ഇസയ ൩൫:൪ |
ഭീതിയില്‍ കഴിയുന്നവനോട്, “ഭയപ്പെടേണ്ടാ, ധൈര്യമായിരിക്കൂ” എന്നു പറയുക. ഇതാ സര്വേശ്വരന് പ്രതികാരവുമായി വരുന്നു! അവിടുന്നു നിങ്ങളുടെ ശത്രുക്കളോടു പകരം വീട്ടുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും. |
|
ജോൺ ൧൪:൨൭ |
“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടു പോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം നല്കുന്നതുപോലെയുള്ള സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്. |
|
യോശുവ ൧:൯ |
ശക്തനും ധീരനും ആയിരിക്കുക എന്നു ഞാന്‍ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ സര്വേശ്വരന് നിന്റെകൂടെ ഉണ്ടായിരിക്കും.” |
|
മത്തായി ൬:൩൪ |
അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങള്‍ മതി. |
|
ഇസയ ൪൩:൧ |
യാക്കോബേ, നിനക്കു ജന്മം നല്കിയവനും ഇസ്രായേലേ, നിനക്കു രൂപം നല്കിയവനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നീ ഭയപ്പെടേണ്ടാ, നിന്നെ ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. നീ എന്റേതാണ്. ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൨൩:൪ |
കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാന്‍ ഭയപ്പെടുകയില്ല; അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്കുന്നു. |
|
സങ്കീർത്തനങ്ങൾ ൩൪:൪ |
ഞാന്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. സര്‍വഭയങ്ങളില്‍നിന്നും അവിടുന്ന് എന്നെ വിടുവിച്ചു. |
|
സങ്കീർത്തനങ്ങൾ ൯൪:൧൯ |
ഞാന്‍ ആകുലചിത്തനാകുമ്പോള്, അവിടുന്ന് എന്നെ ആശ്വസിപ്പിക്കുന്നു. അത് എന്നെ ഉന്മേഷവാനാക്കുന്നു. |
|
റോമർ ൮:൩൮-൩൯ |
[൩൮] [38,39] മരണത്തിനോ, ജീവനോ, മാലാഖമാര്‍ക്കോ, മാനുഷികമല്ലാത്ത അധികാരങ്ങള്‍ക്കോ, ശക്തികള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്പെടുത്തുവാന് സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.[൩൯] [1,2] ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്കുന്നു. |
|
സങ്കീർത്തനങ്ങൾ 27:1 |
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം [1] സര്വേശ്വരന് എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു. ഞാന്‍ ആരെ ഭയപ്പെടണം? അവിടുന്ന് എന്റെ ആധാരം; ഞാന്‍ ആരെ പേടിക്കണം? |
|
൧ പത്രോസ് 5:6-7 |
[6] അതുകൊണ്ട് ദൈവത്തിന്റെ ബലവത്തായ കരങ്ങള്‍ക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാല്‍ അവിടുന്ന് യഥാവസരം നിങ്ങളെ ഉയര്‍ത്തും.[7] സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ. |
|
സങ്കീർത്തനങ്ങൾ 118:6 |
സര്വേശ്വരന് എന്റെ കൂടെയുണ്ട്, ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? |
|
൨ തിമൊഥെയൊസ് 1:7 |
എന്തെന്നാല്‍ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മസംയമനത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‍കിയത്. |
|
സങ്കീർത്തനങ്ങൾ 115:11 |
ദൈവഭക്തന്മാരേ, സര്‍വേശ്വരനില്‍ ആശ്രയിക്കുവിന്‍. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. |
|
സങ്കീർത്തനങ്ങൾ 103:17 |
എന്നാല്‍ സര്‍വേശ്വരനു തന്റെ ഭക്തന്മാരോടുള്ള സ്നേഹം ശാശ്വതമാണ്. അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്ക്കുന്നു. |
|
സങ്കീർത്തനങ്ങൾ 112:1 |
സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകള് സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവന് അനുഗൃഹീതന്‍. |
|
ആവർത്തനപുസ്തകം ൩൧:൬ |
ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല. |
|
൧ ദിനവൃത്താന്തം 28:20 |
പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവര്‍ത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്റെ ദൈവമായ സര്വേശ്വരന് നിന്റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. |
|
സങ്കീർത്തനങ്ങൾ 56:3-4 |
[3] ഭയം ബാധിക്കുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.[4] ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ അവിടുത്തെ വചനത്തെ പ്രകീര്‍ത്തിക്കും. മര്ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? |
|
ഇസയ 41:10-13 |
[10] ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.[11] നിന്നോടു കോപിക്കുന്നവര്‍ ലജ്ജിച്ച് അമ്പരക്കും. നിന്നോടെതിര്‍ക്കുന്നവര്‍ ഏതുമില്ലാതായി നശിക്കും. നിന്നോടു മത്സരിക്കുന്നവരെ നീ അന്വേഷിക്കും. പക്ഷേ കണ്ടുകിട്ടുകയില്ല.[12] നിന്നോടു പോരാടുന്നവര്‍ ഇല്ലാതെയാകും.[13] ഞാന്‍ നിന്റെ ദൈവമായ സര്‍വേശ്വരനാണല്ലോ. നിന്റെ വലതുകൈ ഞാന്‍ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും. |
|
ഇസയ 54:4 |
ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല. പരിഭ്രമിക്കേണ്ടാ, നീ അപമാനിതയാവുകയില്ല. നിന്റെ യൗവനത്തിലെ അപമാനം നീ വിസ്മരിക്കും. വൈധവ്യത്തിന്റെ അപകീര്‍ത്തി നീ ഓര്‍ക്കുകയില്ല. |
|
മത്തായി 10:28 |
ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലല്ലോ. എന്നാല്‍ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാന്‍ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്. |
|
റോമർ ൮:൧൫ |
നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ. |
|
൧ കൊരിന്ത്യർ ൧൬:൧൩ |
ഉണര്‍ന്നിരിക്കുക; വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. |
|
ഹെബ്രായർ ൧൩:൫-൬ |
[൫] നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയില്‍ അമര്‍ന്നുപോകരുത്; നിങ്ങള്‍ക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാല്‍ “ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു.[൬] അതുകൊണ്ട് സര്വേശ്വരന് എനിക്കു തുണ; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്വാന് കഴിയും? എന്നു നമുക്കു സധൈര്യം പറയാം. |
|
൧ യോഹ ൪:൧൮ |
സ്നേഹത്തില്‍ ഭയമില്ല; തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയപ്പെടുന്നവനില്‍ സ്നേഹത്തിന്റെ തികവില്ല. എന്തുകൊണ്ടെന്നാല്‍ ശിക്ഷയെക്കുറിച്ചാണല്ലോ ഭയം. |
|
൧ പത്രോസ് ൩:൧൩-൧൪ |
[൧൩] നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ ഉത്സുകരാണെങ്കില്‍ ആരു നിങ്ങളെ ദ്രോഹിക്കും?[൧൪] എന്നാല്‍ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാല്‍ത്തന്നെയും നിങ്ങള്‍ ഭാഗ്യവാന്മാര്! നിങ്ങള്‍ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |