A A A A A

ജീവിതം: [വിഷാദം]


ഫിലിപ്പിയർ 4:8
അവസാനമായി, സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.

ആവർത്തനപുസ്തകം ൩൧:൮
കര്‍ത്താവാണു നിന്‍െറ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.

സങ്കീർത്തനങ്ങൾ 34:17
നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന്‌ രക്‌ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 40:1-3
[1] ഞാന്‍ ക്‌ഷമാപൂര്‍വം കര്‍ത്താവിനെകാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച്‌എന്‍െറ നിലവിളി കേട്ടു.[2] ഭീകരമായ ഗര്‍ത്തത്തില്‍നിന്നുംകുഴഞ്ഞചേറ്റില്‍നിന്നുംഅവിടുന്ന്‌ എന്നെ കരകയറ്റി; എന്‍െറ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്‌പുകള്‍ സുരക്‌ഷിതമാക്കി.[3] അവിടുന്ന്‌ ഒരു പുതിയ ഗാനംഎന്‍െറ അധരങ്ങളില്‍ നിക്‌ഷേപിച്ചു, നമ്മുടെ ദൈവത്തിന്‌ ഒരു സ്‌തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയുംകര്‍ത്താവില്‍ ശരണംവയ്‌ക്കുകയും ചെയ്യും.

സങ്കീർത്തനങ്ങൾ ൩:൩
കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ രക്‌ഷാകവചവും എന്‍െറ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.

സങ്കീർത്തനങ്ങൾ 32:10
ദുഷ്‌ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്‌; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെഅവിടുത്തെ സ്‌നേഹം വലയംചെയ്യും.

സങ്കീർത്തനങ്ങൾ 42:11
എന്‍െറ ആത്‌മാവേ, നീ എന്തിനുവിഷാദിക്കുന്നു, നീ എന്തിനുനെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‌ക്കുക; എന്‍െറ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും.

൧ പത്രോസ് 5:6-7
[6] ദൈവത്തിന്‍െറ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.[7] നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.

ജോൺ 16:33
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ്‌ ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്‌. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

റോമർ 8:38-39
[38] എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ[39] ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.

൧ പത്രോസ് 4:12-13
[12] പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്‌ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്‌ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്‌.[13] ക്രിസ്‌തുവിന്‍െറ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്‍െറ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.

സങ്കീർത്തനങ്ങൾ 37:23-24
[23] മനുഷ്യന്‍െറ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്‌; തനിക്കു പ്രീതികരമായി ചരിക്കുന്നവനെഅവിടുന്നു സുസ്‌ഥിരനാക്കും.[24] അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ്‌ അവന്‍െറ കൈയില്‍ പിടിച്ചിട്ടുണ്ട്‌.

ഇസയ 41:10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.

൨ കൊരിന്ത്യർ 1:3-4
[3] നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്‍െറയും ദൈവവുമായവന്‍ വാഴ്‌ത്തപ്പെട്ടവനാകട്ടെ![4] ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭ വിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്‌തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍നിന്ന്‌ അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്‌ളേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.

Malayalam Bible 2013
Malayalam Bible Version by P.O.C