൧ യോഹ ൪:൨൦ |
ഒരുവന് ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നു എങ്കില്‍ അവന് പറയുന്നത് വ്യാജമാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കുവാന്‍ എങ്ങനെ കഴിയും? |
|
൧ പത്രോസ് ൨:൧൬ |
സ്വതന്ത്രരായി ജീവിക്കുക; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്ക്കു മറയാക്കാതെ ദൈവത്തിന്റെ അടിമകളായി ജീവിക്കണം. |
|
ഗലാത്തിയർ ൬:൩ |
ഒരുവന് കേവലം നിസ്സാരനായിരിക്കെ വലിയവനാണെന്നു ഭാവിച്ചാല്‍, തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നത്. |
|
ജെറേമിയ ൨൩:൧൧ |
“പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അധര്‍മികളാണ്. എന്റെ ആലയത്തില്‍പോലും അവരുടെ ദുഷ്ടത ഞാന്‍ കണ്ടിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. |
|
ഇയ്യോബ് ൮:൧൩ |
ദൈവത്തെ മറക്കുന്നവരുടെയെല്ലാം ഗതി ഇതുതന്നെ; അഭക്തന്റെ ആശ അറ്റുപോകും; |
|
ലൂക്കോ ൬:൪൬ |
“നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? |
|
ലൂക്കോ ൧൨:൨ |
“പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിപ്പുമാവില്‍നിന്ന് ഒഴിഞ്ഞുമാറിക്കൊള്ളണം; മറച്ചുവച്ചത് ഒന്നും വെളിച്ചത്തുവരാതെയും നിഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കുകയില്ല. |
|
അടയാളപ്പെടുത്തുക ൭:൬ |
“കപടഭക്തരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്ര ശരിയാണ്: ഈ ജനം അധരംകൊണ്ട് എന്നെ ആദരിക്കുന്നു, അവരുടെ ഹൃദയമാകട്ടെ, എന്നില്‍നിന്ന് അകന്നിരിക്കുന്നു; |
|
മത്തായി ൬:൧ |
“മനുഷ്യര്‍ കാണാന്‍വേണ്ടി നിങ്ങള്‍ അവരുടെ മുമ്പില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവില്‍നിന്നു നിങ്ങള്‍ക്കു പ്രതിഫലം ലഭിക്കുകയില്ല. |
|
റോമർ ൧൦:൩ |
ദൈവം മനുഷ്യരെ തന്നോടുള്ള ഉറ്റബന്ധത്തിലാക്കിത്തീര്‍ക്കുന്നതെങ്ങനെയെന്ന് അറിയാതെ, തങ്ങളുടെ സ്വന്തം മാര്‍ഗം സ്ഥാപിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍ മനുഷ്യരെ തന്നോടു ബന്ധിപ്പിക്കുന്ന ദൈവത്തിന്റെ മാര്‍ഗത്തിന് അവര്‍ വഴങ്ങിയിട്ടില്ല. |
|
ടൈറ്റസ് ൧:൧൬ |
തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു; പക്ഷേ പ്രവൃത്തികള്‍ക്കൊണ്ട് ദൈവത്തെ നിഷേധിക്കുന്നു. അവര്‍ വെറുക്കത്തക്കവരും അനുസരണമില്ലാത്തവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരും ആകുന്നു. |
|
മത്തായി ൨൩:൨൭-൨൮ |
[൨൭] “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്ക്കു തുല്യരാണു നിങ്ങള്‍. പുറമേ ഭംഗിയുള്ളതായി ആ കല്ലറകള്‍ കാണപ്പെടുന്നു. എന്നാല്‍ അകം മരിച്ചവരുടെ അസ്ഥികളും ജീര്‍ണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു.[൨൮] അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്ടിയില് നീതിമാന്മാരായി കാണപ്പെടുന്നു; എന്നാല്‍ അകത്ത് കാപട്യവും അധര്‍മങ്ങളും നിറഞ്ഞിരിക്കുന്നു. |
|
ലൂക്കോ ൨൦:൪൬-൪൭ |
[൪൬] “ഈ മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവര്‍ നീണ്ട കുപ്പായം ധരിച്ചുനടക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങാടിയില്‍ വന്ദനവും സുനഗോഗുകളില്‍ മുഖ്യാസനവും സത്ക്കാരവിരുന്നുകളില്‍ മാന്യസ്ഥാനവും അവര്‍ ഇഷ്ടപ്പെടുന്നു.[൪൭] പക്ഷേ, അവര്‍ വിധവകളുടെ വീടുകള്‍ ചൂഷണം ചെയ്യുകയും കപടഭാവത്തില്‍ ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യും! അവര്‍ക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനമായിരിക്കും.” |
|
ജെയിംസ് ൧:൨൨-൨൩ |
[൨൨] എന്നാല്‍ നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവര്‍ത്തികമാക്കണം.[൨൩] [23,24] വചനം കേള്ക്കുന്നെങ്കില് അത് അനുവര്‍ത്തിക്കാതിരിക്കുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു. |
|
മത്തായി ൬:൧൬-൧൮ |
[൧൬] “നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യര്‍ കാണുന്നതിനുവേണ്ടി അവര്‍ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവര്‍ക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഊന്നിപ്പറയുന്നു.[൧൭] നിങ്ങള്‍ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക.[൧൮] അങ്ങനെ ചെയ്താല്‍ അദൃശ്യനായ പിതാവല്ലാതെ, നിങ്ങള്‍ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങള്‍ കാണുന്ന പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‍കും. |
|
മത്തായി ൭:൨൧-൨൩ |
[൨൧] “കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നെ വിളിക്കുന്നവരല്ല സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്; പ്രത്യുത, സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ്[൨൨] ‘കര്‍ത്താവേ, കര്‍ത്താവേ അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?’ എന്ന് ആ ദിവസം പലരും എന്നോടു ചോദിക്കും.[൨൩] ‘ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധര്‍മികളേ എന്നെ വിട്ടുപോകൂ!’ എന്നു ഞാന്‍ അവരോടു തീര്‍ത്തുപറയും. |
|
മത്തായി ൧൫:൭-൯ |
[൭] കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം.[൮] ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നു വിദൂരസ്ഥമായിരിക്കുന്നു.[൯] അവര്‍ എന്നെ ആരാധിക്കുന്നതു വ്യര്‍ഥം; മനുഷ്യനിര്‍മിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധര്‍മോപദേശം. |
|
മത്തായി ൬:൧-൪ |
[൧] “മനുഷ്യര്‍ കാണാന്‍വേണ്ടി നിങ്ങള്‍ അവരുടെ മുമ്പില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവില്‍നിന്നു നിങ്ങള്‍ക്കു പ്രതിഫലം ലഭിക്കുകയില്ല.[൨] “നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നതിനുവേണ്ടി സുനഗോഗുകളിലും തെരുവീഥികളിലും കപടഭക്തന്മാര് ചെയ്യുന്നതുപോലെ പെരുമ്പറ അടിച്ചറിയിക്കരുത്.[൩] അവര്‍ക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത്. അത് അത്രയ്ക്കു രഹസ്യമായിരിക്കണം.[൪] രഹസ്യമായി നിങ്ങള്‍ ചെയ്യുന്നതു കാണുന്നവനായ നിങ്ങളുടെ പിതാവു നിങ്ങള്‍ക്കു പ്രതിഫലം തരും. |
|
൨ തിമൊഥെയൊസ് 3:1-5 |
[1] അന്ത്യനാളുകളില്‍ ദുര്‍ഘട സമയങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക.[2] മനുഷ്യര്‍ സ്വാര്‍ഥപ്രിയരും ദ്രവ്യാഗ്രഹികളും ഗര്‍വിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്നരും[3] ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുര്‍വൃത്തരും[4] ക്രൂരന്മാരും സദ്ഗുണ വിദ്വേഷികളും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തകൊണ്ടു ഞെളിയുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിലുപരി ഭോഗപ്രിയരായി ജീവിക്കുന്നവരും ആയിരിക്കും.[5] അവര്‍ മതത്തിന്റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുന്നെങ്കിലും അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്നു. ഇങ്ങനെയുള്ളവരില്‍നിന്ന് അകന്നു നില്ക്കുക. |
|
റോമർ ൨:൧-൫ |
[൧] ഹേ മനുഷ്യാ, അപരനെ കുറ്റം വിധിക്കുന്ന നീ ആരുതന്നെ ആയാലും നിന്നെക്കുറിച്ചുള്ള വിധിയില്‍നിന്ന് നീ എങ്ങനെ ഒഴിഞ്ഞുമാറും?[൨] അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോള്‍ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ.[൩] മറ്റുള്ളവരെ കുറ്റം വിധിക്കുകയും അതേ കുറ്റങ്ങള്‍തന്നെ ചെയ്യുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ ന്യായവിധിയില്‍നിന്ന് ഒഴിഞ്ഞുമാറാമെന്നു വിചാരിക്കുന്നുവോ?[൪] അതോ, ദൈവത്തിന്റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ?[൫] എന്നാല്‍ അനുതാപത്തിനു വഴങ്ങാന്‍ കൂട്ടാക്കാത്ത നീ നിന്റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂര്‍വകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്ക്കുകയാണു ചെയ്യുന്നത്. |
|
ജെയിംസ് ൧:൨൧-൨൬ |
[൨൧] അതിനാല്‍ എല്ലാ അശുദ്ധിയും കൊടിയ ദുഷ്ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ പര്യാപ്തമായതും ദൈവം നിങ്ങളുടെ ഉള്ളില്‍ നടുന്നതുമായ വചനത്തെ വിനയപൂര്‍വം കൈക്കൊള്ളുക.[൨൨] എന്നാല്‍ നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവര്‍ത്തികമാക്കണം.[൨൩] [23,24] വചനം കേള്ക്കുന്നെങ്കില് അത് അനുവര്‍ത്തിക്കാതിരിക്കുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു.[൨൪] ***[൨൫] സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണമായ നിയമത്തെ നോക്കിക്കാണുകയും അതു നിഷ്ഠയോടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവന് കേട്ടിട്ടു മറക്കുന്നവനല്ല, പിന്നെയോ ചെയ്യുന്നവനാകുന്നു. തന്റെ പ്രവൃത്തികളാല്‍ അവന് അനുഗൃഹീതനാകും.[൨൬] ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവന് തന്റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കില്‍ അവന്റെ ഭക്തി വ്യര്‍ഥമത്രേ. |
|
ലൂക്കോ ൬:൩൭-൪൨ |
[൩൭] “ആരെയും വിധിക്കരുത്; എന്നാല്‍ ദൈവം നിങ്ങളെയും വിധിക്കുകയില്ല. ആരെയും കുറ്റവാളിയെന്നു വിധിക്കരുത്; എന്നാല്‍ നിങ്ങളെയും കുറ്റവാളികളെന്നു വിധിക്കുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക; എന്നാല്‍ ദൈവം നിങ്ങളോടും ക്ഷമിക്കും. കൊടുക്കുക; എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും.[൩൮] അമര്‍ത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങള്‍ക്കു തിരിച്ചു കിട്ടുക.”[൩൯] യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: “അന്ധന് അന്ധനെ വഴി കാണിക്കുവാന്‍ കഴിയുമോ? രണ്ടുപേരും കുഴിയില്‍ വീഴുകയില്ലേ?[൪൦] ഗുരുവിന് ഉപരിയല്ല ശിഷ്യന്; എന്നാല്‍ അവന് പൂര്‍ണമായി പഠിച്ചു കഴിയുമ്പോള്‍ ഗുരുവിനൊപ്പമാകും.[൪൧] “സഹോദരന്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ കോല് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?[൪൨] അഥവാ സ്വന്തം കണ്ണില്‍ കോല് ഇരിക്കെ സഹോദരനോട്, ‘സഹോദരാ, നിന്റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടെ’ എന്നു പറയുവാന്‍ എങ്ങനെ കഴിയും? ഹേ! കപടനാട്യക്കാരാ, ആദ്യം നിന്റെ കണ്ണില്‍നിന്നു കോല് എടുത്തു കളയുക; അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയത്തക്കവിധം തെളിവായി കാണും. |
|
മത്തായി ൭:൧-൬ |
[൧] “നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കുകയില്ല.[൨] നിങ്ങള്‍ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങള്‍ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോല്കൊണ്ടു ദൈവം നിങ്ങളെയും അളക്കും.[൩] നിങ്ങളുടെ കണ്ണില്‍ കോല് ഇരിക്കുന്നതോര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?[൪] സ്വന്തം കണ്ണില്‍ കോലിരിക്കെ സഹോദരനോട് ‘നില്ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാന്‍ എടുക്കാം’ എന്ന് എങ്ങനെ നീ പറയും?[൫] ഹേ, കപടഭക്താ, ആദ്യം നിന്റെ കണ്ണില്‍നിന്നു കോല് എടുത്തുകളയുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാന്‍ തക്കവിധം വ്യക്തമായി നിനക്കു കാണാന്‍ കഴിയും.[൬] “വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുമ്പില്‍ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും. |
|
൧ യോഹ ൨:൧-൬ |
[൧] പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എന്നാല്‍ ആരെങ്കിലും പാപം ചെയ്യുന്നെങ്കില്‍, പിതാവിന്റെ സന്നിധിയില്‍ നമുക്കുവേണ്ടി വാദിക്കുന്ന ഒരു മധ്യസ്ഥന്‍ നമുക്കുണ്ട് - നീതിമാനായ യേശുക്രിസ്തു.[൨] അവിടുന്നു നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്റെയും പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു.[൩] നാം ദൈവത്തിന്റെ കല്പനകള് അനുസരിക്കുന്നുവെങ്കില്‍ നാം അവിടുത്തെ അറിയുന്നു എന്നു തീര്ച്ചയാക്കാം.[൪] “ഞാന്‍ അവിടുത്തെ അറിയുന്നു” എന്നു പറയുകയും അവിടുത്തെ കല്പനകള് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന് അസത്യവാദി ആകുന്നു. സത്യം അവനില്‍ ഇല്ല.[൫] എന്നാല്‍ അവിടുത്തെ വചനം അനുസരിക്കുന്ന ഏതൊരുവനിലും വാസ്തവത്തില്‍ ദൈവസ്നേഹം നിറഞ്ഞുകവിയുന്നു. അവിടുത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം.[൬] ദൈവത്തില്‍ നിവസിക്കുന്നു എന്നു പറയുന്നവന് യേശുക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു. |
|
ലൂക്കോ ൧൬:൧൦-൧൫ |
[൧൦] ഏറ്റവും ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായിരിക്കുന്നവന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളില്‍ അവിശ്വസ്തന്‍ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും.[൧൧] ലൗകികധനം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ സാക്ഷാത്തായ ധനം നിങ്ങളെ ആരാണ് ഏല്പിക്കുക?[൧൨] അന്യരുടെ മുതലിന്റെ കാര്യത്തില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ആരു തരും?[൧൩] “രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ ഒരു ഭൃത്യനും സാധ്യമല്ല. ഒന്നുകില്‍ ഒരുവനെ വെറുത്ത് അപരനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ കൈവെടിയും. നിങ്ങള്‍ക്കു ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.[൧൪] ദ്രവ്യാഗ്രഹികളായ പരീശന്മാര് ഇവയെല്ലാം കേട്ടപ്പോള്‍ യേശുവിനെ പരിഹസിച്ചു.[൧൫] അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വയം ന്യായീകരിക്കുന്നു. എന്നാല്‍ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്തമമെന്നു തോന്നുന്നത് ദൈവത്തിന്റെ ദൃഷ്ടിയില് അധര്‍മമായിരിക്കും. |
|
ജെയിംസ് ൨:൧൪-൨൬ |
[൧൪] എന്റെ സഹോദരരേ, ഒരുവന് വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ എന്തു പ്രയോജനം? അവന്റെ വിശ്വാസം അവനെ രക്ഷിക്കുവാന്‍ പര്യാപ്തമാണോ?[൧൫] വിശപ്പടക്കാന്‍ ആഹാരവും നഗ്നത മറയ്ക്കാന്‍ വസ്ത്രവും ഇല്ലാതെ വലയുന്ന ഒരു സഹോദരനോടോ സഹോദരിയോടോ അവര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാതെ[൧൬] “നിങ്ങള്‍ സമാധാനത്തോടുകൂടി പോയി തണുപ്പകറ്റി മൃഷ്ടാന്നം ഭക്ഷിക്കുക” എന്നു നിങ്ങളില്‍ ആരെങ്കിലും പറയുന്നെങ്കില്‍ അതുകൊണ്ട് എന്താണു പ്രയോജനം?[൧൭] അതുകൊണ്ട് പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം സ്വതേ നിര്‍ജീവമാകുന്നു.[൧൮] എന്നാല്‍ “നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്” എന്നു നിങ്ങള്‍ പറഞ്ഞേക്കാം. നിന്റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ എനിക്കു കാണിച്ചുതരിക. എന്റെ വിശ്വാസം പ്രവൃത്തികളില്‍ കൂടി ഞാന്‍ കാണിച്ചുതരാം.[൧൯] ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു. അതു നല്ലതുതന്നെ! പിശാചുക്കള്‍പോലും അതു വിശ്വസിക്കുന്നു. ഭയപ്പെട്ടു വിറയ്ക്കുകയും ചെയ്യുന്നു.[൨൦] മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം നിഷ്ഫലമെന്നു ഞാന്‍ തെളിയിച്ചുതരണമോ?[൨൧] നമ്മുടെ പിതാവായ അബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തില്‍ സമര്‍പ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്.[൨൨] അബ്രഹാമിന്റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വര്‍ത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണമാക്കപ്പെട്ടു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.[൨൩] അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്റെ സ്നേഹിതന് എന്നു വിളിക്കപ്പെടുകയും ചെയ്തു.[൨൪] അങ്ങനെ, മനുഷ്യന് പ്രവൃത്തികള്‍കൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങള്‍ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല.[൨൫] റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളില്‍ കൂടിയാണ്. അവള് ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.[൨൬] ആത്മാവില്ലാത്ത ശരീരം നിര്‍ജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിര്‍ജീവമായിരിക്കും. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |