A A A A A

ജീവിതം: [ഫോക്കസ്]


൨ കൊരിന്ത്യർ ൩:൧൮
കര്‍ത്താവിന്‍െറ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്‌, മഹത്വത്തില്‍ നിന്നു മഹത്വത്തിലേക്ക്‌, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ആത്‌മാവായ കര്‍ത്താവിന്‍െറ ദാനമാണ്‌.

ഫിലിപ്പിയർ ൪:൮
അവസാനമായി, സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.

സങ്കീർത്തനങ്ങൾ ൧൦൧:൩
നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്‌ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു; അതിന്‍െറ പിടിയില്‍ ഞാന്‍ അകപ്പെടുകയില്ല.

റോമർ ൧൨:൨
നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്‍െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.

൧ പത്രോസ് ൧:൧൩
ആകയാല്‍, നിങ്ങള്‍ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്‌തുവിന്‍െറ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുവിന്‍.

സുഭാഷിതങ്ങൾ ൪:൨൫
നിന്‍െറ ദൃഷ്‌ടി അവക്രമായിരിക്കട്ടെ;നിന്‍െറ നോട്ടം മുന്‍പോട്ടു മാത്രമായിരിക്കട്ടെ.

റോമർ ൧൨:൧൦
നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്‌പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്ത രും മുന്നിട്ടുനില്‍ക്കുവിന്‍.

കൊളോസിയക്കാർ ൩:൨
ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്‌ധിക്കുവിന്‍.

ഹെബ്രായർ ൩:൧
സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്‌ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്‍െറ അപ്പസ്‌തോലനും ശ്രഷ്‌ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍.

ഫിലിപ്പിയർ ൪:൧൩
എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

ഹെബ്രായർ ൧൨:൧-൨
[൧] നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.[൨] നമ്മുടെ വിശ്വാസത്തിന്‍െറ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്‌ഷിച്ച്‌, അവമാനം വകവയ്‌ക്കാതെ, കുരിശ്‌ ക്‌ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്‍െറ വലത്തുഭാഗത്ത്‌ അവന്‍ അവരോധിക്കപ്പെടുകയും ചെയ്‌തു.

൧ പത്രോസ് ൫:൮
നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.

റോമർ ൧൨:൧൬
നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഒൗദ്‌ധത്യം വെടിഞ്ഞ്‌ എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍. ബുദ്‌ധിമാന്‍മാരാണെന്നു നിങ്ങള്‍ നടിക്കരുത്‌.

൨ കൊരിന്ത്യർ ൧൦:൪-൫
[൪] എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്‌തങ്ങളാണ്‌.[൫] ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഒൗദ്‌ധത്യപൂര്‍ണമായ എല്ലാ പ്രതിബന്‌ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്‌തുവിനെ അനുകരിക്കേണ്ട തിന്‌ എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.

ഫിലിപ്പിയർ ൩:൧൨-൧൪
[൧൨] ഇത്‌ എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്‌; യേശുക്രിസ്‌തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.[൧൩] സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്‍െറ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്‌, മുമ്പിലുള്ളവയെ ലക്‌ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.[൧൪] യേശുക്രിസ്‌തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍െറ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്‌ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു.

Malayalam Bible 2013
Malayalam Bible Version by P.O.C