A A A A A

മോശം പ്രതീകം: [സംഘർഷം]


ഹെബ്രായർ ൧൦:൩൨
നിങ്ങളുടെ പൂര്‍വകാലത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ. നിങ്ങള്‍ക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങള്‍ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു.

സുഭാഷിതങ്ങൾ ൧൫:൧൮
കോപശീലന്‍ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.

സുഭാഷിതങ്ങൾ ൧൬:൨൮
വികടബുദ്ധി കലഹം പരത്തുന്നു, ഏഷണിക്കാരന്‍ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.

സുഭാഷിതങ്ങൾ ൨൮:൨൫
അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും.

മത്തായി ൧൮:൧൫
“നിന്‍റെ സഹോദരന്‍ നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്‍റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.

൧ തിമൊഥെയൊസ് ൩:൧൫
എന്നാല്‍ ഒരുവേള ഞാന്‍ വരാന്‍ വൈകുന്നപക്ഷം ദൈവത്തിന്‍റെ സഭയില്‍ ഒരുവന്‍ എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാന്‍ ഇതെഴുതുന്നത്. സഭ സത്യത്തിന്‍റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്‍റെ ഭവനവുമാകുന്നു.

ജോൺ ൮:൩൨
നിങ്ങള്‍ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”

മത്തായി ൫:൨൩-൨൪
[൨൩] അതുകൊണ്ട്, നീ ബലിപീഠത്തില്‍ വഴിപാട് അര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓര്‍മ വന്നാല്‍ നിന്‍റെ വഴിപാട് ബലിപീഠത്തിന്‍റെ മുമ്പില്‍ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക;[൨൪] അതിനുശേഷം വന്നു നിന്‍റെ വഴിപാട് അര്‍പ്പിക്കുക.

ജോൺ ൬:൫൪
എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.

അടയാളപ്പെടുത്തുക ൬:൩
മറിയമിന്‍റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന്‍ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്‍റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു.

എഫെസ്യർ ൫:൨൫
ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക.

ഹെബ്രായർ ൧൨:൧൪
എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സര്‍വേശ്വരനെ ദര്‍ശിക്കുകയില്ല.

മത്തായി ൧൮:൧൫-൧൭
[൧൫] “നിന്‍റെ സഹോദരന്‍ നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്‍റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.[൧൬] എന്നാല്‍ അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികള്‍ നല്‌കുന്ന തെളിവിനാല്‍ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ.[൧൭] അവരെയും അയാള്‍ കൂട്ടാക്കാതെയിരുന്നാല്‍ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാല്‍ അയാള്‍ നിങ്ങള്‍ക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ.

ജെയിംസ് ൫:൧൬
നിങ്ങള്‍ക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവന്‍ പ്രാര്‍ഥിക്കുക. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു.

ഗലാത്തിയർ ൧:൧൯
കര്‍ത്താവിന്‍റെ സഹോദരന്‍ യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരില്‍ വേറെ ആരെയും ഞാന്‍ കണ്ടില്ല.

മലാക്കി ൧:൧൧
കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ജനതകള്‍ക്കിടയില്‍ എന്‍റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്‍റെ നാമത്തില്‍ സുഗന്ധധൂപവും നിര്‍മ്മലവഴിപാടും അര്‍പ്പിച്ചുവരുന്നു. കാരണം, എന്‍റെ നാമം ജനതകള്‍ക്കിടയില്‍ ഉന്നതമാണ്. ഇതു സര്‍വശക്തനായ സര്‍വേശ്വരന്‍റെ വചനം.

ഫിലിപ്പിയർ ൧:൩൦
എന്നില്‍ നിങ്ങള്‍ കണ്ടതും, ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ തന്നെയാണല്ലോ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കൊളോസിയക്കാർ ൨:൧
നിങ്ങള്‍ക്കും ലവുദിക്യയിലുള്ളവര്‍ക്കും എന്നെ നേരിട്ടറിയാത്ത മറ്റുള്ള എല്ലാവര്‍ക്കും വേണ്ടി എത്ര വലിയ പോരാട്ടമാണ് ഞാന്‍ നടത്തുന്നത്!

റോമർ ൧൨:൧൮
എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുക.

ജോൺ ൧൪:൬
യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാന്‍ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.

സുഭാഷിതങ്ങൾ ൧൫:൧
സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും; പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും;

എഫെസ്യർ ൪:൨൬
കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യന്‍ അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്.

ജെയിംസ് ൧:൧൯
എന്‍റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങള്‍ ഇത് ഓര്‍ത്തുകൊള്ളണം; ഏതു മനുഷ്യനും കേള്‍ക്കുന്നതില്‍ വേഗം ശ്രദ്ധിക്കുന്നവനും, പറയുന്നതിലും കോപിക്കുന്നതിലും തിടുക്കം കൂട്ടാത്തവനും ആയിരിക്കട്ടെ.

മത്തായി ൫:൯
സമാധാനമുണ്ടാക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവം അവരെ തന്‍റെ പുത്രന്മാരെന്നു വിളിക്കും!

ജോൺ ൩:൩-൫
[൩] യേശു നിക്കോദിമോസിനോട്, “ഒരുവന്‍ പുതുതായി ജനിക്കുന്നില്ലെങ്കില്‍ അവന് ദൈവരാജ്യം ദര്‍ശിക്കുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്ന് അരുള്‍ചെയ്തു.[൪] നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”[൫] യേശു ഉത്തരമരുളി: “ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഒരുവന്‍ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല.

ജെയിംസ് ൧:൧൯-൨൦
[൧൯] എന്‍റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങള്‍ ഇത് ഓര്‍ത്തുകൊള്ളണം; ഏതു മനുഷ്യനും കേള്‍ക്കുന്നതില്‍ വേഗം ശ്രദ്ധിക്കുന്നവനും, പറയുന്നതിലും കോപിക്കുന്നതിലും തിടുക്കം കൂട്ടാത്തവനും ആയിരിക്കട്ടെ.[൨൦] മനുഷ്യന്‍റെ കോപംമൂലം ദൈവത്തിന്‍റെ നീതി നിര്‍വഹിക്കപ്പെടുന്നില്ല.

ഗലാത്തിയർ 4:19
എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്‍റെ സ്വഭാവം നിങ്ങളില്‍ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്.

മത്തായി ൧൬:൧൮
നീ പത്രോസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും. അധോലോകത്തിന്‍റെ ശക്തികള്‍ അതിനെ ജയിക്കുകയില്ല.

മത്തായി ൧൮:൧൫-൧൮
[൧൫] “നിന്‍റെ സഹോദരന്‍ നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്‍റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.[൧൬] എന്നാല്‍ അയാള്‍ നിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികള്‍ നല്‌കുന്ന തെളിവിനാല്‍ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ.[൧൭] അവരെയും അയാള്‍ കൂട്ടാക്കാതെയിരുന്നാല്‍ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാല്‍ അയാള്‍ നിങ്ങള്‍ക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ.[൧൮] “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ ബന്ധിക്കുന്നതെല്ലാം സ്വര്‍ഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.

എഫെസ്യർ ൧:൨൨-൨൩
[൨൨] ദൈവം സകലവും ക്രിസ്തുവിന്‍റെ കാല്‌ക്കീഴാക്കി; എല്ലാറ്റിന്‍റെയും അധീശനായി ക്രിസ്തുവിനെ സഭയ്‍ക്കു നല്‌കുകയും ചെയ്തു. സഭ ക്രിസ്തുവിന്‍റെ ശരീരമാകുന്നു; എല്ലായിടത്തുമുള്ള എല്ലാറ്റിനെയും പൂരിപ്പിക്കുന്ന ക്രിസ്തുവിന്‍റെ പൂര്‍ത്തീകരണമാണ് സഭ.[൨൩] അനുസരണക്കേടിനാലും പാപങ്ങളാലും ആത്മീയമായി നിങ്ങള്‍ മരിച്ചവരായിരുന്നു.

എഫെസ്യർ ൫:൨൩-൨൪
[൨൩] ക്രിസ്തു തന്‍റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേല്‍ കര്‍ത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേല്‍ ഭര്‍ത്താവിന് അധികാരമുണ്ട്.[൨൪] അതുകൊണ്ട് സഭ ക്രിസ്തുവിനു സ്വയം സമര്‍പ്പിക്കുന്നതുപോലെതന്നെ, ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു പൂര്‍ണമായും സ്വയം സമര്‍പ്പിക്കേണ്ടതാണ്.

പ്രവൃത്തികൾ ൪:൩൨
വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവര്‍ക്കു പൊതുവകയായിരുന്നു.

൧ കൊരിന്ത്യർ ൧:൧൦
എന്‍റെ സഹോദരരേ, നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകാതെ, നിങ്ങള്‍ ഏകമനസ്സും ഏകലക്ഷ്യവും ഉള്ളവരായിരിക്കേണ്ടതിന് നിങ്ങള്‍ക്ക് പൂര്‍ണമായ ഐക്യം ഉണ്ടായിരിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു.

ജോൺ ൧൨:൪൮
എന്നെ അനാദരിക്കുകയും എന്‍റെ വാക്കുകള്‍ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളില്‍ അവനെ വിധിക്കും.

മത്തായി ൭:൧൨
“നിങ്ങളോടു മറ്റുള്ളവര്‍ എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നുവോ അങ്ങനെ അവരോടു നിങ്ങളും വര്‍ത്തിക്കുക. ധര്‍മശാസ്ത്രത്തിന്‍റെയും പ്രവചനങ്ങളുടെയും സാരാംശം ഇതാകുന്നു.

ജോൺ ൧൪:൨൮
ഞാന്‍ പോകുകയാണെന്നും നിങ്ങളുടെയടുക്കല്‍ മടങ്ങി വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടുവല്ലോ. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. പിതാവ് എന്നെക്കാള്‍ വലിയവനാണല്ലോ.

൧ തെസ്സലൊനീക്യർ ൨:൨
ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനുമുമ്പ് ഫിലിപ്പിയില്‍വച്ചു സഹിച്ച പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുള്ളതാണ്. ഉഗ്രമായ പോരാട്ടത്തെ നേരിടേണ്ടിവന്നിട്ടും, അവിടുത്തെ സുവിശേഷം നിങ്ങളെ അറിയിക്കുവാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു നല്‌കി.

൧ കൊരിന്ത്യർ ൧൩:൪
സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂര്‍വം വര്‍ത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല;

റോമർ ൧:൨൦
സര്‍വേശ്വരന്‍റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്‍ടിമുതല്‍ സൃഷ്‍ടികളില്‍കൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഒഴിവുകഴിവൊന്നും പറയാനില്ല.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India