A A A A A

അധിക: [പച്ചകുത്തൽ]


ലേവ്യർ ൧൯:൨൮
മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.

൧ കൊരിന്ത്യർ ൬:൧൮-൨൦
[൧൮] ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന്‍ ചെയ്യുന്ന മറ്റൊരു പാപവും അവന്‍റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.[൧൯] ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്.[൨൦] ദൈവം നിങ്ങളെ വിലയ്‍ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക.

വെളിപ്പെടുന്ന ൧൯:൧൬
അവിടുത്തെ തുടയിലും മേലങ്കിയിലും രാജാധിരാജനും കര്‍ത്താധികര്‍ത്താവും ആയവന്‍ എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു.

൧ കൊരിന്ത്യർ ൧൦:൨൩-൩൧
[൨൩] “എന്തും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട്” എന്ന് അവര്‍ പറയുന്നു. അതു ശരി തന്നെ, എന്നാല്‍ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാന്‍ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളര്‍ച്ച വരുത്തുന്നില്ല.[൨൪] ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്.[൨൫] കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തല്‍കൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.[൨൬] ഭൂമിയും അതിലുള്ള സകലവും കര്‍ത്താവിനുള്ളതാണല്ലോ.[൨൭] അവിശ്വാസിയായ ഒരാള്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താല്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക.[൨൮] എന്നാല്‍ ഇത് വിഗ്രഹത്തിന് അര്‍പ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കില്‍, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്.[൨൯] നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്‍റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. “എന്‍റെ കര്‍മസ്വാതന്ത്ര്യം മറ്റൊരുവന്‍റെ മനസ്സാക്ഷിയുടെ പേരില്‍ എന്തിനു പരിമിതപ്പെടുത്തണം?[൩൦] സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ എന്നെ വിമര്‍ശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം.[൩൧] നിങ്ങള്‍ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക.

എഫെസ്യർ ൫:൧൦
കര്‍ത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക.

ആവർത്തനപുസ്തകം ൧൪:൧
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ മക്കളാണ് നിങ്ങള്‍. മരിച്ചവരെപ്രതി വിലപിക്കുമ്പോള്‍ സ്വയം മുറിവേല്പിക്കുകയോ, തലയുടെ മുന്‍ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.

൧ കൊരിന്ത്യർ ൩:൧൬-൧൭
[൧൬] നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാകുന്നു എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?[൧൭] അതുകൊണ്ട് ആരെങ്കിലും ദൈവത്തിന്‍റെ ആലയം നശിപ്പിച്ചാല്‍ ദൈവം അവനെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ അവിടുത്തെ മന്ദിരമാണല്ലോ.

൧ കൊരിന്ത്യർ ൯:൨൭
ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാന്‍ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാന്‍, എന്‍റെ ശരീരത്തെ മര്‍ദിച്ച് പരിപൂര്‍ണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.

റോമർ ൧൨:൧
അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാന്‍ ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേര്‍തിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക; ഇതാണ് നിങ്ങള്‍ അര്‍പ്പിക്കേണ്ട അര്‍ഥവത്തായ സത്യാരാധന.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India