൧ ശമുവേൽ ൨:൨൧ |
കര്‍ത്താവ് ഹന്നായെ കടാക്ഷിച്ചു. അവള് ഗര്‍ഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു. ബാലനായ സാമുവലാകട്ടെ കര്‍ത്താവിന്‍െറ സന്നിധിയില്‍ വളര്‍ന്നുവന്നു. |
|
ആവർത്തനപുസ്തകം ൭:൧൪ |
നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ അനുഗൃഹീതരായിരിക്കും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ വന്ധ്യത ഉണ്ടായിരിക്കുകയില്ല. |
|
ആവർത്തനപുസ്തകം ൮:൨ |
നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ എളിമപ്പെടുത്താനും തന്‍െറ കല്പനകള് അനുസരിക്കുമോ ഇല്ലയോ എന്നറിയാന്‍ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ മനസ്സിലാക്കാനും വേണ്ടി ഈ നാല്പതു സംവത്സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ചവഴിയെല്ലാം നിങ്ങള്‍ഓര്‍ക്കണം. |
|
ഉൽപത്തി ൧:൨൮ |
ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. |
|
ഉൽപത്തി ൨൫:൨൧ |
ഇസഹാക്ക് തന്‍െറ വന്ധ്യയായ ഭാര്യയ്ക്കു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. കര്‍ത്താവ് അവന്‍െറ പ്രാര്‍ഥന കേള്‍ക്കുകയും റബേക്കാ ഗര്‍ഭിണിയാവുകയും ചെയ്തു. |
|
ഹെബ്രായർ ൧൧:൧൧ |
തന്നോടു വാഗ്ദാനം ചെയ്തവന് വിശ്വസ്തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്തിപ്രാപിച്ചു. |
|
൧ കൊരിന്ത്യർ ൩:൧൬ |
നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? |
|
ജെയിംസ് ൧:൧൭ |
ഉത്തമവും പൂര്‍ണ വുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്‍െറ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു. |
|
ജോൺ ൧൬:൩൩ |
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൧൧൩:൯ |
അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍. |
|
സങ്കീർത്തനങ്ങൾ ൧൨൭:൩ |
കര്‍ത്താവിന്‍െറ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും. |
|
സങ്കീർത്തനങ്ങൾ ൧൨൮:൩ |
നിന്‍െറ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്‍െറ മക്കള്‍ നിന്‍െറ മേശയ്ക്കുചുറ്റുംഒലിവുതൈകള്‍പോലെയും. |
|
സങ്കീർത്തനങ്ങൾ ൧൩൯:൧൩ |
അവിടുന്നാണ് എന്‍െറ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്‍െറ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. |
|
സങ്കീർത്തനങ്ങൾ ൧൪൭:൩ |
അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. |
|
അടയാളപ്പെടുത്തുക ൧൧:൨൪ |
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. |
|
ഫിലിപ്പിയർ ൪:൧൩ |
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. |
|
റോമർ ൧൨:൧൨ |
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്. |
|
ലൂക്കോ ൧:൩൬-൩൭ |
[൩൬] ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.[൩൭] ദൈവത്തിന് ഒന്നും അസാധ്യമല്ല. |
|
റോമർ ൫:൩-൫ |
[൩] മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.[൪] എന്തെന്നാല്‍, കഷ്ടത സഹനശീല വും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.[൫] പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍െറ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. |
|
ലൂക്കോ ൧:൧൩-൨൧ |
[൧൩] ദൂതന് അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്‍െറ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്‍െറ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന് ജനിക്കും. നീ അവന് യോഹന്നാന് എന്നു പേരിടണം.[൧൪] നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്‍െറ ജനനത്തില്‍ ആഹ്ളാദിക്കുകയുംചെയ്യും.[൧൫] കര്‍ത്താവിന്‍െറ സന്നിധിയില്‍ അവന് വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന് കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന് പരിശുദ്ധാത്മാവിനാല്‍ നിറയും.[൧൬] ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന് തിരികെ കൊണ്ടുവരും.[൧൭] പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന് കര്‍ത്താവിന്‍െറ മുമ്പേപോകും.[൧൮] സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്‍െറ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.[൧൯] ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.[൨൦] യഥാകാലം പൂര്‍ത്തിയാകേണ്ട എന്‍െറ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.[൨൧] ജനം സഖറിയായെ കാത്തുനില്ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന് വൈകുന്നതിനെപ്പററി അവര്‍ അദ്ഭുതപ്പെട്ടു. |
|
സങ്കീർത്തനങ്ങൾ ൧൧൨:൧-൧൦ |
[൧] കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളില് ആനന്ദിക്കുകയും ചെയ്യുന്നവന് ഭാഗ്യവാന്.[൨] അവന്‍െറ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.[൩] അവന്‍െറ ഭവനം സമ്പത്സമൃദ്ധമാകും; അവന്‍െറ നീതി എന്നേക്കും നിലനില്ക്കും.[൪] പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍പ്രകാശമുദിക്കും; അവന് ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.[൫] ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്മ കൈവരും.[൬] നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്‍െറ സ്മരണ എന്നേക്കും നിലനില്ക്കും.[൭] ദുര്‍വാര്‍ത്തകളെ അവന് ഭയപ്പെടുകയില്ല: അവന്‍െറ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്.[൮] അവന്‍െറ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന് ഭയപ്പെടുകയില്ല; അവന് ശത്രുക്കളുടെ പരാജയം കാണും.[൯] അവന് ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു; അവന്‍െറ നീതി എന്നേക്കും നിലനില്ക്കുന്നു; അവന് അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്ക്കും.[൧൦] ദുഷ്ടന് അതുകണ്ടു കോപിക്കുന്നു,പല്ലിറുമ്മുന്നു; അവന്‍െറ ഉള്ളുരുകുന്നു; ദുഷ്ടന്‍െറ ആഗ്രഹം നിഷ്ഫലമാകും. |
|
ഇസയ ൫൪:൧-൧൭ |
[൧] കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം.[൨] നിന്‍െറ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക.[൩] നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്‍െറ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.[൪] ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്‍െറ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല.[൫] നിന്‍െറ സ്രഷ്ടാവാണു നിന്‍െറ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്‍െറ പരിശുദ്ധനാണ് നിന്‍െറ വിമോചകന്. ഭൂമി മുഴുവന്‍െറയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.[൬] പരിത്യക്തയായ,യൗവ നത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്‍െറ ദൈവം അരുളിച്ചെയ്യുന്നു.[൭] നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.[൮] കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്‍െറ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്‍െറ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.[൯] നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവന്‍െറ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു.[൧൦] നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.[൧൧] പീഡിപ്പിക്കപ്പെട്ടവളും മനസ്സുല ഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും.[൧൨] ഞാന്‍ നിന്‍െറ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും.[൧൩] കര്‍ത്താവ് നിന്‍െറ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രയസ്സാര്‍ജിക്കും.[൧൪] നീതിയില്‍ നീ സുസ്ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.[൧൫] ആരെങ്കിലും അക്രമം ഇളക്കിവിട്ടാല്‍ അതു ഞാന്‍ ആയിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവന്‍ നീമൂലം നിലംപ തിക്കും.[൧൬] തീക്കനലില്‍ ഊതി ആയുധം നിര്‍മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്ടിച്ചതു ഞാനാണ്. നാശമുണ്ടാക്കാന്‍ കൊള്ളക്കാരെയും ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്.[൧൭] കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കര്‍ത്താവിന്‍െറ ദാസരുടെ പൈതൃകവും എന്‍െറ നീതിനടത്തലുമാണ് ഇത്. |
|
൧ ശമുവേൽ ൧:൧-൨൮ |
[൧] എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍ സൂഫ്വംശജനായ എല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്‍െറ പിതാവ്യറോഹാം ആയിരുന്നു.യറോഹാം എലീഹുവിന്െറയും എലീഹു തോഹുവിന്െറയും തോഹു എഫ്രായിംകാരനായ സൂഫിന്െറയും പുത്രനായിരുന്നു.[൨] എല്ക്കാനയ്ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു-ഹന്നായും പെനീന്നായും. പെനീന്നായ്ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു.[൩] എല്ക്കാന സൈന്യങ്ങളുടെ കര്‍ത്താവിനെ ആരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി വര്‍ഷംതോറും തന്‍െറ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്‍മാരായഹോഫ്നിയും ഫിനെഹാസും ആയിരുന്നു അവിടെ കര്‍ത്താവിന്‍െറ പുരോഹിതന്മാര്.[൪] ബലിയര്‍പ്പിക്കുന്ന ദിവസം, എല്ക്കാന ഭാര്യ പെനീന്നായ്ക്കും അവളുടെ പുത്രന്മാര്ക്കും പുത്രിമാര്‍ക്കും ഓഹരി കൊടുത്തിരുന്നു.[൫] ഹന്നായെ കൂടുതല്‍ സ്നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരംശം മാത്രമേ നല്കിയിരുന്നുള്ളു. എന്തെന്നാല്‍, കര്‍ത്താവ് അവളെ വന്ധ്യയാക്കിയിരുന്നു.[൬] വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു.[൭] ആണ്ടുതോറും കര്‍ത്താവിന്‍െറ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവള് ഹന്നായെ പ്രകോപിപ്പിച്ചിരുന്നു. അതിനാല്‍, ഹന്നാ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു.[൮] ഭര്‍ത്താവായ എല്ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരിലും ഉപരിയല്ലേ?[൯] ഷീലോയില്‍വച്ച് അവര്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തതിനുശേഷം ഹന്ന എഴുന്നേറ്റ് കര്‍ത്താവിന്‍െറ സന്നിധിയില്‍ചെന്നു. പുരോഹിതനായ ഏലി ദേവാലയത്തിന്‍െറ വാതില്പടിക്കു സമീപം ഒരു പീഠത്തില്‍ ഇരിക്കുകയായിരുന്നു.[൧൦] അവള് കര്‍ത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ഥിച്ചു.[൧൧] അവള് ഒരു നേര് ച്ചനേര്ന്നു:സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്മരിക്ക രുതേ! എനിക്കൊരു പുത്രനെ നല്കിയാല് അവന്‍െറ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു പ്രതിഷ്ഠിക്കും. അവന്‍െറ ശിരസ്സില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കുകയില്ല.[൧൨] ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.[൧൩] അവള് ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള് മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി.[൧൪] ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്‍െറ ലഹരി അവസാനിപ്പിക്കുക.[൧൫] ഹന്നാ പ്രതിവചിച്ചു: എന്‍െറ ഗുരോ, അങ്ങനെയല്ല, വളരെയേറെമനോവേദന അനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്‍െറ മുമ്പില്‍ എന്‍െറ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു.[൧൬] ഈ ദാസിയെ അധഃപതി ച്ചഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയും മൂലമാണ് ഞാനിതുവരെ സംസാരിച്ചത്.[൧൭] അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്‍െറ ദൈവം നിന്‍െറ പ്രാര്‍ഥന സാധിച്ചുതരട്ടെ![൧൮] അവള് പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള് പോയി ഭക്ഷണം കഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ളാനമായിട്ടില്ല.[൧൯] എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവ് അവളെ അനുസ്മരിക്കുകയും ചെയ്തു.[൨൦] അവള് ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവള് അവനു സാമുവല്‍ എന്നു പേരിട്ടു.[൨൧] എല്ക്കാന കുടുംബസമേതം കര്‍ത്താവിനു വര്‍ഷംതോറുമുള്ള ബലിയര്‍പ്പിക്കാനും നേര് ച്ചനിറവേറ്റാനും പോയി. എന്നാല്‍, ഹന്നാ പോയില്ല.[൨൨] അവള് ഭര്‍ത്താവിനോടു പറഞ്ഞു: കുഞ്ഞിന്‍െറ മുലകുടി മാറട്ടെ; അവന് കര്‍ത്തൃസന്നിധിയില്‍ പ്രവേ ശിച്ച് എന്നേക്കും അവിടെ വസിക്കുന്നതിന് അപ്പോള്‍ കൊണ്ടുവന്നുകൊള്ളാം. എല്ക്കാന അവളോടു പറഞ്ഞു:[൨൩] നിന്‍െറ യുക്തംപോലെ ചെയ്തുകൊള്ളുക. അവന്‍െറ മുലകുടി മാറട്ടെ. കര്‍ത്താവിനോടുള്ള വാക്കു നിറവേറ്റിയാല്‍ മതി. അങ്ങനെ അവള് കുഞ്ഞിന്‍െറ മുലകുടി മാറുന്നതുവരെ വീട്ടില്‍ താമസിച്ചു.[൨൪] പിന്നീട് മൂന്നുവയസ്സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടു കൂടെ അവള് അവനെ ഷീലോയില്‍ കര്‍ത്താവിന്‍െറ ആലയത്തിലേക്കു കൊണ്ടുവന്നു;സാമുവല്‍ അപ്പോള്‍ ബാലനായിരുന്നു.[൨൫] അവര്‍ കാളക്കുട്ടിയെ ബലിയര്‍പ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കല്‍ കൊണ്ടുവന്നു.[൨൬] അവള് പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥി ച്ചസ്ത്രീതന്നെയാണ് ഞാന്‍.[൨൭] ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്‍െറ പ്രാര്‍ഥന കര്‍ത്താവ് കേട്ടു.[൨൮] ആകയാല്‍, ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന് കര്‍ത്താവിനുള്ളവനായിരിക്കും. അവര്‍ കര്‍ത്താവിനെ ആരാധിച്ചു. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |