A A A A A

ജീവിതം: [പ്രലോഭനം]


ജെയിംസ് ൧:൧൩-൧൮
[൧൩] പരീക്‌ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ്‌ പരീക്‌ഷിക്കപ്പെടുന്നത്‌ എന്ന്‌ ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്‍മയാല്‍ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടുന്ന്‌ ആരെയും പരീക്‌ഷിക്കുന്നുമില്ല.[൧൪] ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്‌.[൧൫] ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.[൧൬] എന്‍െറ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗഭ്രംശം സംഭവിക്കരുത്‌.[൧൭] ഉത്തമവും പൂര്‍ണ വുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്‌, മാറ്റമോ മാറ്റത്തിന്‍െറ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.[൧൮] തന്‍െറ സൃഷ്‌ടികളില്‍ ആദ്യഫലമാകേണ്ടതിന്‌ സത്യത്തിന്‍െറ വചനത്താല്‍, നമുക്കു ജന്‍മം നല്‍കാന്‍ അവിടുന്നു തിരുമനസ്‌സായി.

ലൂക്കോ ൨൨:൪൦
അവിടെ എത്തിയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പരീക്‌ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.

ജോൺ ൮:൬
ഇത്‌, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചതാണ്‌. യേശുവാകട്ടെ, കുനിഞ്ഞ്‌ വിരല്‍കൊണ്ടു നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.

മത്തായി ൬:൧൩
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ.

ലൂക്കോ ൧൧:൪
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്‌ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്‌ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.

ലൂക്കോ ๔:๑๓
അപ്പോള്‍ പിശാച്‌ പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്‌, നിശ്‌ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി.

൧ കൊരിന്ത്യർ ൭:൨
എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട്‌ പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.

൧ കൊരിന്ത്യർ 10:13
മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭ നവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്‌തനാണ്‌. നിങ്ങളുടെ ശക്‌തിക്കതീത മായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്‌തി അവിടുന്ന്‌ നിങ്ങള്‍ക്കു നല്‍കും.

മത്തായി ๔:๗
യേശു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത്‌ എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.

അടയാളപ്പെടുത്തുക ๘:๑๑
ഫരിസേയര്‍ വന്ന്‌ അവനുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്‌ഷിച്ചുകൊണ്ട്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു അടയാളം ആവശ്യപ്പെട്ടു.

മത്തായി ๒๒:๑๘
അവരുടെ ദുഷ്‌ടത മനസ്‌സിലാക്കിക്കൊണ്ട്‌ യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്‌ഷിക്കുന്നതെന്ത്‌?

സുഭാഷിതങ്ങൾ ๗:๒๕-๒๖
[๒๕] നിങ്ങളുടെ ഹൃദയം അവളുടെമാര്‍ഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ്‌ അവളുടെവഴികളില്‍ ചെന്നുപെടാതിരിക്കട്ടെ.[๒๖] എന്തെന്നാല്‍, അനേകംപേര്‍അവള്‍ക്കിരയായി നിലംപതിച്ചിട്ടുണ്ട്‌; അതേ, അവള്‍മൂലം ജീവന്‍നഷ്‌ടപ്പെട്ടവര്‍ അസംഖ്യമാണ്‌..

ജെയിംസ് ๔:๑-๔
[๑] നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്‌?[๒] നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക്‌ ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയുംയുദ്‌ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.[๓] ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്‌തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്‌.[๔] വിശ്വസ്‌തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്‍െറ മിത്ര മാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍െറ ശത്രുവാക്കുന്നു.

൧ പത്രോസ് ๔:๑๒
പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്‌ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്‌ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്‌.

൨ പത്രോസ് ๒:๙
ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന്‌ എങ്ങനെ രക്‌ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ്‌ അറിയുന്നു-

ഗലാത്തിയർ ๔:๑๔
എന്‍െറ ശരീരസ്‌ഥിതി നിങ്ങള്‍ക്കൊരു പരീക്‌ഷയായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്‌ദിക്കുകയോ വെറുക്കുകയോ ചെയ്‌തില്ല. മറിച്ച്‌, എന്നെ ഒരു ദൈവദൂതനെപ്പോലെ, യേശുക്രിസ്‌തുവിനെപ്പോലെതന്നെ, നിങ്ങള്‍ സ്വീകരിച്ചു.

൧ തെസ്സലൊനീക്യർ ๓:๕
ഇക്കാരണത്താലാണ്‌, ഇനിയും കാത്തിരിക്കുക അസാധ്യമെന്നു വന്നപ്പോള്‍, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ അറിയാന്‍ ഞാന്‍ ആളയച്ചത്‌. പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്‌ഷയില്‍ വീഴ്‌ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്‌നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.

൧ തിമൊഥെയൊസ് ๕:๘
ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച്‌ തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്‌.

൧ തിമൊഥെയൊസ് ๖:๙
ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,

Malayalam Bible 2013
Malayalam Bible Version by P.O.C