A A A A A

പാപങ്ങൾ: [ഗോസിപ്പ്]


൨ കൊരിന്ത്യർ 12:20
ഒരു പക്‌ഷേ ഞാന്‍ വരുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന നിലയില്‍ നിങ്ങളെയും നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ എന്നെയും കാണാതിരിക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. കലഹവും അസൂയയും കോപവും മാത്‌സര്യവും അപവാദവും പരദൂഷണവും അഹന്തയും അസ്വസ്‌ഥതയും ആയിരിക്കുമോ കണ്ടെത്തുന്നത്‌?

എഫെസ്യർ 4:29
നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.

പുറപ്പാട് ൨൩:൧
വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്‌; കള്ള സാക്‌ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്‌.

ജെയിംസ് 1:26
താന്‍ ദൈവഭക്‌തനാണെന്ന്‌ ഒരുവന്‍ വിചാരിക്കുകയും തന്‍െറ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്‌താല്‍ അവന്‍െറ ഭക്‌തി വ്യര്‍ഥമത്ര.

ജെയിംസ് 4:11
സഹോദരരേ, നിങ്ങള്‍ പരസ്‌പരം എതിര്‍ത്തു സംസാരിക്കരുത്‌. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമം അനുസരിക്കുന്നവനല്ല; മറിച്ച്‌, അതിന്‍െറ വിധികര്‍ത്താവത്ര.

ലേവ്യർ 19:16
ഏഷണി പറഞ്ഞു നടക്കുകയോ അയല്‍ക്കാരന്‍െറ ജീവനെ അപകടത്തിലാക്കുകയോ അരുത്‌. ഞാനാണ്‌ കര്‍ത്താവ്‌.

സുഭാഷിതങ്ങൾ 10:18-19
[18] വിദ്വേഷം മറച്ചുവച്ചുസംസാരിക്കുന്നവന്‍ കള്ളം പറയുന്നു; അപവാദം പറയുന്നവന്‍മൂഢനാണ്‌.[19] വാക്കുകള്‍ ഏറുമ്പോള്‍തെറ്റുവര്‍ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന്‌വീണ്ടുവിചാരമുണ്ട്‌.

സുഭാഷിതങ്ങൾ 11:9-13
[9] അധര്‍മി വാക്കുകൊണ്ട്‌അയല്‍ക്കാരനെ നശിപ്പിക്കും; നീതിമാന്‍ വിജ്‌ഞാനം നിമിത്തംവിമോചിതനാകും.[10] നീതിമാന്‍മാരുടെ ക്‌ഷേമത്തില്‍നഗരം ആഹ്ലാദിക്കുന്നു; ദുഷ്‌ടരുടെ നാശത്തില്‍ സന്തോഷത്തിന്‍െറ ആര്‍പ്പുവിളി മുഴങ്ങുന്നു.[11] സത്യസന്‌ധരുടെമേലുള്ള അനുഗ്രഹത്താല്‍ നഗരം ഉത്‌കര്‍ഷംപ്രാപിക്കുന്നു; ദുഷ്‌ടരുടെ വാക്കുനിമിത്തം അത്‌അധഃപതിക്കുന്നു;[12] അയല്‍ക്കാരനെ പുകഴ്‌ത്തിപ്പറയുന്നവന്‍ ബുദ്‌ധിശൂന്യനാണ്‌; ആലോചനാശീലമുള്ളവന്‍നിശ്‌ശബ്‌ദത പാലിക്കുന്നു.[13] ഏഷണി പറഞ്ഞുനടക്കുന്നവന്‍രഹസ്യം പരസ്യമാക്കുന്നു; വിശ്വസ്‌തന്‍ രഹസ്യം സൂക്‌ഷിക്കുന്നു.

സുഭാഷിതങ്ങൾ 16:28
വികടബുദ്‌ധി കലഹം പരത്തുന്നു; ഏഷണിക്കാരന്‍ ഉറ്റമിത്രങ്ങളെഭിന്നിപ്പിക്കുന്നു.

സുഭാഷിതങ്ങൾ 17:9
തെറ്റു പൊറുക്കുന്നവന്‍ സ്‌നേഹം നേടുന്നു; കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവന്‍സ്‌നേഹിതനെ പിണക്കി അകറ്റുന്നു.

സുഭാഷിതങ്ങൾ 18:8-21
[8] ഏഷണിക്കാരന്‍െറ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍ പോലെയത്ര; അത്‌ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.[9] മടിയന്‍മുടിയന്‍െറ സഹോദരനാണ്‌.[10] കര്‍ത്താവിന്‍െറ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്‌; നീതിമാന്‍ അതില്‍ ഓടിക്കയറിസുരക്‌ഷിതനായിക്കഴിയുന്നു.[11] സമ്പത്താണു ധനികന്‍െറ ബലിഷ്‌ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത്‌ അവനെസംരക്‌ഷിക്കുന്നു.[12] ഗര്‍വം നാശത്തിന്‍െറ മുന്നോടിയാണ്‌; വിനയം ബഹുമതിയുടെയും.[13] ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിനുമുന്‍പ്‌ ഉത്തരം പറയുന്നത്‌ ഭോഷത്തവും മര്യാദകേടുമാണ്‌.[14] ഉന്‍മേഷമുള്ള മനസ്‌സ്‌ രോഗം സഹിക്കുന്നു; തളര്‍ന്ന മനസ്‌സിനെ ആര്‍ക്ക്‌ താങ്ങാന്‍ കഴിയും?[15] ബുദ്‌ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്‌ഞാനത്തിനു കാതോര്‍ക്കുന്നു.[16] സമ്മാനം കൊടുക്കുന്നവന്‌ വലിയവരുടെ അടുക്കല്‍ പ്രവേ ശനവും സ്‌ഥാനവും ലഭിക്കുന്നു.[17] മറ്റൊരാള്‍ ചോദ്യം ചെയ്യുന്നതുവരെ,വാദമുന്നയിക്കുന്നവന്‍ പറയുന്നതാണ്‌ന്യായമെന്നു തോന്നും.[18] നറുക്ക്‌ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു; അത്‌ പ്രബലരായ പ്രതിയോഗികളെതീരുമാനത്തിലെത്തിക്കുന്നു.[19] സഹോദരന്‍ സഹായത്തിനുള്ളവന്‍ഉറപ്പുള്ള നഗരംപോലെയാണ്‌; എന്നാല്‍ കലഹം ഇരുമ്പഴികള്‍പോലെഅവരെ പിടിച്ചകറ്റുന്നു.[20] അധരഫലം ഉപജീവനമാര്‍ഗംനേടിക്കൊടുക്കുന്നു; അധരങ്ങള്‍ സംതൃപ്‌തി വിളയിക്കുന്നു.[21] ജീവനെ നശിപ്പിക്കാനും പുലര്‍ത്താനുംനാവിന്‌ കഴിയും; അതിനെ സ്‌നേഹിക്കുന്നവന്‍ അതിന്‍െറ കനി ഭുജിക്കണം.

സുഭാഷിതങ്ങൾ 20:19
ഏഷണിക്കാരന്‍ രഹസ്യങ്ങള്‍പുറത്തുവിടുന്നു; ബുദ്‌ധിശൂന്യമായി സംസാരിക്കുന്നവനുമായി സംസര്‍ഗം അരുത്‌.

സുഭാഷിതങ്ങൾ 26:20
വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരന്‍ ഇല്ലാത്തിടത്തു കലഹം ശമിക്കുന്നു.

സങ്കീർത്തനങ്ങൾ 34:13
തിന്‍മയില്‍നിന്നു നാവിനെയും വ്യാജഭാഷണത്തില്‍നിന്ന്‌ അധരങ്ങളെയും സൂക്‌ഷിച്ചുകൊള്ളുവിന്‍.

സങ്കീർത്തനങ്ങൾ 41:7
എന്നെ വെറുക്കുന്നവര്‍ ഒന്നുചേര്‍ന്ന്‌ എന്നെക്കുറിച്ചു പിറുപിറുക്കുന്നു; അവര്‍ എന്നെ അങ്ങേയറ്റം ദ്രാഹിക്കാന്‍ വട്ടംകൂട്ടുന്നു.

സങ്കീർത്തനങ്ങൾ 141:3
കര്‍ത്താവേ, എന്‍െറ നാവിനുകടിഞ്ഞാണിടണമേ! എന്‍െറ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ!

സുഭാഷിതങ്ങൾ 18:6-7
[6] മൂഢന്‍െറ അധരങ്ങള്‍ കലഹത്തിനുവഴിതെളിക്കുന്നു; അവന്‍െറ വാക്കുകള്‍ ചാട്ടയടിയെക്‌ഷണിച്ചുവരുത്തുന്നു.[7] മൂഢന്‍െറ നാവ്‌ അവനെ നശിപ്പിക്കുന്നു; അവന്‍െറ അധരങ്ങള്‍ അവനു കെണിയാണ്‌.

൧ തിമൊഥെയൊസ് 5:13-14
[13] കൂടാതെ അവര്‍ അലസകളായി വീടുകള്‍തോറും കയറിയിറങ്ങിനടക്കുന്നു. അലസകളാവുക മാത്രമല്ല, അപവാദങ്ങള്‍ പ്രചരിപ്പിച്ചും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപ്പെട്ട്‌ അനുചിതമായ സംസാരത്തില്‍ മുഴുകിയും നടക്കുന്നു.[14] അതിനാല്‍, ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹംകഴിച്ച്‌ അമ്മമാരായി വീടുഭരിക്കണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്‌. അങ്ങനെയായാല്‍ ശത്രുവിനു നമ്മെകുറ്റപ്പെടുത്താന്‍ അവസരം ഇല്ലാതാകും.

൧ തിമൊഥെയൊസ് ൩:൯-൧൧
[൯] അവര്‍ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം.[൧൦] ആദ്യമേതന്നെ അവര്‍ പരീക്ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം അവര്‍ സഭാശുശ്രൂഷ ചെയ്യട്ടെ.[൧൧] അപ്രകാരംതന്നെ അവരുടെ സ്‌ത്രീകള്‍ ഗൗരവബുദ്ധികളും പരദുഷണം പറയാത്തവരും സംയമനമുള്ളവരും എല്ലാകാര്യങ്ങളിലും വിശ്വസ്‌തരുമായിരിക്കണം.

സുഭാഷിതങ്ങൾ ൨൬:൨൦-൨൨
[൨൦] വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരന്‍ ഇല്ലാത്തിടത്തു കലഹം ശമിക്കുന്നു.[൨൧] കരി കനലിനെയും വിറക്‌അഗ്‌നിയെയുമെന്നപോലെകലഹപ്രിയന്‍ ശണ്‌ഠ ജ്വലിപ്പിക്കുന്നു.[൨൨] ഏഷണിക്കാരന്‍െറ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയാണ്‌; അത്‌ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു.

റോമർ ൧:൨൯-൩൨
[൨൯] അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രാഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.[൩൦] അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും[൩൧] ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.[൩൨] ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ്‌ എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.

ടൈറ്റസ് ൨:൨-൫
[൨] പ്രായംചെന്ന പുരുഷന്‍മാര്‍ മിതത്വം പാലിക്കുന്നവരും ഗൗരവബുദ്‌ധികളും വിവേകികളും വിശ്വാസത്തിലും സ്‌നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാന്‍ നീ ഉപദേശിക്കുക.[൩] പ്രായം ചെന്ന സ്‌ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന്‌ അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ.[൪] ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും സ്‌നേഹിക്കാനും, വിവേകവും ചാരിത്രശുദ്‌ധിയും കുടുംബജോലികളില്‍ താത്‌പര്യവും ദയാശീലവും ഭര്‍ത്താക്കന്‍മാരോടു വിധേയത്വവും ഉള്ളവരാകാനുംയുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ.[൫] അങ്ങനെ, ദൈവവചനത്തെ അപകീര്‍ത്തിയില്‍നിന്ന്‌ ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരംതന്നെ, ആത്‌മനിയന്ത്രണം പാലിക്കാന്‍യുവാക്കന്‍മാരെ ഉദ്‌ബോധിപ്പിക്കുക.

റോമർ ൧:൨൮-൩൨
[൨൮] ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.[൨൯] അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രാഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.[൩൦] അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും[൩൧] ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.[൩൨] ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ്‌ എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.

Malayalam Bible 2013
Malayalam Bible Version by P.O.C