A A A A A

മോശം പ്രതീകം: [അഹംഭാവം]


ഗലാത്തിയർ ൬:൪
ഓരോ വ്യക്തിയും അവരവരുടെ ചെയ്തികളെ വിധിക്കട്ടെ. അവ നല്ലതാണെങ്കില്‍ അന്യരുടെ അംഗീകാരത്തെ ആശ്രയിക്കാതെ താന്‍ ചെയ്തതിനെക്കുറിച്ച് അഭിമാനം കൊള്ളുവാന്‍ കഴിയും.

ഇസയ ൨:൧൨
ഗര്‍വും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയര്‍ത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സര്‍വശക്തനായ സര്‍വേശ്വരന് ഒരു ദിനമുണ്ട്.

ഇസയ ൨൩:൯
സര്‍വപ്രതാപത്തിന്‍റെയും ഗര്‍വം അടക്കാനും ഭൂമിയില്‍ ബഹുമാനിതരായ സകലരുടെയും മാനം കെടുത്താനും സര്‍വശക്തനായ സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്നു.

ജെയിംസ് ൪:൬
അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിയവര്‍ക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്.

ജെയിംസ് ൪:൧൦
കര്‍ത്താവിന്‍റെ മുമ്പില്‍ നിങ്ങള്‍ താഴുക; എന്നാല്‍ അവിടുന്നു നിങ്ങളെ ഉയര്‍ത്തും.

ജെറേമിയ ൯:൨൩
സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്‍റെ ജ്ഞാനത്തിലും ബലവാന്‍ തന്‍റെ ബലത്തിലും ധനവാന്‍ തന്‍റെ ധനത്തിലും അഹങ്കരിക്കരുത്.

മത്തായി ൨:൩
ഇതു കേട്ടപ്പോള്‍ ഹേരോദാരാജാവും സകല യെരൂശലേംനിവാസികളും പരിഭ്രമിച്ചു.

സുഭാഷിതങ്ങൾ ൮:൧൩
ദൈവഭക്തി തിന്മയോടുള്ള വെറുപ്പാണ്; അഹന്തയും ദുര്‍മാര്‍ഗവും ദുര്‍ഭാഷണവും ഞാന്‍ വെറുക്കുന്നു.

സുഭാഷിതങ്ങൾ ൧൧:൨
അഹങ്കാരത്തോടൊപ്പം അപകീര്‍ത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്.

സുഭാഷിതങ്ങൾ ൧൩:൧൦
അനുസരണംകെട്ടവന്‍ ഗര്‍വുകൊണ്ടു കലഹം ഉണ്ടാക്കുന്നു. ഉപദേശം സ്വീകരിക്കുന്നവനു വിവേകം ലഭിക്കുന്നു.

സുഭാഷിതങ്ങൾ ൧൬:൫
അഹങ്കാരികളെ സര്‍വേശ്വരന്‍ വെറുക്കുന്നു, അവര്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കും.

സുഭാഷിതങ്ങൾ ൧൬:൧൮-൧൯
[൧൮] അഹങ്കാരം നാശത്തിന്‍റെയും ധാര്‍ഷ്ട്യം പതനത്തിന്‍റെയും മുന്നോടിയാണ്.[൧൯] ഗര്‍വിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത് എളിയവരോടൊപ്പം എളിമയില്‍ കഴിയുന്നതാണ്.

സുഭാഷിതങ്ങൾ ൧൮:൧൨
ഗര്‍വം വിനാശത്തിന്‍റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്‍റെയും.

സുഭാഷിതങ്ങൾ ൨൧:൪
ഗര്‍വിഷ്ഠ നയനങ്ങളും അഹങ്കാരഹൃദയവുമാണ് ദുഷ്ടരെ നയിക്കുന്നത്. അവ പാപകരമത്രേ.

സുഭാഷിതങ്ങൾ ൨൧:൨൪
അഹങ്കാരവും ധിക്കാരവും ഉള്ളവന്‍റെ പേര് പരിഹാസി എന്നാണ്. അവന്‍ ആരെയും കൂസാതെ അഹങ്കാരത്തോടെ വര്‍ത്തിക്കുന്നു.

സുഭാഷിതങ്ങൾ ൨൫:൨൭
തേന്‍ അമിതമായി കുടിക്കുന്നതു നന്നല്ല; അതുപോലെയാണ് അമിതമായ പ്രശംസയും.

സുഭാഷിതങ്ങൾ ൨൬:൧൨
ജ്ഞാനിയെന്നു സ്വയം ഭാവിക്കുന്നവനിലും അധികം ഒരു മൂഢനെക്കുറിച്ചു പ്രത്യാശിക്കാന്‍ വകയുണ്ട്.

സുഭാഷിതങ്ങൾ ൨൭:൨
നീ സ്വയം ശ്ലാഘിക്കരുത്, മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ.

സുഭാഷിതങ്ങൾ ൨൯:൨൩
അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാല്‍ വിനീതഹൃദയനു ബഹുമതി ലഭിക്കും.

സങ്കീർത്തനങ്ങൾ ൧൦:൪
ദുഷ്ടന്‍ ഗര്‍വുകൊണ്ട് ദൈവത്തെ അവഗണിക്കുന്നു. ദൈവമില്ലെന്നാണ് അവന്‍റെ വിചാരം.

സങ്കീർത്തനങ്ങൾ ൧൩൮:൬
സര്‍വേശ്വരന്‍ അത്യുന്നതനെങ്കിലും എളിയവരെ കടാക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്ന് അകലെ നിന്നുതന്നെ അറിയുന്നു.

റോമർ ൧൨:൩
എനിക്കു ലഭിച്ച കൃപാവരം നിമിത്തം നിങ്ങളോട് എല്ലാവരോടും ഞാന്‍ പറയുന്നു: നിങ്ങള്‍ നിങ്ങളെക്കുറിച്ച് ഭാവിക്കേണ്ടതിലുപരി സ്വയംഭാവിക്കാതെ വിനയഭാവമുള്ളവരായിരിക്കുക. ഓരോ വ്യക്തിയും അവനവന് ദൈവം നല്‌കിയിരിക്കുന്ന വിശ്വാസത്തിന്‍റെ അളവനുസരിച്ച് സ്വയം വിധിക്കുകയും ചെയ്യുക.

റോമർ ൧൨:൧൬
അന്യോന്യം സ്വരച്ചേര്‍ച്ച ഉള്ളവരായിരിക്കണം. വലിയവനാണെന്നു ഭാവിക്കാതെ എളിയവരോടു സൗഹൃദം പുലര്‍ത്തുക. നിങ്ങള്‍ ബുദ്ധിമാന്മാരാണെന്നു സ്വയം ഭാവിക്കരുത്.

൧ കൊരിന്ത്യർ ൧൩:൪
സ്നേഹം അങ്ങേയറ്റം ക്ഷമിക്കുന്നു; ദയാപൂര്‍വം വര്‍ത്തിക്കുന്നു; സ്നേഹം അസൂയപ്പെടുന്നില്ല; ആത്മപ്രശംസ ചെയ്യുന്നുമില്ല. സ്നേഹം അഹങ്കരിക്കുന്നില്ല; പരുഷമായി പെരുമാറുന്നില്ല;

ദാനിയേൽ ൫:൨൦
എന്നാല്‍ അദ്ദേഹം അഹങ്കരിക്കുകയും മനസ്സു കഠിനമാക്കി ഗര്‍വോടെ വര്‍ത്തിക്കുകയും ചെയ്തു. അപ്പോള്‍ രാജസിംഹാസനത്തില്‍നിന്ന് അദ്ദേഹം ബഹിഷ്കൃതനായി. അതോടെ അദ്ദേഹത്തിന്‍റെ മഹത്ത്വം നഷ്ടപ്പെട്ടു.

ഗലാത്തിയർ ൬:൧-൩
[൧] സഹോദരരേ, ആത്മാവിനാല്‍ നയിക്കപ്പെട്ട നിങ്ങള്‍, ഒരാള്‍ ഏതെങ്കിലും തെറ്റില്‍ വീണുപോയാല്‍ സൗമ്യതയോടെ അയാളെ വീഴ്ചയില്‍നിന്ന് ഉദ്ധരിക്കുക. നിങ്ങളും പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളണം.[൨] ഭാരങ്ങള്‍ ചുമക്കുന്നതില്‍ അന്യോന്യം സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ ക്രിസ്തുവിന്‍റെ നിയമം നിറവേറ്റണം.[൩] ഒരുവന്‍ കേവലം നിസ്സാരനായിരിക്കെ വലിയവനാണെന്നു ഭാവിച്ചാല്‍, തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നത്.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India