A A A A A

ജീവിതം: [നിരാശ]


റോമർ ๘:๒๘
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.

ജെറേമിയ ๒๙:๑๑
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.

ഫിലിപ്പിയർ ๔:๖-๗
[๖] ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.[๗] അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

ലൂക്കോ ๖:๑๖
യാക്കോബിന്‍െറ മകനായ യൂദാസ്‌, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ്‌ സ്‌കറിയോത്ത എന്നിവരാണ്‌.

സങ്കീർത്തനങ്ങൾ ๓๔:๑๘
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്‌; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.

ഇസയ ൪൦:൨൮-൩൧
[൨൮] നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ്‌ നിത്യനായ ദൈവവും ഭൂമി മുഴുവന്‍െറയും സ്രഷ്‌ടാവുമാണ്‌. അവിടുന്ന്‌ ക്‌ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ്‌ അഗ്രാഹ്യമാണ്‌.[൨൯] തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.[൩൦] യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.[൩൧] എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.

സുഭാഷിതങ്ങൾ ൩:൫
കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌.

സങ്കീർത്തനങ്ങൾ ൪൨:൧൧
എന്‍െറ ആത്‌മാവേ, നീ എന്തിനുവിഷാദിക്കുന്നു, നീ എന്തിനുനെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‌ക്കുക; എന്‍െറ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും.

കൊളോസിയക്കാർ ൩:൨൩-൨൫
[൨൩] നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍.[൨൪] നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന്‌ അവകാശം ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്‌.[൨൫] തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.

സഭാപ്രസംഗകൻ ൧:൨
മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!

സഭാപ്രസംഗകൻ ൧൨:൮
സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്‌തവും മിഥ്യ.

ഹെബ്രായർ ൧൧:൬
അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ്‌ താന്‍ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന്‌ അവനു സാക്‌ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.

ഹെബ്രായർ ൧൩:൫
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന്‌ അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.

Malayalam Bible 2013
Malayalam Bible Version by P.O.C