A A A A A

ജീവിതം: [തൊഴിൽ നഷ്ടം]


൧ പത്രോസ് ५:७
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.

൨ കൊരിന്ത്യർ ८:९
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്‍െറ ദാരിദ്യ്രത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ.

൨ തിമൊഥെയൊസ് २:१५
സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്‌തുകൊണ്ട്‌, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്‌സാഹപൂര്‍വ്വം പരിശ്രമിക്കുക.

ഇസയ ൪൧:൧൦
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.

ജെറേമിയ २९:११
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.

ജോൺ १६:३३
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ്‌ ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്‌. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

യോശുവ १:९
ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍െറ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.

ഫിലിപ്പിയർ ४:१९
എന്‍െറ ദൈവം തന്‍െറ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.

സുഭാഷിതങ്ങൾ ३०:८
അസത്യവും വ്യാജവും എന്നില്‍നിന്ന്‌അകറ്റി നിര്‍ത്തണമേ; ദാരിദ്യ്രമോ സമൃദ്‌ധിയോ എനിക്ക്‌ തരരുതേ; ആവശ്യത്തിന്‌ ആഹാരം തന്ന്‌എന്നെ പോറ്റണമേ.

സങ്കീർത്തനങ്ങൾ ൨൭:൧൪
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

സങ്കീർത്തനങ്ങൾ ३७:२५
ഞാന്‍ ചെറുപ്പമായിരുന്നു;ഇപ്പോള്‍ വൃദ്‌ധനായി. നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്‍െറ മക്കള്‍ ഭിക്‌ഷയാചിക്കുന്നതോഞാനിന്നോളം കണ്ടിട്ടില്ല.

സങ്കീർത്തനങ്ങൾ ५०:१५
അനര്‍ഥകാലത്ത്‌ എന്നെ വിളിച്ചപേക്‌ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ ५५:२२
നിന്‍െറ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.

റോമർ ८:२८
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.

ഫിലിപ്പിയർ ४:६-७
[६] ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.[७] അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.

ഇസയ ४३:१८-१९
[१८] കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.[१९] ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത്‌ ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.

ജെയിംസ് १:२-४
[२] എന്‍െറ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.[३] എന്തെന്നാല്‍, വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക്‌ അതില്‍ സ്‌ഥിരത ലഭിക്കുമെന്ന്‌ അറിയാമല്ലോ.[४] ഈ സ്‌ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും.

മത്തായി ६:२८-३३
[२८] വസ്‌ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന്‌ ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല.[२९] സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്‍െറ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.[३०] ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന്‌ എത്രയ ധികം അലങ്കരിക്കുകയില്ല![३१] അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.[३२] വിജാതീയരാണ്‌ ഇവയെല്ലാം അന്വേഷിക്കുന്നത്‌. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ്‌ അറിയുന്നു.[३३] നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

റോമർ ५:१-८
[१] വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്‌ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.[२] നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.[३] മാത്രമല്ല, നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു.[४] എന്തെന്നാല്‍, കഷ്‌ടത സഹനശീല വും, സഹനശീലം ആത്‌മധൈര്യവും, ആത്‌മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.[५] പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്‍െറ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.[६] നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്‌തു പാപികള്‍ക്കു വേണ്ടി മരിച്ചു.[७] നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്‌. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.[८] എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്‍െറ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.

ഇയ്യോബ് 1:1-22
[1] ഉസ്‌ദേശത്ത്‌ ജോബ്‌ എന്നൊരാള്‍ ഉണ്ടായിരുന്നു. തിന്‍മയില്‍നിന്ന്‌ അകന്ന്‌, ദൈവ ഭക്‌തനായി ജീവി ച്ചഅവന്‍ നിഷ്‌കളങ്കനും നീതിനിഷ്‌ഠനും ആയിരുന്നു.[2] അവന്‌ ഏഴു പുത്രന്‍മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു.[3] പൗരസ്‌ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന അവന്‌ ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറു ജോടി കാളകളും അഞ്ഞൂറു പെണ്‍കഴുതകളും എണ്ണമറ്റ ദാസന്‍മാരും ഉണ്ടായിരുന്നു.[4] അവന്‍െറ പുത്രന്‍മാര്‍ തവണവച്ചു നിശ്‌ചിതദിവസങ്ങളില്‍ തങ്ങളുടെ വീടുകളില്‍ വിരുന്നുസത്‌കാരങ്ങള്‍ നടത്തുകയും തങ്ങളുടെ മൂന്നു സഹോദരിമാരെയും അതിന്‌ ക്‌ഷണിച്ചുവരുത്തുകയും ചെയ്യുക പതിവായിരുന്നു.[5] സത്‌കാരദിനങ്ങള്‍ കഴിയുമ്പോള്‍ പുത്രന്‍മാര്‍ പാപം ചെയ്‌ത്‌ ദൈവത്തിന്‍െറ അപ്രീതിക്കു പാത്രമായിട്ടുണ്ടാവാം എന്നു വിചാരിച്ച്‌ ജോബ്‌ അവരെ വിളിച്ചുവരുത്തി ശുദ്‌ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ്‌ ഓരോ പുത്രനുംവേണ്ടി ദഹനബലി അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു.[6] ഒരുദിവസം ദൈവപുത്രന്‍ മാര്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ വന്നുചേര്‍ന്നു; സാത്താനും അവരോടുകൂടെ വന്നു.[7] കര്‍ത്താവ്‌ സാത്താനോട്‌, നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ ഭൂമിയിലാകെ ചുററിസഞ്ചരിച്ചിട്ടു വരുകയാണ്‌ എന്ന്‌ അവന്‍ മറുപടി പറഞ്ഞു.[8] കര്‍ത്താവ്‌ വീണ്ടും അവനോടു ചോദിച്ചു: എന്‍െറ ദാസനായ ജോബിനെ നീ ശ്രദ്‌ധിച്ചോ? അവനെപ്പോലെ സത്യസന്‌ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്‍മയില്‍നിന്നകന്നു ജീവിക്കുന്നവനും ആയി ഭൂമുഖത്ത്‌ ആരെങ്കിലുമുണ്ടോ?[9] സാത്താന്‍ ചോദിച്ചു: ജോബ്‌ ദൈവത്തെ ഭയപ്പെടുന്നത്‌ വെറുതെയാണോ?[10] അങ്ങ്‌ അവനും അവന്‍െറ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്‌ഷിതത്വം നല്‍കി. അവന്‍െറ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്‍െറ സമ്പത്ത്‌ വര്‍ധിപ്പിക്കുകയും ചെയ്‌തു.[11] അവന്‍െറ സമ്പത്തിന്‍മേല്‍ കൈവച്ചാല്‍ അവന്‍ അങ്ങയെ ദുഷിക്കുന്നതു കാണാം.[12] കര്‍ത്താവ്‌ സാത്താനോടു പറഞ്ഞു: അവനുള്ള സകലത്തിന്‍മേലും ഞാന്‍ നിനക്ക്‌ അധികാരം നല്‍കുന്നു. എന്നാല്‍ അവനെ മാത്രം ഉപദ്രവിക്കരുത്‌. അതുകേട്ടു സാത്താന്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്നു പോയി.[13] ഒരുദിവസം ജോബിന്‍െറ മക്കള്‍ തങ്ങളുടെ മൂത്ത സഹോദരന്‍െറ വീട്ടില്‍ വിരുന്നിനു സമ്മേളിച്ചിരിക്കുകയായിരുന്നു.[14] അപ്പോള്‍ ഒരു ഭൃത്യന്‍ ജോബിന്‍െറ അടുക്കല്‍ വന്നു പറഞ്ഞു: ഞങ്ങള്‍ കാളകളെ പൂട്ടുകയായിരുന്നു. കഴുതകള്‍ സമീപത്തുതന്നെമേഞ്ഞുകൊണ്ടിരുന്നു.[15] പെട്ടെന്നു ഷേബാക്കാര്‍ വന്ന്‌ വേലക്കാരെ വാളിനിരയാക്കി, അവയെ അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ മാത്രമേ അങ്ങയോടു വിവരം പറയാന്‍ രക്‌ഷപെട്ടുള്ളു.[16] അവന്‍ പറഞ്ഞുതീരുന്നതിനു മുമ്പു മറ്റൊരുവന്‍ വന്നു പറഞ്ഞു: ദൈവത്തിന്‍െറ അഗ്‌നി ആകാശത്തില്‍നിന്നിറങ്ങി ആടുകളെയും ദാസന്‍മാരെയും ദഹിപ്പിച്ചുകളഞ്ഞു; വിവരം അങ്ങയോടു പറയാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.[17] അവന്‍ പറഞ്ഞുതീരുന്നതിനുമുമ്പ്‌, മറ്റൊരുവന്‍ വന്ന്‌ അറിയിച്ചു: കല്‍ദായര്‍ മൂന്നുകൂട്ടമായി വന്ന്‌ വേലക്കാരെ ആക്രമിച്ചു കൊന്നിട്ട്‌ ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയി. ഇതറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.[18] അവന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മറ്റൊരുവന്‍ കടന്നുവന്നു പറഞ്ഞു: നിന്‍െറ പുത്രന്‍മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്‌ഠസഹോദരന്‍െറ വീട്ടില്‍ സത്‌കാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.[19] പെട്ടെന്ന്‌ മരുഭൂമിയില്‍നിന്നു വീശിയ കൊടുങ്കാറ്റ്‌ വീടിന്‍െറ നാലു മൂലയ്‌ക്കും അടിച്ചു. അതു തകര്‍ന്നുവീണ്‌ അവര്‍ മരിച്ചുപോയി. ഈ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.[20] ജോബ്‌ എഴുന്നേറ്റ്‌ അങ്കി വലിച്ചുകീറി; ശിരസ്‌സു മുണ്‍ഡനം ചെയ്‌തു;[21] സാഷ്‌ടാംഗം വീണു നമസ്‌കരിച്ചു. അവന്‍ പറഞ്ഞു: അമ്മയുടെ ഉദരത്തില്‍നിന്ന്‌ നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്‍െറ നാമം മഹത്വപ്പെടട്ടെ![22] ഇതുകൊണ്ടൊന്നും ജോബ്‌ പാപംചെയ്യുകയോ ദൈവത്തെ പഴിക്കുകയോചെയ്‌തില്ല.

Malayalam Bible 2013
Malayalam Bible Version by P.O.C