൧ ദിനവൃത്താന്തം 16:30 |
ഭൂതലം കര്‍ത്താവിന്‍െറ മുന്പില്പ്രകമ്പനം കൊള്ളട്ടെ! അവിടുന്നല്ലോ ലോകത്തെഅചഞ്ചലമായി ഉറപ്പിച്ചത്. |
|
൧ ശമുവേൽ 2:8 |
ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്ന് ഉയര്‍ത്തുന്നു. അഗതിയെ കുപ്പയില്‍നിന്നു സമുദ്ധരിക്കുന്നു. അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി, ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു. ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്‍േറതാണ്. അതിന്മേല് അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു. |
|
ഇസയ 11:12 |
ജനതകള്‍ക്ക് അവിടുന്ന് ഒരു അടയാളം നല്‍കും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്ന് ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും. |
|
ഇസയ 40:22 |
ഭൂമിക്കു മുകളില്‍ ആകാശവിതാനത്തിന് ഉപരി ഉപവിഷ്ടനായിരിക്കുന്നവനാണ് അവിടുന്ന്; ഭൂവാസികള്‍ വിട്ടിലുകള്‍ക്ക് തുല്യരാണ്. അവിടുന്ന് ആകാശത്തെ തിരശ്ശീല പോലെ നിവര്‍ത്തുകയും കൂടാരം പോലെ വിരിക്കുകയും ചെയ്യുന്നു. |
|
ഇയ്യോബ് 26:7 |
ശൂന്യതയുടെമേല്‍ അവിടുന്ന്ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ശൂന്യതയുടെമേല്‍തൂക്കിയിട്ടിരിക്കുന്നു. |
|
ഇയ്യോബ് 26:10 |
പ്രകാശത്തിന്‍െറയും അന്ധകാരത്തിന്െറയുംഅതിര്ത്തിയില് ജലോപരിതലത്തില്‍ അവിടുന്ന് ഒരു വൃത്തം വരച്ചിരിക്കുന്നു. |
|
ഇയ്യോബ് ൨൮:൨൪ |
എന്തെന്നാല്‍, അവിടുന്ന് ഭൂമിയുടെഅതിര്‍ത്തിവരെ കാണുന്നു. ആകാശത്തിന്‍കീഴുള്ളതെല്ലാം അവിടുന്ന് ദര്‍ശിക്കുന്നു. |
|
ഇയ്യോബ് ൩൭:൩ |
അവിടുന്ന് അത് ആകാശം മുഴുവന്‍വ്യാപിക്കാന്‍ ഇടയാക്കുന്നു. മിന്നലിനെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്ക്കുന്നു. |
|
ഇയ്യോബ് ൩൭:൧൮ |
ലോഹദര്‍പ്പണംപോലെ ഉറപ്പുള്ളആകാശത്തെവിരിച്ചുനിര്‍ത്താന്‍ അവിടുത്തെപ്പോലെ നിനക്കു സാധിക്കുമോ? |
|
മത്തായി ൪:൮ |
വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: |
|
സുഭാഷിതങ്ങൾ ൮:൨൭ |
അവിടുന്ന് ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും സമുദ്രത്തിനുമീതേ ചക്രവാളം നിര്‍മിച്ചപ്പോഴും |
|
സങ്കീർത്തനങ്ങൾ ൭൫:൩ |
ഭൂമി സകലനിവാസികളോടുംകൂടെ പ്രകമ്പനം കൊള്ളുമ്പോള്‍, ഞാനാണ് അതിന്‍െറ തൂണുകളെ ഉറപ്പിച്ചു നിര്‍ത്തുന്നത്. |
|
സങ്കീർത്തനങ്ങൾ ൯൩:൧ |
കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു; അവിടുന്നു ശക്തികൊണ്ട്അരമുറുക്കിയിരിക്കുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;അതിന് ഇളക്കം തട്ടുകയില്ല. |
|
സങ്കീർത്തനങ്ങൾ ൧൦൪:൫ |
അവിടുന്നു ഭൂമിയെ അതിന്‍െറ അടിസ്ഥാനത്തിന്മേലുറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല. |
|
വെളിപ്പെടുന്ന 7:1 |
ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലു ദൂതന്മാര് നില്ക്കുന്നതു ഞാന്‍ കണ്ടു. കരയിലോകടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍ ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിര്‍ത്തിയിരുന്നു. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |