A A A A A

പാപങ്ങൾ: [വിവാഹമോചനം]


മത്തായി ൧൯:൯
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.

മത്തായി ൫:൩൨
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.

ലൂക്കോ ൧൬:൧൮
ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവ്‌ ഉപേക്‌ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.

൧ കൊരിന്ത്യർ ൭:൧൦-൧൧
[൧൦] വിവാഹിതരോടു ഞാന്‍ കല്‍പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്‍പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്‌.[൧൧] അഥ വാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ്‌ ഭാര്യയെ ഉപേക്‌ഷിക്കരുത്‌.

മത്തായി ൫:൩൧-൩൨
[൩൧] ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക്‌ ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ.[൩൨] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.

മത്തായി ൧൯:൩-൯
[൩] ഫരിസേയര്‍ അടുത്തുചെന്ന്‌ അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ?[൪] അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,[൫] ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?[൬] തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.[൭] അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്‌?[൮] അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല.[൯] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.

അടയാളപ്പെടുത്തുക ൧൦:൨-൧൨
[൨] ഫരിസേയര്‍ വന്ന്‌ അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്‌ഷിക്കുന്നതു നിയമാനുസൃതമാണോ?[൩] അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്‌?[൪] അവര്‍ പറഞ്ഞു: ഉപേക്‌ഷാപത്രം കൊടുത്ത്‌ അവളെ ഉപേക്‌ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്‌.[൫] യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ്‌ മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്‌.[൬] എന്നാല്‍, സൃഷ്‌ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു.[൭] ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും.[൮] പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും.[൯] അതിനാല്‍, ദൈവം സംയോജിപ്പിച്ചത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.[൧൦] ഇക്കാര്യത്തെക്കുറിച്ച്‌ ശിഷ്യന്‍മാര്‍ വീട്ടില്‍വച്ച്‌ വീണ്ടും അവനോടുചോദിച്ചു.[൧൧] അവന്‍ പറഞ്ഞു: ഭാര്യയെ ഉപേക്‌ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.[൧൨] ഭര്‍ത്താവിനെ ഉപേക്‌ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.

൧ കൊരിന്ത്യർ ൭:൧൦-൧൬
[൧൦] വിവാഹിതരോടു ഞാന്‍ കല്‍പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്‍പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്‌.[൧൧] അഥ വാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ്‌ ഭാര്യയെ ഉപേക്‌ഷിക്കരുത്‌.[൧൨] ശേഷമുള്ളവരോടു കര്‍ത്താവല്ല, ഞാന്‍ തന്നെ പറയുന്നു, ഏതെങ്കിലും സഹോദരന്‌ അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അവള്‍ അവനോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്‌താല്‍ അവന്‍ അവളെ ഉപേക്‌ഷിക്കരുത്‌.[൧൩] ഏതെങ്കിലും സ്‌ത്രീക്ക്‌ അവിശ്വാസിയായ ഭര്‍ത്താവ്‌ ഉണ്ടായിരിക്കുകയും അവന്‍ അവളോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്‌താല്‍ അവള്‍ അവനെ ഉപേക്‌ഷിക്കരുത്‌.[൧൪] എന്തെന്നാല്‍, അവിശ്വാസിയായ ഭര്‍ത്താവ്‌ ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവു മുഖേനയും വിശുദ്‌ധീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്‌ധരാകുമായിരുന്നു. എന്നാല്‍, ഈ സ്‌ഥിതിയില്‍ അവര്‍ വിശുദ്‌ധരത്ര.[൧൫] അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ്‌ വിളിച്ചിരിക്കുന്നത്‌.[൧൬] അല്ലയോ സ്‌ത്രീ, നിനക്കു ഭര്‍ത്താവിനെ രക്‌ഷിക്കാന്‍ ആവുമോ എന്ന്‌ എങ്ങനെ അറിയാം? അല്ലയോ പുരുഷാ, നിനക്കു ഭാര്യയെരക്‌ഷിക്കാനാവുമോ എന്ന്‌ എങ്ങനെ അറിയാം?

മത്തായി ൧൯:൩-൧൨
[൩] ഫരിസേയര്‍ അടുത്തുചെന്ന്‌ അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ?[൪] അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,[൫] ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?[൬] തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.[൭] അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്‌?[൮] അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല.[൯] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.[൧൦] ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.[൧൧] അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.[൧൨] എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്‌. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

അടയാളപ്പെടുത്തുക ൧൦:൧൨
ഭര്‍ത്താവിനെ ഉപേക്‌ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.

ആവർത്തനപുസ്തകം ൨൪:൧-൪
[൧] ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട്‌ അവന്‌ അവളോട്‌ ഇഷ്‌ടമില്ലാതായാല്‍, ഉപേക്‌ഷാപത്രം കൊടുത്ത്‌ അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്‌ക്കട്ടെ. അവന്‍െറ വീട്ടില്‍നിന്ന്‌ പോയതിനുശേഷം[൨] അവള്‍ വീണ്ടും വിവാഹിതയാകുന്നെന്നിരിക്കട്ടെ.[൩] രണ്ടാമത്തെ ഭര്‍ത്താവ്‌ അവളെ വെറുത്ത്‌ ഉപേക്‌ഷാപത്രം കൊടുത്ത്‌ വീട്ടില്‍നിന്നു പറഞ്ഞയയ്‌ക്കുകയോ അവന്‍ മരിച്ചുപോവുകയോ ചെയ്‌താല്‍,[൪] അവളെ - ആദ്യം ഉപേക്‌ഷി ച്ചഭര്‍ത്താവിന്‌ അശുദ്‌ധയായിത്തീര്‍ന്ന അവളെ - വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു കര്‍ത്താവിനു നിന്‌ദ്യമാണ്‌. നിന്‍െറ ദൈവമായ കര്‍ത്താവു നിനക്ക്‌ അവകാശമായിത്തരുന്നദേശം നീ മലിനമാക്കരുത്‌.

മലാക്കി ൨:൧൬
ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്‍െറ വസ്‌ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട്‌ നിങ്ങള്‍ ശ്രദ്‌ധയോടെ വ്യാപരിക്കുക; അവിശ്വസ്‌തത കാണിക്കരുത്‌.

൧ കൊരിന്ത്യർ ൭:൩൯
ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം ഭാര്യയുടെ വിവാഹബന്‌ധം നിലനില്‍ക്കുന്നു. ഭര്‍ത്താവു മരിച്ചുപോയാല്‍, ഭാര്യയ്‌ക്ക്‌ ഇഷ്‌ടമുള്ളവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണ്ട്‌. അതു കര്‍ത്താവിനു യോജിച്ചവിധത്തിലായിരിക്കണമെന്നുമാത്രം.

റോമർ ൭:൨-൫
[൨] വിവാഹിതയായ സ്‌ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്‌ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി തന്നെ ബന്‌ധിക്കുന്ന നിയമത്തില്‍നിന്ന്‌ അവള്‍ സ്വതന്ത്രയാകുന്നു.[൩] ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്‌ധിക്കുന്ന നിയമത്തില്‍നിന്ന്‌ അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്‌താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല.[൪] അതുപോലെ എന്‍െറ സഹോദരരേ, ക്രിസ്‌തുവിന്‍െറ ശരീരംമുഖേന നിയമത്തിനു നിങ്ങള്‍ മരിച്ചവരായി. ഇത്‌ നിങ്ങള്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിക്കപ്പെട്ടവന്‍െറ സ്വന്തമാകേണ്ടതിനും അങ്ങനെ നാം ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കേണ്ടതിനുമത്ര.[൫] നാം ശാരീരികാഭിലാഷങ്ങള്‍ക്കനുസരിച്ചു ജീവിച്ചിരുന്നപ്പോള്‍ മരണത്തിനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നിയമംവഴി പാപകരമായ ദുരാശകള്‍ നമ്മുടെ അവയവങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഹെബ്രായർ ൧൩:൪
എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും.

ആവർത്തനപുസ്തകം ൨൪:൧
ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട്‌ അവന്‌ അവളോട്‌ ഇഷ്‌ടമില്ലാതായാല്‍, ഉപേക്‌ഷാപത്രം കൊടുത്ത്‌ അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്‌ക്കട്ടെ. അവന്‍െറ വീട്ടില്‍നിന്ന്‌ പോയതിനുശേഷം

മത്തായി ൧൯:൪-൬
[൪] അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,[൫] ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?[൬] തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.

മത്തായി ൧൮:൧൫-൧൭
[൧൫] നിന്‍െറ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക.[൧൬] അവന്‍ നിന്‍െറ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്‍െറ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്‌ഷികള്‍ ഓരോ വാക്കും സ്‌ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക.[൧൭] അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ.

മലാക്കി ൨:൧൪-൧൬
[൧൪] എന്തുകൊണ്ട്‌ അവിടുന്ന്‌ ഇത്‌ സ്വീകരിക്കുന്നില്ല എന്ന്‌ നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച്‌ നിന്‍െറ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്‌തത കാണി ച്ചനിന്‍െറ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ്‌ സാക്‌ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ.[൧൫] ഏകശരീരവും ഏകാത്‌മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്‌ടിച്ചത്‌. ദൈവഭക്‌തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്‌? അതുകൊണ്ട്‌ യൗവനത്തിലെ ഭാര്യയോട്‌ അവിശ്വസ്‌തത കാണിക്കാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.[൧൬] ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്‍െറ വസ്‌ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട്‌ നിങ്ങള്‍ ശ്രദ്‌ധയോടെ വ്യാപരിക്കുക; അവിശ്വസ്‌തത കാണിക്കരുത്‌.

എഫെസ്യർ ൫:൨൨-൨൩
[൨൨] ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന്‌ എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.[൨൩] എന്തെന്നാല്‍, ക്രിസ്‌തു തന്‍െറ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ്‌ ഭാര്യയുടെ ശിരസ്‌സാണ്‌; ക്രിസ്‌തുതന്നെയാണ്‌ ശരീരത്തിന്‍െറ രക്‌ഷകനും.

൧ തിമൊഥെയൊസ് ൫:൮
ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച്‌ തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്‌.

൧ കൊരിന്ത്യർ ൭:൧൭-൨൪
[൧൭] ദൈവത്തിന്‍െറ നിയോഗവും വിളിയും അനുസരിച്ച്‌ ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ്‌ എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത്‌.[൧൮] ആരെങ്കിലും ദൈവവിളി സ്വീകരിക്കുമ്പോള്‍ പരിച്‌ഛേദനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍െറ അടയാളങ്ങള്‍ മാറ്റാന്‍ ശ്രമിക്കേണ്ടാ. ആരെങ്കിലും വിളി സ്വീകരിക്കുമ്പോള്‍ പരിച്‌ഛേദനം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ പിന്നെ പരിച്‌ഛേദനം ചെയ്യേണ്ടതില്ല.[൧൯] പരിച്‌ഛേദിതനോ അപരിച്‌ഛേദിതനോ എന്നു നോക്കേണ്ട; ദൈവകല്‍പനകള്‍ പാലിക്കുക എന്നതാണു സര്‍വപ്രധാനം.[൨൦] വിളിക്കപ്പെട്ടപ്പോഴുള്ള അവസ്‌ഥയില്‍ത്തന്നെ ഓരോരുത്തരും തുടര്‍ന്നുകൊള്ളട്ടെ.[൨൧] ദൈവം നിന്നെ വിളിച്ചപ്പോള്‍ നീ അടിമയായിരുന്നുവോ? സാരമില്ല. സ്വതന്ത്രനാകാന്‍ സാധ്യതയുണ്ടെങ്കില്‍ അതു പ്രയോജനപ്പെടുത്തിക്കൊള്ളുക.[൨൨] എന്തെന്നാല്‍, അടിമയായിരിക്കുമ്പോള്‍ കര്‍ത്താവിന്‍െറ വിളി ലഭിച്ചവന്‍ കര്‍ത്താവിനാല്‍ സ്വതന്ത്രനാക്കപ്പെട്ടവനാണ്‌. അതുപോലെതന്നെ, സ്വതന്ത്രനായിരിക്കുമ്പോള്‍ വിളി ലഭിച്ചവന്‍ ക്രിസ്‌തുവിന്‍െറ അടിമയുമാണ്‌.[൨൩] നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്‌.[൨൪] അതുകൊണ്ട്‌ സഹോദരരേ, ഏത്‌ അവസ്‌ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്‌ഥയില്‍ ദൈവത്തോടൊത്തു നിലനില്‍ക്കുവിന്‍.

മത്തായി ൨൩:൨൩
കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്‌ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്‌തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌ - മറ്റുള്ളവ അവഗണിക്കാതെതന്നെ.

റോമർ ൭:൧-൩
[൧] സഹോദരരേ, നിയമത്തിന്‌ ഒരുവന്‍െറ മേല്‍ അധികാരമുള്ളത്‌ അവന്‍ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണെന്ന്‌ അറിഞ്ഞുകൂടേ? നിയമം അറിയാവുന്നവരോടാണല്ലോ ഞാന്‍ സംസാരിക്കുന്നത്‌.[൨] വിവാഹിതയായ സ്‌ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്‌ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി തന്നെ ബന്‌ധിക്കുന്ന നിയമത്തില്‍നിന്ന്‌ അവള്‍ സ്വതന്ത്രയാകുന്നു.[൩] ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്‌ധിക്കുന്ന നിയമത്തില്‍നിന്ന്‌ അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്‌താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല.

ലൂക്കോ ൬:൩൦
നിന്നോടു ചോദിക്കുന്ന ഏതൊരുവനുംകൊടുക്കുക. നിന്‍െറ വസ്‌തുക്കള്‍ എടുത്തുകൊണ്ടുപോകുന്നവനോടു തിരിയെ ചോദിക്കരുത്‌.

മത്തായി ൧൯:൬-൧൨
[൬] തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.[൭] അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്‌?[൮] അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല.[൯] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.[൧൦] ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.[൧൧] അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.[൧൨] എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്‌. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

എഫെസ്യർ ൫:൩൧
ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.

ജെറേമിയ ൩:൮
അവിശ്വസ്‌തയായ ഇസ്രായേലിന്‍െറ വ്യഭിചാര ജീവിതംമൂലം ഞാന്‍ അവള്‍ക്കു മോചനപത്രം നല്‍കി പറഞ്ഞയയ്‌ക്കുന്നതും യൂദാ കണ്ടതാണ്‌. എന്നിട്ടും കാപട്യം നിറഞ്ഞആ സഹോദരി യൂദാ, ഭയന്നില്ല; അവളും വേശ്യാവൃത്തിയിലേര്‍പ്പെട്ടു.

പ്രവൃത്തികൾ ൨:൩൮
പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്‍െറ ദാനം നിങ്ങള്‍ക്കു ലഭിക്കും.

റോമർ ൪:൧൫
എന്തെന്നാല്‍, നിയമം ക്രോധത്തിനു ഹേതുവാണ്‌. നിയമമില്ലാത്തിടത്തു ലംഘനമില്ല.

൧ കൊരിന്ത്യർ ൭:൧൪-൧൫
[൧൪] എന്തെന്നാല്‍, അവിശ്വാസിയായ ഭര്‍ത്താവ്‌ ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവു മുഖേനയും വിശുദ്‌ധീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്‌ധരാകുമായിരുന്നു. എന്നാല്‍, ഈ സ്‌ഥിതിയില്‍ അവര്‍ വിശുദ്‌ധരത്ര.[൧൫] അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ്‌ വിളിച്ചിരിക്കുന്നത്‌.

മത്തായി ൧൯:൧
ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട്‌ ജോര്‍ദാന്‌ അക്കരെയൂദയായുടെ അതിര്‍ത്തിയിലെത്തി.

൧ കൊരിന്ത്യർ ൭:൮-൯
[൮] അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ്‌ അവര്‍ക്കു നല്ലത്‌.[൯] എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ്‌ നല്ലത്‌.

മലാക്കി ൨:൧൩-൧൬
[൧൩] നിങ്ങള്‍ ഇതും ചെയ്യുന്നു. അവിടുന്ന്‌ നിങ്ങളുടെ കാഴ്‌ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞ്‌ കര്‍ത്താവിന്‍െറ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു.[൧൪] എന്തുകൊണ്ട്‌ അവിടുന്ന്‌ ഇത്‌ സ്വീകരിക്കുന്നില്ല എന്ന്‌ നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച്‌ നിന്‍െറ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്‌തത കാണി ച്ചനിന്‍െറ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ്‌ സാക്‌ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ.[൧൫] ഏകശരീരവും ഏകാത്‌മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്‌ടിച്ചത്‌. ദൈവഭക്‌തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്‌? അതുകൊണ്ട്‌ യൗവനത്തിലെ ഭാര്യയോട്‌ അവിശ്വസ്‌തത കാണിക്കാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.[൧൬] ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്‍െറ വസ്‌ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട്‌ നിങ്ങള്‍ ശ്രദ്‌ധയോടെ വ്യാപരിക്കുക; അവിശ്വസ്‌തത കാണിക്കരുത്‌.

റോമർ ൭:൨
വിവാഹിതയായ സ്‌ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്‌ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി തന്നെ ബന്‌ധിക്കുന്ന നിയമത്തില്‍നിന്ന്‌ അവള്‍ സ്വതന്ത്രയാകുന്നു.

മത്തായി ൯:൧൩
ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌.

റോമർ ൭:൩
ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്‌ധിക്കുന്ന നിയമത്തില്‍നിന്ന്‌ അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്‌താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല.

൧ കൊരിന്ത്യർ ൭:൨൭-൨൮
[൨൭] നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ.[൨൮] നീ വിവാഹം കഴിക്കുന്നെങ്കില്‍ അതില്‍ പാപമില്ല. കന്യക വിവാഹിതയായാല്‍ അവ ളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവര്‍ക്കു ലൗകികക്ലേശങ്ങള്‍ ഉണ്ടാകും. അതില്‍നിന്നു നിങ്ങളെ ഒഴിവാക്കാനാണ്‌ എന്‍െറ ശ്രമം.

ഉൽപത്തി ൨:൧൮-൨൪
[൧൮] ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.[൧൯] ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്‌ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്‌ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന്‌ അറിയാന്‍ അവിടുന്ന്‌ അവയെ അവന്‍െറ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത്‌ അവയ്‌ക്കു പേരായിത്തീര്‍ന്നു.[൨൦] എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.[൨൧] അതുകൊണ്ട്‌, ദൈവമായ കര്‍ത്താവ്‌ മനുഷ്യനെ ഗാഢനിദ്രയിലാഴ്‌ത്തി, ഉറങ്ങിക്കിടന്ന അവന്‍െറ വാരിയെല്ലുകളില്‍ ഒന്ന്‌ എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി.[൨൨] മനുഷ്യനില്‍നിന്ന്‌ എടുത്ത വാരിയെല്ലുകൊണ്ട്‌ അവിടുന്ന്‌ ഒരു സ്‌ത്രീക്കു രൂപംകൊടുത്തു. അവളെ അവന്‍െറ മുമ്പില്‍കൊണ്ടുവന്നു.[൨൩] അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്‍െറ അസ്‌ഥിയില്‍നിന്നുള്ള അസ്‌ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന്‌ എടുക്കപ്പെട്ടതുകൊണ്ട്‌ നാരിയെന്ന്‌ ഇവള്‍ വിളിക്കപ്പെടും.[൨൪] അതിനാല്‍, പുരുഷന്‍മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.

Malayalam Bible 2013
Malayalam Bible Version by P.O.C