സഭാപ്രസംഗകൻ ൯:൭ |
പോയി സന്തോഷത്തോടുകൂടെ അപ്പം ഭക്ഷിക്കുക, ആഹ്ലാദഭരിതനായി വീഞ്ഞുകുടിക്കുക. കാരണം, നീ ചെയ്യുന്നത് ദൈവം അഗീകരിച്ചു കഴിഞ്ഞതാണ്. |
|
പുറപ്പാട് ൧൬:൧൨ |
ഇസ്രായേല്‍ക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും. |
|
ഉൽപത്തി ൧:൨൯ |
ദൈവം അരുളിച്ചെയ്തു: ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു, |
|
ഉൽപത്തി ൯:൩ |
ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. |
|
ഇസയ ൧:൧൯ |
അനുസരിക്കാന്‍ സന്നദ്ധരെങ്കില് നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. |
|
ജോൺ ൪:൪-൩൪ |
[൪] അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.[൫] സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവന് എത്തി. യാക്കോബ് തന്‍െറ മകന് ജോസഫിനു നല്കിയ വയലിനടുത്താണ് ഈ പട്ടണം.[൬] യാക്കോബിന്‍െറ കിണര്‍ അവിടെയാണ്. യാത്രചെയ്തു ക്ഷീണി ച്ചയേശു ആ കിണറിന്‍െറ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.[൭] ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു.[൮] അവന്‍െറ ശിഷ്യന്മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു.[൯] ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ.[൧൦] യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍െറ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന് നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.[൧൧] അവള് പറഞ്ഞു: പ്രഭോ, വെള്ളം കോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും?[൧൨] ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്‍െറ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്.[൧൩] യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും.[൧൪] എന്നാല്‍, ഞാന്‍ നല്കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.[൧൫] അപ്പോള്‍ അവള് പറഞ്ഞു: ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.[൧൬] അവന് പറഞ്ഞു: നീ ചെന്ന് നിന്‍െറ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക.[൧൭] എനിക്കു ഭര്‍ത്താവില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്.[൧൮] നിനക്ക് അഞ്ചു ഭര്ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്‍െറ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്.[൧൯] അവള് പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.[൨൦] ഞങ്ങളുടെ പിതാക്കന്മാര് ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു.[൨൧] യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.[൨൨] നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്.[൨൩] എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.[൨൪] ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.[൨൫] ആ സ്ത്രീ പറഞ്ഞു: മിശിഹാ - ക്രിസ്തു - വരുമെന്ന് എനിക്ക് അറിയാം. അവന് വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.[൨൬] യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്.[൨൭] അവന്‍െറ ശിഷ്യന്മാര് തിരിച്ചെത്തി. അവന് ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല.[൨൮] ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:[൨൯] ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍തന്നെയായിരിക്കുമോ ക്രിസ്തു?[൩൦] അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട് അവന്‍െറ അടുത്തു വന്നു.[൩൧] തത്സമയം ശിഷ്യന്മാര് അവനോട് അപേക്ഷിച്ചു: റബ്ബി, ഭക്ഷണം കഴിച്ചാലും.[൩൨] അവന് പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട്.[൩൩] ആരെങ്കിലും ഇവനു ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്മാര് പരസ്പരം പറഞ്ഞു.[൩൪] യേശു പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍െറ ഭക്ഷണം. |
|
ജോൺ ൬:൨൭-൩൫ |
[൨൭] നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന് തരുന്ന നിത്യജീവന്‍െറ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്‍െറ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.[൨൮] അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?[൨൯] യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.[൩൦] അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക?[൩൧] അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു.[൩൨] യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍നിന്ന് അപ്പം തന്നത്; എന്‍െറ പിതാവാണ് സ്വര്‍ഗത്തില്‍നിന്ന് നിങ്ങള്‍ക്കുയഥാര്‍ഥമായ അപ്പം തരുന്നത്.[൩൩] എന്തെന്നാല്‍, ദൈവത്തിന്‍െറ അപ്പം സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന് നല്‍കുന്നതത്ര.[൩൪] അപ്പോള്‍ അവര്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്കണമേ.[൩൫] യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്‍െറ അപ്പം. എന്‍െറ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. |
|
മത്തായി ൪:൪ |
അവന് പ്രതിവചിച്ചു: മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. |
|
മത്തായി ൫:൬ |
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു സംതൃപ്തി ലഭിക്കും. |
|
മത്തായി ൬:൨൫ |
ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രഷ്ഠമല്ലേ? |
|
സുഭാഷിതങ്ങൾ ൧൫:൧൭ |
സ്നേഹപൂര്‍വം വിളമ്പുന്നസസ്യാഹാരമാണ് വെറുപ്പോടെവിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം. |
|
സുഭാഷിതങ്ങൾ ൨൫:൨൭ |
തേന്‍ അധികം കുടിക്കുന്നതു നന്നല്ല;അതുപോലെ പ്രശംസയ്ക്കു ചെവികൊടുക്കുന്നതില്‍ നിയന്ത്രണം പാലിക്കുക. |
|
സുഭാഷിതങ്ങൾ 27:7 |
ഉണ്ടുനിറഞ്ഞവനു തേന്‍പോലുംമടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു. |
|
സങ്കീർത്തനങ്ങൾ 104:15 |
മനുഷ്യന്‍െറ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും ശക്തി നല്കാന് ഭക്ഷണവും പ്രദാനം ചെയ്യുന്നു. |
|
സങ്കീർത്തനങ്ങൾ ൧൩൬:൨൫ |
അവിടുന്ന് എല്ലാ ജീവികള്‍ക്കുംആഹാരം കൊടുക്കുന്നു; അവിടുത്തെ കാരുണ്യം അനന്തമാണ്. |
|
൧ കൊരിന്ത്യർ ൬:൧൩ |
ആഹാരം ഉദരത്തിനും ഉദരം ആഹാരത്തിനും വേണ്ടിയുള്ളതാണ് - ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും. ശരീരം ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല; പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്. |
|
൧ കൊരിന്ത്യർ ൮:൮ |
ഭക്ഷണം നമ്മെദൈവത്തോട് അടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട് നമ്മള് കൂടുതല്‍ അയോഗ്യരോ ഭക്ഷിക്കുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല. |
|
൧ കൊരിന്ത്യർ ൧൦:൩൧ |
അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍. |
|
൧ തിമൊഥെയൊസ് ൪:൪-൫ |
[൪] എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല.[൫] കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു. |
|
അടയാളപ്പെടുത്തുക ൭:൧൪-൨൩ |
[൧൪] ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് അവന് പറഞ്ഞു: നിങ്ങളെല്ലാവരും എന്‍െറ വാക്കു കേട്ടു മനസ്സിലാക്കുവിന്‍.[൧൫] പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.[൧൬] കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.[൧൭] അവന് ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാര് ചോദിച്ചു.[൧൮] അവന് പറഞ്ഞു: നിങ്ങളും വിവേചനാശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്‍െറ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മന സ്സിലാക്കുന്നില്ലേ?[൧൯] കാരണം, അവ മനുഷ്യന്‍െറ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന് പ്രഖ്യാപിച്ചു.[൨൦] അവന് തുടര്‍ന്നു: ഒരുവന്‍െറ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.[൨൧] എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്‍െറ ഹൃദയത്തില്‍നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം,[൨൨] വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്.[൨൩] ഈ തിന്മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |