A A A A A

ക്രിസ്ത്യൻ പള്ളി: [ദശാംശം]


മത്തായി ൫:൧൭
“ധര്‍മശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാന്‍ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂര്‍ത്തിയാക്കുവാനാണ്.

മത്തായി ൬:൨൧
നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.

മത്തായി ൨൩:൨൩
“മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ കര്‍പ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അര്‍പ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രോപദേശങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു.

സംഖ്യാപുസ്തകം ൧൮:൨൧
ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന ദശാംശമായിരിക്കും തിരുസാന്നിധ്യകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രൂഷയ്‍ക്കു പ്രതിഫലം.

സംഖ്യാപുസ്തകം ൧൮:൨൬
“നിങ്ങളുടെ അവകാശമായി ഞാന്‍ നല്‌കിയിരിക്കുന്ന ദശാംശം ഇസ്രായേല്‍ജനത്തില്‍നിന്നു വാങ്ങുമ്പോള്‍ ആ ദശാംശത്തിന്‍റെ ദശാംശം നിങ്ങള്‍ സര്‍വേശ്വരന് അര്‍പ്പിക്കണമെന്നു ലേവ്യരോടു പറയുക.

റോമർ ൨:൨൯
ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാര്‍ഥ യെഹൂദന്‍. യഥാര്‍ഥമായ പരിച്ഛേദനകര്‍മം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.

റോമർ ൧൨:൧
അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാന്‍ ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേര്‍തിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക; ഇതാണ് നിങ്ങള്‍ അര്‍പ്പിക്കേണ്ട അര്‍ഥവത്തായ സത്യാരാധന.

സുഭാഷിതങ്ങൾ ൩:൯-൧൦
[൯] നിന്‍റെ സമ്പത്തുകൊണ്ടും സകല വിളവിന്‍റെയും ആദ്യഫലംകൊണ്ടും സര്‍വേശ്വരനെ ബഹുമാനിക്കുക.[൧൦] അപ്പോള്‍ നിന്‍റെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.

൨ ദിനവൃത്താന്തം ൩൧:൪-൫
[൪] പുരോഹിതന്മാരും ലേവ്യരും സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രപ്രകാരമുള്ള തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ഇടയാകത്തക്കവിധം അവര്‍ക്ക് അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ യെരൂശലേംനിവാസികളോടു രാജാവു കല്പിച്ചു.[൫] കല്പന പ്രസിദ്ധപ്പെടുത്തിയ ഉടന്‍തന്നെ ഇസ്രായേല്‍ജനം ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, മറ്റു വിളവുകള്‍ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാറ്റിന്‍റെയും ദശാംശവും ധാരാളമായി കൊണ്ടുവന്നു.

ആവർത്തനപുസ്തകം ൧൨:൫-൬
[൫] നിങ്ങളുടെ എല്ലാ ഗോത്രങ്ങള്‍ക്കും നല്‌കിയിട്ടുള്ള പ്രദേശത്ത് തന്‍റെ നാമം സ്ഥാപിക്കുന്നതിനും തനിക്കു വസിക്കുന്നതിനും ഒരു സ്ഥലം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ തിരഞ്ഞെടുക്കും. അവിടെ നിങ്ങള്‍ അവിടുത്തെ ആരാധിക്കണം.[൬] അവിടെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാ നിവേദ്യങ്ങളും ആടുമാടുകളുടെ ആദ്യഫലവും സമര്‍പ്പിക്കണം.

ഉൽപത്തി ൧൪:൧൯-൨൦
[൧൯] അദ്ദേഹം അബ്രാമിനെ അനുഗ്രഹിച്ചു പറഞ്ഞു: “ആകാശവും ഭൂമിയും സൃഷ്‍ടിച്ച അത്യുന്നതനായ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.[൨൦] ശത്രുക്കളെ നിന്‍റെ കൈയില്‍ ഏല്പിച്ചുതന്ന അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” അബ്രാം മല്‌ക്കിസെദെക്കിന് എല്ലാറ്റിന്‍റെയും ദശാംശം നല്‌കി.

ഉൽപത്തി ൨൮:൨൦-൨൨
[൨൦] യാക്കോബ് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ദൈവം എന്‍റെ കൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന വഴിയില്‍ എന്നെ സംരക്ഷിക്കുകയും എനിക്കുവേണ്ട ആഹാരവും വസ്ത്രവും നല്‌കുകയും[൨൧] സമാധാനത്തോടെ എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്താല്‍ സര്‍വേശ്വരന്‍ എന്‍റെ ദൈവമായിരിക്കും.[൨൨] തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്‍റെ ആലയമായിരിക്കും. അവിടുന്ന് എനിക്കു നല്‌കുന്ന എല്ലാ വസ്തുവകകളുടെയും ദശാംശം ഞാന്‍ അവിടുത്തേക്ക് അര്‍പ്പിക്കുകയും ചെയ്യും.”

നെഹമിയ ൧൦:൩൫-൩൭
[൩൫] ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളവും എല്ലാ വൃക്ഷങ്ങളുടെയും ആദ്യഫലവും വര്‍ഷംതോറും സര്‍വേശ്വരആലയത്തിലേക്കു സമര്‍പ്പിക്കാമെന്നും ഞങ്ങള്‍ സമ്മതിക്കുന്നു.[൩൬] ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ആദ്യപുത്രന്മാരെയും മൃഗങ്ങളില്‍ കന്നുകാലികളുടെയും ആട്ടിന്‍പറ്റങ്ങളുടെയും കടിഞ്ഞൂലുകളെയും ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങള്‍ കൊണ്ടുവന്നുകൊള്ളാം.[൩൭] ഞങ്ങളുടെ പുതുമാവ്, വൃക്ഷങ്ങളുടെ ആദ്യഫലങ്ങള്‍, പുതുവീഞ്ഞ്, ആദ്യം എടുത്ത എണ്ണ എന്നിവ നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ പുരോഹിതന്മാരുടെ അടുക്കലും നിലങ്ങളിലെ വിളകളുടെ ദശാംശം ലേവ്യരുടെ അടുക്കലും എത്തിച്ചുകൊള്ളാം. ഞങ്ങളുടെ ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്നു ദശാംശം സ്വീകരിക്കുന്നതു ലേവ്യരാണല്ലോ.

അടയാളപ്പെടുത്തുക ൧൨:൪൧-൪൪
[൪൧] ഒരിക്കല്‍ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങള്‍ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകള്‍ ഇട്ടുകൊണ്ടിരുന്നു.[൪൨] സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു.[൪൩] യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തില്‍ കാണിക്കയിട്ട എല്ലാവരെയുംകാള്‍ അധികം ഇട്ടത് നിര്‍ധനയായ ആ വിധവയാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു;[൪൪] എന്തെന്നാല്‍ എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നാണു സമര്‍പ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയില്‍നിന്ന്, തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമര്‍പ്പിച്ചിരിക്കുന്നു.”

ലേവ്യർ ൨൭:൩൦-൩൪
[൩൦] നിലത്തിലെ ധാന്യങ്ങളും വൃക്ഷങ്ങളും ഉള്‍പ്പെടെ എല്ലാ വിളവിന്‍റെയും ദശാംശം സര്‍വേശ്വരനുള്ളതാണ്. അതു സര്‍വേശ്വരനു വിശുദ്ധമാകുന്നു.[൩൧] ദശാംശത്തിന്‍റെ ഒരു ഭാഗം വീണ്ടെടുക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അതിന്‍റെ വിലയോടുകൂടി അഞ്ചിലൊന്നു കൂടി കൊടുത്തു വീണ്ടെടുക്കാം.[൩൨] ആടായാലും മാടായാലും ഇടയന്‍റെ സംരക്ഷണത്തിലുള്ള എല്ലാറ്റിന്‍റെയും ദശാംശം സര്‍വേശ്വരനു വിശുദ്ധമാകുന്നു.[൩൩] ദശാംശം സര്‍വേശ്വരനു കൊടുക്കുമ്പോള്‍ നല്ലതും ചീത്തയും വേര്‍തിരിക്കേണ്ടതില്ല. ഒന്നും വച്ചുമാറുകയും അരുത്. വച്ചുമാറിയാല്‍ രണ്ടും സര്‍വേശ്വരനു വിശുദ്ധമായിരിക്കും. അവയെ വീണ്ടെടുക്കാവുന്നതല്ല.”[൩൪] സീനായ് പര്‍വതത്തില്‍വച്ച് ഇസ്രായേല്‍ ജനത്തിനു സര്‍വേശ്വരന്‍ മോശ മുഖേന നല്‌കിയ കല്പനകളാണ് ഇവ.

മലാക്കി ൩:൮-൧൨
[൮] എന്നിട്ടും നിങ്ങള്‍ എന്നെ കൊള്ള ചെയ്യുന്നു. “എങ്ങനെയാണു ഞങ്ങള്‍ അങ്ങയെ കൊള്ള ചെയ്യുന്നത്” എന്നു നിങ്ങള്‍ ചോദിക്കുന്നു. ദശാംശം നല്‌കുന്നതിലും വഴിപാടുകള്‍ അര്‍പ്പിക്കുന്നതിലും തന്നെ.[൯] എന്നെ കൊള്ള ചെയ്യുന്നതിനാല്‍, നിങ്ങള്‍, അതേ ഈ ജനത മുഴുവന്‍ ശാപഗ്രസ്തരാകുന്നു.[൧൦] സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്‍റെ ആലയത്തില്‍ ആഹാരം ഉണ്ടായിരിക്കാന്‍ ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാന്‍ ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്ന് അനുഗ്രഹവര്‍ഷം സമൃദ്ധമായി ചൊരിയുകയില്ലേ?”[൧൧] “ഞാന്‍ വെട്ടുക്കിളിയെ നിരോധിക്കും. അവ നിങ്ങളുടെ കൃഷി നശിപ്പിക്കുകയില്ല; നിങ്ങളുടെ മുന്തിരി ഫലം നല്‌കാതിരിക്കുകയില്ല.”[൧൨] നിങ്ങളുടെ ദേശം മനോഹരമാകയാല്‍ സകല ജനതകളും നിങ്ങളെ അനുഗൃഹീതര്‍ എന്നു വിളിക്കും. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.

റോമർ ൩:൨൧-൩൧
[൨൧] ധര്‍മശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധര്‍മശാസ്ത്രം മുഖേനയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.[൨൨] യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്‍റെ ഈ നീതി എല്ലാ വിശ്വാസികള്‍ക്കും ലഭിച്ചിരിക്കുന്നു. ഇതില്‍ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല.[൨൩] എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി.[൨൪] ദൈവം തന്‍റെ സൗജന്യ കൃപാവരത്താല്‍ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവര്‍ഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്‍റെ രക്ഷകപ്രവര്‍ത്തനത്തില്‍കൂടിയാണ് അതു നിര്‍വഹിക്കുന്നത്.[൨൫] [25,26] മനുഷ്യന്‍റെ പാപപരിഹാരത്തിനുള്ള മാര്‍ഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവന്‍ യാഗമായി അര്‍പ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങള്‍ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂര്‍വം അവ ഇല്ലായ്മ ചെയ്ത പൂര്‍വകാലത്തും ഇക്കാലത്തും ദൈവം തന്‍റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു.[൨൬] ***[൨൭] അങ്ങനെയെങ്കില്‍ നമുക്ക് ആത്മപ്രശംസചെയ്യാന്‍ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധര്‍മശാസ്ത്രം അനുശാസിക്കുന്ന മാര്‍ഗം വിട്ട് വിശ്വാസത്തിന്‍റെ മാര്‍ഗം നാം സ്വീകരിക്കുന്നു എന്നതാണ്.[൨൮] എന്തെന്നാല്‍ ദൈവത്തിന്‍റെ മുമ്പാകെ ഒരുവന്‍ കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നത് ധര്‍മശാസ്ത്രം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടല്ല. പിന്നെയോ, വിശ്വാസംകൊണ്ടു മാത്രമാണെന്നു ഞങ്ങള്‍ കരുതുന്നു.[൨൯] അതുതന്നെയുമല്ല, ദൈവം യെഹൂദന്മാരുടെ മാത്രം ദൈവമാണോ? വിജാതീയരുടെയും ദൈവമല്ലേ?[൩൦] അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു.[൩൧] അങ്ങനെയെങ്കില്‍ ഈ വിശ്വാസത്താല്‍ നാം ധര്‍മശാസ്ത്രത്തെ നിഷ്പ്രയോജനമാക്കുകയാണോ? ഒരിക്കലുമല്ല! നാം അതിനെ ഉറപ്പിക്കുകയാണു ചെയ്യുന്നത്.

റോമർ ൮:൪
***

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India