A A A A A

മോശം പ്രതീകം: [വിധി]


൧ കൊരിന്ത്യർ ४:५
അതുകൊണ്ടു വിധിയുടെ സമയം ആകുന്നതുവരെ നിങ്ങള്‍ ആരെയും വിധിക്കരുത്. കര്‍ത്താവു വരുമ്പോള്‍ അവസാന വിധിയുണ്ടാകും. അതുവരെ കാത്തിരിക്കുക. ഇരുളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കര്‍ത്താവു വെളിച്ചത്തു കൊണ്ടുവരും. മനുഷ്യമനസ്സില്‍ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ അവിടുന്ന് അനാവരണം ചെയ്യും. അപ്പോള്‍ ഓരോരുത്തനും അര്‍ഹിക്കുന്ന പ്രശംസ ദൈവത്തില്‍നിന്നു ലഭിക്കുകയും ചെയ്യും.

൧ കൊരിന്ത്യർ ൧൧:൩൧
നാം നമ്മെത്തന്നെ വിധിച്ചിരുന്നെങ്കില്‍, നാം ദൈവത്തിന്‍റെ ന്യായവിധിക്കു വിധേയരാകുമായിരുന്നില്ല.

൨ കൊരിന്ത്യർ 5:10
നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിനുമുമ്പില്‍ നില്‌ക്കേണ്ടിവരും. ഓരോരുത്തനും ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നന്മയായാലും തിന്മയായാലും അതിന് അവനവന്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും.

൨ പത്രോസ് ൨:൪
പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗര്‍ത്തങ്ങളില്‍ അന്ത്യവിധിനാള്‍വരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാന്‍ ഏല്പിച്ചിരിക്കുന്നു.

പ്രവൃത്തികൾ ൧൭:൩൧
അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന് സകല ലോകത്തെയും അവിടുന്നു നീതിപൂര്‍വം വിധിക്കും. അതിനുവേണ്ടി ഒരു മനുഷ്യനെയും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചതിനാല്‍, എല്ലാവര്‍ക്കും അതിനുള്ള ഉറപ്പും നല്‌കിയിരിക്കുന്നു.”

സഭാപ്രസംഗകൻ ൧൨:൧൪
എല്ലാ പ്രവൃത്തികളും എല്ലാ രഹസ്യങ്ങളും നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, ദൈവം അവിടുത്തെ ന്യായവിധിക്കു വിധേയമാക്കും.

ഹെബ്രായർ ൯:൨൭
എല്ലാവരും ഒരിക്കല്‍ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു.

ജോൺ 12:48
എന്നെ അനാദരിക്കുകയും എന്‍റെ വാക്കുകള്‍ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളില്‍ അവനെ വിധിക്കും.

മത്തായി ൧൨:൩൬
“മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും ന്യായവിധിനാളില്‍ സമാധാനം പറയേണ്ടതായി വരുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

മത്തായി ൨൪:൩൬
“ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്‍റെ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ.

സങ്കീർത്തനങ്ങൾ 50:4
സ്വജനത്തെ ന്യായം വിധിക്കുന്നതു കാണാന്‍, അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

സങ്കീർത്തനങ്ങൾ ൯൬:൧൩
സര്‍വേശ്വരന്‍ ഭൂമിയെ ഭരിക്കാന്‍ വരുന്നുവല്ലോ അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി ഭരിക്കും.

വെളിപ്പെടുന്ന ൨൧:൪
അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.”

റോമർ ൨:൧൬
ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവില്‍കൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.

എസേക്കിയൽ ൭:൭-൮
[൭] ദേശവാസികളേ, ഇതാ വിനാശം വന്നിരിക്കുന്നു. സമയമായി, നാശത്തിന്‍റെ നാള്‍ ആസന്നമായി. അതാ മലമുകളില്‍ ആര്‍പ്പുവിളി കേള്‍ക്കുന്നു. പക്ഷേ, അതു സന്തോഷത്തിന്‍റെ ആരവമല്ല.[൮] ഇപ്പോള്‍ ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേല്‍ പകരും. എന്‍റെ കോപം നിന്‍റെമേല്‍ ചൊരിഞ്ഞുതീര്‍ക്കും. നിന്‍റെ പ്രവൃത്തിക്കൊത്തവിധം വിധിക്കുകയും നിന്‍റെ എല്ലാ മ്ലേച്ഛതകള്‍ക്കും ഒത്തവിധം നിന്നെ ശിക്ഷിക്കുകയും ചെയ്യും.

വെളിപ്പെടുന്ന ൨൦:൧൧-൧൫
[൧൧] വെണ്മയുള്ള ഒരു വലിയ സിംഹാസനം ഞാന്‍ കണ്ടു; അതില്‍ ഉപവിഷ്ടനായിരിക്കുന്ന ഒരു ആളിനെയും. ആകാശവും ഭൂമിയും അവിടുത്തെ സന്നിധിയില്‍നിന്ന് ഓടിപ്പോയി. അവയെ പിന്നെ കണ്ടതേയില്ല.[൧൨] മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍റെ മുമ്പില്‍ നില്‌ക്കുന്നതും ഞാന്‍ കണ്ടു. പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്‍തകം എന്ന മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു. അവയില്‍ എഴുതിയിരുന്നതുപോലെ മരിച്ചവരുടെ പ്രവൃത്തികള്‍ക്കൊത്തവണ്ണം അവര്‍ വിധിക്കപ്പെട്ടു.[൧൩] സമുദ്രം അതിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും അപ്രകാരം ചെയ്തു. ഓരോ വ്യക്തിക്കും സ്വന്തം പ്രവൃത്തികള്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാവുകയും ചെയ്തു.[൧൪] പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.[൧൫] ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും ആ തീപ്പൊയ്കയില്‍ എറിഞ്ഞു.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India