A A A A A

പാപങ്ങൾ: [അസൂയ]


൧ കൊരിന്ത്യർ ൧൩:൪
സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.

ഗലാത്തിയർ 5:26
നാം പരസ്‌പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

ജെയിംസ് 3:14-16
[14] എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉണ്ടാകുമ്പോള്‍, ആത്‌മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്‌ധമായി വ്യാജം പറയുകയോ അരുത്‌.[15] ഈ ജ്‌ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്‌, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്‌.[16] എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്‌.

റോമർ ൧:൨൯
അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രാഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.

൧ പത്രോസ് 2:1
നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്‌ഷിക്കുവിന്‍.

ഗലാത്തിയർ ൫:൧൯-൨൧
[൧൯] ജഡത്തിന്‍െറ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,[൨൦] വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,[൨൧] വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈ വരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

ടൈറ്റസ് ൩:൩
എന്തെന്നാല്‍, നാംതന്നെയും ഒരു കാലത്തു മൂഢന്‍മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്‌ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രാഹബുദ്‌ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്‌പരം വെറുക്കുന്നവരും ആയിരുന്നു.

൧ തിമൊഥെയൊസ് ൬:൪
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെയാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്‌. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്‌ക്കു വിധേയനാണവന്‍. ഇതില്‍നിന്ന്‌ അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു.

ജെയിംസ് ൩:൧൪-൧൬
[൧൪] എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉണ്ടാകുമ്പോള്‍, ആത്‌മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്‌ധമായി വ്യാജം പറയുകയോ അരുത്‌.[൧൫] ഈ ജ്‌ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്‌, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്‌.[൧൬] എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്‌.

൧ പത്രോസ് ൨:൧-൨
[൧] നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്‌ഷിക്കുവിന്‍.[൨] രക്‌ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്‌ നിങ്ങള്‍ പരിശുദ്‌ധവും ആത്‌മീയ വുമായ പാലിനുവേണ്ടി ഇളം പൈതങ്ങളെ പ്പോലെ ദാഹിക്കുവിന്‍.

ഫിലിപ്പിയർ ൧:൧൫
ചിലര്‍ അസൂയയും മാത്‌സര്യവും നിമിത്തം ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്‍മനസ്‌സോടെതന്നെ പ്രസംഗിക്കുന്നു.

൧ തിമൊഥെയൊസ് ൬:൪-൫
[൪] നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെയാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്‌. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്‌ക്കു വിധേയനാണവന്‍. ഇതില്‍നിന്ന്‌ അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു.[൫] ദുഷി ച്ചമനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന്‌ കരുതുന്നവരുമായ മനുഷ്യന്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്ര.

റോമർ ൧:൨൮-൩൨
[൨൮] ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.[൨൯] അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രാഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.[൩൦] അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും[൩൧] ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.[൩൨] ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ്‌ എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.

ഗലാത്തിയർ ൫:൧൯-൨൬
[൧൯] ജഡത്തിന്‍െറ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,[൨൦] വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,[൨൧] വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈ വരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.[൨൨] എന്നാല്‍, ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,[൨൩] സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.[൨൪] യേശുക്രിസ്‌തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്‍െറ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.[൨൫] നമ്മള്‍ ആത്‌മാവിലാണ്‌ ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്‌മാവില്‍ വ്യാപരിക്കാം.[൨൬] നാം പരസ്‌പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

ജെയിംസ് ൩:൧൪-൧൫
[൧൪] എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉണ്ടാകുമ്പോള്‍, ആത്‌മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്‌ധമായി വ്യാജം പറയുകയോ അരുത്‌.[൧൫] ഈ ജ്‌ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്‌, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്‌.

സുഭാഷിതങ്ങൾ ൧൪:൩൦
പ്രശാന്തമായ മനസ്‌സ്‌ ശരീരത്തിന്‌ഉന്‍മേഷം നല്‍കുന്നു; അസൂയ അസ്‌ഥികളെ ജീര്‍ണിപ്പിക്കുന്നു.

ഇയ്യോബ് ൫:൨
ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.

സഭാപ്രസംഗകൻ ൪:൪
എല്ലാ അധ്വാനവും എല്ലാ വൈദഗ്‌ധ്യവും മനുഷ്യരുടെ പരസ്‌പരസ്‌പര്‍ധയുടെ ഫലമാണെന്നു ഞാന്‍ ഗ്രഹിച്ചു. ഇതും മിഥ്യയും പാഴ്‌വേലയുമാണ്‌.

സുഭാഷിതങ്ങൾ ൩:൩൧
അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്‍െറ മാര്‍ഗം അവലംബിക്കുകയോഅരുത്‌.

സുഭാഷിതങ്ങൾ ൨൩:൧൭
നിന്‍െറ ഹൃദയം പാപികളെ നോക്കിഅസൂയപ്പെടരുത്‌; എപ്പോഴും ദൈവഭക്‌തിയില്‍ഉറച്ചുനില്‍ക്കുക.

സുഭാഷിതങ്ങൾ ൨൪:൧
ദുഷ്‌ടരെക്കുറിച്ച്‌ അസൂയതോന്നരുത്‌; അവരോടു കൂട്ടുകൂടാന്‍ ആഗ്രഹിക്കുകയുമരുത്‌.

ഇയ്യോബ് ൫:൨-൩
[൨] ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.[൩] ഭോഷന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്‌ക്‌ഷണം അവന്‍െറ ഭവനത്തെ ഞാന്‍ ശപിച്ചു.

സുഭാഷിതങ്ങൾ ൨൭:൪
ക്രോധം ക്രൂരമാണ്‌; കോപം അനിയന്ത്രിതമാണ്‌; എന്നാല്‍, അസൂയയെ നേരിടാന്‍ആര്‍ക്കാണു കഴിയുക?

൧ കൊരിന്ത്യർ ൩:൩
എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?

റോമർ ൧൩:൧൩
പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്‌.

മത്തായി ൨൭:൧൮
അസൂയ നിമിത്തമാണ്‌ അവര്‍ അവനെ ഏല്‍പിച്ചുകൊടുത്തതെന്ന്‌ അവന്‍ അറിഞ്ഞിരുന്നു.

പ്രവൃത്തികൾ ൧൩:൪൫
ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയപൂണ്ട്‌ പൗലോസ്‌ പറഞ്ഞകാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്‌തു.

സങ്കീർത്തനങ്ങൾ ൩൭:൧
ദുഷ്‌ടരെക്കണ്ടു നീ അസ്വസ്‌ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്‌അസൂയപ്പെടുകയും വേണ്ടാ.

പ്രവൃത്തികൾ ൭:൯
ഈ ഗോത്രപിതാക്കന്‍മാര്‍ അസൂയകൊണ്ട്‌ ജോസഫിനെ ഈജിപ്‌തുകാര്‍ക്കു വിറ്റു. എന്നാല്‍, ദൈവം അവനോടുകൂടെയുണ്ടായിരുന്നു.

അടയാളപ്പെടുത്തുക ൧൫:൧൦
എന്തെന്നാല്‍, അസൂയ നിമിത്തമാണു പുരോഹിതപ്രമുഖന്മാര്‍ അവനെ ഏല്‍പിച്ചുതന്നതെന്ന്‌ അവന്‌ അറിയാമായിരുന്നു.

പ്രവൃത്തികൾ ൧൭:൫
എന്നാല്‍, യഹൂദര്‍ അസൂയപ്പെട്ട്‌ ചില നീചന്‍മാരെ ഒരുമിച്ചുകൂട്ടി നഗരത്തെ ഇളക്കി. അവര്‍ ജാസന്‍െറ ഭവനത്തില്‍ തള്ളിക്കയറുകയും അപ്പസ്‌തോലന്‍മാരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ ഇറക്കിക്കൊണ്ടുവരുന്നതിന്‌ പരിശ്രമിക്കുകയും ചെയ്‌തു.

ജെയിംസ് ൪:൫
നമ്മില്‍ നിക്‌ഷേപിച്ചിരിക്കുന്ന ആത്‌മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്നതിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?

ഉൽപത്തി ൨൬:൧൪
അവന്‌ ധാരാളം ആടുമാടുകളും പരിചാരകരും ഉണ്ടായിരുന്നു. അതുകൊണ്ട്‌, ഫിലിസ്‌ത്യര്‍ക്ക്‌ അവനോട്‌ അസൂയതോന്നി.

ജോൺ ൮:൩൨
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.

സങ്കീർത്തനങ്ങൾ ൭൩:൩
ദുഷ്‌ടന്‍െറ ഐശ്വര്യം കണ്ടിട്ട്‌അഹങ്കാരികളോട്‌ എനിക്ക്‌ അസൂയതോന്നി.

ഇസയ ൨൬:൧൧
കര്‍ത്താവേ, അങ്ങ്‌ കരം ഉയര്‍ത്തിയിരിക്കുന്നെങ്കിലും അവര്‍ അതു കാണുന്നില്ല. അങ്ങയുടെ ജനത്തിനുവേണ്ടിയുള്ള അവിടുത്തെ തീക്‌ഷ്‌ണത കണ്ട്‌ അവര്‍ ലജ്‌ജിക്കട്ടെ! അങ്ങയുടെ ശത്രുക്കള്‍ക്കുവേണ്ടിയുള്ള അഗ്‌നി അവരെ ദഹിപ്പിച്ചുകളയട്ടെ!

എസേക്കിയൽ ൩൫:൧൧
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, അവരോടുള്ള വിരോധം നിമിത്തം നീ അവരോടു കാണി ച്ചകോപത്തിനും അസൂയയ്‌ക്കും അനുസൃതമായി ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും. നിന്നെ വിധിക്കുന്നതുവഴി ഞാന്‍ എന്നെത്തന്നെ അവര്‍ക്ക്‌ വെളിപ്പെടുത്തും.

പുറപ്പാട് ൨൦:൧൭
അയല്‍ക്കാരന്‍െറ ഭവനം മോഹിക്കരുത്‌; അയല്‍ക്കാരന്‍െറ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ മോഹിക്കരുത്‌.

൧ തിമൊഥെയൊസ് ൩:൧൫
ഇപ്പോള്‍ ഇത്‌ എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്‌,

എസ്തേർ ൫:൧൩
എങ്കിലും, മൊര്‍ദെക്കായ്‌ എന്ന യഹൂദന്‍ രാജാവിന്‍െറ പടിവാതിക്കല്‍ ഇരിക്കുന്നതു കാണുന്നിടത്തോളംകാലം ഇതൊന്നും എനിക്കു തൃപ്‌തി നല്‍കുന്നില്ല.

ഗലാത്തിയർ ൫:൧
സ്വാതന്ത്യ്രത്തിലേക്കു ക്രിസ്‌തു നമ്മെമോചിപ്പിച്ചു. അതുകൊണ്ട്‌ നിങ്ങള്‍ സ്‌ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്‍െറ നുകത്തിന്‌ ഇനിയും നിങ്ങള്‍ വിധേയരാകരുത്‌.

യൂദാ ൧:൨൪
വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്‍െറ മഹത്വത്തിന്‍െറ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള

സങ്കീർത്തനങ്ങൾ ൭൩:൧൭-൨൦
[൧൭] എന്നാല്‍, ദേവാലയത്തില്‍ ചെന്നപ്പോള്‍അവരുടെ അവസാനമെന്തെന്ന്‌ഞാന്‍ ഗ്രഹിച്ചു.[൧൮] അങ്ങ്‌ അവരെ തെന്നുന്ന സ്‌ഥലത്തുനിറുത്തിയിരിക്കുന്നു; അവര്‍ നാശത്തിലേക്കു വഴുതിവീഴുവാന്‍അങ്ങ്‌ ഇടയാക്കിയിരിക്കുന്നു.[൧൯] അവര്‍ എത്രവേഗം നശിച്ചുപോയി; ഭീകരതകളാല്‍ അവര്‍ നിശ്‌ശേഷംതൂത്തെറിയപ്പെട്ടു![൨൦] ഉണരുമ്പോള്‍ മായുന്നസ്വപ്‌നംപോലെയാണവര്‍; അങ്ങ്‌ ഉണര്‍ന്ന്‌ അവരെ കുടഞ്ഞെറിയുന്നു.

ഉൽപത്തി ൩൧:൧
ലാബാന്‍െറ മക്കള്‍ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്‍െറ സ്വത്തെല്ലാം യാക്കോബ്‌ കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്‍െറ മുതലുകൊണ്ടാണ്‌ അവന്‍ ഈ സ്വത്തൊക്കെസമ്പാദിച്ചത്‌.

സംഖ്യാപുസ്തകം ൧൬:൩
അവര്‍ മോശയ്‌ക്കും അഹറോനും എതിരേ ഒരുമിച്ചുകൂടി പറഞ്ഞു: നിങ്ങള്‍ അതിരുവിട്ടു പോകുന്നു. സമൂഹം, ഒന്നൊഴിയാതെ എല്ലാവരും, വിശുദ്ധരാണ്‌. കര്‍ത്താവ്‌ അവരുടെ മധ്യേ ഉണ്ട്‌. പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്‍െറ ജനത്തിനുമീതേ നേതാക്കന്‍മാരായി ചമയുന്നു?

സങ്കീർത്തനങ്ങൾ ൧൦൬:൧൬
ജനം പാളയത്തില്‍വച്ചു മോശയുടെയും കര്‍ത്താവിന്‍െറ വിശുദ്‌ധനായ അഹറോന്‍െറയും നേരെ അസൂയാലുക്കളായി;

Malayalam Bible 2013
Malayalam Bible Version by P.O.C