ഹെബ്രായർ 13:4 |
എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്ഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും. |
|
സുഭാഷിതങ്ങൾ 18:22 |
ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ഭാഗ്യവാന്‍; അതു കര്‍ത്താവിന്‍െറ അനുഗ്രഹമാണ്. |
|
ഉൽപത്തി ൨:൨൪ |
അതിനാല്‍, പുരുഷന്‍മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും. |
|
൧ കൊരിന്ത്യർ 13:4-7 |
[4] സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.[5] സ്നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.[6] അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ളാദം കൊള്ളുന്നു.[7] സ്നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. |
|
ജോൺ 14:27 |
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍െറ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. |
|
സുഭാഷിതങ്ങൾ 21:9 |
കലഹക്കാരിയായ ഭാര്യയോടൊപ്പംവീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍കഴിഞ്ഞുകൂടുകയാണ്. |
|
സുഭാഷിതങ്ങൾ ൧൯:൧൪ |
വീടും സമ്പത്തും പിതാക്കന്മാരില് നിന്ന് അവകാശമായി കിട്ടുന്നു; വിവേകവതിയായ ഭാര്യയാവട്ടെകര്ത്താവിന്െറ ദാനമാണ്. |
|
൧ പത്രോസ് 3:7 |
ഇങ്ങനെതന്നെ ഭര്ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇ തു നിങ്ങളുടെ പ്രാര്‍ഥനയ്ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. |
|
൨ കൊരിന്ത്യർ 6:14 |
നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |