ജോൺ 14:6 |
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല. |
|
ജെയിംസ് 1:12 |
പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന് ഭാഗ്യവാന്. എന്തെന്നാല്‍, അവന് പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്‍െറ കിരീടം അവനു ലഭിക്കും. |
|
ജോൺ ൬:൫൪ |
എന്‍െറ ശരീരം ഭക്ഷിക്കുകയും എന്‍െറ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. |
|
ജോൺ ൧൧:൨൫-൨൬ |
[൨൫] യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്മരിച്ചാലും ജീവിക്കും.[൨൬] അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന് ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? |
|
ജോൺ 6:51 |
സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍െറ ശരീരമാണ്. |
|
വെളിപ്പെടുന്ന ൨൧:൨൭ |
എന്നാല്‍, കുഞ്ഞാടിന്‍െറ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ട വര് മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല. |
|
സങ്കീർത്തനങ്ങൾ ൨൭:൧-൪ |
[൧] കര്‍ത്താവ് എന്‍െറ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്‍െറ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?[൨] എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറി വീഴും.[൩] ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും എന്‍െറ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേയുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല.[൪] ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്‍െറ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്‍െറ ആലയത്തില്‍അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെആലയത്തില്‍ വസിക്കാന്‍തന്നെ. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |