൧ കൊരിന്ത്യർ ൬:൧൨ |
എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല. |
|
൧ കൊരിന്ത്യർ ൧൦:൭ |
അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധ കര് ആകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്ക്കുകയും ചെയ്തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു. |
|
൧ കൊരിന്ത്യർ ൧൫:൩൨ |
മാനുഷികമായിപ്പറഞ്ഞാല്‍, എഫേസോസില്‍വച്ചു വന്യമൃഗങ്ങളോടു പോരാടിയതുകൊണ്ട് എനിക്കെന്തു പ്രയോജനം? മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള് മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്. |
|
ആവർത്തനപുസ്തകം ൨൧:൨൦ |
അവരോടു പറയണം: ഞങ്ങളുടെ ഈ മകന് ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്; അവന് ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്. |
|
എസേക്കിയൽ ൧൬:൪൯ |
നിന്‍െറ സഹോദരിയായ സോദോമിന്‍െറ തെറ്റ് ഇതായിരുന്നു: പ്രൗഢിയും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്ധനരെയും അഗതികളെയും തുണച്ചില്ല. |
|
ഉൽപത്തി ൩:൬ |
ആ വൃക്ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള് അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. |
|
ഫിലിപ്പിയർ ൩:൧൯ |
നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവര്‍ അഭിമാനംകൊ ള്ളുന്നു. |
|
സുഭാഷിതങ്ങൾ ൨൩:൨ |
ഭക്ഷണക്കൊതിയനാണെങ്കില്‍ നീനിയന്ത്രണം പാലിക്കുക. |
|
സുഭാഷിതങ്ങൾ ൨൩:൨൧ |
എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്കീറത്തുണിയുടുക്കേണ്ടിവരും. |
|
സുഭാഷിതങ്ങൾ ൨൮:൭ |
കല്പന പാലിക്കുന്ന പുത്രന്‍ജ്ഞാനിയാണ്; ദുര്വൃത്തന്മാരുമായി കൂട്ടുകൂടൂന്നവന്‍പിതാവിന് അപമാനം വരുത്തിവയ്ക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൧൧൯:൭൦ |
അവരുടെ ഹൃദയം മരവിച്ചുപോയി; എന്നാല്‍, ഞാന്‍ അങ്ങയുടെനിയമത്തില്‍ ആനന്ദിക്കുന്നു. |
|
റോമർ ൧൩:൧൪ |
പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍. |
|
ടൈറ്റസ് 1:12 |
അവരുടെ കൂട്ടത്തിലൊരാള്‍ - അവരുടെതന്നെ ഒരു പ്രവാചകന്- ഇപ്രകാരം പറയുകയുണ്ടായി: ക്രത്തേയിലെ ആളുകള്‍ എല്ലായ്പോഴും നുണയരും ദുഷ്ടമൃഗങ്ങളും അലസരും ഭോജനപ്രിയരുമാണ്. |
|
സുഭാഷിതങ്ങൾ 23:20-21 |
[20] അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്.[21] എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്കീറത്തുണിയുടുക്കേണ്ടിവരും. |
|
൧ കൊരിന്ത്യർ 6:19-20 |
[19] നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍െറ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.[20] നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍. |
|
സങ്കീർത്തനങ്ങൾ ൧൧൫:൪-൮ |
[൪] അവരുടെ വിഗ്രഹങ്ങള്‍സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം![൫] അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.[൬] അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.[൭] അവയ്ക്കു കൈയുണ്ട്, എന്നാല്‍സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരംഉയരുന്നില്ല.[൮] അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാണ്; അവയില്‍ആശ്രയിക്കുന്നവരും അതുപോലെതന്നെ. |
|
റോമർ 14:13-17 |
[13] തന്മൂലം, മേലില്‍ നമുക്കു പരസ്പരം വിധിക്കാതിരിക്കാം. സഹോദരന് ഒരിക്കലും മാര്‍ഗതടസ്സമോ ഇടര്‍ച്ചയോ സൃഷ്ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്ഞ ചെയ്യുവിന്‍.[14] സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി ഞാന്‍ അറിയുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും.[15] ഭക്ഷണം നിമിത്തം നിന്‍െറ സഹോദരന്‍െറ മനസ്സു വിഷമിക്കുന്നെങ്കില്‍ നിന്‍െറ പെരുമാറ്റം സ്നേ ഹത്തിനു ചേര്‍ന്നതല്ല. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ അവനെ നിന്‍െറ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.[16] അതിനാല്‍, നിങ്ങളുടെ നന്മ തിന്മയായി നിന്ദിക്കപ്പെടാതിരിക്കട്ടെ.[17] കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. |
|
സങ്കീർത്തനങ്ങൾ ൭൮:൨൬-൩൧ |
[൨൬] അവിടുന്ന് ആകാശത്തില്‍ കിഴക്കന്‍കാറ്റടിപ്പിച്ചു; അവിടുത്തെ ശക്തിയാല്‍ അവിടുന്നു തെക്കന്‍കാറ്റിനെ തുറന്നുവിട്ടു.[൨൭] അവിടുന്ന് അവരുടെമേല്‍ പൊടിപോലെ മാംസത്തെയും കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പക്ഷികളെയും വര്‍ഷിച്ചു.[൨൮] അവിടുന്നു അവരുടെ പാളയങ്ങളുടെനടുവിലും പാര്‍പ്പിടങ്ങള്‍ക്കു ചുററുംഅവയെ പൊഴിച്ചു.[൨൯] അവര്‍ ഭക്ഷിച്ചുസംതൃപ്തരായി;അവര്‍ കൊതിച്ചത് അവിടുന്ന്അവര്‍ക്കു നല്കി.[൩൦] എന്നാല്‍, അവരുടെ കൊതിക്കു മതിവരും മുന്‍പുതന്നെ, ഭക്ഷണംവായിലിരിക്കുമ്പോള്‍ത്തന്നെ,[൩൧] ദൈവത്തിന്‍െറ കോപം അവര്‍ക്കെതിരേ ഉയര്‍ന്നു; അവിടുന്ന് അവരില്‍ ഏറ്റവും ശക്തരായവരെ വധിച്ചു; ഇസ്രായേലിലെ യോദ്ധാക്കളെസംഹരിച്ചു. |
|
൨ തിമൊഥെയൊസ് 3:1-9 |
[1] ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും.[2] അപ്പോള്‍ സ്വാര്‍ത്ഥസ്നേഹികളും നധമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും.[3] അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും[4] വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും.[5] അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട് അതിന്റെ ചൈതന്യത്തെനിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്ക്കുക.[6] അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു.[7] ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.[8] യാന്നസ്സും യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷി ച്ചമനസ്സുള്ളവരും വിശ്വാസ നിന്ദകരുമാണ്.[9] എന്നാല്‍ അവര്‍ അധികം മുമ്പോട്ടുപോവുകയില്ല. മേല്പറഞ്ഞവരുടെ കാര്യത്തലെന്നപോലെ അവരുടെ മൗഢ്യം എല്ലാവര്ക്കും ബോധ്യമാകും. |
|
സംഖ്യാപുസ്തകം ൧൧:൧൮-൩൪ |
[൧൮] നീ ഒറ്റയ്ക്കു വഹിക്കേണ്ടാ. ജനത്തോടു പറയുക: നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീക രിക്കുക. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍മാംസം ലഭിക്കും. ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍മാംസം ആരു തരും? ഈജിപ്തില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു എന്നു കര്‍ത്താവിനോടു നിങ്ങള്‍ പരാതിപ്പെട്ടു. അതിനാല്‍, കര്‍ത്താവു നിങ്ങള്‍ക്കു മാംസം തരും, നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യും.[൧൯] ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങള്‍ അതു തിന്നുക.[൨൦] നിങ്ങളുടെ മൂക്കിലൂടെ പുറത്തു വന്ന് ഓക്കാനം വരുന്നതുവരെ ഒരു മാസത്തേക്ക് നിങ്ങള്‍ അതു ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ ഇടയില്‍ വസിക്കുന്ന കര്‍ത്താവിനെ നിങ്ങള്‍ ഉപേക്ഷിക്കുകയും ഈജിപ്തില്‍നിന്നുപോന്നത് ബുദ്ധിമോശമായിപ്പോയി എന്നു വിലപിക്കുകയും ചെയ്തു.[൨൧] മോശ കര്‍ത്താവിനോടു പറഞ്ഞു: എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കള്‍തന്നെയുണ്ട്. എന്നിട്ടും അങ്ങു പറയുന്നു, ഒരു മാസത്തേക്ക് അവര്‍ക്കു ഭക്ഷിക്കാന്‍മാംസം നല്‍കാമെന്ന്.[൨൨] ആ ടുകളെയും കാളകളെയും അവര്‍ക്കു മതിയാവോളം അറക്കുമോ? അവര്‍ക്കു തൃപ്തിയാവോളം കടലിലെ മത്സ്യത്തെ ഒരുമിച്ചുകൂട്ടുമോ?[൨൩] കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: എന്‍െറ കൈക്കു നീളം കുറഞ്ഞുപോയോ? എന്‍െറ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും.[൨൪] മോശ പുറത്തു ചെന്നു കര്‍ത്താവിന്‍െറ വാക്കുകള്‍ ജനത്തെ അറിയിച്ചു. അവരുടെ നേതാക്കളില്‍നിന്ന് എഴുപതുപേരെ ഒരുമിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിറുത്തി.[൨൫] കര്‍ത്താവ് മേഘത്തില്‍ ഇറങ്ങിവന്ന് അവനോടു സംസാരിച്ചു. അവിടുന്നു മോശയുടെമേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. പിന്നീട് അവര്‍ പ്രവചിച്ചിട്ടില്ല.[൨൬] എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്കും ചൈതന്യം ലഭിച്ചു. അവര്‍ പട്ടികയിലുള്‍പ്പെട്ടിരുന്നെങ്കിലും കൂടാരത്തിന്‍െറ സമീപത്തേക്കു പോയിരുന്നില്ല. അവര്‍ പാളയത്തിനുള്ളില്‍വച്ചുതന്നെ പ്രവചിച്ചു.[൨൭] എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരുയുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.[൨൮] ഇതു കേട്ട് നൂനിന്‍െറ മകനും മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനുമായ ജോഷ്വ പറഞ്ഞു: പ്രഭോ, അവരെ വിലക്കുക.[൨൯] മോശ ജോഷ്വയോടു പറഞ്ഞു: എന്നെപ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്‍െറ ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്നു തന്‍െറ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.[൩൦] മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു മടങ്ങി.[൩൧] പെട്ടെന്ന് കര്‍ത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ് കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു. ഒരു ദിവസത്തെയാത്രയുടെ ദൂരം വ്യാസാര്‍ധത്തില്‍ കൂടാരത്തിനുചുറ്റും രണ്ടു മുഴം ഘനത്തില്‍ മൂടിക്കിടക്കത്തക്കവിധം അതു വീണു.[൩൨] ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്ഷികളെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനുപോലും പത്തു ഹോമര്‍ കിട്ടി. അവര്‍ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു.[൩൩] എന്നാല്‍, ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കെത്തന്നെ കര്‍ത്താവിന്‍െറ കോപം ജനത്തിനെതിരേ ആളിക്കത്തി. ഒരു മഹാമാരി അയച്ച് അവിടുന്ന് അവരെ ശിക്ഷിച്ചു.[൩൪] അത്യാഗ്രഹികളെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രാത്ത് ഹത്താവ എന്നുപേരിട്ടു. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |