിക്കുന്നില്ലെങ്കില്‍ അവന് ദൈവരാജ്യം ദര്‍ശിക്കുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്ന് അരുള്‍ചെയ്തു.[൪] നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന് വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”[൫] യേശു ഉത്തരമരുളി: “ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഒരുവന് ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല. |
|
ഹെബ്രായർ ൧൨:൧൪ |
എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല. |
|
വെളിപ്പെടുന്ന ൨൧:൧-൨ |
[൧] അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി.[൨] സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്ക്കാന് അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാന്‍ കണ്ടു. |
|
൧ കൊരിന്ത്യർ ൧൫:൪൦-൪൯ |
[൪൦] സ്വര്‍ഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സില്‍നിന്നു വിഭിന്നമാണ്.[൪൧] സൂര്യന് അതിന്റേതായ തേജസ്സുണ്ട്. ചന്ദ്രന്റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്റെ കാര്യത്തില്‍ ഒരു നക്ഷത്രം മറ്റൊന്നില്‍നിന്നു വ്യത്യസ്തമാണ്.[൪൨] മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിര്ത്തെഴുന്നേല്ക്കുന്ന ശരീരം അനശ്വരം.[൪൩] സംസ്കരിക്കുമ്പോള്‍ ഹീനവും ദുര്‍ബലവുമായിരിക്കും. ഉയിര്ത്തെഴുന്നേല്ക്കുമ്പോള് തേജോമയവും ശക്തവുമായിരിക്കും.[൪൪] ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിര്ത്തെഴുന്നേല്ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്.[൪൫] ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്; എന്നാല്‍ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു.[൪൬] ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി.[൪൭] ആദ്യത്തെ മനുഷ്യന് ഭൂമിയിലെ മണ്ണില്‍ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യന് സ്വര്‍ഗത്തില്‍നിന്നുള്ളവനത്രേ.[൪൮] മണ്ണില്‍നിന്ന് ഉണ്ടായവനെപ്പോലെയാണ്, മണ്മയരായ എല്ലാവരും; സ്വര്‍ഗത്തില്‍നിന്നുള്ളവനെപ്പോലെയാണ് സ്വര്‍ഗീയരായ എല്ലാവരും.[൪൯] മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വര്‍ഗത്തില്‍നിന്നു വന്ന മനുഷ്യന്റെ രൂപസാദൃശ്യവും ധരിക്കും. |
|
ലൂക്കോ ൨൪:൩൯ |
എന്റെ കൈകളും കാലുകളും നോക്കുക; ഇതു ഞാന്‍ തന്നെയാണ്; എന്നെ തൊട്ടു നോക്കൂ. എനിക്കുള്ളതായി നിങ്ങള്‍ കാണുന്നതുപോലെ അസ്ഥിയും മാംസവും ഭൂതത്തിനില്ലല്ലോ.” |
|
ഇസയ ൬൫:൧൭-൨൫ |
[൧൭] ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങള്‍ ഒന്നും ഓര്‍ക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല.[൧൮] ഞാന്‍ സൃഷ്ടിക്കുന്നവയില് നിങ്ങള്‍ എന്നേക്കും ആനന്ദിച്ചുല്ലസിക്കുക. ഇതാ, ഞാന്‍ ആനന്ദം നിറഞ്ഞു തുളുമ്പുന്ന പുതിയ യെരൂശലേം സൃഷ്ടിക്കുന്നു. അവിടത്തെ ജനം സന്തുഷ്ടരായിരിക്കുന്നു.[൧൯] യെരൂശലേമും എന്റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേള്‍ക്കുകയില്ല.[൨൦] ശിശുക്കളുടെയോ ആയുഷ്കാലം പൂര്‍ത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്റെ അടയാളമായിരിക്കും.[൨൧] അവര്‍ വീടുകള്‍ നിര്‍മിച്ച് അവയില്‍ പാര്‍ക്കും. മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും.[൨൨] അവര്‍ നിര്‍മിക്കുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കാനിടവരികയില്ല. അവര്‍ നട്ടുണ്ടാക്കുന്നവ അവര്‍തന്നെ അനുഭവിക്കും. എന്റെ ജനം വൃക്ഷങ്ങള്‍പോലെ ദീര്‍ഘകാലം ജീവിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീര്‍ഘകാലം ആസ്വദിക്കും.[൨൩] അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കള്‍ ആപത്തില്‍പ്പെടുകയില്ല. അവര്‍ സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും.[൨൪] അവര്‍ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവര്‍ക്ക് ഉത്തരമരുളും. അവര്‍ സംസാരിക്കുമ്പോള്‍ തന്നെ ഞാന്‍ കേട്ടുകഴിയും.[൨൫] ചെന്നായും ആട്ടിന്‍കുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്ക്കോല് തിന്നും. സര്‍പ്പത്തിന്റെ ആഹാരം പൊടി ആയിരിക്കും. എന്റെ വിശുദ്ധപര്‍വതത്തില്‍ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്. |
|
ഹെബ്രായർ 9:27 |
എല്ലാവരും ഒരിക്കല്‍ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു. |
|
ഫിലിപ്പിയർ ൧:൨൧-൨൩ |
[൨൧] ക്രിസ്തുവാണ് എന്റെ ജീവന്; മരണം എനിക്കു ലാഭവും.[൨൨] എന്നാല്‍ ഇനിയും ജീവിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായി പ്രയത്നിക്കുവാന്‍ കഴിയും. ഇതില്‍ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തില്‍ ഞാന്‍ വല്ലാതെ ഞെരുങ്ങുന്നു.[൨൩] ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാന്‍ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതല്‍ അഭികാമ്യം. |
|
എഫെസ്യർ ൧:൨൨-൨൩ |
[൨൨] ദൈവം സകലവും ക്രിസ്തുവിന്റെ കാല്ക്കീഴാക്കി; എല്ലാറ്റിന്റെയും അധീശനായി ക്രിസ്തുവിനെ സഭയ്ക്കു നല്‍കുകയും ചെയ്തു. സഭ ക്രിസ്തുവിന്റെ ശരീരമാകുന്നു; എല്ലായിടത്തുമുള്ള എല്ലാറ്റിനെയും പൂരിപ്പിക്കുന്ന ക്രിസ്തുവിന്റെ പൂര്‍ത്തീകരണമാണ് സഭ.[൨൩] അനുസരണക്കേടിനാലും പാപങ്ങളാലും ആത്മീയമായി നിങ്ങള്‍ മരിച്ചവരായിരുന്നു. |
|
൧ കൊരിന്ത്യർ ൧:൧൦ |
എന്റെ സഹോദരരേ, നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകാതെ, നിങ്ങള്‍ ഏകമനസ്സും ഏകലക്ഷ്യവും ഉള്ളവരായിരിക്കേണ്ടതിന് നിങ്ങള്‍ക്ക് പൂര്‍ണമായ ഐക്യം ഉണ്ടായിരിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു. |
|
ജോൺ ൮:൧൨ |
യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന് ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും.” |
|
൧ പത്രോസ് ൩:൧൫ |
നിങ്ങളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങള്‍ക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാന്‍ സന്നദ്ധരായിരിക്കുക. |
|
ലൂക്കോ ൫:൧൦ |
*** |
|
ജെയിംസ് ൫:൧൬ |
നിങ്ങള്‍ക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവന് പ്രാര്‍ഥിക്കുക. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു. |
|
൨ തിമൊഥെയൊസ് ൨:൨ |
അനേകം സാക്ഷികളുടെ മുമ്പില്‍വച്ച് നീ എന്നില്‍നിന്നു കേട്ട കാര്യങ്ങള്‍ മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വിശ്വസ്തരായ ആളുകളെ ഭരമേല്പിക്കുക. |
|
വെളിപ്പെടുന്ന ൧൨:൧ |
അതാ സ്വര്‍ഗത്തില്‍ ഒരു അദ്ഭുതദൃശ്യം! സൂര്യനെ ഉടയാടയാക്കിയിരിക്കുന്ന ഒരു സ്ത്രീ! ചന്ദ്രന് അവള്‍ക്കു പാദപീഠമായിരിക്കുന്നു. പന്ത്രണ്ടു നക്ഷത്രംകൊണ്ടു പ്രശോഭിക്കുന്ന കിരീടം അവളുടെ ശിരസ്സില്‍ അണിഞ്ഞിട്ടുണ്ട്. അവള് ഗര്‍ഭിണിയാണ്. |
|
ജോൺ ൬:൫൧ |
സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാന്‍ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.” |
|
൨ കൊരിന്ത്യർ ൫:൮ |
ഈ ശരീരം വിട്ട് കര്‍ത്താവിനോടുകൂടി വസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്കു തികഞ്ഞ ധൈര്യമുണ്ട്. |
|
ലൂക്കോ 10:16 |
“നിങ്ങളെ അനുസരിക്കുന്നവന് എന്നെ അനുസരിക്കുന്നു; നിങ്ങളെ നിരാകരിക്കുന്നവന് എന്നെ നിരാകരിക്കുന്നു. എന്നെ നിരാകരിക്കുന്നവന് എന്നെ അയച്ചവനെ നിരാകരിക്കുന്നു.” |
|
ജോൺ ൧൬:൧൩ |
സത്യത്തിന്റെ ആത്മാവു വരുമ്പോള്‍ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും. |
|
൧ യോഹ ൪:൬ |
എന്നാല്‍ നാം ദൈവത്തിനുള്ളവരാണ്. ദൈവത്തെ അറിയുന്നവന് നമ്മെ ശ്രദ്ധിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയാണ് നാം സത്യത്തിന്റെ ആത്മാവിനെയും വഞ്ചനയുടെ ആത്മാവിനെയും തിരിച്ചറിയുന്നത്. |
|
ജോൺ ൨൧:൧൫-൧൯ |
[൧൫] പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമോന് പത്രോസിനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” “ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോടു പ്രിയമുണ്ട് എന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പറഞ്ഞു. യേശു പത്രോസിനോട് “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്ന് അരുള്‍ചെയ്തു.[൧൬] യേശു രണ്ടാം പ്രാവശ്യവും “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോട് പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പ്രതിവചിച്ചു. “എന്റെ ആടുകളെ പരിപാലിക്കുക” എന്ന് യേശു അരുള്‍ചെയ്തു.[൧൭] മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാല്‍ പത്രോസിനു വ്യസനമുണ്ടായി. “കര്‍ത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു. ഉടനെ യേശു അരുള്‍ചെയ്തു: “എന്റെ ആടുകളെ മേയ്ക്കുക;[൧൮] നീ യുവാവായിരുന്നപ്പോള്‍ സ്വയം അര മുറുക്കി നിനക്ക് ഇഷ്ടമുള്ളേടത്തു സഞ്ചരിച്ചു. വൃദ്ധനാകുമ്പോഴാകട്ടെ, നീ കൈ നീട്ടുകയും വേറൊരാള് നിന്റെ അര മുറുക്കി ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.”[൧൯] പത്രോസ് എങ്ങനെയുള്ള മരണത്താല്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കുവാനാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. അതിനുശേഷം “എന്നെ അനുഗമിക്കുക” എന്നു പത്രോസിനോട് അരുള്‍ചെയ്തു. |
|
മത്തായി 6:14 |
“അന്യരുടെ അപരാധങ്ങള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുമെങ്കില് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും; |
|
മത്തായി ൨൪:൩൭-൪൧ |
[൩൭] നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രന് പ്രത്യക്ഷപ്പെടുന്നത്.[൩൮] ജലപ്രളയത്തിനു മുമ്പു നോഹ പെട്ടകത്തില്‍ പ്രവേശിച്ച ദിവസംവരെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുപോന്നു.[൩൯] ജലപ്രളയം വന്ന് എല്ലാവരെയും നിര്‍മാര്‍ജനം ചെയ്യുന്നതുവരെ അവര്‍ ഒന്നും അറിഞ്ഞില്ല;[൪൦] ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവും.[൪൧] അപ്പോള്‍ രണ്ടുപേര്‍ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും; രണ്ടു സ്ത്രീകള്‍ ഒരു തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും. |
|
൧ തിമൊഥെയൊസ് ൨:൪ |
എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. |
|
൧ തെസ്സലൊനീക്യർ 4:17 |
അപ്പോള്‍ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തില്‍ എഴുന്നള്ളുന്ന കര്‍ത്താവിനെ എതിരേല്ക്കുന്നതിനായി പിന്നീടു മേഘങ്ങളില്‍ അവരോടുകൂടി ചേര്‍ക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും. |
|
൧ യോഹ 5:13 |
നിങ്ങള്‍ക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്നവരായ നിങ്ങള്‍ക്ക് ഞാന്‍ ഇതെഴുതുന്നു. |
|
റോമർ 8:28 |
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം. |
|
ജോൺ 5:24 |
“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവന് ന്യായവിധിക്കു വിധേയനാകാതെ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. |
|
൧ കൊരിന്ത്യർ 10:13 |
സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്കുന്നു. ദൈവം വിശ്വസ്തനാണല്ലോ. |
|
മത്തായി 25:46 |
ഞാന്‍ ഉറപ്പിച്ചു പറയുന്നു: അവര്‍ അനന്തമായ ശിക്ഷയിലേക്കു തള്ളപ്പെടും; നീതിമാന്മാര് അനശ്വരജീവനിലേക്കു കടക്കുകയും ചെയ്യും.” |
|
ലൂക്കോ 23:43 |
യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയില്‍ ഉണ്ടായിരിക്കും എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു. |
|
ഇസയ 35:5-6 |
[5] അന്ന് അന്ധന്മാരുടെ കണ്ണു തുറക്കും; ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല.[6] അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും. മൂകന് ആനന്ദിച്ചുപാടും. മരുഭൂമിയില്‍ നീരുറവകള്‍ ഉണ്ടാകും. വരണ്ട പ്രദേശത്ത് അരുവികള്‍ പൊട്ടിപ്പുറപ്പെടും. |
|
മലാക്കി 1:11 |
കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ജനതകള്‍ക്കിടയില്‍ എന്റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്റെ നാമത്തില്‍ സുഗന്ധധൂപവും നിര്‍മ്മലവഴിപാടും അര്‍പ്പിച്ചുവരുന്നു. കാരണം, എന്റെ നാമം ജനതകള്‍ക്കിടയില്‍ ഉന്നതമാണ്. ഇതു സര്‍വശക്തനായ സര്‍വേശ്വരന്റെ വചനം. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |