൧ കൊരിന്ത്യർ 9:27 |
ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാന്‍ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാന്‍, എന്റെ ശരീരത്തെ മര്‍ദിച്ച് പരിപൂര്‍ണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു. |
|
൧ കൊരിന്ത്യർ ൧൫:൪൪ |
ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിര്ത്തെഴുന്നേല്ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്. |
|
൨ തിമൊഥെയൊസ് ൩:൧൬ |
അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തുന്നതിനും ധാര്‍മിക പരിശീലനത്തിനും ഉപകരിക്കുന്നു. |
|
ആവർത്തനപുസ്തകം ൧൪:൧ |
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ മക്കളാണ് നിങ്ങള്‍. മരിച്ചവരെപ്രതി വിലപിക്കുമ്പോള്‍ സ്വയം മുറിവേല്പിക്കുകയോ, തലയുടെ മുന്‍ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്. |
|
ആവർത്തനപുസ്തകം ൧൫:൧൭ |
അയാളെ വീടിന്റെ വാതില്ക്കല് കൊണ്ടുവന്ന് അയാളുടെ കാത് വാതിലിനോടു ചേര്‍ത്തുവച്ച് സൂചികൊണ്ട് തുളയ്ക്കണം; പിന്നീട് അയാള്‍ എന്നും നിനക്കു ദാസനായിരിക്കും; ദാസിയുടെ കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. |
|
പുറപ്പാട് ൨൧:൬ |
യജമാനന് അവനെ ദൈവസന്നിധിയില്‍ വാതിലിന്റെയോ കട്ടിളപ്പടിയുടെയോ അടുത്തു നിര്‍ത്തി സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം; അവന് യജമാനന് ആയുഷ്കാലം അടിമയായിരിക്കും.” |
|
ലേവ്യർ ൧൯:൨൮ |
മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു. |
|
മത്തായി ൫:൧൮ |
ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂര്‍ത്തിയാകുവോളം ധര്‍മശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. |
|
൧ പത്രോസ് ൩:൩-൪ |
[൩] പിന്നിയ മുടി, സ്വര്‍ണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാര്‍ഥഭൂഷണം.[൪] സൗമ്യവും പ്രശാന്തവുമായ മനസ്സ് എന്ന അനശ്വരരത്നം ധരിക്കുന്ന അന്തരാത്മാവ് ആയിരിക്കട്ടെ നിങ്ങളുടെ അലങ്കാരം. ദൈവത്തിന്റെ ദൃഷ്ടിയില് വിലയുള്ളതായി കരുതപ്പെടുന്നത് അതാണ്. |
|
൧ കൊരിന്ത്യർ ൩:൧൬-൧൭ |
[൧൬] നിങ്ങള്‍ ദൈവത്തിന്റെ ആലയമാകുന്നു എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?[൧൭] അതുകൊണ്ട് ആരെങ്കിലും ദൈവത്തിന്റെ ആലയം നശിപ്പിച്ചാല്‍ ദൈവം അവനെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ മന്ദിരം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ അവിടുത്തെ മന്ദിരമാണല്ലോ. |
|
൧ കൊരിന്ത്യർ ൬:൧൯-൨൦ |
[൧൯] ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്.[൨൦] ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക. |
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |