Instagram
English
A A A A A

ദൈവം: [അനുഗ്രഹം]


ലൂക്കോ 6:38
കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന്‌ അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.

മത്തായി 5:4
വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.

ഫിലിപ്പിയർ 4:19
എന്‍െറ ദൈവം തന്‍െറ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.

സങ്കീർത്തനങ്ങൾ 67:7
അവിടുന്നു നമ്മെഅനുഗ്രഹിച്ചു. ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!

സംഖ്യാപുസ്തകം ൬:൨൪-൨൫
[൨൪] കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.[൨൫] അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.

ഫിലിപ്പിയർ 4:6-7
[6] ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.[7] അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

ജെയിംസ് 1:17
ഉത്തമവും പൂര്‍ണ വുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്‌, മാറ്റമോ മാറ്റത്തിന്‍െറ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.

ജെറേമിയ 17:7-8
[7] കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്‍െറ പ്രത്യാശ അവിടുന്നുതന്നെ.[8] അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്‌. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്‍െറ ഇലകള്‍ എന്നും പച്ചയാണ്‌; വരള്‍ച്ചയുടെ കാലത്തും അതിന്‌ ഉത്‌കണ്‌ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.

ഇസയ 41:10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.

ജോൺ ൧:൧൬
അവന്‍െറ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.

ഉൽപത്തി ൨൨:൧൬-൧൭
[൧൬] കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നീ നിന്‍െറ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്‌കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:[൧൭] ഞാന്‍ നിന്നെ സമൃദ്‌ധമായി അനുഗ്രഹിക്കും. നിന്‍െറ സന്തതികളെ ആ കാശത്തിലെ നക്‌ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്‍െറ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.

ഉൽപത്തി ൨൭:൨൮-൨൯
[൨൮] ആകാശത്തിന്‍െറ മഞ്ഞും ഭൂമിയുടെ ഫലപുഷ്‌ഠിയും ദൈവം നിനക്കു നല്‍കട്ടെ![൨൯] ധാന്യവും വീഞ്ഞും സമൃദ്‌ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്‍െറ മുമ്പില്‍ തലകുനിക്കട്ടെ! നിന്‍െറ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്‍െറ അമ്മയുടെ പുത്രന്‍മാര്‍ നിന്‍െറ മുന്‍പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്‌തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ!

സങ്കീർത്തനങ്ങൾ ൧:൧-൩
[൧] ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെപീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍.[൨] അവന്‍െറ ആനന്‌ദം കര്‍ത്താവിന്‍െറ നിയമത്തിലാണ്‌; രാവും പകലും അവന്‍ അതിനെക്കുറിച്ചുധ്യാനിക്കുന്നു.[൩] നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ്‌ അവന്‍; അവന്‍െറ പ്രവൃത്തികള്‍ സഫലമാകുന്നു.

സങ്കീർത്തനങ്ങൾ ൨൩:൧-൪
[൧] കര്‍ത്താവാണ്‌ എന്‍െറ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.[൨] പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന്‌ എനിക്കു വിശ്രമമരുളുന്നു;പ്രശാന്തമായ ജലാശയത്തിലേക്ക്‌അവിടുന്ന്‌ എന്നെ നയിക്കുന്നു.[൩] അവിടുന്ന്‌ എനിക്ക്‌ ഉന്‍മേഷം നല്‍കുന്നു; തന്‍െറ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.[൪] മരണത്തിന്‍െറ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു.

൨ ശമുവേൽ ൨൨:൩-൪
[൩] ദുര്‍ഗവും എന്‍െറ വിമോചകനും എന്‍െറ ദൈവവും എനിക്ക്‌ അഭയം തരുന്ന പാറയും പരിചയും രക്‌ഷാശൃംഗവും അഭയകേന്‌ദ്രവും; എന്‍െറ രക്‌ഷകനും അവിടുന്നാണ്‌. അങ്ങ്‌ എന്നെ അക്രമത്തില്‍നിന്നു രക്‌ഷിക്കുന്നു.[൪] സ്‌തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; അവിടുന്നെന്നെ ശത്രുക്കളില്‍നിന്നു രക്‌ഷിക്കും.

൧ യോഹ ൫:൧൮
ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടന്‍ അവനെ തൊടുകയുമില്ല.

സങ്കീർത്തനങ്ങൾ ൧൩൮:൭
കഷ്‌ടതകളിലൂടെ കടന്നുപോകുന്നെങ്കിലും, എന്‍െറ ജീവനെ അവിടുന്നുപരിപാലിക്കുന്നു; എന്‍െറ ശത്രുക്കളുടെ ക്രോധത്തിനെ തിരേ അവിടുന്നു കരം നീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്‌ഷിക്കും.

൨ കൊരിന്ത്യർ ൯:൮
നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം.

ഫിലിപ്പിയർ ൪:൭
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

Malayalam Bible 2013
Malayalam Bible Version by P.O.C