റോമർ ൬:൨൩ |
പാപം അതിന്റെ വേതനം നല്കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ. |
|
പ്രവൃത്തികൾ ൨൫:൧൧ |
വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റം ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ അവരുടെ കുറ്റാരോപണങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെങ്കില്‍ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുക്കുവാന് ആര്‍ക്കും സാധ്യമല്ല. ഞാന്‍ കൈസറുടെ മുമ്പാകെ മേല്‍വിചാരണ ആഗ്രഹിക്കുന്നു.” |
|
വെളിപ്പെടുന്ന ൨൧:൮ |
എന്നാല്‍ ഭീരുക്കള്‍, അവിശ്വസ്തര്‍, കൊലപാതകികള്‍, മലിനസ്വഭാവികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍ എന്നിവര്‍ക്കും അസത്യവാദികള്‍ക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.” |
|
ലേവ്യർ ൨൦:൧൦-൧൩ |
[൧൦] ഒരുവന് തന്റെ അയല്ക്കാരന്റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം.[൧൧] പിതൃപത്നിയുമൊത്തു ശയിക്കുന്നവന് പിതാവിനെ അപമാനിക്കുകയാണ്. അവര്‍ രണ്ടു പേരും വധിക്കപ്പെടണം. അവര്‍ തന്നെ അതിന് ഉത്തരവാദികള്‍.[൧൨] ഒരാള്‍ മകന്റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം. അവര്‍ നിന്ദ്യബന്ധത്തില്‍ ഏര്‍പ്പെട്ടുവല്ലോ. അവര്‍ തന്നെ തങ്ങളുടെ വധശിക്ഷയ്ക്ക് ഉത്തരവാദികള്‍.[൧൩] സ്ത്രീയോടെന്നപോലെ പുരുഷനുമായി ഒരുവന് ശയിച്ചാല്‍ അത് നിന്ദ്യമാണ്. രണ്ടു പേരെയും വധിക്കണം. അവര്‍ തന്നെ ശിക്ഷയ്ക്ക് ഉത്തരവാദികള്‍. |
|
പുറപ്പാട് ൨൧:൧൨-൧൭ |
[൧൨] ഒരുവനെ അടിച്ചുകൊല്ലുന്നവന് വധശിക്ഷ നല്‍കണം.[൧൩] അബദ്ധവശാല്‍ അടികൊണ്ട് ഒരാള്‍ മരിക്കുന്നുവെങ്കില്‍ അതു ദൈവനിശ്ചയം എന്നു കരുതാം. ഞാന്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അടിച്ചയാള്‍ക്ക് ഓടിപ്പോകാം. അവിടെ അയാള്‍ സുരക്ഷിതനായിരിക്കും.[൧൪] ഒരാള്‍ ക്രുദ്ധനായി മനഃപൂര്‍വം മറ്റൊരുവനെ ചതിച്ചുകൊന്നാല്‍ അയാള്‍ എന്റെ യാഗപീഠത്തില്‍ അഭയം പ്രാപിച്ചാല്‍പോലും അവിടെനിന്ന് പിടിച്ചുകൊണ്ടു വന്ന് അവനെ വധിക്കണം.”[൧൫] സ്വപിതാവിനെയോ മാതാവിനെയോ അടിക്കുന്നവന് വധിക്കപ്പെടണം.[൧൬] വില്‍ക്കാനോ അടിമവേല ചെയ്യിക്കാനോ വേണ്ടി മറ്റൊരാളെ തട്ടിക്കൊണ്ടു പോകുന്നവനും വധിക്കപ്പെടണം.[൧൭] സ്വപിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന് വധശിക്ഷ നല്‍കണം. |
|
പുറപ്പാട് ൨൨:൧൯ |
മൃഗവുമായി സംയോഗം ചെയ്യുന്നവന് വധിക്കപ്പെടണം;” |
|
ആവർത്തനപുസ്തകം ൨൨:൨൪ |
രണ്ടു പേരെയും പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. പട്ടണത്തില്‍ ആയിരുന്നിട്ടും സഹായത്തിനുവേണ്ടി മുറവിളികൂട്ടാഞ്ഞതുകൊണ്ടു സ്ത്രീയും അയല്ക്കാരന്റെ ഭാര്യയെ അപമാനപ്പെടുത്തിയതുകൊണ്ടു പുരുഷനും മരണം അര്‍ഹിക്കുന്നു. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. |
|
ആവർത്തനപുസ്തകം ൧൩:൫ |
ഈജിപ്തില്‍നിന്ന് നിങ്ങളെ വിമോചിപ്പിച്ചവനും അടിമവീട്ടില്‍നിന്ന് നിങ്ങളെ വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു മത്സരിക്കാന്‍ നിങ്ങളോടു പറയുന്നതു പ്രവാചകനായാലും സ്വപ്നവ്യാഖ്യാതാവായാലും അയാളെ കൊന്നുകളയണം. അവിടുത്തെ വഴിയില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. |
|
ലേവ്യർ ൨൪:൧൬ |
സര്‍വേശ്വരന്റെ നാമത്തെ ദുഷിക്കുന്നവന്‍ വധിക്കപ്പെടുകതന്നെ വേണം. സമൂഹം ഒന്നുചേര്‍ന്ന് അവനെ തീര്‍ച്ചയായും കല്ലെറിയണം. സര്‍വേശ്വരനാമം ദുഷിക്കുന്നവന്‍ സ്വദേശിയോ പരദേശിയോ ആകട്ടെ, വധശിക്ഷ നല്‍കണം. |
|
ആവർത്തനപുസ്തകം 21:18-21 |
[18] ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയുമായ ഒരു മകന് മാതാപിതാക്കന്മാരുടെ വാക്കുകള്‍ അനുസരിക്കാതെയും അവരുടെ ശിക്ഷണത്തിനു വഴങ്ങാതെയും ഇരുന്നാല്‍[19] മാതാപിതാക്കള്‍ അവനെ പട്ടണവാതില്ക്കല് നേതാക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്ന് ഇങ്ങനെ പറയണം:[20] “ഞങ്ങളുടെ ഈ മകന് ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയും ആണ്; ഇവന് ഞങ്ങളെ അനുസരിക്കാത്തവനും ഭോജനപ്രിയനും മദ്യപനുമാണ്.”[21] അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. ഇസ്രായേലിലുള്ള സകലരും ഇതു കേട്ട് ഭയപ്പെടും. |
|
ആവർത്തനപുസ്തകം ൧൭:൬ |
രണ്ടോ മൂന്നോ ആളുകളുടെ സാക്ഷ്യത്തെളിവിന്മേല്‍ മാത്രമേ വധശിക്ഷ നല്‍കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയെ അടിസ്ഥാനമാക്കി വധിക്കരുത്; |
|
ലേവ്യർ ൨൦:൨൭ |
വെളിച്ചപ്പാടുകളോ, മന്ത്രവാദികളോ ആയ സ്ത്രീപുരുഷന്മാര് വധിക്കപ്പെടണം. നിങ്ങള്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ മരണത്തിനുത്തരവാദികള്‍ അവര്‍ തന്നെയാണ്. |
|
സംഖ്യാപുസ്തകം ൧൫:൩൨-൩൬ |
[൩൨] ഇസ്രായേല്‍ജനം മരുഭൂമിയിലായിരുന്നപ്പോള്‍, ഒരു ശബത്തുദിവസം ഒരാള്‍ വിറകു ശേഖരിക്കുന്നതു കണ്ടു.[൩൩] അവര്‍ അവനെ പിടിച്ചു മോശയുടെയും അഹരോന്റെയും സഭയുടെയും മുമ്പാകെ കൊണ്ടുവന്നു;[൩൪] അവനെ എന്തു ചെയ്യണം എന്ന് അറിഞ്ഞുകൂടായിരുന്നതുകൊണ്ട് അവര്‍ അവനെ തടവിലാക്കി.[൩൫] സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യന് വധിക്കപ്പെടണം; പാളയത്തിന്റെ പുറത്തുവച്ചു സഭ മുഴുവനും കൂടി അവനെ കല്ലെറിയണം.”[൩൬] സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ ജനം അവനെ പാളയത്തിന്റെ പുറത്തു കൊണ്ടുവന്നു കല്ലെറിഞ്ഞു കൊന്നു. |
|
ലേവ്യർ 20:2-9 |
[2] “ഇസ്രായേല്‍ജനത്തോടു പറയുക, ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ താമസിക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ കുട്ടിയെ മോലേക്കിനു ബലിയര്‍പ്പിച്ചാല്‍ അവന് വധശിക്ഷയ്ക്ക് അര്‍ഹനാണ്. ദേശവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം.[3] എന്റെ മന്ദിരവും വിശുദ്ധനാമവും അശുദ്ധമാക്കിക്കൊണ്ട് മോലേക്കിനു തന്റെ മക്കളെ ബലിയര്‍പ്പിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു; അവനെ ഞാന്‍ സമൂഹത്തില്‍നിന്നു ബഹിഷ്കരിക്കും.[4] അവന്റെ തെറ്റ് കണ്ടില്ലെന്നു നടിച്ച് ജനം അവനെ വധിക്കാതിരുന്നാല്‍ അവനെയും അവന്റെ കുടുംബത്തെയും ഞാന്‍ ദ്വേഷിക്കും.[5] അവനോടുകൂടെ മോലേക്കിനെ ആരാധിച്ച് എന്നോട് അവിശ്വസ്തത കാണിച്ച എല്ലാവര്ക്കും എതിരായി ഞാന്‍ മുഖം തിരിച്ചു സ്വന്തജനത്തിന്റെ ഇടയില്‍നിന്ന് അവരെ ബഹിഷ്കരിക്കും.[6] വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും പിന്നാലെ പോയി അവിശ്വസ്തത കാണിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു. അവനെ ഞാന്‍ സമൂഹഭ്രഷ്ടനാക്കും.[7] അതിനാല്‍ നിങ്ങള്‍ സ്വയം ശുദ്ധീകരിച്ചു വിശുദ്ധരാകുവിന്‍. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.[8] എന്റെ ചട്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക. ഞാനാണു നിങ്ങളെ ശുദ്ധീകരിക്കുന്ന സര്വേശ്വരന്.[9] മാതാപിതാക്കളെ ശപിക്കുന്നവന് മരണശിക്ഷ അനുഭവിക്കണം. തന്റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദി. |
|
ലേവ്യർ ൨൪:൧൭ |
കൊലപാതകി വധിക്കപ്പെടണം. |
|
ആവർത്തനപുസ്തകം ൧൭:൧൨ |
ന്യായാധിപനെയോ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനെയോ അനുസരിക്കാത്ത ഏതൊരുവനെയും വധിക്കണം. ഇങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം; |
|
പുറപ്പാട് ൨൧:൧൪ |
ഒരാള്‍ ക്രുദ്ധനായി മനഃപൂര്‍വം മറ്റൊരുവനെ ചതിച്ചുകൊന്നാല്‍ അയാള്‍ എന്റെ യാഗപീഠത്തില്‍ അഭയം പ്രാപിച്ചാല്‍പോലും അവിടെനിന്ന് പിടിച്ചുകൊണ്ടു വന്ന് അവനെ വധിക്കണം.” |
|
ഉൽപത്തി ൯:൬ |
മനുഷ്യന് സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ ഛായയിലാണ്; അതുകൊണ്ട് മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തവും മനുഷ്യനാല്‍തന്നെ ചൊരിയപ്പെടണം. |
|
പുറപ്പാട് ൨൦:൧൩ |
“കൊല ചെയ്യരുത്.” |
|
റോമർ ൧൩:൧-൭ |
[൧] എല്ലാവരും രാഷ്ട്രത്തിന്റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്.[൨] അതുകൊണ്ട് അധികാരത്തെ എതിര്ക്കുന്നവന് ദൈവത്തിന്റെ വ്യവസ്ഥയെയാണ് എതിര്‍ക്കുന്നത്; അങ്ങനെ ചെയ്യുന്നവന് ശിക്ഷാവിധി വരുത്തിവയ്ക്കും.[൩] നന്മപ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പില്‍ നിര്‍ഭയനായിരിക്കുവാന്‍ നീ ഇച്ഛിക്കുന്നുവോ? എങ്കില്‍ നന്മ ചെയ്യുക.[൪] അപ്പോള്‍ അധികാരി നിന്നെ പ്രശംസിക്കും. നിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവദാസനാണയാള്‍. എന്നാല്‍ നീ തിന്മ ചെയ്താല്‍ അധികാരിയെ ഭയപ്പെടണം. എന്തെന്നാല്‍ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാര്‍ഥമായിട്ടുള്ളതാണ്. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാള്‍.[൫] ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്.[൬] തങ്ങളുടെ ഔദ്യോഗികധര്‍മം നിറവേറ്റുമ്പോള്‍ അധികാരികള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണല്ലോ നിങ്ങള്‍ നികുതി കൊടുക്കുന്നത്.[൭] അവര്‍ക്കു കൊടുക്കുവാനുള്ളതു നിങ്ങള്‍ അവര്‍ക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവര്‍ക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം. |
|
ജോൺ 8:3-11 |
[3] വ്യഭിചാരക്കുറ്റത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തില്‍ നിറുത്തി.[4] അവര്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്ത്രീ.[5] ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്.[6] അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരില്‍ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവര്‍ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു.[7] എന്നാല്‍ അവര്‍ ഈ ചോദ്യം ആവര്‍ത്തിച്ചതുകൊണ്ട് യേശു നിവര്‍ന്ന് “നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു.[8] പിന്നെയും യേശു കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.[9] ഇതു കേട്ടപ്പോള്‍ പ്രായം കൂടിയവര്‍ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവില്‍ ആ സ്ത്രീയും യേശുവും മാത്രം ശേഷിച്ചു.[10] യേശു നിവര്‍ന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു.[11] “ഇല്ല പ്രഭോ” എന്ന് അവള് മറുപടി പറഞ്ഞു. അപ്പോള്‍ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക; ഇനിമേല്‍ പാപം ചെയ്യരുത്” എന്ന് അരുള്‍ചെയ്തു. |
|
മത്തായി ൫:൧൭ |
“ധര്‍മശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാന്‍ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂര്‍ത്തിയാക്കുവാനാണ്. |
|
ഉൽപത്തി ൯:൫-൬ |
[൫] മനുഷ്യജീവന് അപഹരിക്കുന്നവനു ഞാന്‍ മരണശിക്ഷ വിധിക്കുന്നു; മനുഷ്യനെ കൊല്ലുന്ന മൃഗവും മരിക്കണം.[൬] മനുഷ്യന് സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ ഛായയിലാണ്; അതുകൊണ്ട് മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തവും മനുഷ്യനാല്‍തന്നെ ചൊരിയപ്പെടണം. |
|
മത്തായി ൫:൩൮-൩൯ |
[൩൮] “കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:[൩൯] ദുഷ്ടമനുഷ്യനോട് എതിര്‍ക്കരുത്; ആരെങ്കിലും നിന്റെ വലത്തെ ചെകിട്ടത്തടിച്ചാല്‍ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക. |
|
ആവർത്തനപുസ്തകം ൨൨:൨൨ |
ഒരുവന് അന്യപുരുഷന്റെ ഭാര്യയോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ അവര്‍ ഇരുവരെയും വധിക്കണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം. |
|
റോമർ ൧൨:൧൯ |
സ്നേഹിതരേ, നിങ്ങള്‍ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാന്‍ പകരം വീട്ടും’ എന്നു സര്വേശ്വരന് അരുള്‍ചെയ്യുന്നു. |
|
റോമർ ١٣:٩ |
‘വ്യഭിചരിക്കരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, അന്യായമായി ആഗ്രഹിക്കരുത് എന്നീ കല്പനകളും അതോടുചേര്‍ന്നുള്ള മറ്റേതു കല്പനയും ‘നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയില് അന്തര്‍ഭവിച്ചിരിക്കുന്നു. |
|
മത്തായി ٧:٥ |
ഹേ, കപടഭക്താ, ആദ്യം നിന്റെ കണ്ണില്‍നിന്നു കോല് എടുത്തുകളയുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാന്‍ തക്കവിധം വ്യക്തമായി നിനക്കു കാണാന്‍ കഴിയും. |
|
ലേവ്യർ ൨൦:൧൪ |
ഒരുവന് ഭാര്യയോടൊപ്പം ഭാര്യാമാതാവിനെയും പരിഗ്രഹിച്ചാല്‍ അതു നിന്ദ്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇത്തരം ദുഷ്കര്‍മം ഇല്ലാതാകാന്‍ അവര്‍ മൂന്നു പേരെയും ദഹിപ്പിച്ചുകളയണം. |
|
ലേവ്യർ ൨൧:൯ |
പുരോഹിതപുത്രി വേശ്യാവൃത്തിയിലേര്‍പ്പെട്ടാല്‍ അവള് പിതാവിനെയും അശുദ്ധനാക്കുകയാണ്. അവളെ ദഹിപ്പിച്ചുകളയണം. |
|
ലേവ്യർ ٢٤:١٤-٢٣ |
[١٤] “ദൈവനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവന് പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയില്‍ കൈ വച്ചശേഷം ജനം അവനെ കല്ലെറിയട്ടെ.[١٥] ഇസ്രായേല്‍ജനത്തോടു പറയുക, ദൈവത്തെ ദുഷിക്കുന്നവന്‍ തന്റെ കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം.[١٦] സര്‍വേശ്വരന്റെ നാമത്തെ ദുഷിക്കുന്നവന്‍ വധിക്കപ്പെടുകതന്നെ വേണം. സമൂഹം ഒന്നുചേര്‍ന്ന് അവനെ തീര്‍ച്ചയായും കല്ലെറിയണം. സര്‍വേശ്വരനാമം ദുഷിക്കുന്നവന്‍ സ്വദേശിയോ പരദേശിയോ ആകട്ടെ, വധശിക്ഷ നല്‍കണം.[١٧] കൊലപാതകി വധിക്കപ്പെടണം.[١٨] അന്യന്റെ മൃഗത്തെ കൊല്ലുന്നവന് പകരം മൃഗത്തെ കൊടുക്കണം. ജീവനു പകരം ജീവന്.[١٩] അയല്ക്കാരന് അംഗഭംഗം വരുത്തുന്നവനോട് അതേ വിധം പകരം ചെയ്യണം.[٢٠] ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിന് പല്ല് ഇങ്ങനെ അംഗഭംഗം വരുത്തിയതിന് അതുതന്നെ പകരം ചെയ്യണം.[٢١] മൃഗത്തെ കൊന്നാല്‍ പകരം മൃഗത്തെ കൊടുത്താല്‍ മതി. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവന് വധശിക്ഷ അനുഭവിക്കണം.[٢٢] സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും പാലിക്കേണ്ട നിയമം ഒന്നുതന്നെ. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.[٢٣] തിരുനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലാന്‍ മോശ ഇസ്രായേല്‍ജനത്തോട് ആജ്ഞാപിച്ചു. അവിടുന്നു മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു. |
|
൨ ശമുവേൽ ൧൨:൧൩ |
അപ്പോള്‍ ദാവീദു പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാന് പറഞ്ഞു: “സര്വേശ്വരന് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. |
|
റോമർ ٥:٨ |
എന്നാല്‍ നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു. |
|
ആവർത്തനപുസ്തകം ٥:١٧ |
“കൊല ചെയ്യരുത്” |
|
ലൂക്കോ ٢٣:٣٣ |
തലയോട് എന്നു പേരുള്ള സ്ഥലത്ത് അവര്‍ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവര്‍ കുരിശില്‍ തറച്ചു. |
|
മത്തായി ٧:١ |
“നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കുകയില്ല. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |