A A A A A

അധിക: [സ്വയം പ്രതിരോധ]


ലൂക്കോ ൧൧:൨൧
“ബലിഷ്ഠനായ ഒരുവന്‍ ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോള്‍ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും.

പ്രവൃത്തികൾ ൧൨:൪
***

ലൂക്കോ ൨൨:൫൨
തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവല്‍പ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങള്‍ വാളും വടിയുമായി എന്‍റെ അടുക്കല്‍ വന്നിരിക്കുകയാണോ?

ലൂക്കോ ൧൦:൨൯-൩൭
[൨൯] എന്നാല്‍ തന്‍റെ പ്രശ്നത്തെ ന്യായീകരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് അയാള്‍ യേശുവിനോട്: “ആരാണ് എന്‍റെ അയല്‍ക്കാരന്‍?” എന്നു ചോദിച്ചു.[൩൦] യേശു ഇപ്രകാരം പ്രതിവചിച്ചു: “ഒരു മനുഷ്യന്‍ യെരൂശലേമില്‍നിന്നു യെരിഹോവിലേക്കു പോകുകയായിരുന്നു. അയാള്‍ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവര്‍ അയാളുടെ വസ്ത്രം ഉരിഞ്ഞു മര്‍ദിച്ച് അര്‍ധപ്രാണനാക്കിയശേഷം കടന്നുകളഞ്ഞു.[൩൧] ഒരു പുരോഹിതന്‍ യാദൃച്ഛികമായി അതുവഴി വന്നു. അയാള്‍ ആ മനുഷ്യനെ കണ്ടപ്പോള്‍ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി.[൩൨] അതുപോലെതന്നെ ഒരു ലേവ്യനും അതുവഴി വന്നു. അയാളും ആ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടി കടന്നുപോകുകയാണുണ്ടായത്.[൩൩] എന്നാല്‍ ഒരു ശമര്യന്‍ തന്‍റെ യാത്രാമധ്യേ അവിടെയെത്തി; ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ്[൩൪] അയാള്‍ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകര്‍ന്ന് അയാളുടെ മുറിവുകള്‍ വച്ചുകെട്ടിയശേഷം അയാളെ തന്‍റെ വാഹന മൃഗത്തിന്‍റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂര്‍വം പരിചരിച്ചു.[൩൫] പിറ്റേദിവസം ആ ശമര്യന്‍ രണ്ടു ദിനാര്‍ എടുത്ത് ആ സത്രമുടമസ്ഥനെ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനെ വേണ്ടതുപോലെ ശുശ്രൂഷിച്ചുകൊള്ളണം. അധികം എന്തുതന്നെ ചെലവായാലും ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.”[൩൬] യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത് എന്നു താങ്കള്‍ക്കു തോന്നുന്നു?”[൩൭] “അയാളോടു കരുണ കാണിച്ചവന്‍തന്നെ” എന്നു നിയമപണ്ഡിതന്‍ പറഞ്ഞു. യേശു ആ നിയമജ്ഞനോടു പറഞ്ഞു: “താങ്കളും പോയി അതുപോലെ ചെയ്യുക.”

൧ ശമുവേൽ ൧൭:൪൧-൫൪
[൪൧] ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരന്‍ ഫെലിസ്ത്യന്‍റെ മുമ്പില്‍ നടന്നു.[൪൨] ദാവീദിനെ കണ്ടപ്പോള്‍ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവന്‍ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു.[൪൩] ഫെലിസ്ത്യന്‍ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്‍റെ നേരെ വരാന്‍ ഞാന്‍ ഒരു നായാണോ?” തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി അയാള്‍ ദാവീദിനെ ശപിച്ചു.[൪൪] ഫെലിസ്ത്യന്‍ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാന്‍ നിന്‍റെ മാംസം ആകാശത്തിലെ പറവകള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കും.”[൪൫] ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്‍റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേല്‍സേനകളുടെ ദൈവത്തിന്‍റെ നാമത്തില്‍, നീ നിന്ദിച്ച സര്‍വശക്തനായ സര്‍വേശ്വരന്‍റെ നാമത്തില്‍ തന്നെ വരുന്നു.[൪൬] ഇന്നു സര്‍വേശ്വരന്‍ നിന്നെ എന്‍റെ കൈയില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്‍റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും.[൪൭] സര്‍വേശ്വരന്‍ വാളും കുന്തവും കൊണ്ടല്ല തന്‍റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സര്‍വേശ്വരന്‍റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയില്‍ ഏല്പിക്കും.”[൪൮] ദാവീദിനെ നേരിടാന്‍ ഫെലിസ്ത്യന്‍ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു.[൪൯] ദാവീദ് സഞ്ചിയില്‍നിന്ന് കല്ലെടുത്തു കവിണയില്‍ വച്ചു ചുഴറ്റി ഫെലിസ്ത്യന്‍റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയില്‍തന്നെ തുളച്ചുകയറി; അയാള്‍ മുഖം കുത്തിവീണു.[൫൦] അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്‍റെ കൈയില്‍ വാളില്ലായിരുന്നു.[൫൧] അവന്‍ ഓടിച്ചെന്ന് ഫെലിസ്ത്യന്‍റെ പുറത്തുകയറി അയാളുടെ വാള്‍ ഉറയില്‍നിന്ന് ഊരിയെടുത്ത് തലവെട്ടിമാറ്റി അയാളെ കൊന്നു. തങ്ങളുടെ മല്ലന്‍ കൊല്ലപ്പെട്ടതു കണ്ടു ഫെലിസ്ത്യര്‍ ഓടിപ്പോയി.[൫൨] ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോന്‍ കവാടങ്ങള്‍ വരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ശയരയീംമുതല്‍ ഗത്തും എക്രോനുംവരെ വഴിയില്‍ ഫെലിസ്ത്യര്‍ മുറിവേറ്റു വീണു.[൫൩] ഇസ്രായേല്‍ജനം ഫെലിസ്ത്യരെ ഓടിച്ചതിനുശേഷം മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയടിച്ചു.[൫൪] ദാവീദ് ഫെലിസ്ത്യന്‍റെ തല യെരൂശലേമില്‍ കൊണ്ടുവന്നു; അയാളുടെ ആയുധങ്ങള്‍ തന്‍റെ കൂടാരത്തില്‍ ദാവീദ് സൂക്ഷിച്ചു.

ലൂക്കോ ൨൨:൩൬
“എന്നാല്‍ ഇപ്പോള്‍ പണസഞ്ചിയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാള്‍ ഇല്ലാത്തവന്‍ തന്‍റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ.

പുറപ്പാട് ൨൨:൨-൩
[൨] [2-4] അയാള്‍ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കില്‍ സ്വയം വിറ്റ് മോഷ്‍ടിച്ച വസ്തുവിനു പകരം നല്‌കണം. മോഷ്‍ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയില്‍ മോഷ്ടാവ് അടിയേറ്റു മരിച്ചാല്‍ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാല്‍ പകല്‍നേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനായിരിക്കും.[൩] ***

പുറപ്പാട് ൨൦:൧൩
“കൊല ചെയ്യരുത്.”

മത്തായി ൫:൩൯
ദുഷ്ടമനുഷ്യനോട് എതിര്‍ക്കരുത്; ആരെങ്കിലും നിന്‍റെ വലത്തെ ചെകിട്ടത്തടിച്ചാല്‍ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക.

പുറപ്പാട് ൨൨:൨
[2-4] അയാള്‍ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കില്‍ സ്വയം വിറ്റ് മോഷ്‍ടിച്ച വസ്തുവിനു പകരം നല്‌കണം. മോഷ്‍ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാല്‍ അയാള്‍ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയില്‍ മോഷ്ടാവ് അടിയേറ്റു മരിച്ചാല്‍ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാല്‍ പകല്‍നേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനായിരിക്കും.

സങ്കീർത്തനങ്ങൾ ൮൨:൪
ദുര്‍ബലനെയും എളിയവനെയും രക്ഷിക്കുവിന്‍. ദുഷ്ടരില്‍നിന്ന് അവരെ വിടുവിക്കുവിന്‍.

റോമർ ൧൨:൧൯
സ്നേഹിതരേ, നിങ്ങള്‍ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാന്‍ പകരം വീട്ടും’ എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു.

മത്തായി ൫:൩൮-൩൯
[൩൮] “കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:[൩൯] ദുഷ്ടമനുഷ്യനോട് എതിര്‍ക്കരുത്; ആരെങ്കിലും നിന്‍റെ വലത്തെ ചെകിട്ടത്തടിച്ചാല്‍ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക.

റോമർ ൧൩:൪
അപ്പോള്‍ അധികാരി നിന്നെ പ്രശംസിക്കും. നിന്‍റെ നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവദാസനാണയാള്‍. എന്നാല്‍ നീ തിന്മ ചെയ്താല്‍ അധികാരിയെ ഭയപ്പെടണം. എന്തെന്നാല്‍ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാര്‍ഥമായിട്ടുള്ളതാണ്. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാള്‍.

ലൂക്കോ ൨൨:൩൬-൩൮
[൩൬] “എന്നാല്‍ ഇപ്പോള്‍ പണസഞ്ചിയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാള്‍ ഇല്ലാത്തവന്‍ തന്‍റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ.[൩൭] ‘അവന്‍ അധര്‍മികളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു.”[൩൮] “കര്‍ത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവര്‍ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു.

സങ്കീർത്തനങ്ങൾ ൧൪൪:൧
ദാവീദിന്‍റെ സങ്കീര്‍ത്തനം [1] എന്‍റെ അഭയശിലയായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവിടുന്ന് എന്നെ യുദ്ധമുറകള്‍ പരിശീലിപ്പിക്കുന്നു. പട പൊരുതാന്‍ എന്നെ അഭ്യസിപ്പിക്കുന്നു.

൧ തിമൊഥെയൊസ് ൫:൮
ഒരുവന്‍ ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്‍റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍, അയാള്‍ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാള്‍ അധമനും ആകുന്നു.

റോമർ ൧൨:൧൮
എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുക.

സുഭാഷിതങ്ങൾ ൨൪:൧൧
കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക; കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയില്‍നിന്നു മോചിപ്പിക്കുക;

മത്തായി ൨൬:൫൧
യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്‍റെ കാത് അറ്റുപോയി.

ജോൺ ൧൮:൧൦
ശിമോന്‍ പത്രോസ് തന്‍റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്‌ക്കോസ് എന്നായിരുന്നു ആ ഭൃത്യന്‍റെ പേര്.

മത്തായി ൫:൯
സമാധാനമുണ്ടാക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവം അവരെ തന്‍റെ പുത്രന്മാരെന്നു വിളിക്കും!

മത്തായി ൨൬:൫൨-൫൪
[൫൨] അപ്പോള്‍ യേശു ആ ശിഷ്യനോട്, “വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ നശിക്കും.[൫൩] എന്‍റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ?[൫൪] പക്ഷേ അങ്ങനെ ആയാല്‍ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?”

മത്തായി ൨൪:൪൩
രാത്രിയില്‍ കള്ളന്‍ വരുന്ന സമയം അറിഞ്ഞിരുന്നെങ്കില്‍ വീടിന്‍റെ ഉടമസ്ഥന്‍ ഉണര്‍ന്നിരിക്കുകയും ഭവനഭേദനം നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.

ഉൽപത്തി ൯:൫-൬
[൫] മനുഷ്യജീവന്‍ അപഹരിക്കുന്നവനു ഞാന്‍ മരണശിക്ഷ വിധിക്കുന്നു; മനുഷ്യനെ കൊല്ലുന്ന മൃഗവും മരിക്കണം.[൬] മനുഷ്യന്‍ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്‍റെ ഛായയിലാണ്; അതുകൊണ്ട് മനുഷ്യരക്തം ചൊരിയുന്നവന്‍റെ രക്തവും മനുഷ്യനാല്‍തന്നെ ചൊരിയപ്പെടണം.

നെഹമിയ ൪:൧൪
ഞാന്‍ ചുറ്റും നോക്കി; പ്രഭുക്കന്മാരോടും പ്രമാണികളോടും മറ്റു ജനങ്ങളോടുമായി പറഞ്ഞു: “നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ; ഉന്നതനും ഉഗ്രപ്രഭാവവാനുമായ സര്‍വേശ്വരനെ ഓര്‍ത്തുകൊണ്ടു നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കുംവേണ്ടി പോരാടുക.”

ജോൺ ൧൮:൧൦-൧൧
[൧൦] ശിമോന്‍ പത്രോസ് തന്‍റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്‌ക്കോസ് എന്നായിരുന്നു ആ ഭൃത്യന്‍റെ പേര്.[൧൧] യേശു പത്രോസിനോട്: “വാള്‍ ഉറയില്‍ ഇടുക; പിതാവ് എനിക്കു നല്‌കിയിരിക്കുന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു.

സുഭാഷിതങ്ങൾ ൨൫:൨൧-൨൨
[൨൧] നിന്‍റെ ശത്രുവിനു വിശക്കുന്നെങ്കില്‍ അപ്പം കൊടുക്കുക, ദാഹിക്കുന്നെങ്കില്‍ കുടിക്കാന്‍ കൊടുക്കുക.[൨൨] അങ്ങനെ ചെയ്താല്‍ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു. സര്‍വേശ്വരന്‍ നിനക്കു പ്രതിഫലം നല്‌കും.

റോമർ ൧൨:൧൭
ആരെങ്കിലും നിങ്ങളോടു ദ്രോഹം ചെയ്താല്‍ പകരം ദ്രോഹിക്കരുത്. എല്ലാവരും ശ്രേഷ്ഠമായി കരുതുന്നത് ചെയ്യുവാന്‍ ശ്രമിക്കുക.

മത്തായി ൨൬:൫൧-൫൪
[൫൧] യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്‍റെ കാത് അറ്റുപോയി.[൫൨] അപ്പോള്‍ യേശു ആ ശിഷ്യനോട്, “വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ നശിക്കും.[൫൩] എന്‍റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ?[൫൪] പക്ഷേ അങ്ങനെ ആയാല്‍ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?”

മത്തായി ൫:൩൮-൪൪
[൩൮] “കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:[൩൯] ദുഷ്ടമനുഷ്യനോട് എതിര്‍ക്കരുത്; ആരെങ്കിലും നിന്‍റെ വലത്തെ ചെകിട്ടത്തടിച്ചാല്‍ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക.[൪൦] “ഒരുവന്‍ വ്യവഹാരപ്പെട്ടു നിന്‍റെ ഉടുപ്പു കരസ്ഥമാക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക.[൪൧] അധികാരമുള്ളവന്‍ ഒരു കിലോമീറ്റര്‍ദൂരം ചെല്ലുവാന്‍ നിന്നെ നിര്‍ബന്ധിച്ചാല്‍ അയാളുടെകൂടെ രണ്ടു കിലോമീറ്റര്‍ ദൂരം പോകുക.[൪൨] നിന്നോടു സഹായം അഭ്യര്‍ഥിക്കുന്നവനു സഹായം നല്‌കുക; വായ്പവാങ്ങാന്‍ വരുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറുകയുമരുത്.[൪൩] “അയല്‍ക്കാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ വെറുക്കുക എന്നും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.[൪൪] എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക.

എസേക്കിയൽ ൩൩:൧൧
“സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്‍റെ മരണത്തിലല്ല അയാള്‍ തന്‍റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് എന്‍റെ സന്തോഷം. പിന്തിരിയുവിന്‍ നിങ്ങളുടെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവിന്‍ ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം?”

റോമർ ൧൨:൧൮-൨൧
[൧൮] എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുക.[൧൯] സ്നേഹിതരേ, നിങ്ങള്‍ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാന്‍ പകരം വീട്ടും’ എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു.[൨൦] ‘നിന്‍റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ ആഹാരം നല്‌കുക; അവനു ദാഹിക്കുന്നുവെങ്കില്‍ കുടിക്കുവാന്‍ കൊടുക്കുക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലയില്‍ തീക്കനല്‍ കൂട്ടും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. ദുഷ്ടത നിന്നെ തോല്പിക്കരുത്; നന്മകൊണ്ടു തിന്മയെ കീഴടക്കുക.[൨൧] എല്ലാവരും രാഷ്ട്രത്തിന്‍റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്.

൧ ശമുവേൽ ൧൭:൩൧-൩൭
[൩൧] ദാവീദിന്‍റെ വാക്കുകള്‍ കേട്ട ചിലര്‍ അതു ശൗലിനെ അറിയിച്ചു; രാജാവ് ദാവീദിനെ വിളിപ്പിച്ചു.[൩൨] ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസന്‍ അവനോടു യുദ്ധം ചെയ്യാം.”[൩൩] ശൗല്‍ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാന്‍ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതല്‍തന്നെ ഒരു യോദ്ധാവാണ്.”[൩൪] ദാവീദു മറുപടി നല്‌കി: “അങ്ങയുടെ ഈ ദാസന്‍ പിതാവിന്‍റെ ആടുകളെ മേയ്‍ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയാല്‍[൩൫] ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അതു എന്‍റെ നേരെ വന്നാല്‍ ഞാന്‍ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു.[൩൬] അങ്ങനെ ഈ ദാസന്‍ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും.[൩൭] സിംഹത്തില്‍നിന്നും കരടിയില്‍നിന്നും രക്ഷിച്ച സര്‍വേശ്വരന്‍ ഈ ഫെലിസ്ത്യനില്‍നിന്നും എന്നെ രക്ഷിക്കും.” ശൗല്‍ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കട്ടെ.”

ലൂക്കോ ൨൨:൫൦
അവരിലൊരാള്‍ മഹാപുരോഹിതന്‍റെ ഭൃത്യനെ വെട്ടി അവന്‍റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു.

പുറപ്പാട് ൨൧:൨൨-൨൫
[൨൨] “പുരുഷന്മാര്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്ക് പരുക്കേല്‌ക്കുകയും ഗര്‍ഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്‌ക്കാതിരിക്കുകയും ചെയ്താല്‍ പരുക്കേല്പിച്ചയാള്‍ അവളുടെ ഭര്‍ത്താവിന്‍റെ ആവശ്യപ്രകാരം മധ്യസ്ഥന്മാര്‍ നിശ്ചയിക്കുന്ന തുക പിഴയായി നല്‌കണം.[൨൩] എന്നാല്‍ അവള്‍ക്ക് ഉപദ്രവം ഏറ്റാല്‍ ജീവനു പകരം ജീവന്‍,[൨൪] കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല്‍,[൨൫] പൊള്ളലിനു പകരം പൊള്ളല്‍, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തില്‍ ശിക്ഷ നല്‌കണം.

എസേക്കിയൽ ൩൩:൬
കാവല്‌ക്കാരന്‍ വാള്‍ വരുന്നതു കാണുകയും കാഹളം മുഴക്കാതിരിക്കുകയും ചെയ്താല്‍ ജനത്തിനു മുന്നറിയിപ്പു ലഭിക്കുന്നില്ല. വാള്‍ വന്നു ജനത്തില്‍ ആരെയെങ്കിലും വധിച്ചാല്‍ അവന്‍ തന്‍റെ അപരാധം മൂലമാണു സംഹരിക്കപ്പെടുന്നതെങ്കിലും അയാളുടെ ജീവനു കാവല്‌ക്കാരനോട് ഞാന്‍ പകരം ചോദിക്കും.

പുറപ്പാട് ൨൨:൩
***

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India