A A A A A

ജീവിതം: [സ്നേഹം കണ്ടെത്തുന്നു]


ജോൺ ൩:൧൬
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍െറ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

൧ യോഹ ൪:൮
സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌.

ജോൺ ൧൫:൩
ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു.

൧ കൊരിന്ത്യർ ൧൩:൧൩
എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം.

൧ പത്രോസ് ൪:൮
സര്‍വോപരി നിങ്ങള്‍ക്ക്‌, ഗാഢമായ പരസ്‌പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു.

൧ യോഹ ൪:൭
പ്രിയപ്പെട്ടവരേ, നമുക്കു പരസ്‌പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്‌. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്‌; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.

൧ കൊരിന്ത്യർ ൧൩:൪-൮
[൪] സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.[൫] സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.[൬] അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.[൭] സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.[൮] സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും.

എഫെസ്യർ ൫:൨൫
ഭര്‍ത്താക്കന്‍മാരേ, ക്രിസ്‌തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്‌ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്‌തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.

൧ യോഹ ൪:൧൯
ആദ്യം അവിടുന്നു നമ്മെസ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.

റോമർ ൫:൮
എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്‍െറ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.

ജോൺ ൧൪:൧൫
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്‍െറ കല്‍പന പാലിക്കും.

൧ യോഹ ൪:൧൦
നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെസ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ്‌ സ്‌നേഹം.

കൊളോസിയക്കാർ ൩:൧൪
സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.

൧ കൊരിന്ത്യർ ൧൬:൧൪
നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.

൨ തിമൊഥെയൊസ് ൨:൨൨
അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന്‌ നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്‌ക്കുക.

൧ യോഹ ൪:൧൬
ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

ജോൺ ൧൭:൨൪
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

ജോൺ ൧൩:൩൫
നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍െറ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.

മത്തായി 5:43-48
[43] അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.[44] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.[45] അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.[46] നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?[47] സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?[48] അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.

൧ കൊരിന്ത്യർ ൧൩:൧-൩
[൧] ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌.[൨] എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്‌ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.[൩] ഞാന്‍ എന്‍െറ സര്‍വസമ്പത്തും ദാനം ചെയ്‌താലും എന്‍െറ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവുമില്ല.

റോമർ ൧൩:൮
പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.

൧ യോഹ ൪:൭-൮
[൭] പ്രിയപ്പെട്ടവരേ, നമുക്കു പരസ്‌പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്‌. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്‌; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.[൮] സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌.

൧ യോഹ ൩:൧
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.

ലൂക്കോ ൬:൩൫
എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്‍െറ പുത്രന്‍മാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്‌ദിഹീന രോടും ദുഷ്‌ടരോടും കരുണ കാണിക്കുന്നു.

റോമർ ൧൨:൧൦
നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്‌പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്ത രും മുന്നിട്ടുനില്‍ക്കുവിന്‍.

മത്തായി 6:24
രണ്ട്‌യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്‌ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.

റോമർ 13:8-10
[8] പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.[9] വ്യഭിചാരം ചെയ്യരുത്‌, കൊല്ലരുത്‌, മോഷ്‌ടിക്കരുത്‌, മോഹിക്കരുത്‌ എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.[10] സ്‌നേഹം അയല്‍ക്കാരന്‌ ഒരു ദ്രാഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്‍െറ പൂര്‍ത്തീകരണം സ്‌നേഹമാണ്‌.

൧ കൊരിന്ത്യർ 13:2
എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്‌ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.

ലേവ്യർ ൧൯:൧൮
നിന്‍െറ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണ്‌ കര്‍ത്താവ്‌.

സുഭാഷിതങ്ങൾ ൧൦:൧൨
വിദ്വേഷം കലഹം ഇളക്കി വിടുന്നു; സ്‌നേഹമോ എല്ലാ അപരാധങ്ങളുംപൊറുക്കുന്നു.

ഉൽപത്തി ൨:൨൪
അതിനാല്‍, പുരുഷന്‍മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.

൨ തിമൊഥെയൊസ് ൩:൧൬
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.

സുഭാഷിതങ്ങൾ ൧൮:൨൨
ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ഭാഗ്യവാന്‍; അതു കര്‍ത്താവിന്‍െറ അനുഗ്രഹമാണ്‌.

മത്തായി ൬:൩൩
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

സങ്കീർത്തനങ്ങൾ ൧൨:൬-൭
[൬] കര്‍ത്താവിന്‍െറ വാഗ്‌ദാനങ്ങള്‍ നിര്‍മലമാണ്‌; ഉലയില്‍ ഏഴാവൃത്തി ശുദ്‌ധിചെയ്‌തെടുത്ത വെള്ളിയാണ്‌.[൭] കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെകാത്തുകൊള്ളണമേ.

൨ കൊരിന്ത്യർ ൬:൧൪
നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്‌. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്‌?പ്രകാശത്തിന്‌ അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്‌?

മത്തായി 19:5
ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?

റോമർ 4:22
അതുകൊണ്ടാണ്‌ അവന്‍െറ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്‌.

വെളിപ്പെടുന്ന 22:19
ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്‍െറ വൃക്‌ഷത്തിലുമുള്ള അവന്‍െറ പങ്ക്‌ദൈവം എടുത്തുകളയും.

സുഭാഷിതങ്ങൾ 27:22
ഭോഷനെ ധാന്യത്തോടൊപ്പം ഉരലിലിട്ട്‌ഇടിച്ചാലും അവന്‍െറ ഭോഷത്തംവിട്ടുമാറുകയില്ല.

ഇസയ 28:25
നിലം ഒരുക്കിക്കഴിയുമ്പോള്‍ അവന്‍ ചത കു പ്പവിതറുകയും ജീരകം വിതയ്‌ക്കുകയും ഗോതമ്പു വരിയായി നടുകയും ബാര്‍ലിയഥാസ്‌ഥാനം വിതയ്‌ക്കുകയും ചെറുഗോതമ്പ്‌ അതിനുള്ളില്‍ ഇടുകയും ചെയ്യുന്നില്ലേ?

പുറപ്പാട് ൩൦:൩൪
കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ദേവദാരുതൈലം, നറുമ്പശ, ഗുല്‍ഗുലു, കുന്തുരുക്കം എന്നീ സുഗന്‌ധദ്രവ്യങ്ങള്‍ സമമായി എടുക്കുക.

Malayalam Bible 2013
Malayalam Bible Version by P.O.C