Instagram
English
A A A A A

ജീവിതം: [സന്തോഷം]


സങ്കീർത്തനങ്ങൾ 37:4
കര്‍ത്താവില്‍ ആനന്‌ദിക്കുക; അവിടുന്നു നിന്‍െറ ആഗ്രഹങ്ങള്‍സാധിച്ചുതരും.

ഇസയ 12:2-3
[2] ഇതാ, ദൈവമാണ്‌ എന്‍െറ രക്‌ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്‌ എന്‍െറ ബലവും എന്‍െറ ഗാനവും ആണ്‌. അവിടുന്ന്‌ എന്‍െറ രക്‌ഷയായിരിക്കുന്നു.[3] രക്‌ഷയുടെ കിണറ്റില്‍നിന്ന്‌ നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

റോമർ 5:2
നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.

൨ കൊരിന്ത്യർ 12:10-11
[10] അതുകൊണ്ട്‌, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്‌തുവിനെപ്രതി സന്തുഷ്‌ട നാണ്‌. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്‌തനായിരിക്കുന്നത്‌.[11] ഞാന്‍ ഒരു ഭോഷനായിപ്പോയല്ലോ! നിങ്ങളാണ്‌ അതിനു കാരണക്കാര്‍; എന്തെന്നാല്‍, നിങ്ങള്‍ എന്നെ പ്രശംസിക്കേണ്ടവരായിരുന്നു. ഞാന്‍ നിസ്‌സാരനാണെന്നിരിക്കിലും ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല.

മത്തായി 5:8
ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.

൧ യോഹ 3:18
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്‌; പ്രവൃത്തിയിലും സത്യത്തിലുമാണ്‌.

൧ പത്രോസ് 4:13
ക്രിസ്‌തുവിന്‍െറ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്‍െറ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.

ആവർത്തനപുസ്തകം 33:29-30
[29] ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്‌? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്‌ഥലങ്ങള്‍ ചവിട്ടിമെതിക്കും.[30] അനന്തരം, മോശ മൊവാബുസമതലത്തില്‍ നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്‌ഥിതിചെയ്യുന്ന നെബോമലയിലെ പിസ്‌ ഗായുടെ മുകളില്‍ കയറി. കര്‍ത്താവ്‌ അവന്‌ എല്ലാ പ്രദേശങ്ങളും കാണിച്ചു കൊടുത്തു വേഗിലയാദു മുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും

൨ ദിനവൃത്താന്തം 9:7
അങ്ങയുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍! സദാ അങ്ങയെ പരിചരിക്കുകയും അങ്ങയുടെ ജ്‌ഞാനോക്‌തികള്‍ ശ്രവിക്കുകയും ചെയ്യുന്ന ഭ്യത്യന്‍മാര്‍ എത്ര ഭാഗ്യവാന്‍മാര്‍!

ഇയ്യോബ് 5:17
ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്‌. സര്‍വശക്‌തന്‍െറ ശാസനത്തെഅവഗണിക്കരുത്‌.

സുഭാഷിതങ്ങൾ ൧൬:൨൦
ദൈവവചനം ആദരിക്കുന്നവന്‍ഉത്‌കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

സങ്കീർത്തനങ്ങൾ ൩൭:൪-൧൪
[൪] കര്‍ത്താവില്‍ ആനന്‌ദിക്കുക; അവിടുന്നു നിന്‍െറ ആഗ്രഹങ്ങള്‍സാധിച്ചുതരും.[൫] നിന്‍െറ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.[൬] അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്‍െറ അവകാശവും.[൭] കര്‍ത്താവിന്‍െറ മുന്‍പില്‍ സ്വസ്‌ഥനായിരിക്കുക; ക്‌ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്‌ടമാര്‍ഗം അവലംബിച്ച്‌അഭിവൃദ്‌ധിപ്പെടുന്നവനെക്കണ്ട്‌ അസ്വസ്‌ഥനാകേണ്ടാ.[൮] കോപത്തില്‍നിന്ന്‌ അകന്നു നില്‍ക്കുക,ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്‍മയിലേക്കു മാത്രമേ നയിക്കൂ.[൯] ദുഷ്‌ടര്‍ വിച്‌ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ഭൂമി കൈവശമാക്കും.[൧൦] അല്‍പസമയം കഴിഞ്ഞാല്‍ദുഷ്‌ടന്‍ ഇല്ലാതാകും; അവന്‍െറ സ്‌ഥലത്ത്‌ എത്രയന്വേഷിച്ചാലുംഅവനെ കാണുകയില്ല.[൧൧] എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.[൧൨] ദുഷ്‌ടന്‍ നീതിമാനെതിരായിഗൂഢാലോചന നടത്തുകയും അവന്‍െറ നേരേ പല്ലിറുമ്മുകയും ചെയ്യുന്നു.[൧൩] എന്നാല്‍, കര്‍ത്താവു ദുഷ്‌ടനെപരിഹസിച്ചു ചിരിക്കുന്നു; അവന്‍െറ ദിവസം അടുത്തെന്ന്‌അവിടുന്നറിയുന്നു.[൧൪] ദുഷ്‌ടര്‍ വാളൂരുകയുംവില്ലു കുലയ്‌ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ഥഹൃദയരെ വധിക്കാനുംതന്നെ.

Malayalam Bible 2013
Malayalam Bible Version by P.O.C