A A A A A

ജീവിതം: [സംഗീതം]


സങ്കീർത്തനങ്ങൾ 95:1
വരുവിന്‍, നമുക്കു കര്‍ത്താവിനുസ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്‌ത്താം.

എഫെസ്യർ 5:19
സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്‌മീയഗീതങ്ങളാലും പരസ്‌പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍.

ഹെബ്രായർ 2:12
അവന്‍ പറയുന്നു: അങ്ങേനാമം എന്‍െറ സഹോദരരെ ഞാന്‍ അറിയിക്കും. സഭാമധ്യേ അങ്ങേക്കു ഞാന്‍ സ്‌തുതിഗീതം ആലപിക്കും.

സങ്കീർത്തനങ്ങൾ 71:23
ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍ എന്‍െറ അധരങ്ങളും അങ്ങു രക്‌ഷി ച്ചഎന്‍െറ ആത്‌മാവും ആനന്‌ദംകൊണ്ട്‌ ആര്‍ത്തുവിളിക്കും.

പുറപ്പാട് ൧൫:൧
മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ട്‌ ഈ ഗാനം ആല പിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്‌തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.

സങ്കീർത്തനങ്ങൾ 105:2
അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്‌തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്‌ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.

സങ്കീർത്തനങ്ങൾ 49:4
സുഭാഷിതത്തിന്‌ ഞാന്‍ ചെവിചായിക്കും,കിന്നരനാദത്തോടെ ഞാന്‍ എന്‍െറ കടംകഥയുടെ പൊരുള്‍തിരിക്കും.

സങ്കീർത്തനങ്ങൾ 101:1
ഞാന്‍ കരുണയെയും നീതിയെയുംകുറിച്ചു പാടും; കര്‍ത്താവേ, ഞാന്‍ അങ്ങേക്കു കീര്‍ത്തനമാലപിക്കും.

സങ്കീർത്തനങ്ങൾ 150:1-5
[1] കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; ദൈവത്തിന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍.[2] ശക്‌തമായ പ്രവൃത്തികളെപ്രതിഅവിടുത്തെ സ്‌തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്‌തുതിക്കുവിന്‍.[3] കാഹളനാദത്തോടെ അവിടുത്തെസ്‌തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്‌തുതിക്കുവിന്‍.[4] തപ്പുകൊട്ടിയും നൃത്തമാടിയുംഅവിടുത്തെ സ്‌തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്‌അവിടുത്തെ സ്‌തുതിക്കുവിന്‍.[5] കൈത്താളംകൊട്ടി അവിടുത്തെ സ്‌തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്‌തുതിക്കുവിന്‍.

കൊളോസിയക്കാർ ൩:൧൬
പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്‌ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്‌മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്‍െറ വചനം നിങ്ങളില്‍ സമൃദ്‌ധമായി വസിക്കട്ടെ!

സങ്കീർത്തനങ്ങൾ ൯൮:൧-൭
[൧] കര്‍ത്താവിന്‌ ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന്‌ അദ്‌ഭുതകൃത്യങ്ങള്‍ചെയ്‌തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്‌ധഭുജവുംവിജയം നേടിയിരിക്കുന്നു.[൨] കര്‍ത്താവു തന്‍െറ വിജയം വിളംബരംചെയ്‌തു; അവിടുന്നു തന്‍െറ നീതിജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.[൩] ഇസ്രായേല്‍ഭവനത്തോടുള്ള തന്‍െറ കരുണയും വിശ്വസ്‌തതയുംഅവിടുന്ന്‌ അനുസ്‌മരിച്ചു; ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെദൈവത്തിന്‍െറ വിജയം ദര്‍ശിച്ചു.[൪] ഭൂമി മുഴുവന്‍ കര്‍ത്താവിന്‌ആനന്‌ദഗീതം ആലപിക്കട്ടെ! ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്‌തുതിക്കുവിന്‍.[൫] കിന്നരംമീട്ടി കര്‍ത്താവിനുസ്‌തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെപുകഴ്‌ത്തുവിന്‍.[൬] കൊമ്പും കാഹളവും മുഴക്കി രാജാവായകര്‍ത്താവിന്‍െറ സന്നിധിയില്‍ആനന്‌ദംകൊണ്ട്‌ ആര്‍പ്പിടുവിന്‍.[൭] സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!

വെളിപ്പെടുന്ന ൧൪:൩-൪
[൩] അവര്‍ സിംഹാസനത്തിന്‍െറയും നാലു ജീവികളുടെയും ശ്രഷ്‌ഠന്‍മാരുടെയും മുമ്പാകെ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍നിന്നു വിലയ്‌ക്കുവാങ്ങപ്പെട്ട നൂറ്റിനാല്‍പത്തിനാ ലായിരം പേരൊഴികെ ആര്‍ക്കും ആ ഗാനം പഠിക്കാന്‍ കഴിഞ്ഞില്ല.[൪] അവര്‍ സ്‌ത്രീകളോടു ചേര്‍ന്നു മലിനരാകാത്തവരാണ്‌. അവര്‍ബ്രഹ്‌മചാരികളുമാണ്‌. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌.

സങ്കീർത്തനങ്ങൾ ൧൩൫:൩
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്‌; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്‌.

ആമോസ് ൬:൫
വീണാനാദത്തോടൊത്ത്‌ അവര്‍ വ്യര്‍ഥഗീതങ്ങള്‍ ആലപിക്കുന്നു; ദാവീദിനെപ്പോലെ അവര്‍ പുതിയ സംഗീതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു.

സങ്കീർത്തനങ്ങൾ ൫൭:൭
എന്‍െറ ഹൃദയം അചഞ്ചലമാണ്‌; ദൈവമേ, എന്‍െറ ഹൃദയം അചഞ്ചലമാണ്‌; ഞാന്‍ അങ്ങയെ പാടിസ്‌തുതിക്കും.

൨ ദിനവൃത്താന്തം ൫:൧൩
കാഹളമൂത്തുകാരും ഗായകരും ഒത്തൊരുമിച്ച്‌ ഏക സ്വരത്തില്‍ കര്‍ത്താവിനു കൃതജ്‌ഞതാസ്‌തോത്രങ്ങള്‍ ആലപിച്ചു. കാഹളം, കൈത്താളം മറ്റു സംഗീതോപകരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടു കൂടി അവര്‍ കര്‍ത്താവിനെ സ്‌തുതിച്ചുപാടി, അവിടുന്നു നല്ലവനാണ്‌; അവിടുത്തെ കൃപ എന്നേക്കും നിലനില്‌ക്കുന്നു! കര്‍ത്താവിന്‍െറ ആലയത്തില്‍ ഒരു മേഘം വന്നു നിറഞ്ഞു.

സങ്കീർത്തനങ്ങൾ 40:3
അവിടുന്ന്‌ ഒരു പുതിയ ഗാനംഎന്‍െറ അധരങ്ങളില്‍ നിക്‌ഷേപിച്ചു, നമ്മുടെ ദൈവത്തിന്‌ ഒരു സ്‌തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയുംകര്‍ത്താവില്‍ ശരണംവയ്‌ക്കുകയും ചെയ്യും.

Malayalam Bible 2013
Malayalam Bible Version by P.O.C