൧ കൊരിന്ത്യർ 13:6 |
അത് അധര്‍മത്തില്‍ സന്തോഷിക്കാതെ സത്യത്തില്‍ ആനന്ദംകൊള്ളുന്നു. |
|
൧ യോഹ 5:19 |
നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും എന്നാല്‍ സര്‍വലോകവും ദുഷ്ടന്റെ അധീനതയിലാണെന്നും നാം അറിയുന്നു. |
|
൧ രാജാക്കൻമാർ 14:9 |
എന്നാല്‍ നിന്റെ മുന്‍ഗാമികളെക്കാള്‍ അധികം തിന്മകള് നീ ചെയ്തു. നീ അന്യദേവന്മാരുടെ വാര്‍പ്പുവിഗ്രഹങ്ങളെ ആരാധിച്ചു; എന്നെ പുറന്തള്ളി എന്നെ പ്രകോപിപ്പിച്ചു. |
|
൧ രാജാക്കൻമാർ 17:13 |
ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാല്‍ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. |
|
൧ പത്രോസ് 3:9 |
തിന്മയ്ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങള്‍ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ. |
|
൧ ശമുവേൽ 12:20 |
ശമൂവേല്‍ ജനത്തോടു പറഞ്ഞു: “ഭയപ്പെടേണ്ട; ഈ തിന്മകളെല്ലാം നിങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിക്കരുത്; പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ അവിടുത്തെ സേവിക്കുവിന്‍. |
|
൧ ശമുവേൽ ൧൫:൨൩ |
മാത്സര്യം മന്ത്രവാദംപോലെ നിഷിദ്ധമാണ്. പിടിവാശി വിഗ്രഹാരാധനപോലെ പാപമാണ്. നീ അവിടുത്തെ വചനം തിരസ്കരിച്ചതുകൊണ്ട് സര്വേശ്വരന് നിന്റെ രാജത്വം തിരസ്കരിച്ചിരിക്കുന്നു.” |
|
൧ തെസ്സലൊനീക്യർ 5:22 |
എല്ലാവിധ ദോഷവും പരിത്യജിക്കുക. |
|
൨ ദിനവൃത്താന്തം 29:6 |
നമ്മുടെ പിതാക്കന്മാര് സര്‍വേശ്വരനോട് അവിശ്വസ്തരായി വര്‍ത്തിച്ചു; നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത തിന്മപ്രവൃത്തികള്‍ ചെയ്യുകയും അവിടുത്തെ ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ സര്‍വേശ്വരന്റെ ആലയത്തില്‍നിന്നും മുഖം തിരിക്കുകയും അതിനു പുറം കാട്ടുകയും ചെയ്തിരിക്കുന്നു. |
|
൨ തിമൊഥെയൊസ് 2:22 |
അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക. |
|
ഇസയ 5:20 |
തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും ഇരുളിനെ വെളിച്ചവും വെളിച്ചത്തെ ഇരുളും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! |
|
ഇസയ 32:6 |
ഭോഷന് ഭോഷത്തം സംസാരിക്കുന്നു. അവന് അധര്‍മം പ്രവര്‍ത്തിക്കാനും ദൈവത്തെ ദുഷിക്കാനും വിശക്കുന്നവര്‍ക്ക് ആഹാരം നല്കാതിരിക്കാനും ദാഹിക്കുന്നവന് ജലം നല്കാതിരിക്കാനുമുള്ള പദ്ധതി തയ്യാറാക്കുന്നു. |
|
ജോൺ 3:20 |
അധമപ്രവൃത്തികള്‍ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്റെ പ്രവൃത്തികള്‍ വെളിച്ചത്താകുമെന്നുള്ളതിനാല്‍ അവന് വെളിച്ചത്തിലേക്കു വരുന്നില്ല. |
|
ന്യായാധിപൻമാർ 2:19 |
എന്നാല്‍ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേല്‍ജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാള് അധികമായി മ്ലേച്ഛത പ്രവര്‍ത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവര്‍ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല; |
|
ഇയ്യോബ് 4:8 |
അധര്‍മത്തെ ഉഴുതു തിന്മ വിതയ്ക്കുന്നവന് അതുതന്നെ കൊയ്തെടുക്കുന്നതായി ഞാന്‍ കാണുന്നു. |
|
സുഭാഷിതങ്ങൾ ൩:൭ |
നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സര്‍വേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക. |
|
സുഭാഷിതങ്ങൾ ൪:൧൬ |
തിന്മ പ്രവര്‍ത്തിക്കാതെ ദുഷ്ടര്‍ക്ക് ഉറക്കം വരികയില്ല. ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല. |
|
സുഭാഷിതങ്ങൾ ൮:൧൩ |
ദൈവഭക്തി തിന്മയോടുള്ള വെറുപ്പാണ്; അഹന്തയും ദുര്‍മാര്‍ഗവും ദുര്‍ഭാഷണവും ഞാന്‍ വെറുക്കുന്നു. |
|
സുഭാഷിതങ്ങൾ ൧൦:൨൯ |
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് സര്വേശ്വരന് കോട്ട ആകുന്നു. അധര്‍മികള്‍ക്കോ അവിടുന്നു വിനാശം വരുത്തുന്നു. |
|
സുഭാഷിതങ്ങൾ ൧൨:൨൦ |
ദുരുപായം നടത്തുന്നവരുടെ ഹൃദയത്തില്‍ വഞ്ചനയുണ്ട്; നന്മ നിരൂപിക്കുന്നവര്‍ സന്തോഷിക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൭:൧൪ |
ഇതാ ദുഷ്ടന് തിന്മയെ ഗര്‍ഭം ധരിക്കുന്നു, അവന് വഞ്ചനയെ ഉദരത്തില്‍ വഹിച്ച് വ്യാജത്തെ പ്രസവിക്കുന്നു. |
|
സങ്കീർത്തനങ്ങൾ 28:3 |
ദുഷ്കര്‍മികളോടൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ, അയല്‍ക്കാരോട് അവര്‍ സ്നേഹഭാവത്തില്‍ കുശലം അന്വേഷിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു. |
|
സങ്കീർത്തനങ്ങൾ ൩൭:൯ |
ദുര്‍ജനം ഉന്മൂലനം ചെയ്യപ്പെടും; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവര്‍ക്കു ദേശം അവകാശമായി ലഭിക്കും. |
|
സങ്കീർത്തനങ്ങൾ ൫൦:൧൯ |
നിന്റെ അധരത്തില്‍ തിന്മ വിളയാടുന്നു, നിന്റെ നാവു വഞ്ചനയ്ക്കു രൂപം നല്കുന്നു. |
|
സങ്കീർത്തനങ്ങൾ ൭൩:൭ |
മേദസ്സു മുറ്റിയ കണ്ണുകള്‍കൊണ്ട് അവര്‍ അഹന്തയോടെ വീക്ഷിക്കുന്നു. അവരുടെ മനസ്സിലെ ദുഷ്ടവിചാരങ്ങള്‍ക്ക് അന്തമില്ല. |
|
സങ്കീർത്തനങ്ങൾ 141:4 |
എന്റെ ഹൃദയം തിന്മയിലേക്കു ചായുവാന്‍ അനുവദിക്കരുതേ. ദുഷ്കര്‍മികളോടുകൂടി ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ എനിക്ക് ഇടയാക്കരുതേ. അവരുടെ ഇഷ്ടഭോജ്യങ്ങള്‍ ഭക്ഷിക്കാന്‍ എനിക്ക് ഇടവരുത്തരുതേ, |
|
റോമർ ൬:൧൨ |
മോഹങ്ങള്‍ക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേല്‍ നിങ്ങളുടെ മര്‍ത്യശരീരത്തില്‍ വാഴരുത്; |
|
റോമർ ൧൨:൨൧ |
എല്ലാവരും രാഷ്ട്രത്തിന്റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്. |
|
അടയാളപ്പെടുത്തുക ൭:൨൧-൨൨ |
[൨൧] [21,22] എന്തെന്നാല്‍ ഉള്ളില്‍നിന്ന്, അതായത് അവന്റെ ഹൃദയത്തില്‍നിന്ന് ദുഷ്ടവിചാരം, അവിഹിതവേഴ്ച, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, ചതി, ഭോഗാസക്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറത്തേക്കു വരുന്നു.[൨൨] *** |
|
മത്തായി 12:34-35 |
[34] സര്‍പ്പസന്തതികളേ! നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ വാക്കുകളായി പുറത്തുവരുന്നത്.[35] സജ്ജനങ്ങള്‍ തങ്ങളുടെ നന്മയുടെ നിക്ഷേപത്തില്‍നിന്ന് ഉത്തമമായവ പുറപ്പെടുവിക്കുന്നു. ദുര്ജനങ്ങള് തങ്ങളുടെ ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്ന് അധമമായവ പുറപ്പെടുവിക്കുന്നു. |
|
ജെയിംസ് 1:13-14 |
[13] പരീക്ഷിക്കപ്പെടുമ്പോള് ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാല്‍ തിന്മയാല് ദൈവത്തെ പരീക്ഷിക്കുവാന്‍ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.[14] മറിച്ച് ഓരോരുത്തന് സ്വന്തം ദുര്‍മോഹത്താല്‍ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാന്‍ പരീക്ഷിക്കപ്പെടുന്നു. |
|
ജെയിംസ് 3:6-8 |
[6] നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തില്‍ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു.[7] ഏതു തരം മൃഗത്തെയും പക്ഷിയെയും ഇഴജന്തുവിനെയും ജലജീവിയെയും മനുഷ്യനു മെരുക്കിയെടുക്കാം; മെരുക്കിയിട്ടുമുണ്ട്.[8] എന്നാല്‍ നാവിനെ മെരുക്കുവാന്‍ ഒരു മനുഷ്യനും സാധ്യമല്ല. അത് അടക്കാനാവാത്ത ദോഷവും മാരകമായ വിഷവും നിറഞ്ഞതാണ്. |
|
റോമർ 2:29-32 |
[29] ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാര്‍ഥ യെഹൂദന്. യഥാര്‍ഥമായ പരിച്ഛേദനകര്‍മം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.[30] അങ്ങനെയെങ്കില്‍ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം?[31] എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകള്‍ നല്കപ്പെട്ടത് യെഹൂദന്മാര്‍ക്കാണ്.[32] അവരില്‍ ചിലര്‍ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല! |
|
റോമർ 2:8-12 |
[8] സത്യത്തെ ആദരിക്കാതെ, അധര്‍മത്തെ പിന്തുടരുന്ന സ്വാര്‍ഥപ്രിയരുടെമേല്‍ കോപവും ഉഗ്രരോഷവും ചൊരിയും.[9] ദുഷ്ടത പ്രവര്‍ത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും.[10] എന്നാല്‍ നന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും - കീര്‍ത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും.[11] ദൈവത്തിനു പക്ഷപാതമില്ലല്ലോ.[12] യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവര്‍, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവര്‍ നിയമപ്രകാരം വിധിക്കപ്പെടും. |
|
എഫെസ്യർ 6:12-16 |
[12] നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ.[13] അതുകൊണ്ട് ദൈവത്തിന്റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താല്‍ ദുര്‍ദിനത്തില്‍ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്ക്കുവാനും നിങ്ങള്‍ക്കു കഴിയും.[14] അതിനാല്‍ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്ക്കുക.[15] സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ.[16] വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടന് തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയും. |
|
സുഭാഷിതങ്ങൾ 14:16-22 |
[16] ജ്ഞാനി ജാഗരൂകനായി തിന്മയില്നിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു.[17] ക്ഷിപ്രകോപി അവിവേകം പ്രവര്‍ത്തിക്കുന്നു; എന്നാല്‍ ബുദ്ധിമാന് ക്ഷമയോടെ വര്‍ത്തിക്കും.[18] ബുദ്ധിഹീനന് ഭോഷത്തം വരുത്തിവയ്ക്കുന്നു; വിവേകി പരിജ്ഞാനത്തിന്റെ കിരീടം അണിയുന്നു.[19] ദുര്‍ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര് ശിഷ്ടന്മാരുടെ വാതില്ക്കലും വണങ്ങുന്നു.[20] ദരിദ്രനെ അവന്റെ അയല്‍ക്കാര്‍പോലും വെറുക്കുന്നു, എന്നാല്‍ ധനവാനെ അനേകര്‍ സ്നേഹിക്കുന്നു.[21] അയല്‍ക്കാരനെ നിന്ദിക്കുന്നവന് പാപിയാകുന്നു, ദരിദ്രനോടു ദയ കാട്ടുന്നവനോ ധന്യന്‍.[22] ദുരാലോചന നടത്തുന്നവന് വഴി തെറ്റിപ്പോകുന്നില്ലേ? നന്മ ചിന്തിക്കുന്നവനു കൂറും വിശ്വസ്തതയും ലഭിക്കുന്നു. |
|
റോമർ 7:19-25 |
[19] ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നന്മയല്ല, പ്രത്യുത ആഗ്രഹിക്കാത്ത തിന്മയാണല്ലോ ഞാന്‍ ചെയ്യുന്നത്.[20] ഞാന്‍ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കില്‍ അതു പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ.[21] അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്നത്.[22] ദൈവത്തിന്റെ ധാര്‍മികനിയമത്തില്‍ എന്റെ അന്തരാത്മാവ് ആനന്ദിക്കുന്നു.[23] എന്നാല്‍ എന്റെ അവയവങ്ങളില്‍ ഒരു വ്യത്യസ്ത പ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കാണുന്നു. എന്റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിര്‍ക്കുന്നു. എന്റെ അവയവങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു.[24] ഹാ! എന്റെ സ്ഥിതി എത്ര ദയനീയം! ഈ മര്‍ത്യശരീരത്തില്‍നിന്ന് എന്നെ ആര് മോചിപ്പിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്റെ പ്രമാണത്തെയും ഞാന്‍ സേവിക്കുന്നു.[25] ക്രിസ്തുയേശുവിനോട് ഏകീഭവിച്ചു ജീവിക്കുന്നവര്‍ക്ക് ഇനി ശിക്ഷാവിധിയില്ല. |
|
മത്തായി 13:36-43 |
[36] അനന്തരം ജനക്കൂട്ടത്തെ വിട്ടിട്ട് യേശു വീട്ടിലേക്കു പോയി. അപ്പോള്‍ ശിഷ്യന്മാര് അവിടുത്തെ അടുത്തുചെന്നു. “വയലിലെ കളയുടെ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും” എന്ന് അപേക്ഷിച്ചു.[37] യേശു അരുള്‍ചെയ്തു: “നല്ലവിത്തു വിതയ്ക്കുന്നതു മനുഷ്യപുത്രന്, വയല്‍ ലോകവും.[38] നല്ല വിത്ത് സ്വര്‍ഗരാജ്യത്തിന്റെ മക്കളും കളകള്‍ ദുഷ്ടപ്പിശാചിന്റെ മക്കളുമാകുന്നു.[39] കളകള്‍ വിതച്ച ശത്രു പിശാചത്രേ; കൊയ്ത്തുകാലം യുഗാന്ത്യവും കൊയ്ത്തുകാര്‍ ദൈവദൂതന്മാരുമാണ്.[40] കളകള്‍ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയില്‍ സംഭവിക്കും.[41] [41,42] അന്നു മനുഷ്യപുത്രന് തന്റെ ദൂതന്മാരെ അയയ്ക്കും. അവര്‍ ചെന്ന്, പാപകാരണമായ സകലത്തെയും എല്ലാ അധര്‍മികളെയും തന്റെ രാജ്യത്തില്‍നിന്ന് ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലെറിയും. അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.[42] ***[43] എന്നാല്‍ ധര്‍മനിഷ്ഠയുള്ളവര്‍, അവിടുത്തെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. |
|
സുഭാഷിതങ്ങൾ 6:12-19 |
[12] വിലകെട്ടവനും ദുഷ്കര്‍മിയുമായവന്‍ വക്രത സംസാരിച്ചുകൊണ്ടു നടക്കും.[13] അവന് കണ്ണുകൊണ്ടു സൂചന നല്‍കും, പാദംകൊണ്ടു നിലത്തു തോണ്ടും; വിരല്‍കൊണ്ട് ആംഗ്യം കാട്ടും.[14] നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു.[15] ഉടനേ അവന് ആപത്തുണ്ടാകും. വീണ്ടെടുക്കാന്‍ കഴിയാത്തവിധം നിമിഷങ്ങള്‍ക്കകം അവന് തകര്‍ന്നുപോകും.[16] ആറു കാര്യങ്ങള്‍ സര്വേശ്വരന് വെറുക്കുന്നു. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു.[17] ഗര്‍വുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും നിര്‍ദോഷിയെ വധിക്കുന്ന കരവും[18] ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും[19] വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും സഹോദരന്മാരെ തമ്മില്‍ ഭിന്നിപ്പിക്കുന്നവനെയുംതന്നെ. |
|
ഉൽപത്തി ൬:൧-൮ |
[൧] ഭൂമിയില്‍ മനുഷ്യര്‍ പെരുകുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തു.[൨] ദൈവപുത്രന്മാര് മനുഷ്യപുത്രിമാരെ സൗന്ദര്യവതികളായി കണ്ടു തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ ഭാര്യമാരായി സ്വീകരിച്ചു.[൩] അപ്പോള്‍ സര്വേശ്വരന് പറഞ്ഞു: “എന്റെ ആത്മാവ് സദാകാലവും മനുഷ്യരില്‍ വസിക്കുകയില്ല. അവര്‍ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവര്‍ഷമായിരിക്കും.”[൪] ദൈവപുത്രന്മാര് മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവര്‍ക്കു പുത്രന്മാര് ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയില്‍ മല്ലന്മാര് ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീര്‍ത്തികേട്ട വീരന്മാര്.[൫] ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത എത്ര വലിയതാണെന്നും അവന്റെ വിചാരങ്ങളും ഭാവനകളും എത്രമാത്രം ദുഷിച്ചതാണെന്നും സര്വേശ്വരന് കണ്ടു.[൬] മനുഷ്യനെ സൃഷ്ടിച്ചതില്‍ സര്‍വേശ്വരനു ദുഃഖം തോന്നി. അവിടുത്തെ ഹൃദയം വേദനിച്ചു.[൭] “ഞാന്‍ സൃഷ്ടിച്ച മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കിക്കളയും, മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയുംകൂടി നശിപ്പിക്കും; അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു” എന്നു സര്വേശ്വരന് പറഞ്ഞു.[൮] എന്നാല്‍ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി. |
|
൧ തിമൊഥെയൊസ് 6:2-10 |
[2] യജമാനന്മാര് വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നുവച്ച്, അവരെ ബഹുമാനിക്കാതിരിക്കരുത്; തങ്ങളുടെ സേവനത്തിന്റെ ഗുണഭോക്താക്കളായ യജമാനന്മാര് വിശ്വാസികളും പ്രിയപ്പെട്ടവരുമായതുകൊണ്ട് അവരെ കൂടുതലായി സേവിക്കുകയാണു വേണ്ടത്; ഇക്കാര്യങ്ങള്‍ നീ പഠിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം ഉപദേശിക്കുകയും ചെയ്യണം.[3] ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവന് അഹംഭാവംകൊണ്ടു ചീര്‍ത്തവനും അജ്ഞനുമാകുന്നു.[4] അവന് വിവാദങ്ങളിലേര്‍പ്പെടുക, കേവലം വാക്കുകളെച്ചൊല്ലി മല്ലടിക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവനുമായിരിക്കും. അവ അസൂയയും, ശണ്ഠയും, പരദൂഷണവും, ദുസ്സംശയങ്ങളും വാദകോലാഹലങ്ങളും ഉളവാക്കുന്നു.[5] ദുര്‍ബുദ്ധികളും സത്യമില്ലാത്തവരും ആയവര്‍ തമ്മില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും അതുകൊണ്ടാണ്. അവരാകട്ടെ ധനസമ്പാദനത്തിനുള്ള ഒരുപാധിയാണ് ദൈവഭക്തി എന്നു കരുതുന്നു.[6] ഒരുവന് തനിക്കുള്ളതില്‍ സംതൃപ്തനായിരിക്കുന്നെങ്കില്‍ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്;[7] എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാന്‍ സാധ്യവുമല്ല.[8] അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കില്‍ അതു നമുക്ക് ധാരാളം മതി.[9] ധനവാന്മാര് ആകുവാന്‍ മോഹിക്കുന്നവര്‍ പ്രലോഭനത്തില്‍ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു.[10] എല്ലാ തിന്മകളുടെയും തായ്വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലര്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകള്‍കൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. |
|
സങ്കീർത്തനങ്ങൾ 34:13-21 |
[13] എങ്കില്‍ തിന്മ നിങ്ങളുടെ നാവിന്മേല് ഉണ്ടാകാതിരിക്കട്ടെ. നിങ്ങളുടെ അധരങ്ങള്‍ വ്യാജം പറയാതിരിക്കട്ടെ.[14] തിന്മ വിട്ടകന്നു നന്മ പ്രവര്‍ത്തിക്കുക; സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക.[15] സര്വേശ്വരന് നീതിമാന്മാരെ കരുണയോടെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ നിലവിളി എപ്പോഴും കേള്‍ക്കുന്നു;[16] അവിടുന്നു ദുഷ്കര്‍മികള്‍ക്കെതിരെ മുഖം തിരിക്കുന്നു. അവിടുന്ന് അവരെ നശിപ്പിച്ച് അവരുടെ ഓര്‍മപോലും ഭൂമിയില്‍ അവശേഷിക്കാതാക്കുന്നു.[17] നീതിമാന്മാര് നിലവിളിച്ചു; സര്വേശ്വരന് ഉത്തരമരുളി. എല്ലാ കഷ്ടതകളില്‍നിന്നും അവിടുന്ന് അവരെ വിടുവിച്ചു.[18] ഹൃദയം തകര്‍ന്നവര്‍ക്ക് അവിടുന്നു സമീപസ്ഥന്‍; മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു.[19] നീതിമാന് നിരവധി അനര്‍ഥങ്ങള്‍ ഉണ്ടാകാം; എന്നാല്‍ സര്വേശ്വരന് അവയില്‍ നിന്നെല്ലാം അവനെ വിടുവിക്കുന്നു.[20] അവന്റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകാതെ; അവിടുന്ന് അവനെ സംരക്ഷിക്കുന്നു.[21] തിന്മ ദുഷ്ടനെ സംഹരിക്കും; നീതിമാനെ ദ്വേഷിക്കുന്നവര്‍ ശിക്ഷിക്കപ്പെടും. |
|
സങ്കീർത്തനങ്ങൾ 52:1-9 |
[1] ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു ഗീതം. ദാവീദ് അഹീമേലെക്കിന്റെ വീട്ടില്‍ ചെന്നെന്ന് എദോമ്യനായ ദോവേഗ് ശൗലിനോടു പറഞ്ഞപ്പോള്‍ പാടിയത്. [1] ബലവാനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരെ ചെയ്ത ദുഷ്ടതയില്‍ നീ അഭിമാനം കൊള്ളുന്നുവോ?[2] നീ നിരന്തരം വിനാശം നിരൂപിക്കുന്നു, വഞ്ചകാ, നിന്റെ നാവ് മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിയാണ്.[3] നിനക്കു നന്മയെക്കാള് തിന്മയും സത്യത്തെക്കാള്‍ വ്യാജവുമാണ് ഇഷ്ടം.[4] വഞ്ചന നിറഞ്ഞ മനുഷ്യാ, വിനാശകരമായ വാക്കുകളാണ് നിനക്കു പ്രിയം.[5] ദൈവം നിന്നെ എന്നേക്കുമായി നശിപ്പിക്കും, നിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ പറിച്ചെറിയും. ജീവിക്കുന്നവരുടെ ദേശത്തുനിന്നു നിന്നെ വേരോടെ പിഴുതുകളയും.[6] നീതിമാന്മാര് അതു കണ്ടു ഭയപ്പെടും; അവര്‍ അവനെ പരിഹസിച്ച് ഇങ്ങനെ പറയും:[7] “ഇതാ, ദൈവത്തില്‍ ശരണം വയ്ക്കാതെ ധനസമൃദ്ധിയില്‍ മദിച്ച്, സമ്പത്തില്‍ അഭയം തേടിയവന്.”[8] ദൈവത്തിന്റെ മന്ദിരത്തില്‍ തഴച്ചു വളരുന്ന ഒലിവുവൃക്ഷം പോലെയാണ് ഞാന്‍. അവിടുത്തെ അചഞ്ചലസ്നേഹത്തില്‍ ഞാന്‍ എന്നും ആശ്രയിക്കുന്നു.[9] അവിടുത്തെ പ്രവൃത്തികളെ ഓര്‍ത്ത് ഞാന്‍ എപ്പോഴും സ്തോത്രം അര്‍പ്പിക്കും. അങ്ങയില്‍ ഞാന്‍ പ്രത്യാശ വയ്ക്കും; അവിടുത്തെ ഭക്തന്മാരുടെ മുമ്പില്‍ തിരുനാമം ഘോഷിക്കും; അത് ഉചിതമല്ലോ. |
|
സഭാപ്രസംഗകൻ 9:3-12 |
[3] എല്ലാവര്ക്കും ഒരേ ഗതി വന്നുചേരുന്നു എന്നതു സൂര്യനു കീഴെയുള്ള തിന്മകളില് ഒന്നാണ്. മനുഷ്യരുടെ ഹൃദയം തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു. ജീവിതകാലമെല്ലാം അവര്‍ ഉന്മത്തരാണ്.[4] പിന്നെ അവര്‍ മൃതരോടു ചേരുന്നു. ജീവിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ക്ക് എന്നിട്ടും പ്രത്യാശയ്ക്കു വകയുണ്ട്; ജീവനുള്ള നായ് ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ.[5] ജീവിച്ചിരിക്കുന്നവര്‍ക്കു തങ്ങള്‍ മരിക്കുമെന്ന് അറിയാം. എന്നാല്‍ മരിച്ചവര്‍ ഒന്നും അറിയുന്നില്ല. അവര്‍ക്ക് ഇനി കിട്ടാന്‍ ഒന്നുമില്ല. അവര്‍ വിസ്മൃതരായിക്കഴിഞ്ഞു.[6] അവരുടെ സ്നേഹവും ദ്വേഷവും അസൂയയും എന്നേ തിരോഭവിച്ചു; സൂര്യനു കീഴെ ഒന്നിലും അവര്‍ക്ക് ഇനിമേല്‍ ഓഹരിയില്ല.[7] ദൈവം നിന്റെ പ്രവൃത്തികളില്‍ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക.[8] നിന്റെ വസ്ത്രങ്ങള്‍ എപ്പോഴും ശുഭ്രമായിരിക്കട്ടെ; നിന്റെ തല എണ്ണമയമില്ലാതെ വരണ്ടിരിക്കരുത്.[9] സൂര്യനു കീഴെ ദൈവം നിനക്കു നല്‍കിയിരിക്കുന്ന മിഥ്യയായ ജീവിതം മുഴുവന്‍ നിന്റെ പ്രിയപ്പെട്ട ഭാര്യയോടൊത്തു രമിച്ചുകൊള്‍ക; അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴെ നീ ചെയ്ത പ്രയത്നത്തിന്റെയും ഓഹരിയാണല്ലോ.[10] കര്‍ത്തവ്യങ്ങളെല്ലാം മുഴുവന്‍ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തില്‍ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ.[11] സൂര്യനു കീഴെ ഇതും ഞാന്‍ കണ്ടു. ഓട്ടത്തില്‍ ജയം വേഗമേറിയവനല്ല; യുദ്ധത്തില്‍ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്റെ കാലം നിശ്ചയമില്ലല്ലോ.[12] വലയില്‍പ്പെടുന്ന മത്സ്യത്തെപ്പോലെയും കെണിയില്‍ കുടുങ്ങുന്ന പക്ഷിയെപ്പോലെയും ദുഷ്കാലം മനുഷ്യനെ നിനച്ചിരിക്കാത്ത നേരത്ത് പിടികൂടുന്നു. |
|
സങ്കീർത്തനങ്ങൾ 10:2-12 |
[2] അഹങ്കാരംപൂണ്ട ദുഷ്ടന്മാര് എളിയവരെ പിന്തുടര്ന്ന് പീഡിപ്പിക്കുന്നു. തങ്ങളുടെ കെണിയില്‍ അവര്‍തന്നെ വീഴട്ടെ.[3] ദുഷ്ടന് തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു. ദുരാഗ്രഹി സര്‍വേശ്വരനെ ശപിക്കുകയും പരിത്യജിക്കുകയും ചെയ്യുന്നു.[4] ദുഷ്ടന് ഗര്‍വുകൊണ്ട് ദൈവത്തെ അവഗണിക്കുന്നു. ദൈവമില്ലെന്നാണ് അവന്റെ വിചാരം.[5] അവന് ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു, അവിടുത്തെ ന്യായവിധി അവന് അഗോചരമാണ്. അവന് തന്റെ ശത്രുക്കളെ പുച്ഛിക്കുന്നു.[6] ‘ഞാന്‍ കുലുങ്ങുകയില്ല. ഒരിക്കലും എനിക്ക് അനര്‍ഥം ഉണ്ടാവുകയില്ല’ എന്ന് അവന് സ്വയം പറയുന്നു.[7] ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ട് നിറഞ്ഞതാണ് അവന്റെ വായ്. അവന്റെ നാവിന്‍കീഴില്‍ ദുഷ്ടതയും അതിക്രമവും കുടികൊള്ളുന്നു.[8] അവന് ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു. നിരപരാധികളെ അവന് ഒളിഞ്ഞിരുന്നു കൊല്ലുന്നു. അവന്റെ ഗൂഢദൃഷ്‍ടി അഗതികളെ തിരയുന്നു.[9] എളിയവരുടെമേല്‍ ചാടിവീഴാന്‍ അവന് സിംഹത്തെപ്പോലെ പതിയിരിക്കുന്നു. അവന് അവരെ കെണിയില്‍ വീഴ്ത്തി പിടിക്കുന്നു.[10] എളിയവര് ഞെരിച്ചമര്‍ത്തപ്പെടുന്നു, ദുഷ്ടന്റെ ശക്തിയാല്‍ അവര്‍ നിലംപതിക്കുന്നു.[11] ‘ദൈവം മറന്നിരിക്കുന്നു, അവിടുന്നു മുഖം മറച്ചിരിക്കുന്നു. അവിടുന്ന് ഒരിക്കലും ഇതു കാണുകയില്ല’ എന്നാണ് ദുഷ്ടന്റെ വിചാരം.[12] സര്‍വേശ്വരാ, എഴുന്നേല്ക്കണമേ, ദൈവമേ, അവരെ ശിക്ഷിക്കാന്‍ കരം ഉയര്‍ത്തണമേ പീഡിതരെ മറക്കരുതേ. |
|
സുഭാഷിതങ്ങൾ 16:17-27 |
[17] നേരുള്ളവരുടെ വഴി ദോഷം വിട്ട് അകന്നുപോകുന്നു; തന്റെ വഴി സൂക്ഷിക്കുന്നവന് സ്വന്തജീവന്‍ സുരക്ഷിതമാക്കുന്നു.[18] അഹങ്കാരം നാശത്തിന്റെയും ധാര്‍ഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്.[19] ഗര്‍വിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത് എളിയവരോടൊപ്പം എളിമയില്‍ കഴിയുന്നതാണ്.[20] ദൈവവചനം അനുസരിക്കുന്നവന് ഐശ്വര്യം പ്രാപിക്കും; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവന് ഭാഗ്യവാന്.[21] വിവേകി ജ്ഞാനമുള്ളവന് എന്ന് അറിയപ്പെടും; ഹൃദ്യമായി സംസാരിക്കുന്നവന് അനുനയമുള്ളവനാകുന്നു.[22] ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ.[23] ജ്ഞാനിയുടെ മനസ്സ് വിവേകപൂര്‍ണമാകുന്നു; അതുകൊണ്ട് അവന്റെ വാക്കുകള്‍ക്ക് കൂടുതല്‍ അനുനയശക്തിയുണ്ട്.[24] ഹൃദ്യമായ വാക്കു തേന്‍കട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു.[25] നേരായി തോന്നുന്ന മാര്‍ഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം.[26] വിശപ്പു തൊഴിലാളിയെക്കൊണ്ടു കഠിനാധ്വാനം ചെയ്യിക്കുന്നു. അവന്റെ വിശപ്പ് അവനെ അതിനു പ്രേരിപ്പിക്കുന്നു.[27] വിലകെട്ട മനുഷ്യന് ദോഷം നിരൂപിക്കുന്നു; അവന്റെ വാക്കുകള്‍ എരിതീയാണ്. |
|
സങ്കീർത്തനങ്ങൾ 36:1-12 |
[1] ഗായകസംഘനേതാവിന്; സര്‍വേശ്വരന്റെ ദാസനായ ദാവീദിന്റെ സങ്കീര്‍ത്തനം [1] ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തു പാപം നിറഞ്ഞിരിക്കുന്നു; ദൈവഭക്തിയെക്കുറിച്ച് അവന് ആലോചിക്കുന്നതേയില്ല.[2] തന്റെ പാപം കണ്ടുപിടിക്കപ്പെടുകയോ; അങ്ങനെ താന്‍ വെറുക്കപ്പെടുകയോ ഇല്ലെന്നാണ് അവന്റെ മേനിപറച്ചില്‍.[3] വഞ്ചനയും കാപട്യവും നിറഞ്ഞതാണ് അവന്റെ വാക്കുകള്‍; നന്മയും വിവേകവും അവന്റെ പ്രവൃത്തികളിലില്ല.[4] ഉറങ്ങാന്‍ കിടക്കുമ്പോഴും അവന് ദ്രോഹാലോചനകളിലാണ്; അവന് എപ്പോഴും ചരിക്കുന്നതു ദുര്‍മാര്‍ഗത്തിലാണ്. അവന് ദോഷത്തെ വെറുക്കുന്നുമില്ല.[5] സര്‍വേശ്വരാ, അവിടുത്തെ അചഞ്ചലസ്നേഹം, ആകാശത്തോളവും; അവിടുത്തെ വിശ്വസ്തത മേഘങ്ങള്‍ വരെയും എത്തുന്നു.[6] അവിടുത്തെ നീതി ഉന്നതപര്‍വതങ്ങള്‍ പോലെയും; അവിടുത്തെ വിധികള്‍ അഗാധമായ ആഴി പോലെയുമാണ്. പരമനാഥാ, മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടുന്നാണ്.[7] ദൈവമേ, അവിടുത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യം. മനുഷ്യരെല്ലാം അവിടുത്തെ ചിറകിന്‍കീഴില്‍ അഭയംതേടുന്നു.[8] അവിടുത്തെ ആലയത്തിലെ സമൃദ്ധികൊണ്ട് അവര്‍ തൃപ്തിയടയുന്നു. അവിടുത്തെ ആനന്ദനദിയില്‍നിന്ന് അവര്‍ പാനംചെയ്യുന്നു.[9] അവിടുന്നാകുന്നു ജീവന്റെ ഉറവിടം; അവിടുത്തെ പ്രകാശത്താല്‍ ഞങ്ങള്‍ വെളിച്ചം കാണുന്നു.[10] അങ്ങയെ അറിയുന്നവര്‍ക്ക് അവിടുത്തെ കാരുണ്യവും പരമാര്‍ഥഹൃദയമുള്ളവര്‍ക്ക് അവിടുത്തെ രക്ഷയും നിരന്തരം നല്കണമേ.[11] അഹങ്കാരികള്‍ എന്നെ ആക്രമിക്കരുതേ, ദുഷ്ടര്‍ എന്നെ ആട്ടി ഓടിക്കരുതേ.[12] അതാ, ദുഷ്ടന്മാര് വീണുകിടക്കുന്നു; എഴുന്നേല്ക്കാനാവാത്തവിധം അവര്‍ നിലംപരിചായിരിക്കുന്നു. |
|
സുഭാഷിതങ്ങൾ 1:8-19 |
[8] മകനേ, നിന്റെ പിതാവിന്റെ പ്രബോധനം കേള്‍ക്കുക, മാതാവിന്റെ ഉപദേശം തള്ളിക്കളകയുമരുത്.[9] അവ നിന്റെ ശിരസ്സിന് അലങ്കാരവും കഴുത്തിന് ആഭരണവും ആയിരിക്കും.[10] മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്.[11] അവര്‍ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക; നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം.[12] പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം. അവര്‍ അഗാധഗര്‍ത്തത്തില്‍ പതിക്കുന്നവരെപ്പോലെയാകും.[13] നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും. കൊള്ളമുതല്‍കൊണ്ടു നമ്മുടെ വീടുകള്‍ നിറയ്ക്കാം.[14] നീ ഞങ്ങളുടെ പങ്കാളിയാകുക. നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.”[15] മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയില്‍നിന്ന് ഒഴിഞ്ഞു നില്ക്കുക.[16] അവര്‍ തിന്മ ചെയ്യാന്‍ വെമ്പല്‍കൊള്ളുന്നു. രക്തം ചിന്താന്‍ തിടുക്കം കൂട്ടുന്നു.[17] പക്ഷി കാണ്‍കെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ;[18] എന്നാല്‍ ഇവര്‍ സ്വന്തം ജീവനുവേണ്ടി കെണിവയ്ക്കുന്നു.[19] അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്. അത് അവരുടെ ജീവന് അപഹരിക്കും. |
|
ഇസയ 59:4-15 |
[4] ആരും നീതിയോടെ വ്യവഹരിക്കുന്നില്ല. സത്യസന്ധമായി ന്യായാസനത്തെ സമീപിക്കുന്നില്ല. പൊള്ളയായ വാദങ്ങളെ അവര്‍ ആശ്രയിക്കുന്നു. വ്യാജം സംസാരിക്കുന്നു. അവര്‍ തിന്മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.[5] അവര്‍ അണലിമുട്ടകളുടെമേല് അടയിരിക്കുന്നു. ചിലന്തിവല നെയ്യുന്നു. അണലിമുട്ട തിന്നവര്‍ മരിക്കും. മുട്ട പൊട്ടിച്ചാല്‍ അണലി പുറത്തുവരും.[6] അവര്‍ നെയ്ത വല വസ്ത്രത്തിനുപകരിക്കുന്നില്ല. അവരുടെ പ്രവൃത്തികള്‍ അധര്‍മങ്ങളാണ്. അവരുടെ കൈകള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.[7] അവരുടെ പാദങ്ങള്‍ തിന്മയിലേക്കു പായുന്നു. നിരപരാധികളുടെ രക്തം ചൊരിയാന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. അവരുടെ ചിന്തകള്‍ അധര്‍മചിന്തകളാണ്. അവരുടെ മാര്‍ഗങ്ങളില്‍ ശൂന്യതയും നാശവുമാണ്.[8] സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ. അവരുടെ വഴികളില്‍ നീതിയില്ല. അവര്‍ തങ്ങളുടെ പാതകള്‍ വക്രമാക്കിയിരിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു സമാധാനമുണ്ടാവുകയില്ല![9] “നീതി ഞങ്ങളില്‍നിന്ന് അകലെ ആയിരിക്കുന്നു. ന്യായം ഞങ്ങളോടൊപ്പം എത്തുന്നില്ല. ഞങ്ങള്‍ പ്രകാശം അന്വേഷിക്കുന്നു. പക്ഷേ ഇതാ എങ്ങും അന്ധകാരം! ഞങ്ങള്‍ വെളിച്ചത്തിനുവേണ്ടി നോക്കുന്നു. എന്നാല്‍ ഞങ്ങളുടെ മാര്‍ഗത്തെ കനത്ത ഇരുള് മൂടിയിരിക്കുന്നു.[10] അന്ധന്മാരെപ്പോലെ ഞങ്ങള്‍ ചുവരു തപ്പി നടക്കുന്നു. കണ്ണില്ലാത്തവനെപ്പോലെ ഞങ്ങള്‍ തപ്പിത്തടയുന്നു. മൂവന്തിക്കെന്നപോലെ മധ്യാഹ്നത്തില്‍ ഞങ്ങള്‍ കാലു തെറ്റി വീഴുന്നു. ഉന്മേഷവാന്മാരുടെ ഇടയില്‍ ഞങ്ങള്‍ മൃതപ്രായരായിരിക്കുന്നു.[11] കരടികളെപ്പോലെ ഞങ്ങള്‍ മുരളുന്നു. പ്രാക്കളെപ്പോലെ കുറുകുന്നു. നീതിക്കുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. എന്നാല്‍ എങ്ങും അതില്ല. രക്ഷയ്ക്കുവേണ്ടി നോക്കിയിരിക്കുന്നു, എങ്കിലും അതു വിദൂരത്തിലാണ്.[12] അവിടുത്തെ ദൃഷ്ടിയില് ഞങ്ങളുടെ അതിക്രമം വളരെയാണ്. ഞങ്ങളുടെ പാപം ഞങ്ങള്‍ക്കെതിരെ സാക്ഷ്യം പറയുന്നു. ഞങ്ങളുടെ അതിക്രമം ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ അകൃത്യം ഞങ്ങള്‍ക്കറിയാം.[13] ഞങ്ങള്‍ തിന്മ പ്രവര്‍ത്തിച്ച് സര്‍വേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതില്നിന്നു വ്യതിചലിക്കുന്നു. മര്‍ദനവും എതിര്‍പ്പും പ്രസംഗിക്കുന്നു. ഹൃദയത്തില്‍ രൂപംകൊള്ളുന്ന വ്യാജവചനങ്ങള്‍ ഉച്ചരിക്കുന്നു.[14] നീതി പുറന്തള്ളപ്പെടുന്നു. ന്യായം അകറ്റപ്പെട്ടിരിക്കുന്നു. സത്യത്തിന് ഇവിടെ പ്രവേശനമില്ല.[15] സത്യം എങ്ങും ഇല്ലാതെയായിരിക്കുന്നു. തിന്മ വിട്ടകലുന്നവന് വേട്ടയാടപ്പെടുന്നു. അവിടുന്ന് അതു കണ്ടിരിക്കുന്നു. നീതിയുടെ അഭാവത്തില്‍ അവിടുന്ന് അസുന്തഷ്ടനായിരിക്കുന്നു. |
|
ജെറേമിയ 18:8-20 |
[8] ആ ജനത അവരുടെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞാല്‍ ഞാന്‍ അവര്‍ക്കു വരുത്തുമെന്നു പറഞ്ഞ അനര്‍ഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയില്ലേ?[9] ഒരു ജനതയെയോ, രാജ്യത്തെയോ സംബന്ധിച്ച്, അതിനെ പണിയുമെന്നും നട്ടു പിടിപ്പിക്കുമെന്നും പ്രഖ്യാപിച്ചശേഷം,[10] അവര്‍ എന്റെ വാക്കു ശ്രദ്ധിക്കാതെ എന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചാല്‍, അവര്‍ക്കു നല്കുമെന്നു പറഞ്ഞ നന്മയെക്കുറിച്ചുള്ള തീരുമാനവും ഞാന്‍ മാറ്റുകയില്ലേ?[11] അതുകൊണ്ട് യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക, സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാന്‍ നിങ്ങള്‍ക്കെതിരെ അനര്‍ഥം ചിന്തിച്ച് ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു; എല്ലാവരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുവിന്; നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിന്‍.”[12] എന്നാല്‍ അവര്‍ പറയുന്നു: അവയെല്ലാം വ്യര്‍ഥമാണ്; ഞങ്ങള്‍ ഞങ്ങളുടെ പദ്ധതികള്‍ തന്നെ തുടരും; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ദുശ്ശാഠ്യമനുസരിച്ചു പ്രവര്‍ത്തിക്കും.[13] അതുകൊണ്ടു സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നു ജനതകളുടെ ഇടയില്‍ അന്വേഷിക്കുവിന്‍. ഇസ്രായേല്‍കന്യക അത്യന്തം ഹീനമായ കൃത്യം ചെയ്തിരിക്കുന്നു.[14] ലെബാനോനിലെ പാറയിടുക്കുകളില്‍നിന്നു മഞ്ഞ് മാറിപ്പോകുമോ? പര്‍വതത്തില്‍നിന്നുള്ള ശീതജല അരുവികള്‍ വറ്റിപ്പോകുമോ?[15] എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നു; അവര്‍ അവരുടെ വഴികളില്‍, പുരാതനമായ പാതകളില്‍ത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവര്‍ നടക്കുന്നു.[16] അവര്‍ തങ്ങളുടെ ദേശത്തെ ഭീതിവിഷയവും എന്നേക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു; അതിലെ കടന്നു പോകുന്നവരെല്ലാം ഭയപ്പെട്ടു തലകുലുക്കുന്നു.[17] കിഴക്കന്‍ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിക്കും; അവരുടെ അനര്‍ഥദിവസത്തില്‍ അവരുടെ നേരേ എന്റെ മുഖമല്ല, പുറമാണു തിരിക്കുക.[18] അപ്പോള്‍ അവര്‍ പറഞ്ഞു: “വരിക, യിരെമ്യാക്കെതിരായി നമുക്ക് ആലോചന നടത്താം; പുരോഹിതനില്‍നിന്നു നിയമമോ, ജ്ഞാനിയില്‍നിന്ന് ഉപദേശമോ, പ്രവാചകനില്‍നിന്നു ദൈവത്തിന്റെ സന്ദേശമോ ഇല്ലാതെ പോകയില്ല; വരിക, വാക്കുകള്‍കൊണ്ടുതന്നെ നമുക്കയാളെ സംഹരിക്കാം; അയാള്‍ പറയുന്നതൊന്നും നാം ശ്രദ്ധിക്കേണ്ടാ.[19] സര്‍വേശ്വരാ, ഞാന്‍ പറയുന്നതു കേള്‍ക്കണമേ; എന്റെ അപേക്ഷ ചെവിക്കൊള്ളണമേ. നന്മയ്ക്കു പ്രതിഫലം തിന്മയോ?[20] എങ്കിലും എന്റെ ജീവനുവേണ്ടി അവര്‍ കുഴി കുഴിച്ചിരിക്കുന്നു; അവരെപ്പറ്റി നല്ലതു പറയാനും അവിടുത്തെ കോപം അവരില്‍നിന്നും നീക്കാനുമായി അങ്ങയുടെ മുമ്പില്‍ ഞാന്‍ എങ്ങനെ നിന്നു എന്നത് ഓര്‍ക്കണമേ. |
|
സുഭാഷിതങ്ങൾ 11:6-27 |
[6] നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാല്‍ വഞ്ചകര്‍ പിടിക്കപ്പെടും.[7] ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധര്‍മിയുടെ പ്രതീക്ഷയ്ക്ക് ഭംഗം നേരിടുന്നു.[8] നീതിമാന് കഷ്ടതയില്‍നിന്നു വിടുവിക്കപ്പെടുന്നു; ദുഷ്ടന് അതില്‍ അകപ്പെടുന്നു.[9] അധര്‍മി തന്റെ വാക്കുകള്‍കൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.[10] നീതിമാന് ഐശ്വര്യത്തോടെ കഴിയുമ്പോള്‍ നഗരം ആനന്ദിക്കുന്നു; ദുഷ്ടന് നശിക്കുമ്പോള്‍ സന്തോഷത്തിന്റെ ആര്‍പ്പുവിളി മുഴങ്ങുന്നു.[11] സത്യസന്ധരുടെ അനുഗ്രഹത്താല്‍ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാല്‍ ദുര്‍ജനത്തിന്റെ വാക്കുകളാല്‍ അതു നശിപ്പിക്കപ്പെടുന്നു.[12] അയല്‍ക്കാരനെ നിന്ദിക്കുന്നവന് ബുദ്ധിഹീനന്; വിവേകമുള്ളവന് മൗനം അവലംബിക്കുന്നു.[13] ഏഷണിക്കാരന് രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു.[14] മാര്‍ഗദര്‍ശനം ഇല്ലാത്തിടത്ത് ജനത അധഃപതിക്കുന്നു; ഉപദേഷ്ടാക്കള്‍ ധാരാളമുള്ളിടത്ത് സുരക്ഷിതത്വമുണ്ട്.[15] അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന് ദുഃഖിക്കേണ്ടിവരും, ജാമ്യത്തിനു വിസമ്മതിക്കുന്നവന്‍ സുരക്ഷിതനായിരിക്കും.[16] ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യന് സമ്പത്തുണ്ടാക്കുന്നു.[17] ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു.[18] ദുഷ്ടനു ലഭിക്കുന്ന പ്രതിഫലം അവന് ഒന്നിനും ഉപകരിക്കുന്നില്ല, എന്നാല്‍ നീതി വിതയ്ക്കുന്നവന് നല്ല പ്രതിഫലം ലഭിക്കും.[19] നീതിയില്‍ ഉറച്ചുനില്ക്കുന്നവന് ജീവിക്കും, തിന്മയെ പിന്തുടരുന്നവന് മരിക്കും.[20] വക്രബുദ്ധികളെ സര്വേശ്വരന് വെറുക്കുന്നു; നിഷ്കളങ്കരില്‍ അവിടുന്നു പ്രസാദിക്കുന്നു.[21] ദുഷ്ടനു തീര്‍ച്ചയായും ശിക്ഷ ലഭിക്കും, നീതിമാനു മോചനവും ലഭിക്കും.[22] വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍മൂക്കുത്തിപോലെയാണ്.[23] നീതിമാന്റെ ആഗ്രഹം നന്മയിലും ദുര്‍ജനങ്ങളുടെ പ്രതീക്ഷകളാകട്ടെ ക്രോധത്തിലും കലാശിക്കുന്നു.[24] ഒരുവന് ഉദാരമായി നല്‍കിയിട്ടും കൂടുതല്‍ സമ്പന്നന് ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവന് കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു.[25] ഉദാരമായി ദാനം ചെയ്യുന്നവന് സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും.[26] ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെ ജനം ശപിക്കും; അതു വില്ക്കുന്നവനെ അവര്‍ അനുഗ്രഹിക്കും.[27] ഉത്സാഹത്തോടെ നന്മ നേടുന്നവന് സംപ്രീതി നേടുന്നു. തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു. |
|
ഇയ്യോബ് 15:1-35 |
[1] അപ്പോള്‍ തേമാന്യനായ എലീഫസ് പറഞ്ഞു:[2] “ജ്ഞാനി പൊള്ളവാക്കു പറയുമോ? കിഴക്കന്‍ കാറ്റുകൊണ്ട് അവന് സ്വയം നിറയ്ക്കുമോ?[3] വ്യര്‍ഥവിവാദത്തില്‍ അവന് ഏര്‍പ്പെടുമോ? അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ടു തര്‍ക്കിക്കുമോ?[4] നീ ദൈവഭക്തി ഉപേക്ഷിക്കുന്നു. ദൈവചിന്തപോലും നിന്നിലില്ല.[5] അകൃത്യമാണു നിന്റെ അധരങ്ങളെ ഉപദേശിക്കുന്നത്. വഞ്ചകന്റെ വാക്കുകളാണു നീ തിരഞ്ഞെടുക്കുന്നത്.[6] നിന്നെ കുറ്റം വിധിക്കുന്നതു ഞാനല്ല, നിന്റെ വാക്കുകള്‍ തന്നെയാണ്. നിന്റെ ഓരോ വാക്കും നിനക്കെതിരായി സാക്ഷ്യം വഹിക്കുന്നു.[7] ആദ്യം ജനിച്ചവന് നീയാണോ? പര്‍വതങ്ങള്‍ക്കു മുമ്പേ നീ ജനിച്ചുവോ?[8] ദൈവത്തിന്റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം നിന്റെ കുത്തകയാണോ?[9] ഞങ്ങള്‍ക്കില്ലാത്ത എന്ത് അറിവാണു നിനക്കുള്ളത്? ഞങ്ങള്‍ക്ക് അജ്ഞാതമായ എന്താണ് നിനക്കറിയാവുന്നത്?[10] ഞങ്ങളുടെ ഇടയില്‍ തല നരച്ചവരുണ്ട്, നിന്റെ പിതാവിനെക്കാള്‍ പ്രായമുള്ള വയോവൃദ്ധന്മാര്[11] ദൈവത്തിന്റെ സമാശ്വാസങ്ങള്‍ നിനക്കു നിസ്സാരമാണോ? അതു തീരെ സൗമ്യമായിപ്പോയെന്നോ?[12] എന്തിനാണു നീ വികാരാധീനനാകുന്നത്? നിന്റെ കണ്ണുകള്‍ ജ്വലിക്കുന്നതെന്ത്?[13] നീ ദൈവത്തിനു നേരേ കോപിക്കുന്നു; കോപഭാഷണങ്ങള്‍ ചൊരിയുന്നു.[14] മനുഷ്യനു നിഷ്കളങ്കനാകാന്‍ കഴിയുമോ? സ്ത്രീയില്‍നിന്നു ജനിച്ചവന് നീതിമാനാകാന്‍ സാധിക്കുമോ?[15] ദൈവത്തിനു തന്റെ വിശുദ്ധന്മാരില്‍പോലും വിശ്വാസമില്ല; അവിടുത്തെ ദൃഷ്ടിയില് സ്വര്‍ഗംപോലും നിര്‍മ്മലമല്ല.[16] എങ്കില്‍ മ്ലേച്ഛനും ദുഷിച്ചവനും, വെള്ളം പോലെ അധര്‍മം കുടിക്കുന്നവനുമായ മനുഷ്യന്റെ കാര്യം എന്തു പറയാനാണ്?[17] ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ കണ്ടിട്ടുള്ളതു കാണിച്ചുതരാം.[18] ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളതും അവരുടെ പിതാക്കന്മാര് മറച്ചു വയ്‍ക്കാതിരുന്നിട്ടുള്ളതും ഞാന്‍ പ്രസ്താവിക്കാം.[19] ദേശം നല്‍കിയത് അവര്‍ക്കു മാത്രമായിട്ടാണല്ലോ; അന്യര്‍ അവരുടെ ഇടയിലൂടെ കടന്നുപോയില്ല.[20] നിഷ്ഠുരനായ ദുഷ്ടന് തന്റെ ആയുസ്സു പൂര്‍ത്തിയാകുന്നതുവരെ വേദനയില്‍ പുളയുന്നു.[21] ഭീകരശബ്ദങ്ങള്‍ അവന്റെ ചെവിയില്‍ മുഴങ്ങുന്നു. ഐശ്വര്യകാലത്ത് വിനാശകന് അവന്റെമേല്‍ ചാടിവീഴുന്നു.[22] അന്ധകാരത്തില്‍നിന്നു മടങ്ങിവരാമെന്ന് അവന് ആശയില്ല; വാളിന് ഇരയാകാന്‍ അവന് വിധിക്കപ്പെട്ടിരിക്കുന്നു.[23] ആഹാരത്തിനായി അവന് അലഞ്ഞു നടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് അവന് ചോദിക്കും; അന്ധകാരദിനം ആസന്നമായിരിക്കുന്നു എന്ന് അവനറിയാം.[24] കൊടിയ ദുഃഖവും വേദനയും അവനെ സംഭീതനാക്കുന്നു; പടയ്ക്കു പുറപ്പെട്ട രാജാവിനെപ്പോലെ അവ അവനെ കീഴടക്കുന്നു.[25] അവന് ദൈവത്തിന് എതിരായി കൈയുയര്‍ത്തി; സര്‍വശക്തനോടു ധിക്കാരം കാട്ടിയല്ലോ.[26] വന്‍പരിചയുമായി അവന് ദൈവത്തിനു നേരേ ധിക്കാരത്തോടെ പാഞ്ഞുചെല്ലുന്നു.[27] അവന് മേദസ്സുകൊണ്ടു മുഖംമൂടുന്നു; അരക്കെട്ടിനു കൊഴുപ്പു കൂട്ടുന്നു.[28] അവന് ശൂന്യനഗരങ്ങളില്‍, ആരും പാര്‍ക്കാതെ ഇടിഞ്ഞുപോകേണ്ട വീടുകളില്‍ പാര്‍ക്കുന്നു.[29] അവന് സമ്പന്നനാകുകയില്ല; അവന്റെ സമ്പാദ്യം നിലനില്ക്കുകയില്ല; അവന് ഭൂമിയില്‍ വേര് പിടിക്കുകയില്ല;[30] അന്ധകാരത്തില്‍നിന്ന് അവന് രക്ഷപെടുകയില്ല; അഗ്നിജ്വാല അവന്റെ ശാഖകളെ കരിച്ചുകളയും. അവന്റെ പൂക്കളെ കാറ്റു പറത്തിക്കളയും;[31] അവന് ശൂന്യതയെ ആശ്രയിച്ചു സ്വയം വഞ്ചിക്കാതിരിക്കട്ടെ. ശൂന്യതയായിരിക്കുമല്ലോ അവന്റെ പ്രതിഫലം;[32] ആയുസ്സ് തികയുന്നതിനുമുമ്പ് അവന്റെ പ്രതിഫലം മുഴുവനായി അളന്നു നല്കപ്പെടും. അവന്റെ ചില്ലകള്‍ പച്ചപിടിക്കുകയില്ല;[33] മുന്തിരിവള്ളിയില്‍നിന്നെന്നപോലെ അവന്റെ പാകമാകാത്ത പഴങ്ങള്‍ കൊഴിഞ്ഞു വീഴും; ഒലിവുവൃക്ഷത്തില്‍നിന്നെന്നപോലെ പൂക്കള്‍ കൊഴിഞ്ഞുപോകും.[34] അഭക്തന്റെ ഭവനം ശൂന്യമാകും; കോഴ വാങ്ങുന്നവന്റെ കൂടാരം അഗ്നിക്കിരയാകും.[35] അവര്‍ ദ്രോഹത്തെ ഗര്‍ഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു; അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.” |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |