A A A A A

ജീവിതം: [മാനസികരോഗം]


൧ യോഹ ൪:൧൮
സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.

ഗലാത്തിയർ ൫:൨൨-൨൩
[൨൨] എന്നാല്‍, ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,[൨൩] സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.

സഭാപ്രസംഗകൻ ൧൨:൧൩
പരിസമാപ്‌തി ഇതാണ്‌; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്‍െറ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.

൨ തിമൊഥെയൊസ് ൧:൭
എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്‌; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്‌.

ഫിലിപ്പിയർ ൪:൬-൭
[൬] ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.[൭] അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

ഇസയ ൪൧:൧൦
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.

ആവർത്തനപുസ്തകം ൨൮:൨൭-൨൯
[൨൭] ഈജിപ്‌തിനെ ബാധി ച്ചപരുക്കളും അര്‍ബുദവും ചൊറിയും ചിരങ്ങുംകൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും. അവയില്‍നിന്നു നീ ഒരിക്കലും വിമുക്‌തനാവുകയില്ല.[൨൮] ഭ്രാന്തും അന്‌ധതയും പരിഭ്രാന്തിയുംകൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും.[൨൯] കുരുടന്‍ അന്‌ധകാരത്തിലെന്നപോലെ നീ മധ്യാഹ്‌നത്തില്‍ തപ്പിത്തടയും. നിന്‍െറ വഴിയില്‍ ഒരിക്കലും നീ മുന്നേറുകയില്ല. നീ സദാ മര്‍ദിതനും ചൂഷിതനും ആയിരിക്കും. ആരും നിന്നെ സഹായിക്കുകയില്ല.

൧ പത്രോസ് ൫:൭
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.

ഫിലിപ്പിയർ ൪:൧൩
എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

മത്തായി ൧൧:൨൮-൩൦
[൨൮] അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;[൨൯] ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.[൩൦] എന്തെന്നാല്‍, എന്‍െറ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌.

റോമർ ൧൫:൧൩
പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ! അങ്ങനെ, പരിശുദ്‌ധാത്‌മാവിന്‍െറ ശക്‌തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്‌ധി പ്രാപിക്കുകയും ചെയ്യട്ടെ!

൧ യോഹ ൪:൮
സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌.

൨ തെസ്സലൊനീക്യർ 2:11
അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.

ജെറേമിയ 25:16
അവര്‍ അതു കുടിക്കും. ഞാന്‍ അവരുടെമേല്‍ അയയ്‌ക്കുന്ന വാള്‍നിമിത്തം അവര്‍ ഉന്‍മത്തരാവുകയും അവര്‍ക്കു ചിത്തഭ്രമം സംഭവിക്കുകയും ചെയ്യും.

ജെറേമിയ ൫൧:൭
ഭൂമി മുഴുവന്‍ ഉന്‍മത്തമാക്കിയ സ്വര്‍ണചഷകമായിരുന്നു കര്‍ത്താവിന്‍െറ കൈകളില്‍ ബാബിലോണ്‍. അതില്‍നിന്നു വീഞ്ഞുകുടിച്ച്‌ ജനതകള്‍ക്കു ഭ്രാന്തുപിടിച്ചു.

മത്തായി ൪:൨൪
അവന്‍െറ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്‌മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്‍െറ അടുത്തുകൊണ്ടുവന്നു. അവന്‍ അവരെ സുഖപ്പെടുത്തി.

റോമർ ൮:൨൮
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.

൨ തിമൊഥെയൊസ് ൩:൧൬-൧൭
[൧൬] വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.[൧൭] ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു.

൧ പത്രോസ് ൫:൧൦
തന്‍െറ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും.

ഫിലിപ്പിയർ ൧:൬
നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്‍െറ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന്‌ എനിക്കു ബോധ്യമുണ്ട്‌.

സങ്കീർത്തനങ്ങൾ ൩൪:൧൭
നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന്‌ രക്‌ഷിക്കുന്നു.

ഹെബ്രായർ 12:1
നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.

എഫെസ്യർ 4:23
നിങ്ങള്‍ മനസ്‌സിന്‍െറ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.

൧ തിമൊഥെയൊസ് 1:5
അവരെ കുറ്റപ്പെടുത്തുന്നതിന്റെ ലക്ഷ്യം പരുശുദ്ധമായ ഹൃദയത്തിലും നല്ല മനഃസാക്ഷിയിലും നിഷ്‌കപടമായ വിശ്വാസത്തിലും നിന്ന്‌ രുപംകൊള്ളുന്ന സ്‌നേഹമാണ്‌.

ഫിലിപ്പിയർ 4:8
അവസാനമായി, സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.

എഫെസ്യർ 5:18
നിങ്ങള്‍ വീഞ്ഞുകുടിച്ച്‌ ഉന്‍മത്തരാകരുത്‌. അതില്‍ ദുരാസക്‌തിയുണ്ട്‌. മറിച്ച്‌, ആത്‌മാവിനാല്‍ പൂരിതരാകുവിന്‍.

Malayalam Bible 2013
Malayalam Bible Version by P.O.C