A A A A A

അധിക: [സങ്കടം]


മത്തായി ൫:൪
വിലപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവരെ ദൈവം ആശ്വസിപ്പിക്കും!

ആവർത്തനപുസ്തകം ൩൧:൮
അവിടുന്നാണ് നിന്‍റെ മുമ്പില്‍ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.”

മത്തായി ൧൧:൨൮
“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്‍റെ അടുക്കല്‍ വരിക; ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കും.

ഇസയ ൪൧:൧൦
ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്‍റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.

൧ പത്രോസ് ൫:൭
സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ.

൧ കൊരിന്ത്യർ ൧൦:൧൩
സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ.

സങ്കീർത്തനങ്ങൾ ൩൦:൫
അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം; അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്; രാത്രി മുഴുവന്‍ കരയേണ്ടിവന്നേക്കാം; എന്നാല്‍ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു.

സങ്കീർത്തനങ്ങൾ ൩൪:൧൮
ഹൃദയം തകര്‍ന്നവര്‍ക്ക് അവിടുന്നു സമീപസ്ഥന്‍; മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു.

സുഭാഷിതങ്ങൾ ൧൨:൨൫
ഉത്കണ്ഠയാല്‍ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു.

൧ പത്രോസ് ൫:൬-൭
[൬] അതുകൊണ്ട് ദൈവത്തിന്‍റെ ബലവത്തായ കരങ്ങള്‍ക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാല്‍ അവിടുന്ന് യഥാവസരം നിങ്ങളെ ഉയര്‍ത്തും.[൭] സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ.

സങ്കീർത്തനങ്ങൾ ൨൩:൪
കൂരിരുള്‍നിറഞ്ഞ താഴ്വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാന്‍ ഭയപ്പെടുകയില്ല; അവിടുന്ന് എന്‍റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.

റോമർ ൧൨:൨
ഈ ലോകത്തിന്‍റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോള്‍ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂര്‍ണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്കു കഴിയും.

സങ്കീർത്തനങ്ങൾ ൩൮:൯
സര്‍വേശ്വരാ, എന്‍റെ ആഗ്രഹങ്ങള്‍ അവിടുന്നറിയുന്നു. എന്‍റെ നെടുവീര്‍പ്പ് അവിടുന്നു കേള്‍ക്കുന്നു.

സഭാപ്രസംഗകൻ ൧:൧൮
ജ്ഞാനമേറുമ്പോള്‍ വ്യസനവും ഏറുന്നു. അറിവു വര്‍ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ധിപ്പിക്കുന്നു.

വെളിപ്പെടുന്ന ൨൧:൩-൪
[൩] അപ്പോള്‍ സിംഹാസനത്തില്‍നിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: “ഇതാ, ദൈവത്തിന്‍റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവര്‍ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും.[൪] അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.”

സഭാപ്രസംഗകൻ ൧൧:൧൦
മനസ്സ് വ്യാകുലപ്പെടരുത്; നിന്‍റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്‍റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു.

റോമർ ൧൨:൧൫
സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം.

ജോയേൽ ൨:൧൨
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂര്‍ണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിയുവിന്‍.

വെളിപ്പെടുന്ന ൭:൧൬-൧൭
[൧൬] അവര്‍ക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; കഠിനമായ വെയിലോ ചൂടോ അവരെ ബാധിക്കുകയില്ല.[൧൭] എന്തുകൊണ്ടെന്നാല്‍ സിംഹാസനത്തിന്‍റെ മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനായിരിക്കും; ജീവജലത്തിന്‍റെ ഉറവുകളിലേക്ക് അവിടുന്ന് ഇവരെ നയിക്കും; ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണുനീരെല്ലാം തുടച്ചുകളയുകയും ചെയ്യും.”

ഇയ്യോബ് ൧:൨൦-൨൧
[൨൦] അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല മുണ്ഡനം ചെയ്തു നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു:[൨൧] “ഞാന്‍ നഗ്നനായി അമ്മയുടെ ഉദരത്തില്‍നിന്നു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. സര്‍വേശ്വരന്‍ തന്നു; സര്‍വേശ്വരന്‍ എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.”

എഫെസ്യർ ൪:൩൦
ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; നിങ്ങളുടെ വീണ്ടെടുപ്പിന്‍റെ ദിവസത്തിലേക്കു ദൈവത്തിന്‍റെ വകയായി നിങ്ങളെ മുദ്രയിട്ടിരിക്കുന്നത് ആ പരിശുദ്ധാത്മാവിനാലാണല്ലോ;

പുറപ്പാട് ൨൦:൧൭
“നിന്‍റെ അയല്‍ക്കാരന്‍റെ ഭവനത്തെയോ, അവന്‍റെ ഭാര്യയെയോ, ദാസീദാസന്മാരെയോ, അവന്‍റെ കാളയെയോ കഴുതയെയോ അവന്‍റെ യാതൊന്നിനെയും മോഹിക്കരുത്.”

൨ കൊരിന്ത്യർ ൭:൧൦
എന്തുകൊണ്ടെന്നാല്‍ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? എന്നാല്‍ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു.

ഇസയ ൫൩:൩
അവന്‍ മനുഷ്യരാല്‍ നിന്ദിതനായി പുറന്തള്ളപ്പെട്ടു. അവന്‍ ദുഃഖിതനും നിരന്തരം കഷ്ടത അനുഭവിക്കുന്നവനും ആയിരുന്നു. കാണുന്നവര്‍ മുഖം തിരിക്കത്തക്കവിധം അവന്‍ നിന്ദിതനായിരുന്നു. നാം അവനെ ആദരിച്ചുമില്ല.

മത്തായി ൨൭:൪൬
***

൧ പത്രോസ് ൧:൬-൭
[൬] അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാല്‍ നിങ്ങള്‍ ഇപ്പോള്‍ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കില്‍ത്തന്നെയും അതില്‍ നിങ്ങള്‍ ആനന്ദംകൊള്ളുക.[൭] നശ്വരമായ സ്വര്‍ണം അഗ്നിയില്‍ ശോധന ചെയ്യപ്പെടുന്നു. നിങ്ങളുടെ ഈ അഗ്നിപരീക്ഷണം സ്വര്‍ണത്തെക്കാള്‍ വിലയേറിയ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശുദ്ധി തെളിയിക്കുകയും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും നിദാനമാവുകയും ചെയ്യും.

ഫിലിപ്പിയർ ൪:൭
അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

റോമർ ൮:൧൮
നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താല്‍ ഇപ്പോഴുള്ള കഷ്ടതകള്‍ ഏറ്റവും നിസ്സാരമെന്നു ഞാന്‍ കരുതുന്നു.

ഹെബ്രായർ ൧൦:൨൪-൨൫
[൨൪] സ്നേഹിക്കുന്നതിനും സല്‍പ്രവൃത്തികള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതില്‍ ജാഗരൂകരായിരിക്കുക.[൨൫] ചിലര്‍ ചെയ്യുന്നതുപോലെ സഭായോഗങ്ങളില്‍നിന്നു മാറിനില്‌ക്കരുത്; കര്‍ത്താവിന്‍റെ ദിവസം സമീപിച്ചിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം.

൨ കൊരിന്ത്യർ ൧:൩-൪
[൩] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്ന് കൃപാലുവായ പിതാവും സര്‍വസമാശ്വാസത്തിന്‍റെയും ഉറവിടവുമാകുന്നു.[൪] ദൈവത്തില്‍നിന്ന് നാം ആശ്വാസംപ്രാപിച്ച്, എല്ലാവിധത്തിലും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാപ്തരാകേണ്ടതിന് നമ്മുടെ സകല വിഷമതകളിലും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു.

മത്തായി ൨൨:൩൬-൪൦
[൩൬] അയാള്‍ ചോദിച്ചു: “ഗുരോ, ധര്‍മശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?”[൩൭] യേശു പ്രതിവചിച്ചു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണമനസ്സോടും കൂടി സ്നേഹിക്കുക;[൩൮] ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന.[൩൯] രണ്ടാമത്തേതും ഇതിനു സമമാണ്: നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.[൪൦] സമസ്ത ധര്‍മശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.”

ജോൺ 10:10
മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാന്‍ വന്നത് അവയ്‍ക്കു ജീവന്‍ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു.

വെളിപ്പെടുന്ന 21:4
അവരുടെ കണ്ണില്‍നിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാല്‍ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.”

ഹെബ്രായർ ൧൩:൫
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്‍റെ പിടിയില്‍ അമര്‍ന്നുപോകരുത്; നിങ്ങള്‍ക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാല്‍ “ഞാന്‍ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു.

ഫിലിപ്പിയർ ൪:൬-൭
[൬] ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാര്‍ഥനയിലൂടെയും വിനീതമായ അഭ്യര്‍ഥനയിലൂടെയും ദൈവത്തെ അറിയിക്കുക.[൭] അപ്പോള്‍ മനുഷ്യന്‍റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്‍റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.

Malayalam Bible BSI 2016
Copyright © 2016 by The Bible Society of India