A A A A A

ജീവിതം: [കുറ്റബോധം]


ഹെബ്രായർ 10:22
അതിനാല്‍, വിശ്വാസത്തിന്‍െറ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക്‌ അടുത്തുചെല്ലാം. ഇതിന്‌ ദുഷ്‌ടമനഃസാക്‌ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്‌ധജലത്താല്‍ കഴുകുകയും വേണം.

ജെയിംസ് 2:10
ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്‌ച വരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്‌ചവരുത്തിയിരിക്കുന്നു.

ഹെബ്രായർ 10:2
അവയ്‌ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്‌ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചുയാതൊരു അവബോധ വും അവര്‍ക്കുണ്ടാകുമായിരുന്നില്ല.

ആവർത്തനപുസ്തകം ൫:൧൭
നീ കൊല്ലരുത്‌.

സങ്കീർത്തനങ്ങൾ 32:1-6
[1] അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.[2] കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍.[3] ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌ എന്‍െറ ശരീരം ക്‌ഷയിച്ചുപോയി.[4] രാവുംപകലും അങ്ങയുടെ കരംഎന്‍െറ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്‍െറ ശക്‌തി വരണ്ടുപോയി.[5] എന്‍െറ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്‍െറ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍െറ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്‍െറ പാപം അവിടുന്നു ക്‌ഷമിച്ചു.[6] ആകയാല്‍, ദെവഭക്‌തര്‍ ആപത്തില്‍അവിടുത്തോടു പ്രാര്‍ഥിക്കട്ടെ; കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലുംഅത്‌ അവരെ സമീപിക്കുകയില്ല.

ജെറേമിയ 51:5
ഇസ്രായേലിനെയും യൂദായെയും അവരുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ ഉപേക്‌ഷിച്ചിട്ടില്ല. ഇസ്രായേലിന്‍െറ പരിശുദ്‌ധനെതിരായ തിന്‍മകള്‍കൊണ്ടു കല്‍ദായരുടെ നാടു നിറഞ്ഞിരിക്കുന്നു.

ഹോസിയ 5:15
അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ എന്‍െറ സാന്നിധ്യം തേടുകയും തങ്ങളുടെ വ്യഥയില്‍ എന്നെ അന്വേഷിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ എന്‍െറ വാസസ്‌ഥലത്തേക്കു മടങ്ങും.

ലേവ്യർ 5:14-19
[14] കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു:[15] കര്‍ത്താവിനു നല്‍കേണ്ട കാണിക്ക കളുടെ കാര്യത്തില്‍ ആരെങ്കിലും അറിയാതെ തെറ്റുചെയ്‌താല്‍ വിശുദ്‌ധമന്‌ദിരത്തിലെ നിരക്കനുസരിച്ച്‌ നീ നിശ്‌ചയിക്കുന്നത്ര ഷെക്കല്‍ വെള്ളി വിലയുള്ള ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്‍പറ്റത്തില്‍നിന്നു പ്രായശ്‌ചിത്തബലിയായി അര്‍പ്പിക്കണം.[16] വിശുദ്‌ധ വസ്‌തുക്കള്‍ക്കു നഷ്‌ടം വരുത്തുന്നവന്‍ പരിഹാരത്തുകയും അതിന്‍െറ അഞ്ചിലൊന്നുംകൂടി പുരോഹിതനെ ഏല്‍പിക്കണം. പുരോഹിതന്‍ പ്രായശ്‌ചിത്തബലിക്കുള്ള മുട്ടാടിനെ അര്‍പ്പിച്ച്‌ അവനുവേണ്ടി പാപപരിഹാരം ചെയ്യട്ടെ. അപ്പോള്‍ അവന്‍െറ കുറ്റം ക്‌ഷമിക്കപ്പെടും.[17] കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച്‌ പാപംചെയ്യുന്നവന്‍, അറിയാതെയാണ്‌ അതു ചെയ്‌തതെങ്കില്‍ത്തന്നെയും, കുറ്റക്കാരനാണ്‌. അവന്‍ തന്‍െറ തെറ്റിന്‌ ഉത്തരവാദിയായിരിക്കും.[18] പ്രായശ്‌ചിത്തബലിയുടെ ചെലവനുസരിച്ച്‌ നീ നിശ്‌ചയിക്കുന്ന വിലയ്‌ക്കുള്ളതും ഊനമറ്റതുമായ ഒരു മുട്ടാടിനെ അവന്‍ ആട്ടിന്‍പറ്റത്തില്‍നിന്നു പുരോഹിതന്‍െറ യടുക്കല്‍ കൊണ്ടുവരണം. അറിയാതെചെയ്‌ത പാപത്തിന്‌ പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്‌ഷമിക്കപ്പെടും.[19] ഇതു പ്രായശ്‌ചിത്തബലിയാണ്‌. അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ കുറ്റക്കാരനാണല്ലോ.

ലേവ്യർ ൭:൧-൧൦
[൧] അതിവിശുദ്‌ധമായ പ്രായശ്‌ചിത്തബലിക്കുള്ള നിയമമിതാണ്‌:[൨] ദഹനബലിക്കുള്ള മൃഗത്തെ കൊല്ലുന്ന സ്‌ഥലത്തുവച്ചുതന്നെ പ്രായശ്‌ചിത്തബലിക്കുള്ള മൃഗത്തെയും കൊല്ലണം. അതിന്‍െറ രക്‌തം ബലിപീഠത്തിനു ചുറ്റും തളിക്കണം.[൩] അതിന്‍െറ മേദസ്‌സു മുഴുവനും - ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടു ചേര്‍ന്നുള്ള വൃക്കകളിലുള്ളതും -[൪] ഇരുവൃക്കകളുംകൊഴുത്ത വാലും കരളിന്‍മേലുള്ള നെയ്‌വ ലയും എടുക്കണം.[൫] പുരോഹിതന്‍ അവ കര്‍ത്താവിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്‌ചിത്തബലിയാണ്‌.[൬] പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്‌ഷിക്കാം. വിശുദ്‌ധ സ്‌ഥലത്തുവച്ചു വേണം അതു ഭക്‌ഷിക്കാന്‍.[൭] അത്‌ അതിവിശുദ്‌ധമാണ്‌. പ്രായശ്‌ചിത്ത ബലി പാപപരിഹാരബലിപോലെ തന്നെയാണ്‌. അവയുടെ നിയമവും ഒന്നുതന്നെ. ബലിവസ്‌തു പരിഹാരകര്‍മം ചെയ്യുന്ന പുരോഹിതനുള്ളതാണ്‌.[൮] ആര്‍ക്കെങ്കിലും വേണ്ടി ദഹനബലിയായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്‍െറ തുകല്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്‌.[൯] അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യബലി വസ്‌തുക്കളെല്ലാം ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്‌.[൧൦] എണ്ണ ചേര്‍ത്തതുംചേര്‍ക്കാത്തതുമായ എല്ലാ ധാന്യബലിവസ്‌തുക്കളും അഹറോന്‍െറ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്‌.

ഉൽപത്തി ൨൬:൧൦
അബിമെലക്ക്‌ ചോദിച്ചു: നീയെന്തിനാണ്‌ ഞങ്ങളോടിതു ചെയ്‌തത്‌? ജനങ്ങളിലാരെങ്കിലും നിന്‍െറ ഭാര്യയോടൊത്തു ശയിക്കുകയും അങ്ങനെ വലിയൊരപരാധം നീ ഞങ്ങളുടെമേല്‍ വരുത്തിവയ്‌ക്കുകയും ചെയ്യുമായിരുന്നല്ലോ.

സംഖ്യാപുസ്തകം ൫:൫-൧൦
[൫] കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:[൬] ഒരു പുരുഷനോ സ്‌ത്രീയോ മനുഷ്യസഹ ജമായ ഏതെങ്കിലും തെറ്റുചെയ്‌ത്‌ കര്‍ത്താവിനോടുള്ള വിശ്വസ്‌തത ലംഘിച്ചാല്‍, തന്‍െറ തെറ്റ്‌ ഏറ്റുപറയണം.[൭] മുഴുവന്‍മുതലും അതിന്‍െറ അഞ്ചിലൊന്നും കൂടി താന്‍ ദ്രാഹിച്ചവ്യക്‌തിക്കു തിരിച്ചുകൊടുത്ത്‌ അവന്‍ പൂര്‍ണനഷ്‌ടപരിഹാരം ചെയ്യണം.[൮] നഷ്‌ടപരിഹാരം സ്വീകരിക്കാന്‍ ബന്‌ധുക്ക ളാരുമില്ലെങ്കില്‍ അതു കര്‍ത്താവിനു സമര്‍പ്പിക്കണം; അതു പുരോഹിതനുള്ളതായിരിക്കും. അവനുവേണ്ടി പാപപരിഹാരബലി അര്‍പ്പിക്കാനുള്ള മുട്ടാടിനുപുറമേയാണിത്‌.[൯] ഇസ്രായേല്‍ജനം പുരോഹിതന്‍െറ മുമ്പില്‍ കൊണ്ടുവരുന്ന സമര്‍പ്പിതവസ്‌തുക്കളെല്ലാം അവനുള്ളതായിരിക്കും.[൧൦] ജനം കൊണ്ടുവരുന്ന വിശുദ്‌ധവസ്‌തുക്കള്‍ അവനുള്ളതായിരിക്കും. പുരോഹിതനെ ഏല്‍പിക്കുന്നതെന്തും അവനുള്ളതാണ്‌.

ലേവ്യർ 5:1-5
[1] സാക്‌ഷ്യം നല്‌കാന്‍ ശപഥപൂര്‍വം ആവശ്യപ്പെട്ടിട്ടും താന്‍ കാണുകയോ മനസ്‌സിലാക്കുകയോ ചെയ്‌ത കാര്യം ഏറ്റുപറയായ്‌കമൂലം പാപംചെയ്യുന്നവന്‍ അതിന്‍െറ കുറ്റം ഏല്‍ക്കണം.[2] ആരെങ്കിലും അശുദ്‌ധമായ വസ്‌തുവിനെ - അശുദ്‌ധമായ വന്യമൃഗം, കന്നുകാലി, ഇഴജന്തു ഇവയില്‍ ഏതിന്‍െറ യെങ്കിലും ശവത്തെ - സ്‌പര്‍ശിക്കുകയും അവന്‍ അത്‌ അറിയാതിരിക്കുകയും ചെയ്‌താല്‍, അറിയുമ്പോള്‍ അവന്‍ അശുദ്‌ധനും കുറ്റക്കാരനുമായിരിക്കും.[3] ഒരുവന്‍ തന്നെ അശുദ്‌ധനാക്കുന്ന ഏതെങ്കിലും തരത്തിലുള്ള മാനുഷിക മാലിന്യത്തെ സ്‌പര്‍ശിക്കുകയും അത്‌ അറിയാതിരിക്കുകയും ചെയ്‌താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.[4] നന്‍മയാകട്ടെ, തിന്‍മയാകട്ടെ, താന്‍ അതു ചെയ്യുമെന്ന്‌ ഒരുവന്‍ അവിവേകമായി ആണയിട്ടു പറയുകയും അക്കാര്യം വിസ്‌മരിക്കുകയും ചെയ്‌താല്‍, ഓര്‍മിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.[5] ഇവയില്‍ ഏതെങ്കിലും കാര്യത്തില്‍ ഒരുവന്‍ കുറ്റക്കാരനാണെങ്കില്‍ അവന്‍ തന്‍െറ പാപം ഏറ്റുപറയണം.

ലേവ്യർ ൫:൧൫-൧൬
[൧൫] കര്‍ത്താവിനു നല്‍കേണ്ട കാണിക്ക കളുടെ കാര്യത്തില്‍ ആരെങ്കിലും അറിയാതെ തെറ്റുചെയ്‌താല്‍ വിശുദ്‌ധമന്‌ദിരത്തിലെ നിരക്കനുസരിച്ച്‌ നീ നിശ്‌ചയിക്കുന്നത്ര ഷെക്കല്‍ വെള്ളി വിലയുള്ള ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്‍പറ്റത്തില്‍നിന്നു പ്രായശ്‌ചിത്തബലിയായി അര്‍പ്പിക്കണം.[൧൬] വിശുദ്‌ധ വസ്‌തുക്കള്‍ക്കു നഷ്‌ടം വരുത്തുന്നവന്‍ പരിഹാരത്തുകയും അതിന്‍െറ അഞ്ചിലൊന്നുംകൂടി പുരോഹിതനെ ഏല്‍പിക്കണം. പുരോഹിതന്‍ പ്രായശ്‌ചിത്തബലിക്കുള്ള മുട്ടാടിനെ അര്‍പ്പിച്ച്‌ അവനുവേണ്ടി പാപപരിഹാരം ചെയ്യട്ടെ. അപ്പോള്‍ അവന്‍െറ കുറ്റം ക്‌ഷമിക്കപ്പെടും.

ലേവ്യർ ൪:൨-൩
[൨] ഇസ്രായേല്‍ജനത്തോടു പറയുക, ചെയ്യരുത്‌ എന്നു കര്‍ത്താവ്‌ വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്‌മമൂലം പാപം ചെയ്യുന്നുവെന്നിരിക്കട്ടെ.[൩] ഇങ്ങനെ പാപം ചെയ്‌ത്‌ ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്‌ക്കുന്നത്‌ അഭിഷിക്‌തനായ പുരോഹിതനാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം.

ലേവ്യർ 4:13
ഇസ്രായേല്‍സമൂഹം മുഴുവന്‍ അറിവില്ലായ്‌മ മൂലം പാപം ചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്‌തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്‌ധയില്‍ പെടാതിരിക്കുകയുംചെയ്യുന്നുവെന്നിരിക്കട്ടെ;

ലേവ്യർ 4:27
ജനങ്ങളിലാരെങ്കിലും കര്‍ത്താവു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന്‌ അറിവില്ലായ്‌മകൊണ്ടു ചെയ്‌തു കുറ്റക്കാരനായെന്നിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 32:1-5
[1] അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.[2] കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍.[3] ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌ എന്‍െറ ശരീരം ക്‌ഷയിച്ചുപോയി.[4] രാവുംപകലും അങ്ങയുടെ കരംഎന്‍െറ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്‍െറ ശക്‌തി വരണ്ടുപോയി.[5] എന്‍െറ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്‍െറ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍െറ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്‍െറ പാപം അവിടുന്നു ക്‌ഷമിച്ചു.

ഇസയ 6:7
അവന്‍ എന്‍െറ അധരങ്ങളെ സ്‌പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്‍െറ അധരങ്ങളെ സ്‌പര്‍ശിച്ചിരിക്കുന്നു. നിന്‍െറ മാലിന്യം നീക്കപ്പെട്ടു; നിന്‍െറ പാപം ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.

൧ യോഹ 1:9
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.

റോമർ 8:1
ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല.

ഹെബ്രായർ 9:14
എങ്കില്‍, നിത്യാത്‌മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പി ച്ചക്രിസ്‌തുവിന്‍െറ രക്‌തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന്‌ എത്രയധികമായി വിശുദ്‌ധീകരിക്കുകയില്ല!

സങ്കീർത്തനങ്ങൾ 103:12
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്ന്‌ അകറ്റിനിര്‍ത്തി.

൨ കൊരിന്ത്യർ 5:17
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.

റോമർ ३:२१-२३
[२१] നിയമവും പ്രവാചകന്‍മാരും സാക്‌ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.[२२] ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്‌.[२३] എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി.

൨ കൊരിന്ത്യർ 5:21
എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്‍െറ നീതിയാകേണ്ടതിന്‌, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപ മാക്കി.

മിക്കാ 7:19
അവിടുന്ന്‌ വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന്‌ ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന്‌ തൂത്തെറിയും.

൧ യോഹ ३:१९-२०
[१९] ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറിയുന്നു.[२०] നമ്മുടെ ഹൃദയം നമ്മെകുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.

റോമർ ६:२३
ദൈവത്തിന്‍െറ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.

ഇസയ ४३:२५
എന്നെപ്രതി നിന്‍െറ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്‍െറ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല.

വെളിപ്പെടുന്ന १२:१०
സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍െറ രക്‌ഷയും ശക്‌തിയും രാജ്യവും അവിടുത്തെ അഭിഷിക്‌തന്‍െറ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്‌ഷം അവരെ പഴിപറയുകയും ചെയ്‌തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.

൨ കൊരിന്ത്യർ ७:१०
ദൈവഹിതപ്രകാരമുള്ള ദുഃഖം രക്‌ഷാകരമായ പശ്‌ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.

ഹെബ്രായർ ४:१६
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍െറ സിംഹാസനത്തെ സമീപിക്കാം.

റോമർ 8:31-39
[31] ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?[32] സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്‌തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?[33] ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്‌. ആരാണ്‌ ശിക്‌ഷാവിധി നടത്തുക?[34] മരിച്ചവനെങ്കിലും ഉത്‌ഥാനം ചെയ്‌തവനും ദൈവത്തിന്‍െറ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്‌തു തന്നെ.[35] ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?[36] ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്‌ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.[37] നമ്മെസ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.[38] എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ[39] ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.

റോമർ 3:26
അവിടുന്നു തന്‍െറ ക്‌ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട്‌ ഇപ്പോള്‍ തന്‍െറ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ്‌ ഇപ്രകാരം ചെയ്‌തത്‌.

റോമർ ൧൪:൨൩
സംശയത്തോടെ ഭക്‌ഷിക്കുന്നവന്‍ ശിക്‌ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്‌. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്‌ഭവിക്കുന്നതെന്തും പാപമാണ്‌.

ജോൺ 3:17
ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌.

സുഭാഷിതങ്ങൾ ۱۶:۴
കര്‍ത്താവ്‌ ഓരോന്നിനെയും നിശ്‌ചിത ലക്‌ഷ്യത്തോടെ സൃഷ്‌ടിച്ചു; അനര്‍ഥദിനത്തിനുവേണ്ടി അവിടുന്ന്‌ദുഷ്‌ടരെയും സൃഷ്‌ടിച്ചു.

പ്രവൃത്തികൾ 3:19
അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്‌ചാത്തപിച്ച്‌ ദൈവത്തിലേക്കു തിരിയുവിന്‍.

൧ യോഹ 2:1
എന്‍െറ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ്‌ ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്‌. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്‍െറ സന്നിധിയില്‍ നമുക്ക്‌ ഒരു മധ്യസ്‌ഥനുണ്ട്‌ > നീതിമാനായ യേശുക്രിസ്‌തു.

ഉൽപത്തി ൨൦:൬-൧൬
[൬] അപ്പോള്‍ദൈവം സ്വപ്‌നത്തില്‍ അവനോടു പറഞ്ഞു: നിര്‍മലഹൃദയത്തോടെയാണു നീ ഇതുചെയ്‌തത്‌ എന്ന്‌ എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതില്‍നിന്ന്‌ ഞാനാണു നിന്നെതടഞ്ഞത്‌. അതുകൊണ്ടാണ്‌ അവളെ തൊടാന്‍ നിന്നെ ഞാന്‍ അനുവദിക്കാതിരുന്നത്‌.[൭] അവന്‍െറ ഭാര്യയെ തിരിച്ചേല്‍പിക്കുക. അവന്‍ പ്രവാചകനാണ്‌. അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാല്‍, നീ അവളെ തിരിച്ചേല്‍പിക്കുന്നില്ലെങ്കില്‍ നീയും നിന്‍െറ ജനങ്ങളും മരിക്കും എന്നറിയുക.[൮] അബിമെലക്ക്‌ അതിരാവിലെ എഴുന്നേറ്റു സേവകന്‍മാരെയെല്ലാം വിളിച്ച്‌ ഈ കാര്യങ്ങള്‍ പറഞ്ഞു: അവര്‍ വളരെ ഭയപ്പെട്ടു.[൯] അനന്തരം, അബിമെലക്ക്‌ അബ്രാഹത്തെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോട്‌ഈ ചെയ്‌തത്‌? നിനക്കെതിരായി ഞാന്‍ എന്തു തെറ്റുചെയ്‌തിട്ടാണ്‌ എന്‍െറയും എന്‍െറ രാജ്യത്തിന്‍െറയുംമേല്‍ ഇത്ര വലിയ തിന്‍മ വരുത്തിവച്ചത്‌? ചെയ്യരുതാത്ത കാര്യങ്ങളാണു നീ എന്നോടു ചെയ്‌തത്‌.[൧൦] അബിമെലക്ക്‌ അബ്രാഹത്തോടു ചോദിച്ചു: ഇതു ചെയ്യാന്‍ നിന്നെ പ്രരിപ്പിച്ചത്‌ എന്താണ്‌?[൧൧] അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്തനാടാണെന്നും എന്‍െറ ഭാര്യയെപ്രതി അവര്‍ എന്നെകൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു.[൧൨] മാത്രമല്ല, വാസ്‌തവത്തില്‍ അവള്‍ എന്‍െറ സഹോദരിയാണ്‌. എന്‍െറ പിതാവിന്‍െറ മകള്‍; പക്‌ഷേ, എന്‍െറ മാതാവിന്‍െറ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയും ചെയ്‌തു.[൧൩] പിതാവിന്‍െറ വീട്ടില്‍നിന്ന്‌ ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക്‌ ഇട വരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക്‌ ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്‍െറ സഹോദരനാണ്‌ എന്ന്‌ എന്നെക്കുറിച്ചു നീ പറയണം.[൧൪] അപ്പോള്‍ അബിമെലക്ക്‌ അബ്രാഹത്തിന്‌ ആടുമാടുകളെയും ദാസീദാസന്‍മാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേല്‍പിക്കുകയും ചെയ്‌തു.[൧൫] അവന്‍ പറഞ്ഞു: ഇതാ എന്‍െറ രാജ്യം. നിനക്ക്‌ ഇഷ്‌ടമുള്ളിടത്തു പാര്‍ക്കാം.[൧൬] സാറായോട്‌ അവന്‍ പറഞ്ഞു: നിന്‍െറ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്‍െറ കൂടെയുള്ളവരുടെ മുമ്പില്‍ നിന്‍െറ നിഷ്‌കളങ്കതയ്‌ക്ക്‌ അതു തെളിവാകും. എല്ലാവരുടെയും മുമ്പില്‍ നീ നിര്‍ദോഷയാണ്‌.

ഇസയ ൫൩:൧൦
അവിടുന്നാണ്‌ അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്‌. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.

ലൂക്കോ 15:18-19
[18] ഞാന്‍ എഴുന്നേറ്റ്‌ എന്‍െറ പിതാവിന്‍െറ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.[19] നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.

മത്തായി 18:21-35
[21] അപ്പോള്‍ പത്രോസ്‌ മുന്നോട്ടു വന്ന്‌ അവനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്‍െറ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്‌ഷമിക്കണം? ഏഴു പ്രാവശ്യമോ?[22] യേശു അരുളിച്ചെയ്‌തു: ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.[23] സ്വര്‍ഗരാജ്യം, തന്‍െറ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹി ച്ചഒരു രാജാവിനു സദൃശം.[24] കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത്‌ കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്‍െറ മുമ്പില്‍ കൊണ്ടുവന്നു.[25] അവന്‌ അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട്‌ അവനെയും ഭാര്യയെയും മക്കളെയും അവന്‍െറ സമസ്‌ത വസ്‌തുക്കളെയും വിറ്റു കടം വീട്ടാന്‍യജമാനന്‍ കല്‍പിച്ചു.[26] അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം.[27] ആ സേവകന്‍െറ യജമാനന്‍മനസ്‌സലിഞ്ഞ്‌ അവനെ വിട്ടയയ്‌ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്‌തു.[28] അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്നതന്‍െറ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്‍െറ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: എനിക്ക്‌ തരാനുള്ളതു തന്നുതീര്‍ക്കുക.[29] അപ്പോള്‍ ആ സഹസേവകന്‍ അവനോട്‌ വീണപേക്‌ഷിച്ചു: എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം.[30] എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.[31] സംഭവിച്ചതറിഞ്ഞ്‌ മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന്‌ നടന്നതെല്ലാംയജമാനനെ അറിയിച്ചു.[32] യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്‌ടനായ സേവകാ, നീ എന്നോടു കേണപേക്‌ഷിച്ചതുകൊണ്ടു നിന്‍െറ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു.[33] ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍െറ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?[34] യജമാനന്‍ കോപിച്ച്‌ കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക്‌ ഏല്‍പിച്ചുകൊടുത്തു.[35] നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.

Malayalam Bible 2013
Malayalam Bible Version by P.O.C